ആരോഗ്യമന്ത്രി കാണുന്നില്ലേ ഈ ആശുപത്രിയുടെ അവശത?
മല്ലപ്പള്ളി: അവശതകളുടെ കണക്ക് നിരത്താനായി മാത്രം ഒരു താലൂക്ക് ആശുപത്രി. ഒരുകാലത്ത് ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന ആതുരാലയം ഇപ്പോൾ പേരിൽ മാത്രം ഒതുങ്ങുന്നു. സംസ്ഥാനത്ത് ഒട്ടാകെയുള്ള താലൂക്ക് ആശുപത്രികളിൽ നേട്ടങ്ങളുടെ പട്ടിക താഴെ നിന്ന് എണ്ണിയാൽപോലും അതിലും താഴെയാണ് വികസന കാര്യത്തിൽ ഈ ആശുപത്രിക്കുള്ളത്. ശരാശരി മലയാളിയുടെ ആരോഗ്യംപോലുമില്ലാത്ത അവസ്ഥയിൽ ഒരു ആശുപത്രി എത്തിയിട്ടും തിരിഞ്ഞുനോക്കാൻ ആരുമില്ലെന്നതാണ് ഏറ്റവും പരിതാപകരം.
പദവി ഉയർത്തപ്പട്ടപ്പോൾ
അധോഗതിയിലായിപ്പോയതാണ് ഇവിടുത്തെ ആശുപത്രിയെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. മൂന്ന് പതിറ്റാണ്ട് മുൻപ് സർക്കാർ മല്ലപ്പള്ളിയെ താലൂക്കായി പ്രഖ്യാപിച്ചു. പിന്നീട് സ്വഭാവികമായി ഉണ്ടായ പരിണാമത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രം എന്നത് താലൂക്ക് ആശുപത്രിയായി. അടിസ്ഥാനപരമായി യാതൊരു മാറ്റങ്ങളും വരുത്താതെ ബോർഡിൽ മാത്രം താലൂക്ക് ആശുപത്രി എന്ന് എഴുതുകയായിരുന്നു. ആ ഗതികേട് ഇപ്പോഴും മാറിയിട്ടില്ല. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ ഇവിടെ നടപ്പിലാക്കിയിട്ടില്ല. അടിയന്തിര ചികിത്സയില്ല, ആംബുലൻസില്ല, വികസന പ്രവർത്തനങ്ങൾ ഒന്നുമില്ല. എങ്കിലും ഇടതു വലതു ആരോഗ്യ മന്ത്രിമാരും എം.പി.മാരും എം.എൽ.എമാരും നിരവധി തവണ ഇവിടെയെത്തി ഉദ്ഘാടനചടങ്ങുകളും പാഴ്പ്രഖ്യാപനങ്ങളും നടത്തിയതിന് കണക്കില്ല.
അൻപതുകളിൽ തുടക്കം
അൻപതുകളിൽ സൗജന്യമായി ലഭിച്ച മൂന്ന് ഏക്കർ ഭൂമിയിൽ ആരംഭിച്ച ആശുപത്രി കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് ഒരുകാലത്ത് ആതുരരംഗത്തെ അഭയകേന്ദ്രമായിരുന്നു. കിടത്തിചികിത്സക്ക് വിപുലമായ സംവിധാനങ്ങളാണ് അക്കാലത്ത് ഇവിടെയുണ്ടായിരുന്നത്. അത്യാഹിത ചികിത്സക്കും പ്രസവത്തിനും പോസ്റ്റ്‌മോർട്ടത്തിനും അടക്കമുള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കാലാന്തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞുവന്നു. അതോടെ ഈ ആശുപത്രിയെ ജനം ആശ്രയിക്കാതായി.
കുറെക്കാലം പേരിന് മാത്രം നടന്നുവന്ന ആശുപത്രി പിന്നീട് ഒ.പി. സൗകര്യമുള്ള വെറും ക്ലിനിക്കായി മാറി. ഒ.പി.യും ഓഫീസും ഉച്ചവരെ. സന്ധ്യകഴിഞ്ഞാൽ സാമൂഹ്യവിരുദ്ധരുടെ താവളം എന്ന സ്ഥിതിയിലായി. ഇതിനിടെ ആശുപത്രിയുടെ നിലവാരം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ചില ചടങ്ങ് സമരങ്ങളും അരങ്ങേറി. താലൂക്ക് ആശുപത്രികളെ വികേന്ദ്രീകരണ ആസൂത്രണത്തിലുടെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നൽകിയതോടെ ഇവിടുത്തെ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് നാമ്പുമുളച്ചെങ്കിലും അതു മുളയിലേ വാടുകയായിരുന്നു.
കറന്റില്ല, വെള്ളമില്ല, വഴിയുമില്ല
വല്ലപ്പോഴുമെത്തുന്ന വൈദ്യുതിക്ക് വോൾട്ടേജില്ല, കാറ്റടിച്ചാൽ ഉള്ള കറന്റുംപോകും, പിന്നീട് എപ്പോഴെങ്കിലും എത്തിയാലായി. താലൂക്ക് വികസന സമിതിയിൽ എം.എൽ.എ ഒരു ട്രാൻസ്‌ഫോമർ നൽകുമെന്ന് കഴിഞ്ഞ ദിവസം വാഗ്ദാനം നൽകി.
സ്വന്തമായി കിണറില്ല, ഉണ്ടായിരുന്ന കിണർ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നികത്തി. പഞ്ചായത്ത് കിണറിൽ നിന്നും മല്ലപ്പള്ളി കുടിവെള്ള പദ്ധതിയിൽ നിന്നും വല്ലപ്പോഴും ലഭിക്കുന്ന കുടിവെള്ളമാണ് ഇപ്പോഴുള്ള ആശ്രയം.
പൊതുമരാമത്ത് റോഡിൽ നിന്നും ആശുപത്രിയുടെ പ്രവേശനകവാടം വരെയുള്ള കയറ്റത്തിൽ പണ്ട് ടാർ റോഡായിരുന്നെന്ന് പറയപ്പെടുന്നു. ഇപ്പോൾ കുഴികൾ താണ്ടി ആശുപത്രിയിൽ എത്തുമ്പോഴേക്കും രോഗം ഇരട്ടിക്കും.
എം.പി.മാരുടെയും എം.എൽ.എ മാരുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും മറ്റും പേരെഴുതിവച്ച ആംബുലൻസുകൾ ഇതുവഴി പായുമ്പോൾ നെടുവീർപ്പിടാനേ മല്ലപ്പള്ളിക്കാർക്ക് കഴിയൂ.
ദിവസവേതനക്കാരെ വെച്ച് നടത്തുന്ന എക്‌സറേ യൂണിറ്റ് വല്ലപ്പോഴും പ്രവർത്തിക്കും. യൂണിറ്റ് ഇവിടെ നിന്ന് മാറ്റുവാനുള്ള ശ്രമവും പലതവണ ഉണ്ടായി. ഓപ്പറേഷൻ തീയറ്ററിനായി എം.ജി.പി പദ്ധതി പ്രകാരം കെട്ടിടം പൂർത്തിയായി. ഇതിനിടെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് സംഭവിച്ച് ഈ കെട്ടിടത്തിൽ അഗ്നിബാധയുണ്ടായി.
സ്വന്തമായി കിണറില്ല, ഉണ്ടായിരുന്ന കിണർ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നികത്തി. പഞ്ചായത്ത് കിണറിൽ നിന്നും മല്ലപ്പള്ളി കുടിവെള്ള പദ്ധതിയിൽ നിന്നും വല്ലപ്പോഴും ലഭിക്കുന്ന കുടിവെള്ളമാണ് ഇപ്പോഴുള്ള ആശ്രയം.
പൊതുമരാമത്ത് റോഡിൽ നിന്നും ആശുപത്രിയുടെ പ്രവേശനകവാടം വരെയുള്ള കയറ്റത്തിൽ പണ്ട് ടാർ റോഡായിരുന്നെന്ന് പറയപ്പെടുന്നു. ഇപ്പോൾ കുഴികൾ താണ്ടി ആശുപത്രിയിൽ എത്തുമ്പോഴേക്കും രോഗം ഇരട്ടിക്കും.
എം.പി.മാരുടെയും എം.എൽ.എ മാരുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും മറ്റും പേരെഴുതിവച്ച ആംബുലൻസുകൾ ഇതുവഴി പായുമ്പോൾ നെടുവീർപ്പിടാനേ മല്ലപ്പള്ളിക്കാർക്ക് കഴിയൂ.
ദിവസവേതനക്കാരെ വെച്ച് നടത്തുന്ന എക്‌സറേ യൂണിറ്റ് വല്ലപ്പോഴും പ്രവർത്തിക്കും. യൂണിറ്റ് ഇവിടെ നിന്ന് മാറ്റുവാനുള്ള ശ്രമവും പലതവണ ഉണ്ടായി. ഓപ്പറേഷൻ തീയറ്ററിനായി എം.ജി.പി പദ്ധതി പ്രകാരം കെട്ടിടം പൂർത്തിയായി. ഇതിനിടെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് സംഭവിച്ച് ഈ കെട്ടിടത്തിൽ അഗ്നിബാധയുണ്ടായി.
ദിവസവേതനക്കാരി ഉൾപ്പെടെ രണ്ട് ലാബ് ടെക്‌നീഷ്യൻമാരുണ്ടെങ്കിലും ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ പരിശോധന നടത്താനാകുന്നില്ല.
ദന്തഡോക്ടറുണ്ട്, കൊടിലില്ല!
ആകെയുള്ള 9 ഡോക്ടർമാരുടെ തസ്തികയിൽ നാല് പേരാണ് നിലവിലുള്ളത്. ഇന്നലെ രണ്ട് ഡോക്ടർമാരാണ് ഒ.പി.യിലെത്തിയത്. ഇവരിൽ പലരും എൻ.ആർ.എച്ച്.എമ്മിൽ നിന്നുള്ളവരാണ്. ശരാശരി അഞ്ഞൂറിലധികം രോഗികളെയും കിടത്തി ചികിത്സയിലുള്ള രോഗികളെയും പരിചരിക്കുവാൻ ഡോക്ടർമാർ വിഷമിക്കുകയാണ്. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനപ്പട്ടികയിൽ ദന്തഡോക്ടർ ഉണ്ടെങ്കിലും പല്ലുപറിക്കാനുള്ള കൊടിലുപോലും ഇവിടെയില്ല.
ഐ.പി. വിഭാഗത്തിൽ എത്താറുണ്ടെങ്കിലും ഡോക്ടർമാരുടെ സേവനം 8 വരെ മാത്രമാണ്. ആർ.എം.ഒയുടെ ഒഴിവ് നികത്താത്തതുമൂലം നഴ്‌സുമാരുടെ പരിചരണത്തിൽ അപകടം സംഭവിക്കാൻ സാദ്ധ്യതയില്ലാത്ത രോഗികൾക്ക് മാത്രമാണ് ഇവിടെ കിടത്തി ചികിത്സ ലഭിക്കൂ.
ഇരുനൂറ് കിടക്കകളുള്ള ആശുപത്രി സംവിധാനം നിലവിലുണ്ടെങ്കിലും പല വാർഡുകളും പൂട്ടിയിരിക്കയാണ്. നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവാണ് വാർഡുകൾ പ്രവർത്തിക്കാതിക്കാൻ കാരണമെന്ന് പറയുമ്പോൾ ഒന്നര പതിറ്റാണ്ട് മുൻപ് സമർപ്പിച്ച ലിസ്റ്റ് ഇപ്പോഴും സർക്കാർ പരിഗണനയിൽ ഇരിക്കുന്നതേയുള്ളൂ എന്നാണ് ഔദ്യോഗിക ഭാഷ്യം.
സ്ത്രീകളുടെയും കുട്ടികളുടെയും
ആശുപത്രി നാടുവിട്ടു?
ആശുപത്രി നാടുവിട്ടു?
സംസ്ഥാനത്ത് പത്തനംതിട്ട, വയനാട് ജില്ലകൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിൽ ഒരെണ്ണം മല്ലപ്പള്ളിയിൽ തുടങ്ങുവാനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായിരുന്നു. ജില്ലയിലെ മറ്റ് താലൂക്ക് ആസ്ഥാനങ്ങളിലെല്ലാം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികൾ ഉണ്ടെന്നിരിക്കെ പ്രഥമ പരിഗണന മല്ലപ്പള്ളിക്ക് നൽകുമെന്ന് ജില്ലാ പഞ്ചായത്ത് ഭാരവാഹികളും ജില്ലാ മെഡിക്കൽ ഓഫീസറും പരിശോധനാവേളയിൽ ഇവിടുത്തെ ജനപ്രതിനിധികൾക്കും മറ്റുള്ളവർക്കും ഉറപ്പ് നൽകിയിരുന്നു. എന്നാൽ സംസ്ഥാനതലത്തിലുള്ള ആലോചനയുടെ ഭാഗമായി ഇത് കോന്നിയിലേക്ക് മാറ്റുവാനുള്ള നീക്കം സജീവമാണെന്ന് പറയപ്പെടുന്നു.
No comments:
Post a Comment