Tuesday, 13 August 2019

ത്തന്നൂരില്‍ കര്‍ഷകദിനം ആചരിച്ചു
===================
ചാത്തന്നൂര്‍: ;കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് അങ്കണത്തില്‍ നടന്ന കര്‍ഷകദിനാഘോഷ പരിപാടികള്‍ ജി.എസ്.ജയലാല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സത്യന്‍, ജില്ലാ പഞ്ചായത്ത് അംഗം മായ സുരേഷ്, എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ മഹേഷ് സ്വാഗതവും രമാഭായി അമ്മ നന്ദിയും പറഞ്ഞു. കര്‍ഷകരായ മികച്ച നെല്‍ കര്‍ഷക അയ ഷിജി, രാധാമണി, ക്ഷീര കര്‍ഷക സുമ, മികച്ച പച്ചകറി കര്‍ഷക പ്രഭാവതി, ടി.മുരളീധരന്‍ പിള്ള എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
കല്ലുംകുന്ന് സുനാമി കോളനിക്കാര്‍ക്ക് കുടിവെള്ളം കിട്ടാനില്ല
Posted on: 18 Aug 2013
പരവൂര്‍:റെക്കോഡ് മഴ പെയ്തിട്ടും പരവൂര്‍ കല്ലുംകുന്ന് സുമാനി ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് കുടിവെള്ളം കിട്ടാനില്ല. 268 ഫ്‌ളാറ്റുകളുള്ള കല്ലുംകുന്നില്‍ 452 പേര്‍ക്കാണ് ഇതുവരെ വീട് നല്‍കിയതെങ്കിലും ഇപ്പോള്‍ 31വീട്ടുകാരാണ് ഇവിടെ താമസിക്കുന്നത്. വെള്ളവും വെളിച്ചവുമടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് പലരും ഫ്‌ളാറ്റിലേക്ക് വരാന്‍ മടിക്കുന്നത്.
കുഴല്‍ക്കിണറും പമ്പ്ഹൗസും ഓവര്‍ ഹെഡ് ടാങ്കുമെല്ലാം ഫ്‌ളാറ്റ് സമുച്ചയവളപ്പിലുണ്ടെങ്കിലും കുഴല്‍ക്കിണറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനം ഇല്ലാത്തതാണ് കാരണം. ഇതുമൂലം കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ തകര്‍ച്ചയിലാണ്. പരാതിയുമായി ജല അതോറിറ്റി അധികൃതരെ സമീപിച്ച കോളനി നിവാസികളോട് ഫ്‌ളാറ്റ് നിര്‍മ്മിച്ച കമ്പനിക്കാരോട് പറയാനാണ് ഇവരുടെ മറുപടി.
സുനാമി പുനരധിവാസപദ്ധതിപ്രകാരം കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ ആരും തിരിഞ്ഞു നോക്കാനില്ലാത്ത സ്ഥിതിയാണ്. അനുവദിക്കാത്ത മിക്ക ഫ്‌ളാറ്റുകളുടെയും കതകും ജനാലകളുമെല്ലാം സാമൂഹികവിരുദ്ധര്‍ തകര്‍ത്ത നിലയിലാണ്. ഒഴിഞ്ഞുകിടക്കുന്ന പല ഫ്‌ളാറ്റുകളും പകലും സാമൂഹികവിരുദ്ധരുടെ താവളമാണ്.
പല ഫ്‌ളാറ്റുകളിലും മദ്യപാനവും ചീട്ടുകളിയും ലഹരിവസ്തുക്കളുടെ ഉപയോഗവും നടക്കുന്നതായാണ് പരാതി. ഭൂരിഭാഗം ഫ്‌ളാറ്റുകള്‍ക്കും പൂട്ടില്ല. വാട്ടര്‍ ടാപ്പ് അടക്കം മോഷ്ടിച്ച സ്ഥിതിയിലാണ്.
ഫ്‌ളാറ്റ് വളപ്പില്‍ തെരുവ് വിളക്കുകളില്ല. അക്രമികള്‍ക്ക് കാറിലും ഓട്ടോയിലും മറ്റും യഥേഷ്ടം വന്നുപോകാന്‍ സൗകര്യമുണ്ട്. കോളനിനിവാസികള്‍ ഇതേക്കുറിച്ചെല്ലാം അധികാരികളോടും എം.എല്‍.എ.യോടും പറഞ്ഞെങ്കിലും വെള്ളത്തിനും വെളിച്ചത്തിനും ഒരു നടപടിയുമുണ്ടായില്ല. ഫ്‌ളാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്ന കല്ലുംകുന്ന് വാര്‍ഡിലെ കൗണ്‍സിലര്‍ ഗീതയും അധികാരികളെ നിരവധി തവണ കണ്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.

ത്ര പരിസരത്ത് മൃഗാവശിഷ്ടള്‍ ഇട്ടു
Posted on: 20 Aug 2013
ചാത്തന്നൂര്‍: ക്ഷേത്രപരിസരത്ത് മാലിന്യങ്ങള്‍ ഇടുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞിട്ടു. പോലീസ് എത്തുന്നതിനുമുമ്പ് ഡ്രൈവര്‍ വണ്ടിയുമായി കടന്നുകളഞ്ഞു. കുമ്മല്ലൂര്‍ പാലത്തിന് സമീപം സര്‍പ്പക്കാവ് കളരി ഭഗവതിക്ഷേത്രത്തിന്റെ മുന്‍വശത്താണ് മൃഗാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇടുന്നത്. ഇവിടെ ഉപേക്ഷിക്കുന്ന മൃഗാവശിഷ്ടങ്ങളും മറ്റും കാക്ക കൊത്തിയെടുത്ത് ക്ഷേത്രാങ്കണത്തില്‍കൊണ്ടിട്ട് അശുദ്ധി വരുത്താറുണ്ട്.
കഴിഞ്ഞദിവസം മാലിന്യവുമായെത്തിയ ചാത്തന്നൂര്‍ സ്റ്റാന്‍ഡിലെ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. പോലീസ് എത്തുമെന്ന ഘട്ടത്തിലാണ് ഡ്രൈവര്‍ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ക്ഷേത്രഭരണസമിതി സെക്രട്ടറി 

കൃഷ്ണഭക്തി നിറഞ്ഞ് വീഥികളില്‍ ശോഭായാത്ര
Posted on: 29 Aug 2013
പരവൂര്‍: കൃഷ്ണനും രാധയും ഗോപികമാരും ഒക്കെയായി വേഷമിട്ട ബാലികാബാലന്മാര്‍ നഗരവീഥികളെ അമ്പാടിയാക്കി നിറപ്പകിട്ടാര്‍ന്ന ശോഭായാത്ര ശ്രീകൃഷ്ണജയന്തിയാഘോഷത്തിന്റെ ഭാഗമായി നടന്നു. വൈകീട്ട് 5 മണിയോടെയാണ് വിവിധ പ്രദേശങ്ങളില്‍നിന്ന് ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകള്‍ പരവൂര്‍ കവലയിലെത്തിയത്. വാദ്യമേളങ്ങളുടെ ലഹരിയില്‍ കോലക്കുഴലൂതി പീലിത്തിരുമുടി വച്ച വര്‍ണ്ണക്കിരീടം ധരിച്ച് കൃഷ്ണവേഷധാരികളായ കുരുന്നുകള്‍ വീഥികള്‍ കൈയടക്കി. സ്ത്രീകള്‍ വായ്ക്കുരവയിട്ട് ഘോഷയാത്രയ്ക്ക് വരവേല്പ് നല്‍കി.
ജങ്ഷനില്‍ കാര്‍വര്‍ണ്ണ വേഷമിട്ട കുട്ടികള്‍ ഉറിയടിച്ച് കളിച്ചു. തുടര്‍ന്ന് ജങ്ഷനില്‍ സംഗമിച്ച ശോഭായാത്രകള്‍ മഞ്ചാടിമൂട് ചുറ്റി പുറ്റിംഗല്‍ ദേവീക്ഷേത്രത്തില്‍ എത്തിയതോടെയാണ് ശോഭായാത്ര സമാപിച്ചത്. ഒല്ലാല്‍ ക്ഷേത്രം, ക്ലാവറ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും പൊഴിക്കരയില്‍നിന്നും ശോഭായാത്രകള്‍ പരവൂരിലെത്തിയിരുന്നു. വഴിനീളേ നിറപറയും നിലവിളക്കും വച്ച് ശോഭായാത്രയ്ക്ക് ഭക്തജനങ്ങള്‍ വമ്പിച്ച വരവേല്പാണ് നല്‍കിയത്.
ഭാഗവതസപ്താഹയജ്ഞം നടക്കുന്ന പൂതക്കുളം ഇടയാടി വേക്കുളം മാടന്‍നട ക്ഷേത്രത്തിലും അഷ്ടമിരോഹിണി ഉത്സവം ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്രയോടും കൂട്ട ഉറിയടിയോടും സമാപിച്ചു. തുടര്‍ന്ന് ദീപക്കാഴ്ചയും വിളക്കും രാത്രി സമൂഹ അഖണ്ഡനാമജപയജ്ഞവും അവതാരപൂജകളും ജന്മാഷ്ടമി അഭിഷേകവും നടന്നു. ശോഭായാത്രയിലും കൂട്ട ഉറിയടിയിലും അനേകര്‍ പങ്കെടുത്തു.

ഓണക്കാലം അടുത്തിട്ടും വഴികളില്‍ ഇരുട്ടും ചപ്പുചവറുകളും വശങ്ങളില്‍ കാടും
Posted on: 05 Sep 2013
പൂതക്കുളം: ഓണക്കാലമായിട്ടും തെരുവുവിളക്കുകള്‍ ഭൂരിഭാഗവും കത്താതെ കിടക്കുന്ന പൂതക്കുളം പഞ്ചായത്തിലെ വഴികളില്‍ ചപ്പുചവറുകളും വശങ്ങളില്‍ കാടുമെന്ന് പരാതി.
തെരുവുവിളക്കുകള്‍ കേടായാല്‍ അത് മാറ്റിയിടാനുള്ള ജോലി രണ്ടുവര്‍ഷം മുമ്പാണ് കരാര്‍ അടിസ്ഥാനത്തിലാക്കിയത്. എന്നാല്‍ ഇതിനുള്ള നടപടികള്‍ പഞ്ചായത്തില്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു. ഇപ്പോള്‍ ഓരോ വാര്‍ഡിലും കത്താത്ത കുറച്ച് വിളക്കുകള്‍വീതം കത്തിച്ച് വിളക്കുകളെല്ലാം കത്തിച്ചെന്ന് വരുത്താനുള്ള നീക്കത്തിലാണ് പഞ്ചായത്ത് അധികൃതരെന്ന് മണ്ഡലം പ്രസിഡന്റ് വി.കെ.സുനില്‍കുമാര്‍ അരോപിച്ചു.
കോട്ടുവന്‍കോണം, മുക്കട, പഞ്ചായത്ത് ഓഫീസ് പരിസരം, ഡോക്ടര്‍മുക്ക്, അമ്മാരത്ത്മുക്ക്, പുത്തന്‍കുളം, ബ്ലോക്ക്മരം മുക്ക്, ഊന്നിന്‍മൂട്, പൂതക്കുളം, കലയേ്ക്കാട് എന്നിവിടങ്ങളില്‍ കവലയും റോഡുകളും ശുചീകരിച്ചിട്ട് മാസങ്ങളായി. മാര്‍ക്കറ്റ് പരിസരവും വൃത്തിഹീനമാണ്.

No comments:

Post a Comment