ചാത്തന്നൂരില്‍ കള്ളനോട്ട് വ്യാപാരം വർദ്ധിക്കുന്നു
ചാത്തന്നൂര്‍ : അന്യസംസ്ഥാന തൊഴിലാളികൾക്ക് പറുദീസയായി മാറുകയാണ് ചാത്തന്നൂരും പരിസര പ്രദേശങ്ങളും . നിർമ്മാണമേഖലയിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴിലെടുക്കാനായി എത്തുന്നത് ബീഹാര്‍ ഒറീസ്സ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.ഇതില്‍ കൂടുതലും ബംഗാള്‍ വഴി വരുന്ന ബംഗ്ലാദേശ് സ്വദേശികള്‍ ആണ് ഇടനിലക്കാർവഴി എത്തുന്ന ഇവരെ നിയമിക്കാൻ നിയമപരമായ ഒരു നടപടിയും സ്വീകരിക്കാറില്ല. അന്യസംസ്ഥാന തൊഴിലാളികളെ തൊഴിലെടുക്കാൻ നിയമിക്കുന്ന ഉടമ അവരുടെ പൂർണ വിവരങ്ങൾ സ്ഥലത്തുള്ള പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം.
കൂടാതെ തൊഴിലാളിയുടെ ബ്ളഡ് ഗ്രൂപ്പ്, ഐഡന്റിറ്റി കാർഡ് തുടങ്ങിയവ സ്റ്റേഷനിൽ നൽകേണ്ടതാണ്. എന്നാൽ ആയിരത്തോളം അന്യസംസ്ഥാനക്കാർ പണിയെടുക്കുന്ന ചാത്തന്നൂരും പരവൂര്‍ നഗരത്തിലും ഇതര പ്രദേശങ്ങളിലുമായി പൊലീസ് സ്റ്റേഷനിലുള്ളത് നാമമാത്രമായവരുടെ പേരുകൾ മാത്രമാണ്.
വ്യാപാര സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന അന്യസംസ്ഥാനക്കാരെക്കുറിച്ച് പൊലീസിന് യാതൊരു വിവരവുമില്ല. ഏജന്റുമാർ വഴി നൽകപ്പെടുന്ന തൊഴിലാളികളിൽ പലരും പ്രായപൂർത്തിയാകാത്തവരുമാണ്. ചുരുങ്ങിയ കാലയളവിലേക്ക് എത്തുന്ന ഇക്കൂട്ടർ നടത്തുന്ന അക്രമപ്രവർത്തനങ്ങൾ ഏറെ വലയ്ക്കുന്നതും പൊലീസിനെയാണ്. അക്രമം നടത്തിയ ഉടനേ ഏജന്റുമാർ മുഖേന സ്ഥലം വിടുന്ന ഇവരെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിക്കാറില്ല.ഇ അന്യദേശ തൊഴിലാളികളില്‍ നിന്നും നിരവധി തവണ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ അവധിദിനങ്ങളിൽ മദ്യപിച്ച് അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും, കരാർ പണി കഴിയുന്നതോടെ ചുറ്റുപാടുകൾ മനസിലാക്കി വീടുകളിൽ കവർച്ച നടത്തി പോയ സംഭവവും ചാത്തന്നൂരിലും പരവൂരും നിരവധിയാണ്.ഇടയ്ക്കു ബാറില്‍ മദ്യപിച്ചത്തിനു ശേഷം പൈസ കൊടുത്തത് കള്ളനോട്ട് ആണ് എന്ന സംശയം കൊണ്ട് മാനേജര്‍ പോലീസിനെ വിളിച്ചത് കണ്ടു കൊണ്ട് ബാര്‍ തൊഴിലാളികളെ തള്ളിയിട്ട് ഓടിയ സംഭവം ഇയടുത്താണ് നടന്നത്
സംസ്ഥാനത്തെ ഒരു പ്രമുഖ വിപ്ലവ പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കന്മാര് പല കേസുകളിലും ഇവരെ സംര്ഷിക്കാന് രംഗത്ത് വരുന്നതും ഇപ്പോള്‍ പോലീസ്സ്റ്റേഷനുകളിലെ സ്ഥിരം കാഴ്ചയാണ്

ചെങ്ങന്നൂർ ആയുർവേദ ആശുപത്രി രോഗശയ്യയിൽ
Posted on: Thursday, 13 March 2014
Posted on: Thursday, 13 March 2014
ചെങ്ങന്നൂർ: അറുപത് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി രോഗികളുടെ ജീവന് ഭീഷണിയായിരിക്കുന്നു. മഴപെയ്താൽ ചോർന്ന് ഒലിച്ച് ചെളിക്കുളമാകും. ഭിത്തികൾപൊട്ടിപ്പൊളിഞ്ഞും മേൽക്കൂര ചിതലരിച്ച് തകർച്ച ഭീഷണിയിലുമാണ്. രോഗികൾക്ക് കിടക്കാൻ കട്ടിലിന്റെ എണ്ണവും പരിമിതമാണ്. ആശുപത്രി പരിസരം കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുന്നു. വാടക കെട്ടിടമായതിനാൽ സർക്കാർ ആനുകൂല്യത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. പ്രധാനമായും വൈദ്യുതി മുടങ്ങിയാൽ രോഗികൾ കഷ്ടപ്പെട്ടത് തന്നെ. രോഗികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും ഇല്ല. വാടക പുതുക്കി നിശ്ചയിക്കാത്തതിനാൽ കെട്ടിട ഉടമസ്ഥന് ഇതിന്റെ അറ്റകുറ്റപ്പണികൾക്കും തയ്യാറാവുന്നില്ല. കൂടാതെ കെട്ടിടം ഒഴിഞ്ഞുതരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇവിടെയുള്ള ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. മുമ്പ് രണ്ട് ഫിസിയോതെറാപ്പിസ്റ്റുകൾ ഉണ്ടായിരുന്നെങ്കിലും നാഷണൽ റൂറൽഹെൽത്ത് മിഷന്റെ ഫണ്ടിൽ നിന്നും ശമ്പളം കൊടുക്കാത്തതിനാൽ ഇവർ പിരിഞ്ഞുപോയി. പുരുഷൻമാരായ രോഗികളെ തിരുമ്മാനോ കിഴിയിടാനോ പുരുഷ ജോലിക്കാർ ഇല്ലാത്തതിനാൽ ഇവർക്ക് ചികിത്സ നിഷേധിച്ചതുപോലെയാണ്. സ്വന്തമായി ഒരു കെട്ടിടം ഉണ്ടെങ്കിൽ മാത്രമേ ഇല്ലായ്മകൾക്ക് ഒരുപരിഹാരം ഉണ്ടാവുകയുള്ളൂ
സുരക്ഷിതമാകട്ടെ നിരത്തുകള്‍
എം. ബഷീര്‍
നിരത്തുകളില്‍ ആരുടേയും ജീവന് നഷ്ടപ്പെടാമെന്നതാണ് സ്ഥിതി. ഈ അവസ്ഥയ്ക്ക് നിയന്ത്രണം വരുത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ തീവ്രശ്രമം തുടങ്ങിയിരിക്കുന്നു. അത് ഏത് ദിശയിലേക്ക് നീങ്ങുന്നു -ഒരന്വേഷണം.
കര്‍ശനമായ ഇടപെടലുകള്‍ റോഡപകടനിരക്ക് കുറയുന്നു
ഏകദേശം ഒരാഴ്ച മുമ്പ്. എറണാകുളം മാധവ ഫാര്‍മസി ജങ്ഷനില്‍ ഒരു സ്വകാര്യബസ് മുമ്പേ പോയ പിക്കപ്പ് വാനിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ അതിനു മുമ്പേ പോയ ഇരുചക്രവാഹനത്തെ ഇടിച്ച് ഏകദേശം 15 മീറ്ററോളം വലിച്ചിഴച്ചു പോയി. വാഹനം നിന്നതും റോഡില്‍ വീണ ബൈക്കിനടിയില്‍ നിന്ന് ബൈക്ക് യാത്രികന് ഹെല്‍മറ്റ് ഊരി റോഡിന് വശത്തേക്ക് മാറിയിരുന്നു. കണ്ടുനിന്നവര്‍ ഓടിക്കൂടി യുവാവിനടുത്തെത്തി. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഹെല്‍മറ്റ് പൊട്ടിയിരുന്നു. തലയടിച്ചുവീണ യുവാവ് ഹെല്‍മറ്റ് ഉള്ളതുകൊണ്ടുമാത്രം ചെറിയ പോറലുകളോടെ രക്ഷപ്പെട്ടു.
എറണാകുളത്ത് ഇരുചക്ര വാഹനമോടിക്കുന്നവരില്‍ ഏകദേശം എല്ലാവരും ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഏതാനും വര്‍ഷം മുമ്പ് തുടങ്ങിയിരുന്നു. മറ്റു ജില്ലകളിലാകട്ടെ പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിങ്ങിന്റെ വരവോടെ മിക്കവരും ഹെല്‍മറ്റ് ഉപയോഗിച്ചു തുടങ്ങിയിട്ടുമുണ്ട്. ഇത് ഹെല്‍മറ്റിന്റെ മാത്രം കാര്യമല്ല. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് കര്‍ശനമാക്കിയതോടെ സംസ്ഥാനത്തെ റോഡപകടങ്ങളുടെ എണ്ണവും കുറഞ്ഞു വരികയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ഇക്കൊല്ലത്തേതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് ശരിയാണെന്ന്കാണാം.
സംസ്ഥാനത്ത് ഇക്കൊല്ലം സപ്തംബര്‍ 30 വരെ 3172 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചത്. 30676 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 19210 പേരുടെ പരിക്കുകള്‍ ഗുരുതരമായിരുന്നു. 11466 പേര്‍ക്ക് നിസ്സാര പരിക്കുമേറ്റു. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ വെച്ചു നോക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഈ കുറവ് ഒരു നേട്ടമായിത്തന്നെ കണക്കാക്കാം. അതുപോലെ കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലായ്, ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലെ കണക്കുകളും ഇക്കൊല്ലത്തെ ഇതേ മാസങ്ങളിലെ കണക്കുകളും താരതമ്യം ചെയ്താലും അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണക്കുറവ് പ്രകടമായി മനസ്സിലാക്കാനാകും.
അപകടങ്ങള്‍ക്ക് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവുന്നതു പോലെ ചെറിയ തോതിലെങ്കിലും അപകടങ്ങളുടെ എണ്ണം കുറഞ്ഞതിനുള്ള കാരണങ്ങളും നമുക്ക് ചൂണ്ടിക്കാട്ടാനാകും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹനവകുപ്പായാലും പോലീസായാലും അവര്‍ നടത്തുന്ന സമീപകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകുന്നുവെന്നത് ആശ്വാസകരമാണ്. അപകടത്തിന്റെയും മരണത്തിന്റെയും കണക്കുകള്‍ വന്തോതിലല്ല കുറയുന്നതെങ്കിലും ക്രമേണ ഇതു തുടരുമെന്നു തന്നെയാണ് കണക്കുകള്‍ നല്കുന്ന സൂചനകള്‍.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നടന്ന 36174 റോഡപകടങ്ങളില്‍ 4286 പേരാണ് കൊല്ലപ്പെട്ടത്. 26034 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളില്‍പെട്ടത് ഇരുചക്രവാഹനങ്ങള്‍ ആയിരുന്നു. 25445 ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. 3819 സ്വകാര്യ ബസ്സുകള്‍ അപകടത്തില്‍ പെട്ടപ്പോള്‍ 1435 കെ. എസ്. ആര്. ടി ബസ്സുകളും അപകടമുണ്ടാക്കി. 10365 കാറുകളാണ് 2012-ല്‍ അപകടത്തില്‍ പെട്ടത്.
രാത്രിയിലുണ്ടായ അപകടങ്ങളുടെ മൂന്നിരട്ടി അപകടങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം പകല്‍ സമയത്തുണ്ടായത്. 27145 അപകടങ്ങള്‍ പകല്‍ സമയത്ത് നടന്നപ്പോള്‍ 9029 അപകടങ്ങള്‍ മാത്രമാണ് രാത്രിസമയങ്ങളില്‍ ഉണ്ടായത്. അലക്ഷ്യമായും അതിവേഗത്തിലും വാഹനമോടിച്ചതു തന്നെയാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമായതെന്നും പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷം ഇതുവരെയും ഏറ്റവും കൂടുതല്‍ അപകടമുണ്ടായതും മരണമുണ്ടായതും തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുപിന്നില്‍ എറണാകുളവും കോഴിക്കോടും .
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലായ്, ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നടന്ന അപകട മരണങ്ങളും ഇക്കൊല്ലം ഇതേ മാസങ്ങളില്‍ നടന്ന അപകടമരണങ്ങളുടെ കണക്കുകളും തമ്മില്‍ നല്ല വ്യത്യാസം തന്നെയുണ്ട്. 2012 ജൂണില്‍ 330 പേര് മരിച്ച സ്ഥാനത്ത് ഈ വര്‍ഷം ജൂണില്‍ അത് 295 ആയി കുറഞ്ഞു. കഴിഞ്ഞ ജൂലായ്, ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ യഥാക്രമം 328, 388, 330 പേരാണ് അപകടങ്ങളില്‍ മരിച്ചത്. ഈ വര്‍ഷം ജൂലായ്, ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ അത് യഥാക്രമം 296, 319, 321 എന്നിങ്ങനെയായിരുന്നു. മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളിലും ഇത്തരത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
അപകടത്തില്‍പ്പെടുന്നത് ഏതെങ്കിലും ഒരു വിഭാഗം വാഹനങ്ങള്‍ മാത്രമല്ല. എല്ലാത്തരം വാഹനങ്ങളും അപകടങ്ങളുണ്ടാക്കുന്നുണ്ട്. അവയുടെ എണ്ണം ഏറിയും കുറഞ്ഞുമിരിക്കുന്നു. അവയുടെ കണക്കുകളിലും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഒപ്പം പരിശോധനകളും കര്‍ശനമായി. അതേക്കുറിച്ചും മറ്റും അടുത്തദിവസം...

No comments:
Post a Comment