Friday, 30 November 2018

നവോത്ഥാന സദസ്സുകളുടെ പിന്നാമ്പുറം

നമസ്തെ എല്ലാവർക്കും ശുഭദിന ആശംസകൾ ഒന്ന് പറഞ്ഞു തുടങ്ങട്ടെ... 
നൂറ്റാണ്ടുകളായി ജാതിജന്യമായ അയിത്തവും അടിമത്വവും പേറി മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ട് ഭ്രാന്താലയമായിമാറിയ കേരളത്തെ മനുഷ്യാലയമായി രൂപീകരിക്കുന്നതിന്, മേധാവിത്വ ശക്തികളുടെ അലിഖിത ശാസനങ്ങളെ കടപുഴക്കിയെറിഞ്ഞ്, വഴി നടക്കാനും വസ്ത്രം ധരിക്കാനും പൊതുകിണറുകളില്‍ നിന്ന് വെള്ളമെടുക്കാനും പകലന്തിയോളം പണിയെടുത്ത് അന്തിയാകുമ്പോള്‍ ധാന്യം കൂലികൊടുക്കുന്ന ജന്മി ധാര്‍ഷ്ഠ്യം അവസാനിപ്പിക്കാനും ഭൂമി, വിദ്യാഭ്യാസം, തൊഴില്‍ ആരാധനാ സ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങള്‍ അധഃസ്ഥിത ജനതയ്ക്ക് പ്രാപ്യമാക്കുന്നതിനും രാജ സദസ്സുകളിലേക്ക് അധികാരത്തിന്റെ ചെങ്കോലും കിരീടവുമായി നടന്നു കയറാനും, മേലനങ്ങാത്ത മേധാവിത്വ അധീശത്വത്തിനെതിരെ നടന്ന ഐതിഹാസിക പോരാട്ടമാണ് കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവം....

ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, വൈകുണ്ഠ സ്വാമികള്‍, ദയാനന്ദ സരസ്വതി, കാവാരിക്കുളം കണ്ഠന്‍കോരന്‍, കെ.പി. വള്ളോന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, കേളപ്പജി, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ഡോ. പല്‍പ്പു, മഹാകവി കുമാരനാശന്‍, വി.ടി. ഭട്ടതിരിപ്പാട്, സഹോദരന്‍ അയ്യപ്പന്‍, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, പാമ്പാടി ജോണ്‍ ജോസഫ്, മന്നത്ത് പത്മനാഭന്‍, ടി.കെ. മാധവന്‍ കുറൂര്‍, നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ.പി. കേശവമേനോന്‍, ഇ.വി. രാമസ്വാമി നായ്ക്കര്‍ തുടങ്ങി അസംഖ്യം ഉല്‍പ്പതിഷ്ണുക്കളായ മഹാരഥന്മാരാണ് നവോത്ഥാന പോരാട്ടങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചത്. മേല്‍പ്പറഞ്ഞവരില്‍ കമ്മ്യൂണിസ്റ്റുകള്‍ ആരുമില്ല. എകെജി 1931 ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുമ്പോള്‍ കമ്മ്യൂണിസം കേരളത്തില്‍ പിറവിയെടുത്തിട്ടില്ല. ഇതില്‍ സവര്‍ണ്ണ വിഭാഗത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമാണ്.

നവോത്ഥാന നായകരെ അവഗണിച്ചും അവഹേളിച്ചും നവോത്ഥാന മൂല്യങ്ങള്‍ കുഴിച്ചുമൂടി നവവിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ വാഗ്ദാനങ്ങളായിരുന്നു തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യവും സോഷ്യലിസവും.
''നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ'' എന്നിവ രാഷ്ട്രീയ ഭാണ്ഡങ്ങളില്‍ നിറച്ച് തലയിലേറ്റി ആറുപതിറ്റാണ്ട് സഞ്ചരിച്ച് കേരളത്തില്‍ എത്തി, ഭാണ്ഡങ്ങള്‍ തുറന്നപ്പോള്‍ രക്തസാക്ഷികളുടെ അസ്ഥിപഞ്ജരങ്ങളും, കരിഞ്ഞ മാംസഗന്ധവും, മതജാതി സംഘര്‍ഷങ്ങളുടെയും, രാഷ്ട്രീയ സംഘട്ടനങ്ങളുടെയും അട്ടഹാസങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വിവേചനങ്ങളും പ്രീണനങ്ങളും അഴിമതികളും അധികാര രാഷ്ട്രീയത്തിനുവേണ്ടിയുള്ള വരട്ടുതത്വവാദങ്ങളും കപടമതേതര പൊയ്മുഖങ്ങളും നിറഞ്ഞ ദുര്‍ഗന്ധം വഹിക്കുന്ന രാഷട്രീയ മാലിന്യങ്ങളാണ് നാം കാണുന്നത്. അത് വഴിയിലുപേക്ഷിച്ച് പിന്നീട്ട വഴികളിലൂടെ പുറകോട്ട് സഞ്ചരിച്ച് കുഴിച്ചിട്ട നവോത്ഥാന മൂല്യങ്ങള്‍ തോണ്ടിയെടുത്ത് ഗ്രാമങ്ങളുടെ തെരുവുവീഥികളില്‍ പോലും വ്യാജമരുന്ന് കച്ചവടക്കാരന്റെ വാചാലതയോടെ വില്‍ക്കേണ്ട ഗതികേടിലെത്തിയത് ചരിത്രനിയോഗമാണ്. 

ആറുപതിറ്റാണ്ടിന്റെ യാത്രക്കിടയില്‍ ഭ്രമാത്മക നാടകാന്ത്യം പോലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തിരശീലക്കുള്ളില്‍ മറഞ്ഞു. തൊഴിലാളികളുടെ പറുദീസയായ ഭാരതത്തില്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്ക് വേരോട്ടമുണ്ടായില്ല. കാരണം തൊഴിലാളികള്‍ വെറുക്കുന്ന ജന്മി മുതലാളിമാരാണ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് നേത്യത്വത്തിലെത്തിയത്. കമ്മ്യൂണിസ്റ്റുകള്‍ ആദ്യം അധികാരത്തില്‍ എത്തിയത് കേരളത്തിലാണെങ്കിലും ഒരിക്കലും തുടര്‍ ഭരണം ലഭിച്ചിട്ടില്ല. തുടര്‍ ഭരണം ലഭിച്ച ബംഗാളിലും ത്രിപുരയിലും ചെങ്കൊടി ഉപേക്ഷിച്ചു. തൊഴിലാളികള്‍ ദാരിദ്രരേഖയ്ക്ക് അടിയില്‍ കിടന്നു ഊര്‍ദ്ധശ്വാസം വലിക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ നേതാക്കാളായെത്തിയ ദരിദ്രര്‍ പോലും ദശ-ശതകോടികളുടെ മുതലാളിമാരായി മാറിയത് പ്രത്യയശാസ്ത്ര അപചയം.

കമ്മ്യൂണിസ്റ്റുകള്‍ കൊട്ടിയാഘോഷിക്കുന്ന കാര്‍ഷിക ഭൂപരിഷ്‌കരണ നിയമം യഥാര്‍ത്ഥ മണ്ണിന്റെ മക്കളായ പിന്നാക്ക-പട്ടിക  വിഭാഗങ്ങളെ ഭൂരാഹിത്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാനെ ഉപകരിച്ചുള്ളൂ. 35,000 പട്ടിക വിഭാഗ കോളനികളിലെ ദുരിതം വര്‍ണ്ണനാതീതമാണ്. മരിച്ചാല്‍ ജഡം മറവുചെയ്യാന്‍ അടുക്കള പൊളിക്കേണ്ടുന്ന വിപ്ലവം!

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലൂടെ (കെഎ എസ്സ്) സംവരണ അട്ടിമറിയും ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണ നിയമവും, നവോത്ഥാന വിഭാഗങ്ങളെ ദ്രോഹിക്കുന്നതിനുവേണ്ടിയുള്ളതാണ്. പ്രളയാനന്തര കേരളം പ്രതിസന്ധികളുടെ നടുവില്‍ പകച്ചുനില്‍ക്കുമ്പോള്‍ സര്‍ക്കാരിനും കിട്ടിയ ഒരു കച്ചിത്തുരുമ്പാണ് സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശന ഉത്തരവ്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും എത്രയോ വിധികളാണ് നടപ്പാക്കാതെ സര്‍ക്കാരിന്റെ ശീതീകരണികളില്‍ ഉറഞ്ഞുകിടക്കുന്നത്?
കൂടാതെ പരപുരുഷ സ്ത്രീ ബന്ധങ്ങളേയും, സ്വവര്‍ഗ്ഗ വിവാഹങ്ങളേയും സാധൂകരിക്കുന്ന വിധികളും ലിവിംഗ് ടുഗതറിന് (യുവതി യുവാക്കള്‍ക്ക് വിവാഹം കഴിക്കാതെ ഭാര്യാ ഭര്‍ത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുന്നത്)നിയമസാധുത നല്‍കിക്കൊണ്ടുള്ള വിധിയും ശബരിമല വിധിയോടൊപ്പമാണ് വന്നത്. ഇവയൊന്നും നടപ്പിലാക്കാതെ, ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരം ലംഘിച്ച് വിധി നടപ്പാക്കാനുള്ള തിടുക്കവും ധാര്‍ഷ്ട്യവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് നിദാനം. എന്ന കാര്യത്തിൽ സംശയമില്ല...

 

"സഖാക്കളെയും സിപിഎം നെയും  വിറ്റ പിണറായി"

നമസ്തെ
മനസിലാക്കി പ്രവർത്തിക്കുക സഖാക്കളെ... 
"സഖാക്കളെയും സിപിഎം നെയും  വിറ്റ പിണറായി"
"പാർട്ടിക്കും വലുതായി നടന്ന ഗൂഡാലോചന"
പിണറായി വിജയനും കൊടിയേരിയും മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളും പറയുന്നത്...
'നാലു വോട്ടിനു വേണ്ടി  യുവതി പ്രവേശനം നടപ്പാക്കാതിരിക്കില്ല എന്നും,പാർട്ടി നശിച്ചാലും വിധി നടപ്പാക്കും എന്നതാണ്, ഈ ധാർഷ്ട്യമെല്ലാം ചെന്നെത്തുന്നത് സഹസ്ര കോടികളുടെ വ്യാപാരത്തിലാണ്.... 
എരുമേലിയിലെ ശബരിമല ദേവസ്വം ഭൂമി 2000ഏക്കറോളം കൈയ്യേറി, ബിലീവേർസ്ചർച്ച് കെ.പി.യോഹന്നാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ,

"യോഹന്നാൻ + സർക്കാർ പാർട്ടണർഷിപ്പിൽ"

വരുന്ന എയർപോർട്ടിനു സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തണമെങ്കിൽ ശബരിമല ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാവണം, സ്ത്രീകളും കുട്ടികളും, പ്രവാസി ഇന്ത്യക്കാരും, വിദേശികളും കുടുംബസമേതം ടൂറടിക്കാൻ വരണം...
അതിന് ഈ ആചാരാനുഷ്ഠാനങ്ങളെല്ലാം ലംഘിക്കപ്പെടണം, കോടികളുടെ കൊടുക്കൽ  വാങ്ങൽ നടന്നിട്ടുണ്ട്, കമ്മ്യൂണിസ്റ്റ് നേതാക്കൻമാരുടെ വിദേശ അക്കൗണ്ടുകളിലേക്ക് വന്നിരിക്കുന്നത് സഹസ്ര കോടികളാണ്, പിണറായിയുടെ അമേരിക്കൻ യാത്ര ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്, മാത്രമല്ല കോൺഗ്രസ് നേതാക്കൻമാരുടെ ശബരിമല വിഷയത്തിലുള്ള മൃദു സമീപനം കാണിക്കുന്നത് കഴിഞ്ഞ യു.ഡി.എഫ്..ഭരണത്തിൽ ഇവർക്കു കിട്ടിയ കോടികളുടെ കിലുക്കമാണ്...
             ഇതിന്റെ നേതൃത്വത്തിലുള്ള കെപിയോഹന്നാൻ ആരാണെന്ന് അന്വേഷിച്ചാൽ ലോകത്തെ ഏറ്റവും വലിയ മൾട്ടിനാഷണൽ കോർപ്പറേറ്റ് ഭീമനായ Bosch- Siemens എന്ന ആഗോളഭീമന്റെ CEOയുടെ ഭർത്താവ് എന്നാണ്, ഇന്ത്യയിലേക്ക് മതപരിവർത്തനത്തിന് ഓരോ വർഷവും വരുന്ന പതിനായിരം കോടിയുടെ ഉറവിടമാണ്
ഈ Bosch-Siemens,

കെ.പി യോഹന്നാന് സോണിയഗാന്ധി , റോബർട്ട് വാദ്ര ,മുൻ പ്രധാനമന്ത്രി മന്മോഹന്റെ ഉപദേഷ്ടാവ് TK.നായർ,  സീതറാംയെച്ചൂരി, പ്രകാശ് കാരാട്ട്, ബ്രിന്ദകാരാട്ട്, ഉമ്മൻചാണ്ടി, പിണറായി തുടങ്ങിയ നേതാക്കളുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്,
റോബർട്ട് വാദ്ര അടക്കമുള്ളവർ ഇതേ ലക്ഷ്യത്തിന് വേണ്ടി ആറന്മുള വിമാനത്താവളത്തിന് വേണ്ടി, ആറന്മുള ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്തു വിമാനത്താവളം പണിയുവാനുള്ള ശ്രമം, കുമ്മനം രാജശേഖരൻ അടക്കമുള്ള ആയിരകണക്കിന് ഭക്തരുടെയും, ഹിന്ദു ഐക്യവേദി, ബിജെപി , ആർ.എസ്.എസ് കാരുടെയും എതിർപ്പ് കാരണം നടന്നില്ല, യു.പി.എ ക്ക് ശേഷം വന്ന ബിജെപി ഗവണ്മെന്റിന്റെയും വ്യോമ സിവിൽ ഏവിയേഷൻ, ഗ്രീൻ ട്രിബ്യൂണൽ  ക്ളിയറൻസ്   കിട്ടാതതതു മൂലം ആറൻമുള വിമാനത്താവളം ചിറകറ്റുപോയി,
         എരുമേലി  വിമാനത്താവളം ലാഭകരം ആകണമെങ്കിൽ ശബരിമല അമ്പലം വർഷത്തിൽ 365 ദിവസവും തുറന്നേ പറ്റു. കൂടാതെ യുവതികളെ പ്രവേശിപ്പിക്കുകയും വേണം. അത്തരത്തിൽ ഒരു സാഹചര്യം ഉയർന്നു വന്നാൽ നോർത്ത് ഇന്ത്യയിൽ നിന്നടക്കം രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വിദേശത്ത് നിന്നും   കുടുംബ സമേതം ആൾക്കാർ എത്തി ചേരുകയും തുടർന്ന് ഇതൊരു ഇതൊരു വിനോദ സഞ്ചാര കേന്ദ്രമായി മാറുകയും  ചെയ്യും, മാത്രവുമല്ല  അടിസ്ഥാന സൗകര്യ വികസനമായ ഹോട്ടൽ,  റെസ്റ്റോറന്റ്, കംഫർട്ട് സ്റ്റേഷൻസ്, ഷോപ്പിംഗ് മാൾ, മറ്റു അടിസ്ഥാന വികസനത്തിന്  പാർട്ടിക്കു  നല്ല അവസരവുമാവും,  ഇതാണ് ഇവരുടെ യഥാർത്ഥ ലക്ഷ്യം. ഇത്തരത്തിൽ ഒരു നീക്കത്തിനാണ് പിണറായി സർക്കാർ പിന്തുണ നൽകുന്നത്..വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ശബരിമലയുടെ പരിപാവനതയും ആചാരങ്ങളുമാണ് ഇത് മൂലം  നഷ്ടപ്പെടാൻ പോകുന്നത്. ഇതറിയാതെ സ്ഥിരം ന്യായീകരണവുമായി പാവം കമ്മ്യൂണിസ്റ്റ് അണികളും... സഖാക്കളും ചിന്തിച്ചു പ്രവർത്തിക്കുക നിങ്ങളുടെ സ്വന്തം അരുൺസതീശൻ(ചാത്തന്നൂർ)

*General knowledge on Hindu Religion*

*1. ത്രിലോകങ്ങള്‍ ഏതെല്ലാം ?*
സ്വര്‍ഗം ,ഭൂമി, പാതാളം
*2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?*
സത്വഗുണം ,രജോഗുണം , തമോഗുണം
*3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?*
സൃഷ്ടി ,സ്ഥിതി , സംഹാരം
*4. ത്രികരണങ്ങള്‍ ഏതെല്ലാം ?*
മനസ്സ്, വാക്ക് , ശരീരം
*5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?*
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
*6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?*
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
*7. ചതുരുപായങ്ങള്‍ എന്തെല്ലാം ?*
സാമം ,ദാനം, ഭേദം ,ദണ്ഡം
*8. ചതുര്‍ദന്തന്‍ ആര് ?*
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
*9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?*
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
*10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?*
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
*11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?*
അരയന്നം (ഹംസം)
*12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?*
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
*13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?*
ഓം
*14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?*
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
*15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?*
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
*16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?*
പരാശരനും സത്യവതിയും
*17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?*
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
*18. പഞ്ചഭൂതങ്ങള്‍ ഏവ ?*
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
*19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?*
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
*20. പഞ്ചലോഹങ്ങള്‍ ഏവ ?*
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
*21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?*
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
*22. പഞ്ചദേവതകള്‍ ആരെല്ലാം ?*
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
*23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?*
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
*24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?*
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
*25. ദാരുകന്‍ ആരാണ് ?*
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
*26.ഉദ്ധവന്‍ ആരായിരുന്നു ?*
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
*27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?*
പൂതന
*28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?*
സാന്ദീപനി മഹര്‍ഷി
*29. നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര് ?*
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
*30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?*
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
*31. പഞ്ചബാണങ്ങള്‍ ഏവ ?*
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
*32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?*
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
*33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?*
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
*34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?*
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
*35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?*
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
*36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?*
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
*37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?*
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
*38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?*
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
*39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?*
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുര

അന്യസംസ്ഥാന തൊഴിലാളിൽ ക്രിമിനലുകൾ അന്വേഷണം ഇല്ലാതെ പോലീസ്  

പരവൂർ: ബംഗാളികളോ ബംഗ്ലാദേശികളോ ഇരുട്ടിൽ തപ്പി പോലീസ് ഒപ്പം എല്ലാം പരമരഹസ്യമാണ് പൊലീസിന്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിക്ഷയങ്ങൾ പോലും നിസാരവത്കരിച്ചു കൊണ്ടാണ് പൊലീസിന് അന്യസംസ്ഥാന തൊഴിലാളികളോടുള്ള സമീപനം.     
ബംഗാളികള്‍ എന്ന വിലാസത്തില്‍  ജോലിതേടിയെത്തുന്ന പല തൊഴിലാളികളും
ബംഗ്ലാദേശികളാണെന്നു പൊലീസിന് അറിയാം പക്ഷേ പോലീസ് അന്വേഷണം നടത്തില്ല.
.
ജില്ലയിൽ അടുത്തയിടെയുണ്ടാകുന്ന  മോഷണക്കേസുകളില്‍ പ്രതികള്‍ ബംഗ്‌ളാദേശികളായിരുന്നു.
ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ബോഗ്രാ, ചില്‍കമരി, റാംഗ്പൂര്‍, സെയ്ദ്പൂര്‍ എന്നിവിടങ്ങളില്‍നിന്നു കൊല്‍ക്കത്ത, ഗോഹട്ടി പ്രദേശങ്ങളിലേക്ക് എത്തുന്ന ഇവരില്‍ തീവ്രവാദികളും ക്രിമിനലുകളും ഉള്‍പ്പെടുന്നുവെന്നും പൊലീസിന് അറിയാം.
കൊല്‍ക്കത്തയിലെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയാണ് ഇവര്‍ കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കു കടക്കുന്നത്. പോലീസ് സ്‌റ്റേഷനുകളില്‍ അന്യസംസ്ഥാനക്കാരുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്ന പതിവ് കര്‍ക്കശമാക്കാന്‍ മുൻ പോലീസ് മേധാവി എല്ലാ സ്‌റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കിയിരുന്നു അതൊന്നും നടപ്പിൽ വരുത്തിയില്ല എന്ന് മാത്രമല്ല അത് അട്ടിമറിക്കുകയും ചെയ്തുവെന്ന് പോലിസ് വൃത്തങ്ങൾ പറയുന്നു. 
തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, ഫോണ്‍ നമ്പര്‍, വിലാസം, ഫോട്ടോ, ഇവരെയെത്തിക്കുന്ന കരാറുകാരുടെ വിലാസം, ഫോണ്‍ എന്നിവ രജിസ്റ്ററിലുണ്ടാകണo എന്നായിരുന്നു വ്യവസ്ഥ. കൊല്ലം  ജില്ലയില്‍ മാത്രം നാല്പതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളുണെ്ടന്നാണു പോലീസ് പറയുന്നത് എന്നല്ലാതെ കൃത്യമായ കണക്കുകൾ ഇല്ല. 

നിര്‍മാണമേഖലയ്ക്കു പുറമെ കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും ഇക്കൂട്ടര്‍ ജോലി ചെയ്യുന്നു. ബീഹാര്‍, ബംഗാള്‍, ഒറീസ, ആസാം സംസ്ഥാനങ്ങളില്‍നിന്നെന്ന പേരില്‍ എത്തുന്നവരില്‍ ക്രിമിനലുകള്‍ ഏറെയുണെ്ടന്നുതു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാനക്കാര്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തുകയും വേണം.

മുൻ പോലിസ് മേധാവി തൊഴിലാളികള്‍ തങ്ങളുടെ മാതൃസംസ്ഥാനത്തെ ലോക്കല്‍ പോലീസ്‌സ്‌റ്റേഷനില്‍നിന്നുളള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു മുമ്പു നിലപാടു വന്നതോടെ പലരും സ്ഥലം വിട്ടിരുന്നു. പോലീസ് സ്‌റ്റേഷനുകളിലെ മൈഗ്രന്റ് ലേബറേഴ്‌സ് രജിസ്റ്ററില്‍ നാമമാത്രമായ തൊഴിലാളികളുടെ വിവരങ്ങള്‍ മാത്രമാണുള്ളത്. അവയാകട്ടെ വര്‍ഷങ്ങള്‍ മുമ്പു രജിസ്റ്റര്‍ ചെയ്തതും. ജില്ലയൊട്ടാകെ അയ്യായിരത്തിൽ താഴെ  തൊഴിലാളികളുടെ രേഖകള്‍ മാത്രമെയുള്ളുവെന്നാണു പോലീസ് പറയുന്നത്. രജിസ്റ്ററില്‍ ഉള്‍പ്പെട്ട തൊഴിലാളികളില്‍ പലരും മറ്റിടങ്ങളിലേക്കു തൊഴില്‍തേടി പോയിട്ടുണ്ട്.

നിരവധി കള്ളനോട്ട് കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായിട്ടുണ്ട്. കൂടാതെ  ട്രെയിനില്‍ കഞ്ചാവും പാന്‍പരാഗും എത്തിക്കുന്നതും പ്രധാനമായും ഇതേ സംഘമാണ്
ബംഗ്‌ളാദേശിലും ബംഗാളിലും ജയിലില്‍നിന്നും പരോളിലിറങ്ങിയവരും ഇവരിലുണെ്ടന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് വ്യക്തമാക്കുന്നത്. തീരദേശങ്ങളും റെയിൽവേ ബസ്സ്റ്റാന്റ് പരിസരങ്ങൾ    കേന്ദ്രീകരിച്ചു 
ഇവരില്‍ ഒരു വിഭാഗം സ്ഥിരവാസം തുടങ്ങിയിരിക്കുകയാണ്. ഇവരെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാൽ വൻകുറ്റകൃത്യങ്ങൾ പിടിക്കാനാകും പക്ഷെ പോലീസും എക്സൈസുo ഈ കള്ളകടത്ത് ശ്രിങ്കലയെ കുറിച്ച് യാതൊരു അന്വേഷണവും നടത്തുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്.     

Monday, 26 November 2018

മലകയറാന്‍ വെമ്പുന്ന ഫെമിനിസ്റ്റുകള്‍ അറിയാന്‍

ഇവള്‍, ഈ മേരിതന്നെയല്ലേ യഥാര്‍ഥ ഫെമിനിസ്റ്റ്? അഥവാ സ്ത്രീപക്ഷ വാദി? എംസി മേരി കോം എന്ന ലോക ബോക്‌സിങ് ചാംപ്യന്‍. പെണ്ണായി പിറന്ന് പെണ്ണായി വളര്‍ന്ന് സ്വയം തെരഞ്ഞെടുത്ത വഴിയേ ലോകകിരീടം വരെ സഞ്ചരിച്ച വനിത. ലോകത്ത് ഇന്ന് മേരിയെപ്പോലെ ഒരു വനിതയേയുള്ളൂ. അതു മേരിതന്നെയാണ്. ബോക്‌സിങ് റിങ്ങില്‍ ആറു ലോകവിജയങ്ങള്‍. 

ഇപ്പോഴും മേരി കോം, മണിപ്പൂരില്‍ നിന്നുള്ള തനി നാടന്‍ പെണ്ണുതന്നെ. അവള്‍ സ്വയം പുരുഷനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടില്ല, പരസ്യചുംബന സമരങ്ങളില്‍ പങ്കെടുത്തില്ല, അര്‍ധരാത്രി തെരുവിലൂടെ ഉലാത്തിയില്ല, ഫ്‌ളാഷ്‌മോബിനു പോയില്ല, ആചാരങ്ങളെ വെല്ലുവിളിച്ചില്ല, ശബരിമല കയറാന്‍ വന്നില്ല, സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞില്ല...! വിവാഹിതയായി, അമ്മയായി, മൂന്നു മക്കളെ മാതൃവാത്സല്യത്തോടെ വളര്‍ത്തി. അതിനിടയിലും റിങ്ങില്‍ പൊരിഞ്ഞുപോരാടി. 35-ാം വയസ്സില്‍ ഇനിയും പല അങ്കങ്ങള്‍ക്കും ബാല്യം ബാക്കിവച്ചുകൊണ്ടു ബോക്‌സിങ് റിങ്ങില്‍ തുടരുന്നു. അതിന് സ്ത്രീത്വം മേരിക്കു തടസ്സമായില്ല. 

മേരി കോമിന്റെ വീട്ടിലെ അലമാരയെ അലങ്കരിക്കുന്ന മെഡലുകളും അര്‍ജുന മുതല്‍ പത്മഭൂഷന്‍ വരെയുള്ള പുരസ്‌കാരങ്ങളും പൊരുതി നേടിയവയാണ്. അതിന് മേരിയുടെ വിയര്‍പ്പിന്റെ ഗന്ധവും സമര്‍പ്പണത്തിന്റ മൂല്യവും ദൃഢനിശ്ചയത്തിന്റെ കരുത്തുമുണ്ട്. അതു പെണ്‍കരുത്തിനു കിട്ടിയ അംഗീകാരങ്ങളാണ്. ആരുടേയും സഹയാത്രികരായി ചമഞ്ഞു വാങ്ങിയെടുത്തവയല്ല. ഇതൊന്നും പറ്റാത്തവര്‍ അംഗീകാരങ്ങളുടെ പട്ടികയില്‍ കയറിക്കൂടാന്‍ വാദകോലാഹലങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കാനിറങ്ങുന്നുണ്ടാകും. അവര്‍ സ്വയം എടുത്തണിയുന്നൊരു പേരാണ് ഫെമിനിസ്റ്റ്! സ്ത്രീയെ ശാക്തീകരിക്കാന്‍ വ്രതമെടുത്തവര്‍.  

സ്ത്രീ എന്നും ശക്തയാണ്. ആരും ശാക്തീകരിക്കേണ്ട കാര്യമില്ല. സ്വയം തിരിച്ചറിഞ്ഞാല്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പമോ അവരേക്കാള്‍ കൂടുതലോ ശക്തരാകും. അതൊക്കെ പുരാണങ്ങള്‍ പറയാതെ പറയുന്നുണ്ട്. ആധുനിക സ്ത്രീശാക്തീകരണത്തൊഴിലാളികള്‍ക്ക് അതു മനസ്സിലാകണമെന്നില്ല. അതിനാല്‍ അവര്‍ തെരുവിലിറങ്ങുന്നു. പക്ഷേ, മേരി കോമിനു മനസ്സിലായിട്ടുണ്ടാവണം. അതാണ് അവളുടെ നേട്ടവും. 

പുരുഷന്മാരുടെ കുത്തകയായിരുന്ന രംഗത്തേയ്ക്കാണ് കിളുന്നു പ്രായത്തില്‍ മേരി കടന്നു ചെന്നത്. മധുരപ്പതിനേഴ് എന്നു നാം പറയുന്ന പ്രായത്തില്‍ കരുത്തിന്റെ ലോകം തെരഞ്ഞെടുക്കാന്‍ കാരണം നാട്ടുകാരനായ ഡിങ്കോ സിങ്ങിന്റെ സുവര്‍ണവിജയം നല്‍കിയ ആവേശമായിരുന്നു. ബോക്‌സിങ് പഠിക്കാന്‍ മോഹിച്ച് പരിശീലന ക്യാംപിലേക്കുചെന്ന പെണ്‍കുട്ടിയെ കോച്ച് ഇബോംചാ സിങ് കൗതുകത്തോടെയും സഹതാപത്തോടെയും നോക്കി. മുഖത്തു നോക്കിയാല്‍ നിഷ്‌കളങ്കമായി ചിരിക്കുന്ന കൊച്ചുകുട്ടി. വാത്സല്യപൂര്‍വം അവളെ പിന്‍തിരിപ്പിക്കാനാണ് കോച്ച് ശ്രമിച്ചത്. ഒന്നാമത്, പെണ്‍കുട്ടികള്‍ ബോക്‌സിങ് രംഗത്തേയ്ക്കു കടന്നു വന്നു തുടങ്ങിയിരുന്നില്ല. മാത്രമല്ല, മേരിയുടെ ശരീരഘടന ഈ കായിക മത്സരത്തിനു പറ്റിയതായിരുന്നുമില്ല. പക്ഷേ, ആ കൊച്ചു പ്രായത്തില്‍തന്നെ കൈമുതലായിരുന്ന നിശ്ചയദാര്‍ഢ്യം, പിന്‍മാറാന്‍ മേരിയെ അനുവദിച്ചില്ല. ദിവസവും പരിശീലനം തുടങ്ങുന്ന സമയത്ത് അവള്‍ ഹാജര്‍. 

ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു കിലോമീറ്ററുകള്‍ താണ്ടിയായിരുന്നു വരവ്. അവസാനം മേരിയുടെ താല്‍പര്യത്തെ മാത്രം മാനിച്ചാണ് പരിശീലനത്തിനു കൂടിക്കൊള്ളാന്‍ കോച്ച് സമ്മതിച്ചത്. 

പിന്നെ സംഭവിച്ചതൊന്നും കോച്ചിനും വിശ്വസിക്കാനാവുന്നില്ല. പോരായ്മകളെ നിശ്ചയദാര്‍ഢ്യംകൊണ്ടു മറികടക്കുന്ന ആ കുട്ടിയായി റിങ്ങിന്റെ ആകര്‍ഷണം. തന്നേക്കാള്‍ ഉയരവും തടിമിടുക്കുമുള്ളവരെ ഇടിച്ചിരുത്താന്‍ വല്ലാത്തൊരു വൈദഗ്ധ്യം. പിടിച്ചാല്‍ക്കിട്ടാത്ത കുതിപ്പ് എന്നൊക്കെ പറയാറില്ലേ? അതായിരുന്നു പിന്നീട് അങ്ങോട്ട്. 

ആ വര്‍ഷംതന്നെ സംസ്ഥാന ചാംപ്യനായി. അടുത്തവര്‍ഷം ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി. പിന്നെ തുടരെ ലോകകിരീടങ്ങള്‍. മേരി കോം,  മാഗ്‌നിഫിസന്റ് മേരിയായി. അന്നും എന്നും മേരിയെ കൈവിടാത്ത രണ്ടു കാര്യങ്ങളുണ്ട്. മുഖത്തെ സ്‌ത്രൈണഭാവം കലര്‍ന്ന നിഷ്‌കളങ്കമായ ചിരിയും പെരുമാറ്റത്തിലെ വിനയവും. പക്ഷേ, ആറു ലോകവിജയങ്ങളുടെ പകിട്ടുമായി ദേശീയ പതാകയേന്തി അഭിവാദ്യം ഏറ്റുവാങ്ങുമ്പോള്‍ മേരിയുടെ മുഖത്തെ ചിരിമാഞ്ഞിരുന്നു. വിതുമ്പിപ്പോയി. ആ വിതുമ്പലില്‍ ഒരുപാടു കഥകളുണ്ടായിരുന്നു. ജീവിതംകൊണ്ടു മേരി എഴുതിയ ജീവനുള്ള കഥകള്‍. രാജ്യത്തോടു മാത്രമല്ല രാജ്യത്തെ വനിതകളോടും കൂടി സംവദിക്കുന്നതാണ് ആ കഥകള്‍. വ്യക്തിത്വം തെളിയിക്കാനും ഉയരങ്ങള്‍ വെട്ടിപ്പിടിക്കാനും സ്ത്രീത്വം തടസ്സമേയല്ല എന്നൊരു സന്ദേശം അതിലുണ്ട്. ഇവള്‍, ഈ മേരിതന്നെയല്ലേ യഥാര്‍ഥ ഫെമിനിസ്റ്റ്?

വാലറ്റം:സ്്‌ത്രൈണഭാവത്തില്‍ പൊതിഞ്ഞ കരുത്തിന്റെ പ്രതീകമായി ഓര്‍ക്കാന്‍ വേറേയും ചിലരുണ്ട് നമുക്ക്. കുലീനതയുടെ ആള്‍രൂപമായ സുഷമ സ്വരാജും മാതൃഭാവം തുളുമ്പുന്ന വാക്കുകളുടെ തലോടലോടെ ശംഖുമുഖത്ത് ഒരു ജനക്കൂട്ടത്തെയാകെ ശാന്തമാക്കിയ നിര്‍മല സീതാരാമനും. അവരേപ്പോലെ അവര്‍ക്കേ കഴിയൂ. അതാണ് യഥാര്‍ഥ സ്ത്രീശക്തി.