Sunday, 27 July 2014

ഇന്ന് മാടിനെ അറുക്കും നാളെ??? മിണ്ടാപ്രാണികളെ കൊന്നിട്ട് എന്തിനീ ആഘോഷം???

ഇന്ന് മാടിനെ അറുക്കും നാളെ??? മിണ്ടാപ്രാണികളെ കൊന്നിട്ട്  എന്തിനീ ആഘോഷം??? നിര്‍ത്തിക്കൂടെ ഇ അറുകൊല
-------------------------------------------------------------------------------------------
നടപ്പാതയിലിട്ട് മാടിനെ അറുത്തു
മട്ടാഞ്ചേരിയില്‍ ജനത്തിരക്കിനിടയില്‍ മാര്‍ക്കറ്റിലെ നടപ്പാതയിലിട്ട് മാടിനെ കശാപ്പു ചെയ്തു. ഭീകരമായ കാഴ്ചകണ്ട് ജനം ചിതറിയോടി.
കരുവേലിപ്പടി പോളക്കണ്ടം മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന ആല്‍ഫിയ ബീഫ് സ്റ്റാളിനു മുന്നിലെ നടപ്പാതയിലിട്ടാണ് മാടിനെ വെട്ടിയത്.
ഇറച്ചിക്കടകള്‍ക്കുമുന്നില്‍ ജനം കാത്തുനില്‍ക്കുമ്പോഴാണ് കൈയ്യും കാലും കെട്ടിയ മാടിനെ കൊണ്ടുവന്നത്. 
തുടര്‍ന്ന് അതിനെ മറിച്ചിട്ടശേഷം അറുത്തു. വേദനപൂണ്ട മാട് കുതറിയോടാന്‍ ശ്രമിച്ചു. ചോര ഒഴുകിപ്പടര്‍ന്നു. ഇതു കണ്ടുനിന്ന കുട്ടികളില്‍ ചിലര്‍ ഉറക്കെ കരഞ്ഞു, സ്ത്രീകള്‍ ചിതറി ഓടി.
അവിടെയുണ്ടായിരുന്ന പത്രപ്രവര്‍ത്തകനായ രാമചന്ദ്രന്‍, ഇതിനെ ചോദ്യം ചെയ്തതോടെ മാടിനെ വെട്ടിയ ആള്‍ കത്തിയുമായി അദ്ദേഹത്തിനു നേരെ ചെന്നു. ഇറച്ചിവെട്ടുകാര്‍ കൂട്ടത്തോടെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മാട് കശാപ്പു നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിച്ചു.
പോളക്കണ്ടം മാര്‍ക്കറ്റില്‍ ജനങ്ങള്‍ക്ക് മുന്നിലിട്ട് പകല്‍ സമയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ് മാടുകളെ കൊല്ലുന്നത് പതിവായിരിക്കുകയാണ്. ഒരു മറയുമില്ലാതെ ഇറച്ചിക്കടകളുടെ മുന്നിലിട്ടാണ് കശാപ്പ്.

നഗരസഭയുടെ ആരോഗ്യവിഭാഗം ഈ വഴിക്ക് തിരിഞ്ഞുനോക്കുന്നില്ല. പരാതിപ്പെട്ടാലും നടപടിയില്ല.മാര്‍ക്കറ്റിനകത്ത് നിരവധി മാട്ടിറച്ചി വില്പന കേന്ദ്രങ്ങളുണ്ട്. പക്ഷേ അറക്കുന്നതിന് സംവിധാനമില്ല. എല്ലാ കടക്കാരും മാര്‍ക്കറ്റിനകത്ത് രഹസ്യമായാണ് കശാപ്പ് നടത്തുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ ആവശ്യക്കാര്‍ കൂടുമ്പോഴാണ് പട്ടാപ്പകല്‍ പരസ്യമായ കശാപ്പ്.

1 comment:

  1. ഇതൊക്കെ ഭയപ്പെടുത്താനുള്ള ഓരോരോ പരിപാടികളല്ലേ. ഇതു മുംബൈയിൽ പണ്ടേ ഉണ്ട്. വി. എസ് നയ്പാൾ തന്റെ ഒരു പുസ്തകത്തിൽ ഇതു വിവരിച്ചത് വായിച്ചതോർക്കുന്നു.....

    ReplyDelete