ഈ സഖാക്കന്‍മാരെല്ലാം ഇങ്ങനെയോ?
വാര്‍ഡ് കൗണ്‍സിലറായ യുവജന നേതാവ് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി
പരാതിയെ തുടര്‍ന്ന് നേതാവ് ഒളിവില്‍ പോയതായി പൊലീസ്
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്നു ഒളിവില്‍പ്പോയ യുവജന നേതാവിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നു പോലീസ്. ഇടതുമുന്നണിയിലെ പ്രമുഖ പാര്‍ട്ടിയുടെ യുവജന സംഘടനയുടെ ഭാരവാഹിയും നഗരസഭാ കൗണ്‍സിലറുമായ യുവ നേതാവാണ് രണ്ടുദിവസമായി ഒളിവില്‍ പോയിരിക്കുന്നത്.ഇയാള്‍ക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേതാവിന്റെ വാര്‍ഡിലെ താമസക്കാരി പത്തനംതിട്ട സ്വദേശിനിയാണ് പീഡനത്തിനു പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതി നോര്‍ത്ത് പോലീസിനു കൈമാറുകയായിരുന്നു.
നേതാവിനുവേണ്ടി ഊര്‍ജിത തെരച്ചില്‍ നടത്തിവരുന്നതായി സിഐ സി. മോഹന്‍ദാസ് പറഞ്ഞു. പാര്‍ട്ടിക്കു പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. യുവജന സംഘടനയും സംഭവത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്നിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല.

No comments:
Post a Comment