Sunday, 6 July 2014

എസ് എഫ് ഐ ക്ക് ജനാധിപത്യത്തെക്കുറിച്ച് പറയാൻ അർഹതയില്ലെന്ന് എ ഐ എസ് എഫ് നേതാവ്.

എസ് എഫ് ഐക്കാർ ജനാധിപത്യത്തെക്കുറിച്ച് പറയാൻ അർഹതയില്ലാത്തവരാണെന്നും സഹിഷ്ണുതയില്ലാത്തവരും വിവര ദോഷികളുമാണെന്നും എ ഐ എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മഹേഷ് കക്കത്ത് .കണ്ണൂർ ശ്രീകണ്ഠപുരം എസ് എ ഇസ് കോളേജിലെ എസ് എഫ് ഐ - എ ഐ എസ് എഫ് സംഘർഷവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലാണ് മഹേഷ് അഭിപ്രായപ്പെട്ടത് .
മിത്രങ്ങളെപ്പോലും അംഗീകരിക്കാനോ പ്രവർത്തിക്കാനോ അനുവദിക്കാത്തവർ എങ്ങനെയാണ് മറ്റുള്ളവരുടെഫാസിസത്തെ നേരിടുന്നതെന്ന് അദ്ദേഹം ചോദിച്ചു . ബഹുജന സംഘടനയിലെ അംഗങ്ങളുടെ വോട്ടു പോലും ചോർന്നു കൊണ്ടിരിക്കുന്നത് മാതൃസംഘടന വിലയിരുത്തിയ കാര്യം മനസ്സിലാക്കണമെന്നും കോഴി കൂവുന്നതു കൊണ്ടാണ് സൂര്യൻ ഉദിക്കുന്നതെന്ന് കരുതുന്ന വിഢിത്തം ഒഴിവാക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടു .
പോസ്റ്ററും പതാകയും കീറിയാൽ , തല്ലിയാൽ , ഭീഷണിപ്പെടുത്തിയാൽ പണി നിർത്തി പോകുന്നവരല്ല എ ഐ എസ് എഫ് കാരെന്ന് പ്രസ്താവിച്ച മഹേഷ് കക്കത്ത് ,ഒരു ചെറിയ കൂട്ടത്തിന്റെ ആശയ പ്രചരണത്തെ പോലും സഹിക്കാൻ കഴിയാത്തവരാണ് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് പരിഹസിച്ചു..

No comments:

Post a Comment