Tuesday, 4 February 2014

ഒന്നിച്ചു പോന്നവർ ഇടക്കു മടങ്ങിയേക്കാം നന്നെന്നു വാഴ്ത്തിയവർ നാളെ മറിച്ചു ചൊല്ലാം തന്നുറ്റബാന്ധവർ തളർന്ന് നിലം പതിക്കാം എന്നാൽ ജപിക്ക പരിപാവന സംഘ മന്ത്രം.........

ഒന്നിച്ചു പോന്നവർ ഇടക്കു മടങ്ങിയേക്കാം നന്നെന്നു വാഴ്ത്തിയവർ നാളെ മറിച്ചു ചൊല്ലാം തന്നുറ്റബാന്ധവർ തളർന്ന് നിലം പതിക്കാം എന്നാൽ ജപിക്ക പരിപാവന സംഘ മന്ത്രം..........
------------------------------------------------------------------------
ആര്‍.എസ്.എസ്സിന്റെ ചരിത്രംതുടക്കം മുതല് തന്നെ അഗ്‌നിപരീക്ഷകളുടേതാണ്.1925 ല് ഡോ.ഹെഡ് ഗേവാര്ജീ ആര്‍.എസ്.എസ് തുടങ്ങുമ്പോള് അദ്ദേഹം ഏകനായിരുന്നു. എന്നാല് തന്റെ വിശ്വാസപ്രമാണങ്ങളില് അടിയുറച്ച് പ്രവര്ത്തിച്ച അദ്ദേഹത്തിന് വളരെ വേഗം ജനങ്ങളെ സ്വധീനിക്കാന് സാധിച്ചു.

ഉത്തരോത്തരം വര്ദ്ധിച്ചുവന്നആര്‍.എസ്.എസ് പ്രവര്ത്തനത്തിന് ആദ്യത്തെനിരോധനംനേരിടേണ്ടി വന്നത് 1936 ലാണ്. അന്ന് ഇന്നത്തെ മധ്യപ്രദേശുംമറ്റും അടങ്ങുന്ന സെന്ട്രല് പ്രോവിന്സ് ആന്ഡ് ബിരാല് പ്രവിശ്യയില് ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടു. എന്നാല് ജനങ്ങള് ആ നിരോധനത്തെ കാര്യമായി കൂട്ടാക്കിയതേയില്ല. നിരോധനത്തിന്റെ അര്ത്ഥ ശൂന്യത അറിയാവുന്ന അന്നത്തെ ഭരണകൂടത്തിന് അര്ദ്ധമനസോടെ പ്രവര്ത്തിച്ചതിനാല് ആര്‍.എസ്.എസ്സിനെ വലുതായൊന്നും ശ്വാസം മുട്ടിക്കാന് കഴിഞ്ഞുമില്ല.

അവിടെ നിന്നും മുന്നോട്ട് പോയ ആര്.എസ്.എസ് മഹാത്മാഗാന്ധിയുടെ വധത്തെ തുടര്ന്ന് 1948 ല് നിരോധിക്കപ്പെട്ടു.

പലരും തെറ്റായി ധരിച്ചിട്ടുള്ളതുപോലെ ഗാന്ധിജിയെ വധിച്ചതിന്റെ പേരിലല്ല ആര്.എസ്.എസ് നിരോധിക്കപ്പെട്ടത്. മഹാത്മാഗാന്ധിയെപ്പോലും വധിക്കാന് പ്രചോദനം നല്കുംവിധമുള്ളഅന്തരീക്ഷം സൃഷ്ടിച്ചുവെന്നതായിരുന്നു ആര്‍.എസ്.എസ്സിന്റെ മേലുള്ള കുറ്റാരോപണം.അതുകൊണ്ടാണ് ആര്‍.എസ്.എസ്സിന്റെ അന്നത്തെ തലവനായിരുന്ന മാധവ സദാശിവ ഗോള്വല്ക്കര്ഗാന്ധിവധക്കേസില് പ്രതിയാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാതിരുന്നത്.
ഇതറിഞ്ഞുകൂടാതെ ഇന്നും പലരും ആര്.എസ്.എസ്സിനെഗാന്ധിവധവുമായി ബന്ധിപ്പിക്കാറുണ്ട്.

ആര്.എസ്.എസ്സിനൊപ്പം തൂക്കമൊപ്പിക്കാന് വേണ്ടി മാത്രം നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി കാര്യമായ കഷ്ടപ്പാടൊന്നുംകൂടാതെ സുഖജീവിതം നയിച്ചുപോന്നു.

അപ്പോള് 1948 ലെ ആര്.എസ്.എസ്സിന്റെ അവസ്ഥ ഊഹിക്കാമല്ലോ ? എന്നാല് ആദര്ശത്തില് ഉറച്ച് നിന്ന് പ്രവര്ത്തിച്ച ആര്.എസ്.എസ്സുകാര് ആ ദുഷ്‌പ്പേരിനെ സമര്ത്ഥമായി മറികടക്കുകയും തങ്ങളുടെ പ്രവര്ത്തനം ഭാരതത്തിലൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്തു.

1960 കളുടെ രണ്ടാം പകുതിയില് സംയുക്ത വിധായക് ദള് എന്ന പേരില് ജനസംഘത്തിന് മുന്തൂക്കമുള്ളസര്ക്കാരുകള് പല സംസ്ഥാനങ്ങളിലുംനിലവില് വന്നു.

ഇന്നത്തെ സി.പി.ഐ ആ സര്ക്കാരുകളില് പങ്കാളിയായിരുന്നുവെന്നത് പലരും മറന്ന് പോകാറുണ്ട്.

സംയുക്ത വിധായക് ദള്മന്ത്രിസഭകള്ക്ക് വലിയ ആയുസ്സൊന്നുമുണ്ടായില്ലെങ്കിലുംആര്.എസ്.എസ് തങ്ങളുടെ സ്വാധീനം വര്ധിപ്പിച്ചുകൊണ്ടേയിരുന്നു.

ഇതിന്റെമൂര്ദ്ധന്യത്തിലാണ് ഇന്ദിരാഗാന്ധി 1975 ല് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.ഭാരതത്തില് മറ്റാരും അനുഭവിക്കാത്തത്ര തീവ്രവും തീക്ഷ്ണവുമായ അടിച്ചമര്ത്തലിന് ആര്.എസ്.എസ് വിധേയമായി.

പതിനായിരക്കണക്കിന് പ്രവര്ത്തകര് ജയിലുകളില് നരകയാതന അനുഭവിച്ചു. കുടുംബങ്ങള് പട്ടിണിയിലായി. ഏത് നിമിഷവും പോലീസിനെ ഭയന്ന് പേരും വേഷവും മാറ്റി ആര്.എസ്.എസ് നേതാക്കള് ഒളിവില് പ്രവര്ത്തിച്ചു.ആര്.എസ്.എസ്സിനൊപ്പം തൂക്കമൊപ്പിക്കാന് വേണ്ടി മാത്രം നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമി കാര്യമായ കഷ്ടപ്പാടൊന്നുംകൂടാതെ സുഖജീവിതം നയിച്ചുപോന്നു.

ഒരര്ത്ഥത്തില്പറഞ്ഞാല് അടിയന്തിരാവസ്ഥയ്‌ക്കെതിരെ അവസാനം വരെധീരമായി പോരാടി നിരവധി രക്തസാക്ഷികളെ രാജ്യത്തിന് സംഭാവന നല്കിയ മുന്നിര പ്രസ്ഥാനമാണ് ആര്.എസ്.എസ് എന്നു നിസ്സംശയം പറയാം.അയോധ്യാ സംഭവത്തെ തുടര്ന്ന് നരസിംഹ റാവു സര്ക്കാര് വീണ്ടും ആര്.എസ്.എസ്സിനെനിരോധിച്ചു.

അണിയപ്പോഴേക്കുംഭാരതത്തിലെ സാമാന്യജനങ്ങള്ആര്.എസ്.എസ്സിനെ സമ്പൂര്ണമായും നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു.

അതിനാല് ആ നിരോധനം വെറും കടലാസില് മാത്രമായിത്തീര്ന്നു. പിന്നീട് ദേശീയ ചരിത്രത്തില് ഇന്നുവരെ ആര്.എസ്.എസ്സിന്ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുടെ കാര്യത്തില് ആശങ്കപ്പെടേണ്ടിയേ വന്നിട്ടില്ല...

ഇപ്പോഴും ഞാന്‍ അടക്കമുള്ള സ്വയംസേവകര്‍ക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ......

ഒന്നിച്ചു പോന്നവർ ഇടക്കു മടങ്ങിയേക്കാം നന്നെന്നു വാഴ്ത്തിയവർ നാളെ മറിച്ചു ചൊല്ലാം തന്നുറ്റബാന്ധവർ തളർന്ന് നിലം പതിക്കാം എന്നാൽ ജപിക്ക പരിപാവന സംഘ മന്ത്രം..........

No comments:

Post a Comment