Monday, 10 February 2014

പോപ്പുലര്‍ ഫ്രണ്ട് മതമൗലികവാദം പ്രചരിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍

പോപ്പുലര്‍ ഫ്രണ്ട് മതമൗലികവാദം പ്രചരിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം എന്ന സംഘടനയില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന് പണം എത്തുന്നുണ്ട്. ഇന്ത്യയില്‍ ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുവെന്നാണ് പ്രചരിപ്പിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പയുന്നു. 

പോപ്പുലര്‍ ഫ്രണ്ടിന്റെയും എന്‍.ഡി.എഫി. ന്റെയും പ്രവര്‍ത്തകര്‍ മൂവാറ്റുപുഴയില്‍ കോളേജധ്യാപകന്റെ കൈ വെട്ടിയതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സമുദായ പ്രശ്‌നത്തിന്റെ പേരില്‍ 27 കൊലപാതകക്കേസുകളിലും 86 വധശ്രമക്കേസുകളിലും ഈ സംഘടനകളുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ നിലപാട് പ്രചരിപ്പിക്കാന്‍ തേജസ് ദിനപത്രത്തെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പോലീസ് മേധാവിയുടെയും അഡീഷണല്‍ ഡി.ജി.പി. യുടെയും ഇതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് തേജസ്സിന് സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് 2013 മാര്‍ച്ച് 20 മുതല്‍ നിര്‍ത്തിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

No comments:

Post a Comment