ഗണഗീതം
ഉണരൂ തരുണവീരരെ ഉണരൂ ഓമല്‍ സഹജരെ (2)
കടലിരമ്പിയാര്‍ക്കവേ തുമുലഭേരി കാഹളം
അടവി തന്‍റെ ഗുഹകളില്‍ കൊടിയ സിംഹഗര്‍ജനം
ചരണ-മെന്‍റെ ഭാരതം കാരണമെന്‍റെ ഭാരതം
സിരകള്‍ തോറുമൊഴുകിടും നിണകണങ്ങള്‍ ഭാരതം
വൈനതേയരായി മാതൃദാസ്യമിന്നൊഴിക്ക നാം
കര്‍മ്മമന്ത്രമോതി കണ്ണനായി തേര്‍തെളിക്ക നാം
കര്‍മമെന്‍ഭാരതം ധര്‍മ്മമെന്‍ ഭാരതം
നന്മയെന്‍റെ ഭാരതം അമ്മതന്നെ ഭാരതം
ഇരുളുറങ്ങും നിലവറ ഇനിയടിച്ചുടചിടാം
അരിയോരാര്‍ഷഭാരതത്തില്‍ പുതിയകോവില്‍ തീര്ത്തിടാം
ദേവിയെന്‍റെ ഭാരതം വിദ്യയെന്‍റെ ഭാരതം
വിത്തമെന്‍റെ ഭാരതം സര്‍വ്വമെന്‍റെ ഭാരതം
അവിടെയാത്മരാമനെ അതുലസത്യകാമനെ
തിരികൊളുത്തി വിരവിലേറ്റു തൊഴുതുണര്ത്തി വാഴ്ത്തിടാം.
ജന്മമെന്‍റെ ഭാരതം പുണ്യമെന്‍റെ ഭാരതം
സത്യമെന്‍റെ ഭാരതം മോക്ഷമെന്‍റെ ഭാരതം
ആരും മറക്കരുത് എന്റെ പേജില്‍ ലൈക് അടിക്കുവാന്‍
(please like this page..(https://www.facebook.com/ArunSatheesan4ever)
No comments:
Post a Comment