Saturday, 30 December 2023

ഏതു നൂറ്റാണ്ടിലാണ് ഈഴവർ മണ്ണിൽ കുഴി കുത്തി പാളയിൽ കഞ്ഞി കുടിച്ചത് ???

ഏതു നൂറ്റാണ്ടിലാണ് ഈഴവർ മണ്ണിൽ  കുഴി കുത്തി പാളയിൽ കഞ്ഞി കുടിച്ചത് ???

ഈഴവ മനസുകളിൽ അപകർഷതാ ബോധം സൃഷ്ടിച്ചു, അവരെ സ്വത്വ ബോധത്തിൽ നിന്നും,  പിന്തുടർന്ന് വന്ന സംസ്കാരത്തിൽ നിന്നും അകറ്റി മാനസികമായി ദുർബലപെടുത്താൻ ഉള്ള ഉള്ള രാഷ്ട്രീയ / സെമിറ്റിക് കുതന്ത്രം മാത്രമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ.

ചരിത്രം പരിശോധിക്കുകയാണെങ്കിൽ തങ്ങളെ കുറിച്ച് ആദ്യമായി  ചരിത്രത്തിൽ രേഖപെടുത്തിയ ബി. സി. മൂന്നാം നൂറ്റാണ്ടു മുതൽ ഈ 2023 വരെയുള്ള 2300 വർഷങ്ങളിൽ ഒരിക്കലും ഈഴവന് മണ്ണിൽ കുഴി കുത്തി പാളയിൽ കഞ്ഞി കുടിക്കേണ്ടി വന്നിട്ടില്ല. കാരണം ലിഖിതമായ കേരള ചരിത്രത്തിൽ ഏറ്റവും പ്രബലമായി പണ്ടും ഇന്നും തുടരുന്ന പ്രാചീന സമുദായം ഈഴവർ മാത്രമാണ്.
              B. C. മൂന്നാം നൂറ്റാണ്ട് 

            "  അരിട്ടപെട്ടി ലിഖിതത്തില്‍"  ആണ് ഈഴവ എന്ന പദം ആദ്യമായി പരാമര്ശിച്ചു കാണുന്നത്.ആ കാലത്ത് അതൊരു ജാതി ആയി അല്ല പരിഗണിച്ചിരുന്നത് മറിച്ചു ഈഴത് നാട്ടില്‍ നിന്നും അഥവാ ശ്രീലങ്കയില്‍ നിന്നും വന്നവര്‍ എന്നാ അർത്ഥത്തില്‍ ആണ് ആ വാക്ക് ഉണ്ടായതു എന്നു ടി. കെ. രവീന്ദ്രൻ അടക്കമുള്ള ചരിത്രകാരൻമാർ പറയുന്നു. (ഈഴവരുടെ മനസ്സിൽ ഇന്നുമുള്ള രാവണ സ്നേഹത്തിനു കാരണവും അതായിരിക്കും )

വില്ല്യം ലോഗന്റെ അഭിപ്രായത്തിൽ ഈഴവര്ക്ക് തീയര്‍ എന്ന പേരുണ്ടായത് തീവര്‍ (തീവ്‌ അഥവാ ദ്വീപില്‍ നിന്ന് വന്നവര്‍) എന്ന വാക്കില്‍ നിന്നും ആണ് . ശ്രീലങ്കയിൽ നിന്നും വന്ന ബുദ്ധ മത അനുയായികൾ ആണ് ഈഴവർ /തിയ്യർ എന്നാണ് ലോഗൻ പറയുന്നത്. 

             B. C. രണ്ടാം നൂറ്റാണ്ട്

           " അഴകർമല ശാസനത്തില്‍" പരാമര്ശി്ക്കുന്ന വെൺപായലിലെ  ഒരു ബുദ്ധ മതക്കാരന്‍ ആയ “ഈളവ ആതന്‍ “ എന്ന തുണി വ്യാപാരി ഈഴവന്‍ തന്നെ ആണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. സംഘ കാലത്ത് ഉണ്ടായിരുന്ന ഉഴവര്‍, ചന്ടോര്‍, വില്ലോര്‍ എന്നീ ബുദ്ധമത ഗോത്രങ്ങള്‍ പരിണമിച്ചു ഉണ്ടായ സമുദായം ആണ് ഈഴവര്‍ എന്ന് പറയാന്‍ കഴിയും.

               B. C. ഒന്നാം നൂറ്റാണ്ട്

   "തിരുപുരം കുന്റ്രം ശിലാലിഖിതതിലും" ഈഴവർ എന്ന  സമ്പന്നരായ വ്യാപാര വർഗത്തെ  വ്യക്തമായി പരാമർശിച്ചു കാണുന്നുണ്ട്.

       A. D. രണ്ടു മുതൽ എട്ടു വരെയുള്ള നൂറ്റാണ്ടുകൾ

      കേരളത്തിൽ രാഷ്ട്രീയ അസ്ഥിരതകൾ, ബ്രാഹ്മണരുടെ കുടിയേറ്റം എന്നിങ്ങനെ ഉള്ള സംഭവങ്ങൾ നടന്നുവെങ്കിലും ഈഴവർക്ക് സാമൂഹികമായി വലിയ മാറ്റങ്ങൾ ഒന്നും ഈ കാലയളവിൽ സംഭവിച്ചിരുന്നില്ല.

           
             A.D. ഒൻപതാം നൂറ്റാണ്ട് 

   "തരിസാപള്ളി ശാസനത്തില്‍ "  ഈഴവര്‍ ബുദ്ധമത അനുയായികള്‍ ആയ വ്യവസായികളും കൃഷികാരും ആയിരുന്നു എന്ന് പറയുന്നുണ്ട്.ബ്രാഹ്മണ ആധിപത്യം വേരുറപ്പിച്ചു തുടങ്ങി കഴിഞ്ഞ ആ കാലഘട്ടത്തില്‍ ഈഴവര്ക്ക് മാത്രമേ ബ്രാഹ്മണര്‍ കൃഷിക്കായി ഭൂമി നല്കുക ഉണ്ടായിരുന്നുള്ളൂ എന്ന് എഡ്ഗാര്‍ താഴ്സ്റ്ൻ   വിശദീകരിക്കുന്നു.

                 A.D. പത്താം നൂറ്റാണ്ട് 

             " തഞ്ചാവൂര്‍ ലിഖിതത്തിലും"
  ഈഴവര്‍ വ്യവസായം  എന്ന തൊഴിലുമായി ബന്ധപെട്ട ജാതിപേര്‍ ആണെന്ന്  കൃത്യമായി പറയുന്നുണ്ട് .

             A. D. 12 മുതൽ 16 വരെയുള്ള നൂറ്റാണ്ടുകൾ.

   വടക്കൻ പാട്ടുകളിൽ ചേകവന്മാരെ കുറിച്ച് പരാമർശങ്ങൾ ഉണ്ടായ ഈ കാലത്ത് ഈഴവർക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന സ്ഥാനവും, ധന സ്ഥിതിയും ഉണ്ണിയാർച്ചയുടെയും മറ്റും കഥകളിൽ നിന്നും വ്യക്തമാണല്ലോ.

           
                A. D. പതിനേഴാം നൂറ്റാണ്ട്.

ഇട്ടി അച്യുതൻ വൈദ്യർ മാത്രം മതിയാകും ഈ നൂറ്റാണ്ടിൽ ഈഴവർക്ക് സമൂഹത്തിൽ ഉള്ള സ്ഥാനത്തെ കുറിച്ച് മനസിലാക്കാൻ.

                A. D. പതിനെട്ടാം നൂറ്റാണ്ട്.

രണകീർത്തി ചേകവർ, പതിനാഥ ചേകവർ എന്നീ യോദ്ധാക്കളുടെ ചരിത്രവും കളരികളും,  ക്ഷേത്രങ്ങളും ആ കാലത്തേയും ഈഴവരുടെ സ്ഥിതി മനസിലാക്കി തരുന്നു.

             A. D.  പത്തൊൻപതാം നൂറ്റാണ്ട്.

 " കേരളത്തിന്റെ പ്രകാശമായ " ശ്രീ നാരായണ ഗുരുദേവനിൽ തുടങ്ങി ആറാട്ട് പുഴ വേലായുധ പണിക്കരിൽ എത്തി നിൽക്കുന്ന ഈ കാലത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ.

            A. D. ഇരുപതാം നൂറ്റാണ്ട്.

     1900 ത്തിന്റെ തുടക്കത്തിൽ തിരുവതാംകൂറിലെ ഏറ്റവും വലിയ നികുതി ദായകർ ( രാജ്യത്തിനു ലഭ്യമായിരുന്ന നികുതിയിൽ 37 %) ആയിരുന്ന, രാജാവിന് മുൻപ് തന്നെ കാർ സ്വന്തമാക്കിയ, അതിനു സഞ്ചരിക്കാൻ സ്വന്തമായി റോഡ് നിർമ്മിച്ച ആലുമ്മൂട്ടിൽ കുടുംബം,  ഡോക്ടർ പല്പുവിൽ തുടങ്ങി മഹാകവി കുമാരനാശാനിലൂടെ സി. കേശവനിലും, R. ശങ്കറിലും, ഗൗരി അമ്മയിലും എത്തി നിൽക്കുന്ന മഹാരഥന്മാരുടെ നീണ്ട നിര .

ഇത്രയും സമ്പന്നമായ ഭൂത കാലം ഉള്ള സമുദായമാണോ  മണ്ണിൽ പാള കുത്തി കഞ്ഞി കുടിച്ചിരുന്നു എന്നു പറഞ്ഞു സ്വയം അപഹാസ്യരാകുന്നത് 🤔😔

 
 ഈഴവ ജനത യാത്ര തുടങ്ങുന്നത് ശ്രീ ബുദ്ധനില്‍ നിന്നാണ് അത് സമ്പൂർണ്ണം  ആകുന്നതു  ശ്രീ നാരായണ ഗുരുദേവനിലും . ഇത്രയും സൗഭാഗ്യം വേറെ ഏതു ജനതയ്ക്കുണ്ട്   ????

എന്നാൽ   സ്വന്തം അസ്തിത്വം തിരിച്ചറിയാതെ, ആട്ടിൻ കൂട്ടത്തിൽ ജീവിച്ചു സ്വയം ആടായി കരുതി പുല്ലു തിന്നു നടന്ന, ചെന്നായകളെ കാണുമ്പോൾ ഭയന്നോടിയ സിംഹത്തിന്റെ അവസ്ഥയിൽ ആണോ  ഇന്ന്  ഓരോ  ഈഴവനും  എന്ന് ന്യായമായും ഭയക്കേണ്ടി ഇരിക്കുന്നു. അത്രമാത്രം ഇരുട്ടിലാണ് ഇന്ന് രാഷ്ട്രീയ അടിമകളായി മാറിയ, സെമിറ്റിക് സ്വാധീനം വലയത്തിൽ അകപ്പെട്ട ഈഴവ ജനത .

ചരിത്ര ബോധമുള്ള ഒരു തലമുറ,
 We are the best എന്ന് പറയാൻ കഴിയുന്ന, തല ഉയർത്തി നെഞ്ചു വിരിച്ചു നടക്കുന്ന ഒരു തലമുറയാണ് ഇനി വരേണ്ടത്.. അല്ലാതെ വ്യാജ ചരിത്ര നിർമ്മിതികളിൽ വിശ്വസിച്ചു അപകർഷതാ ബോധം പേറി നടക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ തലമുറയല്ല.

നമ്മെ നിരുത്സാഹപെടുത്തുന്ന, ഇകഴ്ത്തി കാട്ടുന്ന, എന്തിനെയും അവഗണിക്കാനും, തിരസ്കരിക്കാനും ഒരു നിമിഷം പോലും  ചിന്തിക്കാതെ പ്രവർത്തിക്കാൻ കഴിയുക തന്നെ വേണം 🙏

കടപ്പാട് :-അഡ്വ:കമൽജിത്ത്

അഭിമാനിക്കാം നാം ചേകവ രക്ത ധാരികൾ ആയതിൽ ⚔️

Sunday, 24 December 2023

പുതുവർഷത്തിലെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടോ?

പുതുവർഷത്തിലെങ്കിലും 
പ്രതീക്ഷയ്ക്കു വകയുണ്ടോ?

കൊല്ലം : കൊല്ലത്തിന് 
പോയ വർഷം ഒരേപോലെ  നേട്ടങ്ങളുടേയും കോട്ടങ്ങളുടെയുമായിരുന്നു.
ജില്ലയ്ക്കായി തുടങ്ങിവച്ച പല വികസന പദ്ധതികളും ഇനിയും പൂർത്തീകരിക്കാനുണ്ട്.കേന്ദ്രസർക്കാർ പദ്ധതികളുടെ തിളക്കത്തിൽ ജില്ല മുന്നോട്ടു കുതിക്കുകയാണ്.
പോയ വർഷത്തിന്റെ വിലയിരുത്തലിനൊപ്പം  ശ്രദ്ധ പതിയേണ്ട വിഷയങ്ങളിലൂടെ ഒരു യാത്ര...
കാർഷിക മേഖലയെ തകർത്ത ഇടത് ഭരണത്തിൽ പരമ്പരാഗത വ്യവസായ മേഖല പൂർണ്ണമായും തകർന്നടിഞ്ഞു.
കയർ, കശുവണ്ടി, കൈത്തറി, മത്സ്യബന്ധന മേഖലയിൽ തൊഴിലാളികൾ ജോലിയില്ലാതെ തൊഴിലുറപ്പ് മേഖലയിൽ അഭയം തേടുന്നു. ജില്ലയുടെ വ്യവസായ രംഗത്തെ നെടുംതൂണായിരുന്ന കശുവണ്ടി മേഖലയിൽ ഇപ്പോൾ കണ്ണീരാണ് തൊഴിലാളികളും മുതലാളിമാരും ഒരുപോലെ കണ്ണീർ വാർക്കുകയാണ്.കൈത്തറി കയർ മത്സ്യബന്ധന മേഖലയിലും സ്ഥിതി വിഭിന്നമല്ല അത് കൊണ്ട് തന്നെ 
ഇന്നത്തെ കൊല്ലത്തിന്റെ അവസ്ഥ വളരെയധികം പരിതാപകരമായി പോയിക്കൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ വളർന്നുവരുന്ന ഒരു നഗരം എന്ന നിലയിൽ കൊല്ലത്തിന് വേണ്ടത്ര പരിഗണന  ഇന്നുവരെ ഭരിച്ചിട്ടുള്ളതും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ഒരു ഭരണ വർഗങ്ങളിൽ നിന്നും
ലഭിച്ചിട്ടില്ല. ഒരോ അഞ്ചുവർഷം കൂടുന്തോറും വോട്ട് ചോദിച്ചുകൊണ്ട് ഉളുപ്പില്ലാതെ കൊല്ലംകാരുടെ മുന്നിൽവരുന്ന ഒരു ജനപ്രതിനിധികളെയും കൊല്ലത്തിന്റെ വികസനത്തിനു വേണ്ടിയോ വളർച്ചയ്ക്ക് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല പ്രകൃതി തന്നെ അനുഗ്രഹമായി  ഒരു ജില്ലയെ 
ഭരിച്ചു മുടിച്ച് ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമത്തിലാണ് ഓരോ രാഷ്ട്രീയ നേതാക്കളും ലക്ഷ്യം വയ്ക്കുന്നത് എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഓരോ കാര്യങ്ങളും നമ്മുടെ മുന്നിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിന് എംപി ആകട്ടെ എംഎൽഎ ആകട്ടെ അല്ലെങ്കിൽ ഒന്നിനും കൊള്ളത്ത നഗരഭരണവും അതിന്റെ 
മേയറും ഒരു പോലെ കുറ്റക്കാർ ആണ്.

@ കൊല്ലത്തിനെ അവഗണിക്കുന്ന 
സംസ്ഥാന സർക്കാർ 

കൊല്ലം ജില്ലയിൽ നിന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാലിനും ചിഞ്ചുറാണിയ്ക്കും പിന്നാലെ കെ.ബി ഗണേഷ്കുമാർ കൂടി മന്ത്രിയായതോടെ വരും വർഷത്തിൽ വളരെ പ്രതീഷയോടെയാണ് കൊല്ലത്തെ കാണുന്നത്. കെ. എൻ ബാലഗോപാലിനെ ധനമന്ത്രിയായി 
തിരഞ്ഞെടുത്തപ്പോൾ ജില്ലയ്ക്കു പ്രതീക്ഷകൾ ഏറെ ആയിരുന്നു എന്നാൽ
രണ്ടാം പിണറായി  സർക്കാർ മൂന്നാം വർഷത്തിലേക്ക്  കടക്കുമ്പോൾ ഒരു പ്രധാന പദ്ധതികളും കൊല്ലത്തേക്ക് കൊണ്ടുവരാനോ നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല അത് കൊണ്ട് തന്നെ പോയ വർഷത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും കൊല്ലത്തിനോട് എന്നും അവഗണനയായിരുന്നു 

@ കെടുകാര്യസ്ഥതയുടെ പര്യായമായ
കൊല്ലം കോർപറേഷൻ മാറിയിരിക്കുന്നു വാഗ്ദാനങ്ങൾ കൊടുക്കുന്നത് അല്ലാതെ ഒന്നും പാലിക്കപ്പെടുന്നില്ല 
കൊല്ലം നഗരത്തിന്റെ  വികസനത്തിനായി സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ കഴിയും എന്ന പ്രത്യാശയും ഇല്ലാതാവുകയാണ് .
കെ. എൻ ബാലഗോപാലിന്റെ  ആദ്യ ബഡ്ജറ്റിലും മുൻപ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലും പ്രഘ്യപിച്ച കൊല്ലത്തിന്റെ തലവര മാറ്റിയേക്കാവുന്ന സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ് ,
കൊല്ലം കെ എസ് ആർ ടി സി 
ടെർമിനൽ , കൊല്ലം മൊബിലിറ്റി ഹബ് എന്നീ പദ്ധതികൾ ചരമഗീതം അടയുകയാണ്. കൊല്ലത്തിന്റെ വ്യാവസായിക മേഖലയുടെ നട്ടെല്ല് ആയേക്കാവുന്ന കൊല്ലം തുറമുഖത്തിനു എമ്മിഗ്രേഷൻ കൊണ്ടുവരാനും ഇവർക്കു ഇതുവരെ കഴിഞ്ഞിട്ടില്ല  നിർമ്മാണം തുടങ്ങിയ പല പാലങ്ങൾ ഉൾപ്പടെ എല്ലാം പാതി വഴിയിൽ നിലച്ച മട്ടാണ്‌. ലിങ്ക് റോഡ് ഫേസ് നാല് നിരവധി ബജറ്റുകളിൽ പണം നീക്കിവച്ചെങ്കിലും നിർമാണം തുടങ്ങാൻ പോലും ആയിട്ടില്ല .സംസ്ഥാനത്തു നാലു സയൻസ് പാർക്കുകൾ പ്രഖ്യാപിച്ചപ്പോഴും 
കൊല്ലത്തെ ഒഴിവാക്കി . കൊല്ലത്തെ ഐ ടി വ്യവസായത്തെയും ഇല്ലാതാകാൻ ഉള്ള ശ്രമങ്ങളാണ് നടക്കുന്നത് . ജില്ലയിൽ ഒരു വൻകിട വ്യവസായങ്ങളും തുടങ്ങാൻ സംസ്ഥാന സർക്കാരിന് ആയില്ല.

@  കൊല്ലം നഗര റോഡ് വികസനം സി ആർ ഐ പി 

 @ കൊല്ലം കെ എസ് ആർ ടി സിയുടെ 
പുതിയ ടെർമിനൽ 

@  കൊല്ലത്ത് പുതിയ ഐ ടി പാർക്ക് 
 

@  കൊല്ലത്ത്  മേവറത്ത് 
 50 കോടിയുടെ  മൊബൈലിറ്റി ഹബ് 

@  കൊല്ലത്ത് 200 കോടിയുടെ ഇലക്ട്രോണിക്സ് പാർക്ക്‌ 

@  കൊല്ലം പോർട്ടിൽ കപ്പൽ അറ്റകുറ്റപണിക്ക് ഡ്രൈഡോക്ക് 

@ കൊല്ലം പോർട്ടിന് എമ്മിഗ്രേഷൻ  

@  ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രധാന കാബസ് നിർമ്മാണം 

@ കൊല്ലത്ത് കുണ്ടറയിലുള്ള ടെക്നോ പാർക്ക്‌ വികസനം  

@ മൂന്ന് റെയിൽവേ ക്രോസ്സുകളാൽ വലയുന്ന കുണ്ടറ പട്ടണത്തിൽ ഫ്‌ളൈഓവർ റോഡ് വികസനം 

@ കൊല്ലം - കുണ്ടറ  (കോയിക്കൽ - കരിക്കോട് ) നാല് വരി പാത 

@ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മിൽ നവീകരണം 

@ അഞ്ചു വർഷമായി കേൾക്കുന്ന കൊല്ലം ജില്ലാ ആശുപത്രി/വിക്ടോറിയ ആശുപത്രി 252 കോടിയുടെ വികസനം
ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.

@  കൊല്ലം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക്‌ /സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌  നിർമ്മാണം 

@  കൊല്ലം തോട് വീതി കൂട്ടി ഗതാഗത യോഗ്യമാക്കൽ പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ 

@ അഷ്ടമുടി കായൽ മാലിന്യ മുക്തമാക്കൽ  

@ കൊല്ലം നഗരത്തിന്റെ ഏറ്റവും വലിയ ഗതികേട് എന്തെന്നാൽ
 കൊള്ളാത്ത നഗരസഭ ഭരണം തന്നെ ആണ്..കൃഷിപണിയിലും താറാവ് കൃഷിയിലും മാത്രം അഭിരുചിയുള്ള നഗര വികസനത്തിൽ യാതൊരു കാഴ്ചപ്പാടും ഇല്ലാത്ത മേയറും ഭരണക്കാരും. കൂടാതെ സംസ്ഥാന സർക്കാരിന്റെ കൊല്ലത്തോടുള്ള കടുത്ത അവഗണനയും കൂടി ആകുമ്പോൾ കൊല്ലത്തിന്റെ ദയനീയത പൂർണ്ണം. ഇതിനെതിരെ പ്രതികരിക്കാനറിയാത്ത ഞങ്ങളൊന്നും അറിഞ്ഞില്ല എന്ന രീതിയിൽ ഉറങ്ങുന്ന പ്രതിപക്ഷ പാർട്ടികളും. ജനങ്ങൾ ക്ഷമയുടെ നെല്ലിപലക കണ്ടുകഴിഞ്ഞു.

@ തകർന്ന് കിടക്കുന്ന റോഡുകളും അണഞ്ഞു കിടക്കുന്ന ലൈറ്റുകളും 

തകർന്ന് കിടക്കുന്ന റോഡുകളും അണഞ്ഞു കിടക്കുന്ന ലൈറ്റുകളും കൊല്ലം നഗരത്തിന്റെ ശാപമായി മാറുകയാണ്. നഗരത്തിലെ ഒട്ടേറെ റോഡുകളാണ് വാഹന യാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചു തകർന്നു കിടക്കുന്നത്. ഇടവിട്ടുള്ള മഴയും പതിവായതോടെ തകർന്ന റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. വർഷങ്ങളായി പണി പുരോഗമിക്കുകയും എന്നാൽ, പൂർത്തിയാകാത്തതുമായ റോ‍ഡും ഈ കൂട്ടത്തിലുണ്ട്.സമയബന്ധിതമായി പരിപാലിക്കാത്തത് മൂലം 
തെരുവ് വിളക്കുകളും അണഞ്ഞുകിടക്കുകയാണ് അത് കൊണ്ട് തന്നെ ഇത്രയും കുത്തഴിഞ്ഞ ഭരണവും കഴിവില്ലാത്ത കാഴ്ചപാടില്ലാത്ത ഭരണക്കാരും കൊല്ലത്തെ ഭരിക്കുന്നവരെ പോലെ വേറൊരിടത്തും കാണില്ല!

@ കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ
ലേ ഓഫിൽ 
കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതാണ് ടെക്സ്റ്റയിൽ രംഗം കൊല്ലത്തെ പ്രധാന കൈത്തറി വ്യവസായ സ്ഥാപനമായ
കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ
ലേ ഓഫിലാണ് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് പ്രവർത്തനം നടക്കുന്നത്.കൈത്തറി മേഖലയിൽ നെയ്ത്ത് ശാലകൾ 
പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ് സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയമാണ് കൈത്തറി രംഗം തകരാനുള്ള കാരണം.

@ കശുവണ്ടി മേഖലയിൽ കണ്ണീർ 

കൊല്ലത്തിൻ്റെ സമ്പത്ത് വ്യവസ്‌ഥയുടെ താളമായിരുന്നു ഇത്. നൂറുകണക്കിന്
കശുവണ്ടി ഫാക്ട‌റികൾ, പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ. സമൃദ്ധിയുടെ ആ നല്ലനാളുകൾ ഇന്ന് വെറും ഓർമയാണ്. ഭൂരിഭാഗം കശുവണ്ടി ഫാക്ടറികൾക്കും താഴ്വീണു. പ്രവർത്തിക്കുന്നവയിലാകട്ടേ വേണ്ട പണിയുമില്ല. ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെയാണ് കശുവണ്ടിമേഖല നേരിടുന്നത്.

@ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയർച്ചയില്ലാ.

സർക്കാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസ  സ്ഥാപനങ്ങൾ ഒന്നും തന്നെ പോയ വർഷം തുടങ്ങാൻ കഴിഞ്ഞിട്ടില്ല 
പുതിയ മെഡിക്കൽ കോളേജുകളും  സിവിൽ സർവ്വീസ് അക്കാദമിയും വേണമെന്ന ആവശ്യം ശക്തമാണ് 
കൊല്ലം ഗവ. മെഡിക്കൽ കോളേജിന്റെ
പ്രവർത്തനം തുടങ്ങിയടുത്ത് തന്നെ നിൽക്കുന്ന അവസ്ഥയിലാണ്.

@ ടൂറിസം രംഗത്ത് അവഗണന.

കാപ്പിൽ മുതൽ ആലപ്പാട് വരെയുള്ള കടലോര മേഖലയും കിഴക്കൻ മേഖലയിലെ മലയോര ടൂറിസവും കൊല്ലം നഗരപ്രദേശത്തെയടക്കം ചുറ്റി കിടക്കുന്ന കായലോര ടൂറിസവും 
കാനനഭംഗികൾ കാണാനായി വിനോദ സഞ്ചാരികൾക്കായി നടപ്പാക്കിയ  ഇക്കോ ടൂറിസം പദ്ധതി മലയോര ടൂറിസവും ഫലപ്രദമായി നടപ്പാക്കിയാൽ ജില്ല ടൂറിസം രംഗത്ത് കുതിച്ചുയരും 
ടൂറിസം രംഗത്ത്  പുതിയ കാൽവെയ്പ്പായി ഇന്ത്യയിലെ ആദ്യ ആസൂത്രിത ടൂറിസം കേന്ദ്രമായ തെന്മല. കൊല്ലം ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ് വാരകളിലാണ് തെൻമല സ്ഥിതിചെയ്യുന്നത്,പാലരുവി വെള്ളച്ചാട്ടം, സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തില്‍  ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ജാഡായുപാറ,
സഹ്യപർവതനിരകളുടെ മധ്യത്തിൽ  സ്ഥിതിചെയ്യുന്ന അച്ചൻകോവിൽ
 ഇവിടുത്തെ പ്രസിദ്ധമായ ശാസ്താ ക്ഷേത്രം ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രമാണ്. പാലരുവി വെള്ളച്ചാട്ടം,തങ്കശ്ശേരി ലൈറ്റ് ഹൗസ് കേരളത്തിലെ മുഴുവൻ തീരപ്രദേശങ്ങളിലെയും ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വിളക്കുമാടമാണ്, പുനലൂർ തൂക്കുപാലം, മണ്ടറോതിരുത്ത്,
നെടുങ്ങോലം കണ്ടൽകാട്, പോളച്ചിറ ഏല ടൂറിസംപദ്ധതി തുടങ്ങിയ പദ്ധതികൾ കൂടി  കോർത്തിണക്കിയുള്ള ടൂറിസം പാക്കേജ് നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

@ ഉണർവില്ലാതെ   കായികരംഗം

കായിക രംഗത്ത് പിന്നോട്ടു നടത്ത മത്സരമുണ്ടെങ്കിൽ ഒന്നാമതെത്തും
കൊല്ലം . ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ വിരലിലെണ്ണാവുന്ന 
മെഡളുകലുമായാണ് 
കൊല്ലം മ‌ടങ്ങിയത്. കൊല്ലത്തിന്റെ 
ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ പദ്ധതികൾ പ്രഖ്യാപിച്ച് പണം അനുവദിക്കുന്നതല്ലാതെ നേട്ടങ്ങളിലേക്ക് എത്തുന്നില്ല. കായിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവീഷ്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

@ കരിമണൽ ഖനനം മൂലം ആലപ്പാട് പഞ്ചായത്ത്‌ ഇല്ലാതാകുന്നു.

മത്സ്യസമ്പത്താലും കാർഷിക അഭിവൃദ്ധിയാലും സമ്പന്നമായ കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്ത് കരി മണൽ ഖനനത്തെ തുടർന്ന് ഇല്ലാതാകുന്ന അവസ്ഥയിലാണ്. ഇന്ത്യൻ റെയർ എർത‌് ലിമിറ്റഡ്, കേരള മെറ്റൽസ് ആൻഡ് മിനറൽസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് കരിമണൽ ഖനനം നടത്തുന്നത്. 

ഭാരതീയ തപാൽ വകുപ്പ് കൊല്ലം സൗത്ത് ഡിവിഷന്റെയും സി എസ് സി ചാത്തന്നൂരിന്റെയും സംയുക്തഭിമുഖ്യത്തിൽ സംയുക്ത ആധാർ - തപാൽ മേള സംഘടിപ്പിക്കുന്നു

ചാത്തന്നൂർ : ഭാരതീയ തപാൽ വകുപ്പ് കൊല്ലം സൗത്ത് ഡിവിഷന്റെയും 
സി എസ് സി ചാത്തന്നൂരിന്റെയും സംയുക്തഭിമുഖ്യത്തിൽ 
സംയുക്ത ആധാർ - തപാൽ മേള സംഘടിപ്പിക്കുന്നു 27ന് രാവിലെ 9.30മുതൽ വൈകുന്നേരം 4.30വരെ ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിന് സമീപമായുള്ള മുണ്ടയ്ക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന 
സിഎസ്‌സി ചാത്തന്നൂർ പൊതു സേവന കേന്ദ്രത്തിൽ വച്ച് നടക്കുന്നു
പുതിയ ആധാർ എടുക്കൽ (നവജാത ശിശു മുതൽ 5 വയസ്സുവരെ,
ആധാറിലെ ഫോട്ടോ പുതുക്കൽ ബയോമെട്രിക് അപ്‌ഡേഷൻ,
മൊബൈൽ നമ്പർ ചേർക്കൽ, തിരുത്തൽ, മാറ്റം വരുത്തൽ,
മേൽവിലാസം തിരുത്തൽ
പോസ്റ്റാഫീസ് സേവിംഗ് അക്കൗണ്ട്,
സുകന്യ സമൃദ്ധി അക്കൗണ്ട്,
പ്രധാനമന്ത്രി സുരക്ഷാ ബീമായോജന,
പ്രധാനമന്ത്രി ജീവൻ ബീമയോജന,
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്,
പിഎം കിസാൻ അക്കൗണ്ട്,
 പ്രധാനമന്ത്രിയുടെ ഗ്രൂപ്പ് ആക്‌സിഡന്റ്ൽ ഗാർഡ് പോളിസി
തുടങ്ങി വിവിധ സേവനങ്ങൾ മേളയിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ഫോൺ 8111820190, 9496548021

Monday, 18 December 2023

രാഹു അഷ്ടോത്തര നാമാവലി

#രാഹു അഷ്ടോത്തര നാമാവലി* 

ഓം രാഹവേ നമഃ  |   
ഓം സിംഹികേയായ നമഃ  |
ഓം വിധംതുദായ നമഃ  |  
ഓം സുരശത്രവേ നമഃ  |
ഓം തമസേ നമഃ  | 
ഓം ഫണിനേ നമഃ  |
ഓം ഗാര്ഗ്യാനയായ നമഃ  |  
ഓം സുരാഗവേ നമഃ  |
ഓം നീലജീമൂതസംകാശായ നമഃ |
ഓം ചതുര്ഭുജായ നമഃ  || ൧൦ ||

ഓം ഖഡ്ഗഖേടകധാരിണേ നമഃ  |  
ഓം വരദായകഹസ്തായ നമഃ  |
ഓം ശൂലായുധായ നമഃ  |  
ഓം മേഘവര്ണായ നമഃ  |
ഓം കൃഷ്ണധ്വജപതാകവതേ നമഃ |
ഓം ദക്ഷിണാഭിമുഖരഥായ നമഃ |
ഓം തീക്ഷ്ണദംഷ്ട്രകരായ നമഃ |
ഓം ശൂര്പാകാരസനസ്ഥായ നമഃ  |
ഓം ഗോമേധാഭരണപ്രിയായ നമഃ |
ഓം മാഷപ്രിയായ നമഃ || ൨൦ ||

ഓം കാശ്യപര്ഷിനംദനായ നമഃ  |  
ഓം ഭുജഗേശ്വരായ നമഃ  |
ഓം ഉല്കാപാതയിത്രേ നമഃ  | 
ഓം ശൂലനിധിപായ നമഃ  |
ഓം കൃഷ്ണസര്പരാജ്ഞേ നമഃ |
ഓം വൃഷത്പാലാവ്രതാസ്യായ നമഃ  |
ഓം അര്ധശരീരായ നമഃ  | 
ഓം ജാഡ്യപ്രദായ നമഃ  |
ഓം രവീംദുഭീകരായ നമഃ  | 
ഓം ഛായാസ്വരൂപിണേ നമഃ  || ൩൦ ||

ഓം കഥിനാംഗകായ നമഃ  |  
ഓം ദ്വിഷട്‌ ചക്രഛേദകായ നമഃ  |
ഓം കരാളാസ്യായ നമഃ   |  
ഓം ഭയംകരായ നമഃ  |
ഓം ക്രൂരകര്മിണേ നമഃ  |  
ഓം തമോരൂപായ നമഃ  |
ഓം ശ്യാമാത്മനേ നമഃ  |  
ഓം നീലലോഹിതായ നമഃ  |
ഓം കിരീടിനേ നമഃ   |  
ഓം നീലവസനായ നമഃ  || ൪൦ ||

ഓം ശനിസാമംതവര്ത്മഗായ നമഃ |
ഓം ചംഡാലവര്ണായ നമഃ  |
ഓം ആത്വര്ക്ഷ്യഭവായ നമഃ  |  
ഓം മേഷഭവായ നമഃ  |
ഓം ശനിലത്പലദായ നമഃ  |  
ഓം ശൂലായ നമഃ  |
ഓം അപസവ്യഗതയേ നമഃ  |  
ഓം ഉപരാഗകരായ നമഃ  |
ഓം സൂര്യേംദുച്ഛവിവ്രാതകരായ നമഃ |
ഓം നീലപുഷ്പവിഹാരായ നമഃ || ൫൦ ||

ഓം ഗ്രഹശ്രേഷ്ഠായ നമഃ  | 
ഓം അഷ്ടമഗ്രഹായ നമഃ  |
ഓം കബംധമാത്രദേഹായ നമഃ |
ഓം യാതുധാനകുലോദ്ഭവായ നമഃ |
ഓം ഗോവിംദവരപാത്രായ നമഃ |
ഓം ദേവജാതിപ്രവിഷ്ഠകായ നമഃ |
ഓം ക്രൂരായ നമഃ  |  
ഓം ഘോരായ നമഃ  |
ഓം ശനേര്മിത്രായ നമഃ  |  
ഓം ശുക്രമിത്രായ നമഃ  || ൬൦ ||

ഓം അഗോചരായ നമഃ  |   
ഓം മൗനയേ നമഃ  |
ഓം ഗംഗാസ്നാനയാത്രായ നമഃ | 
ഓം സ്വഗൃഹേഭൂബലാഢ്യകായ നമഃ |
ഓം സ്വഗൃഹേസ്യബലഹൃതേ നമഃ |
ഓം മാതാമഹകാരകായ നമഃ |
ഓം ചംദ്രായുതചംഡാലജന്മസൂചകായ നമഃ |
ഓം ജന്മസിംഹായ നമഃ |
ഓം രാജ്യധാത്രേ നമഃ  |  
ഓം മഹാകായായ നമഃ  || ൭൦ ||

ഓം ജന്മകര്ത്രേ നമഃ  |  
ഓം രാജ്യകര്ത്രേ നമഃ  |
ഓം മത്തകാജ്ഞാനപ്രദായിനേ നമഃ |
ഓം ജന്മകന്യാരാജ്യദായകായ നമഃ  |
ഓം ജന്മഹാനിദായ നമഃ  | 
ഓം നവമേപിതൃരോഗായ നമഃ  |
ഓം പംചമേശോകനായകായ നമഃ |
ഓം ദ്യൂനേകളത്രഹംത്രേ നമഃ |
ഓം സപ്തമേകലഹപ്രദായകായ നമഃ |
ഓം ഷഷ്ഠേവിത്തദാത്രേ നമഃ || ൮൦ ||

ഓം ചതുര്ഥേവരദായകായ നമഃ |
ഓം നവമേപാപദാത്രേ നമഃ |
ഓം ദശമേശോകദായകായ നമഃ |
ഓം ആദൗയശഃപ്രദാത്രേ നമഃ |
ഓം അംത്യവൈര്യപ്രദായകായ നമഃ  | 
ഓം കലാത്മനേ നമഃ  |
ഓം ഗോചരാചരായ നമഃ  | 
ഓം ധനേകകുത്പ്രദായകായ നമഃ  |
ഓം പംചമേദൃഷണാശൃംഗദായകായ നമഃ | 
ഓം സ്വര്ഭാനവേ നമഃ  || ൯൦ ||

ഓം ബലിനേ നമഃ  | 
ഓം മഹാസൗഖ്യപ്രദായകായ നമഃ  |
ഓം ചംദ്രവൈരിണേ നമഃ  | 
ഓം ശാശ്വതായ നമഃ  |
ഓം സൂര്യശതൃവേ നമഃ  | 
ഓം പാപഗ്രഹായ നമഃ  |
ഓം ശാംഭവായ നമഃ  | 
ഓം പൂജ്യകായ നമഃ  |
ഓം പാഠിനപൂര്ണദായ നമഃ |
ഓം പൈഠീനസകുലോദ്ഭവായ നമഃ || ൧൦൦||

ഓം ഭക്തരക്ഷായ നമഃ  |  
ഓം രാഹുമൂര്തയേ നമഃ  |
ഓം സര്വാഭീഷ്ടഫലപ്രദായ നമഃ  | 
ഓം ദീര്ഘായ നമഃ  |
ഓം കൃഷ്ണായ നമഃ  |  
ഓം അശിവണേ നമഃ  |
ഓം വിഷ്ണുനേത്രാരയേ നമഃ  | 
ഓം ദേവായ നമഃ  |
ഓം ദാനവായ നമഃ  || ൧൦൯ ||

ഇതി  രാഹു അഷ്ടോത്തര ശതനാമാവളി സംപൂര്ണമ്

വീട്ടിൽ ഐശ്വര്യം നിറയാൻ 5 വഴികൾ

#വീട്ടിൽ ഐശ്വര്യം നിറയാൻ 5 വഴികൾ🙏🙏🙏

ജീവിതത്തിൽ സർവ്വൈ ശ്യര്യങ്ങളും വേണമെന്ന് ആഗ്രഹിക്കാ ത്തവരായിട്ട് ആരുമില്ല. ധനപ്രാ പ്തിക്കായി എന്തും ചെയ്യും എന്നൊരവ സ്ഥയിലാണ് ഇന്നത്തെ ലോകം. ഐശ്വര്യ പ്രാപ്തിയ്ക്കായി ഉപാസിക്കുന്നത് മഹാലക്ഷ്മി യെയാണ്. ഐശ്വര്യം പ്രധാനം ചെയ്യുന്നത് ധനലക്ഷ്മി യാണ്. സമ്പൽസമൃദ്ധി പ്രധാനം ചെയ്യുന്ന എട്ട് ലക്ഷ്മിമാരാണ്. ധനലക്ഷ്മി - ധാന്യലക്ഷ്മി - ധൈര്യലക്ഷ്മി - ശൌര്യലക്ഷ്മി - വിദ്യാലക്ഷ്മി - കീര്‍ത്തിലക്ഷ്മി - വിജയലക്ഷ്മി - രാജലക്ഷ്മി എന്നിവരാണ് അഷ്ടലക്ഷ്മിമാർ. ജീവിതത്തിൽ ഐശ്വര്യം നിറയാൻ സഹായിക്കുന്ന 5 വഴികൾ ഇതാ...

1 വൃത്തിയും വെടിപ്പും

താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. ദീപങ്ങൾ ദിവസവും കത്തിക്കുക. വീട്ടിൽ തുളസിച്ചെടി വളർത്തുക. മഹാലക്ഷ്മിയ്ക്ക് പ്രീതികരമായ കാര്യങ്ങളാണിവ. ഐശ്വര്യം നിറയാൻ ഈ കാര്യങ്ങവ്‍ ശ്രദ്ധിക്കുക.

2 നെല്ലിമരം

നെല്ലിമരത്തിന്റെ സാമിപ്യം മഹാലക്ഷ്മിയുടെ വാസസ്ഥലമായാണ് കരുതപ്പെടുന്നത്. നെല്ലിമരം വീട്ടിൽ വളർത്തുക എന്നത് പ്രായോഗികമല്ലെങ്കിൽ നെല്ലിക്ക വാങ്ങുമ്പോൾ പൂജാമുറിയിൽ മഹാലക്ഷ്മിയ്ക്ക് പൂർണ്ണമനസോടെ സമർപ്പിച്ച ശേഷം ഭക്ഷിക്കുക. മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും.

3 ശിവക്ഷേത്ര ദർശനം

പൗർണ്ണമി ദിവസങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തുക.

4 വിഷ്ണുവിന്റെ ചിത്രം വീട്ടിൽ

വീട്ടിൽ വാതിലിനും പുറത്തേയ്ക്ക് അഭിമുഖമായി വിഷ്ണുവിന്റെ ചിത്രം വയ്ക്കുന്നത് അനാവശ്യ ചെലവുകൾ കുറച്ച് സമ്പാദ്യം കൂട്ടുമെന്ന് വിശ്വസിക്കുന്നു
.
5 സാധുക്കളെ സഹായിക്കുക

വ്രതവും പൂജയും ചെയ്യുന്നതിനൊപ്പം സാധുക്കളെ സഹായിക്കുക. നിർധനരായ കുട്ടികൾക്ക് പഠനസഹായം നൽകുക. പൂജകൾക്കൊപ്പം മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങവും മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തും.
ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക. ഒരോ ലക്ഷ്മിമാർക്കും തുല്യപ്രാധാന്യം കൊടുത്തു വേണം ജപിക്കാൻ.

സ്തോത്രം

ധനലക്ഷ്മി .
നമസ്തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ !!

ധാന്യലക്ഷ്മി 
 നമസ്തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ധൈര്യലക്ഷ്മി 
 സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരീ സർവദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ശൗര്യലക്ഷ്മി 
 സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിദ്യാലക്ഷ്മി 
 ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!

കീർത്തിലക്ഷ്മി
 സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിജയലക്ഷ്മി 
 പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!

രാജലക്ഷ്മി 
 ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗൽസ്ഥിതേ ജഗന്മാതർ— മഹാലക്ഷ്മി നമോസ്തുതേ !!

Sunday, 17 December 2023

തൃപ്രങ്ങോട്ടപ്പൻ🙏🙏



                മാർക്കണ്ഡേയ ചരിതത്തിനു പശ്ചാത്തലമായ സ്ഥാനമെന്ന നിലയിൽ ഭക്തർ ആരാധിച്ചു പോരുന്ന സന്നിധിയാണ് തൃപ്രങ്ങോട് മഹാ ശിവ ക്ഷേത്രം. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ് കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ പ്രസ്തുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നൂറ്റെട്ട് വൈഷ്ണവ ദിവ്യ ദേശങ്ങളിൽ ഒന്നായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിനടുത്തായിരുന്നു  മൃകണ്ഡു മഹർഷി ഭാര്യാസമേതം പാർത്തിരുന്നതത്രെ ! സന്താന ഭാഗ്യത്തിനായി ശിവനെ ഭജിച്ചിരുന്ന മുനിവര്യന് ഭഗവദനുഗ്രഹത്താൽ മാർക്കണ്ഡേയൻ ജനിച്ച കഥ സുവിദിതമാണല്ലോ? പതിനാറു വയസ്സ് വരെ മാത്രം ആയുസ്സ് കല്പിച്ചുകിട്ടിയ മാർക്കണ്ഡേയന്റെ പതിനാറാം വയസ്സ് പൂർത്തിയാകുന്ന ദിനം പാശവുമായി അന്തകൻ സമീപിച്ചു. നാവാമുകുന്ദനെ അഭയം പ്രാപിച്ച മാർക്കണ്ഡേയനോട് മുകുന്ദൻ മഹാദേവ സന്നിധി പൂകുവാൻ പറഞ്ഞു. മഹാദേവന്റെ സന്നിധി അണയുന്നതുവരെ കാലൻ അടുക്കാതിരിക്കുവാൻ ഏതാനും കല്ലുകൾ കൂടി മുകുന്ദൻ നൽകി. ശിവ ക്ഷേത്രത്തിലേക്കുള്ള പ്രയാണത്തിൽ യമരാജൻ മാർക്കണ്ഡേയനെ സമീപിക്കുമ്പോൾ ഓരോ ശിലയും വലിച്ചെറിയുന്ന പക്ഷം താൽക്കാലിക രക്ഷയുണ്ടാകും. നവാമുകുന്ദനും മാർക്കണ്ഡേയന് വഴികാട്ടിയായി കൂടെ യാത്ര ചെയ്തുവത്രേ ! ഇപ്പോൾ തൃപ്രങ്ങോട് ശിവക്ഷേത്രം നിലകൊള്ളുന്ന ഭൂമിയിൽ ശ്രീ മൂലസ്ഥാനമായി കരുതിവരുന്ന കാരണത്തിൽ ശിവക്ഷേത്രമേ അന്ന് ഉണ്ടായിരുന്നുള്ളു. ക്ഷേത്രത്തിൽ മാർക്കണ്ഡേയന് എളുപ്പം പ്രവേശിക്കുവാൻ സമീപത്തുണ്ടായിരുന്ന ആൽമരം രണ്ടായി പിളർന്നു മാറിക്കൊടുത്തിരുന്നതായും പറയപ്പെടുന്നു.  കാരണത്തിൽ ശിവന്റെ ശ്രീകോവിലിനുള്ളിൽ കയറി മാർക്കണ്ഡേയൻ ശിവലിംഗത്തെ ആലിംഗനം ചെയ്തു കിടന്നു. യമൻ മറ്റുവഴികളില്ലാതെ ശിവലിംഗത്തോടൊപ്പം ചേർത്തു പാശത്താൽ മാർക്കണ്ഡേയനെ ബന്ധിച്ചു. സംഹാരമൂർത്തിയായി പ്രത്യക്ഷനായ മഹാദേവൻ കാലനെ സംഹരിച്ചു. കാലനെ സംഹരിച്ചു ശൂലം ഒരു കുളത്തിൽ ക്ഷാളനം ചെയ്തു മൂന്ന് ചുവടുകൾ മുന്നോട്ടു വച്ച് സ്വയംഭൂവായി കുടികൊണ്ട്. അവിടെയാണ് തൃപ്രങ്ങോട്ട് മഹാദേവന്റെ മുഖ്യ ശ്രീകോവിൽ. മാർക്കണ്ഡേയ പുരാണത്തിൽ ഇത്തരം പ്രതിപാദ്യങ്ങളൊന്നും ഇല്ല. പ്രാദേശികമായി പ്രചരിച്ചിരുന്ന മാർക്കണ്ഡേയ കഥയിൽ ഒതുങ്ങുന്ന ഈ നിറച്ചാർത്തുകൾക്കു ക്ഷേത്ര സമുച്ചയത്തിൽ അടയാളപ്പെരുത്തൽ അനവധിയുണ്ട്. മാർക്കണ്ഡേയ ചരിതവുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു സന്നിധികൾക്കു അവകാശപ്പെടാവുന്നതിൽ അധികം അടയാളങ്ങൾ ഇവിടെ ദർശിക്കാനാകുന്നു. മഹാദേവൻ മൂന്ന് ചുവടുകൾ വച്ചതുകൊണ്ടു തിരു പാദം കോട് എന്ന് ഇപ്രദേശം അറിയപ്പെടുകയും അത് ലോപിച്ചു തൃപ്രങ്ങോട് ആവുകയും ചെയ്തു വെന്ന് പറയപ്പെടുന്നു. 
                                  ഗജപൃഷ്ഠ ആകൃതിയിലുള്ള ഇരുനില ശ്രീകോവിലിൽ പശ്ചിമാഭിമുഖമായി തൃപ്രങ്ങോട്ടപ്പൻ വാണരുളുന്നു. സ്വയംഭൂവായ ശില ചെറുതാണെങ്കിലും തൃക്കണ്ണിനും തിരുനാസികയോടുമൊപ്പം ചന്ദ്രകലകൾ മുകളിലോട്ടു വരിയായി നിരത്തിയിരിക്കുന്നതുകൊണ്ടു ദേവരൂപം വ്യക്തമായി ഭക്തർ ദർശിക്കുന്നു. കാല സംഹാരം നടത്തിയ മഹാദേവനെ ശാന്തനാക്കിയ ശ്രീപാർവ്വതിയുടെ സാന്നിധ്യം മുഖ്യ ശ്രീകോവിലിനു ഇടതു വശത്തെ ചെറിയ ശ്രീകോവിലിലുണ്ട്. നാലമ്പലത്തിനകത്തു തന്നെ ഗണപതിയും ദക്ഷിണാമൂർത്തിയും കുടിയിരുത്തപ്പെട്ടിട്ടുണ്ട്. നാലമ്പലത്തിനു വെളിയിൽ മാർക്കണ്ഡേയനൊപ്പം അനുഗമിച്ച നാവാമുകുന്ദനെ പ്രത്യേകം ആലയത്തിൽ കുടിയിരുത്തിയിട്ടുണ്ട്. ശ്രീമൂലസ്ഥാനമായ കാരണത്തിൽ ശിവക്ഷേത്രം മതിലകത്തു പ്രാധാന്യത്തോടെ തന്നെ നിലനിൽക്കുന്നു. ഇരുനില ചതുര ശ്രീകോവിൽ ചുമർ ചിത്രങ്ങൾകൊണ്ട് അലംകൃതമാണ്. മഹാദേവൻ മൂന്ന് പാദങ്ങൾ വച്ചുവെന്ന് കരുതപ്പെടുന്ന സ്ഥാനങ്ങളിൽ ശിവപ്രതിഷ്ഠകൾ ഉള്ള ആലയങ്ങൾ ഉണ്ട്. വേട്ടയ്ക്കൊരുമകനും ഭദ്രകാളിയും ധർമ്മശാസ്താവും ഗോശാല കൃഷ്ണനുമാണ് മറ്റ് ഉപദേവതകൾ. മാർക്കണ്ഡേയനു വഴിയൊരുക്കാൻ രണ്ടായി പിളർന്ന ആൽമരത്തിന്റെ സ്ഥാനത്ത് വളർന്ന പുതിയ വൃക്ഷത്തിന്റെ തറയിൽ മാർക്കണ്ഡേയ സ്മരണ നിലനിർത്തുന്നു. അവിടെ വിശ്വാസികൾ വൃക്ഷ രാജ മന്ത്രം ചൊല്ലി പ്രദക്ഷിണം ചെയ്യാറുണ്ട്. മഹാദേവൻ ശൂലം കഴുകിയ കുളം രുധിര കുളമെന്നപേരിൽ സംരക്ഷിച്ചിരിക്കുന്നു. ഈ കുളം ആരും ഉപയോഗിക്കാറില്ല. ക്ഷേത്രത്തിലെ പ്രധാന തടാകത്തിനു പുറമേ ശാന്തികുളവും മറ്റൊരു കുളവും കൂടി ക്ഷേത്രത്തിലുണ്ട്.ധ്വജവും കിഴക്ക് ഇരുനില മാളികയോടുകൂടിയുള്ള ഗോപുരവും ആകർഷണീയം തന്നെ. 
                      ഏതാണ്ട് പത്താം നൂറ്റാണ്ടുമുതൽ തൃപ്രങ്ങോട് ക്ഷേത്രം വിഖ്യാതമായിരുന്നു. ഉദ്ധണ്ഡ ശാസ്ത്രികൾ രചിച്ച കോകില സന്ദേശത്തിൽ ക്ഷേത്രത്തെ പരാമർശിച്ചിരിക്കുന്നു. വെട്ടത്തു നാടിന്റെ മുഖ്യ ക്ഷേത്രമായിരുന്നു തൃപ്രങ്ങോട്. വെട്ടത്തുനാട്‌ ശിഥിലമായപ്പോൾ സാമൂതിരിപ്പാടിന്റെ ഭരണത്തിൻകീഴിലായി ക്ഷേത്രം. ശിവരാത്രിയോട് അനുബന്ധിച്ചു മൂന്ന് ദിവസം ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്. ധനുമാസത്തിലെ തിരുവാതിരയ്ക്കു ആറാട്ട് വരുംവിധമുള്ള പത്തു ദിവസത്തെ പ്രധാന ഉത്സവവും,കലാസംഹാരം നടന്നു എന്ന് കരുതപ്പെടുന്ന ഇടവമാസത്തിലെ പുണർതം നാളും മുഖ്യ ആഘോഷങ്ങളാണ്.

തിരുവാതിര വിശേഷം.🙏🙏🙏

തിരുവാതിര വിശേഷം.🙏🙏🙏

ധനുമാസത്തില്‍ തിരുവാതിര…
ഭഗവാന്‍ തന്റെ തിരുനാളല്ലോ…
ഭഗവതിക്കു തിരുനോല്‍മ്പാണ്…
ഉണ്ണരുത് ഉറങ്ങരുത്… ’

ധനുമാസത്തിലെ തിരുവാതിരപ്പുലരിയില്‍ മലയാളി മങ്കമാര്‍ കുളത്തില്‍ തുടിച്ചുകുളിക്കുമ്പോള്‍ പാടിപ്പോന്ന ശീലുകളാണ് മേല്‍ പ്രസ്താവിച്ചിട്ടുള്ളത്. കൊല്ലവര്‍ഷത്തിലെ ധനുമാസത്തില്‍ ശുക്ലപക്ഷ പൗര്‍ണ്ണമിയിലോ ധനുമാസത്തില്‍ ശുക്ലപക്ഷ പൗര്‍ണ്ണമിയിലോ തൊട്ടടുത്ത ദിവസങ്ങളിലോ ആയിരിക്കും തിരുവാതിര ആഘോഷം കൊണ്ടാടുന്നത്. ഒരു കാലത്ത് ഓണവും വിഷുവും പോലെ മലയാളികളുടെ ആണ്ടറുതികളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ഉത്സവമായിരുന്നു തിരുവാതിര. എന്നാല്‍ പുതുതലമുറയ്ക്കിടയില്‍ ഈ ആണ്ടറുതി അന്ന്യം നിന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു...അതിന്റെ ഒരു പുനർചിന്തനം ആണ് ഈ പോസ്റ്റ് വഴി കൂട്ടായ്മയിൽ ചർച്ച ചെയ്യുന്നത് 

കേരളത്തില്‍ മലയാളി കുടുംബങ്ങളിലെ ഭര്‍ത്യമതികളും ബാലികമാരും കുടുംബിനികളും സന്തോഷപുര്‍വം പങ്കെടു ക്കുന്ന മലയാളത്തനിമ മാത്രം കാണാവുന്ന ഒരു ഗ്രാമീണോത്സവമാണ് തിരുവാതിര. ആര്‍ദ്ര എന്ന സംസ്‌കൃത നാമത്തിന്റെ തദ്ഭവമാണ് ആതിര (തിരു+ആതിര=തിരുവാതിര) തിരുവാതിര വ്രതത്തിന് ആര്‍ദ്രാവ്രതമെന്നും തിരുവാതിര ഉറക്ക മൊഴിക്കലിന് ആര്‍ദ്രാജാഗരണമെന്നും ഉറക്കമൊഴിച്ച പിറ്റേദിവസത്തെ ശിവദര്‍ശനത്തിനു ആര്‍ദ്രാദര്‍ശനമെന്നും പറയുന്നു.

തമിഴ് സാഹിത്യകൃതികളിലും പുരാലിഖിതങ്ങളിലും കാണുന്ന പരാമര്‍ശമനുസരിച്ച് ചുരുങ്ങിയത് ആയിരത്തി അ ഞ്ഞൂറ് വര്‍ഷത്തെ പഴക്കമെങ്കിലും അവിടുത്തെ തിരുവാതിര ആഘോഷത്തിനുണ്ടെന്നു മനസ്സിലാക്കാം. അക്കാലത്തെ ഭക്തികാവ്യങ്ങളില്‍ ശിവനെ സ്തുതിക്കുന്ന അനേകം പേരുകളില്‍ പ്രമുഖ നാമമാണ് ആതിരൈയന്‍ എന്ന്. തിരു ആതിരൈയില്‍ നിന്നാകാം പ്രസ്തുത പേര് സിദ്ധിച്ചത്. ബാലഗോപാലനെ ഭര്‍ത്താവായി ലഭിക്കാന്‍വേണ്ടി ഗോപസ്ത്രീകള്‍ കാര്‍ത്ത്യായനീ പൂജ നടത്തിയ ദിവസവും തിരുവാതിര നാളിലാണെന്നു വിശ്വസിക്കപ്പെടുന്നു. കുമാരസംഭവത്തിന് മുമ്പ് കാമദേവന്‍ ദഹിച്ചപ്പോള്‍ വിലാപം തുടങ്ങിയ രതീദേവിക്ക് ഭര്‍തൃസമാഗമം അചിരേണ ഉണ്ടാകട്ടെ എന്നു ശ്രീപാര്‍വ്വതി വരം കൊടുത്തതും തിരുവാതിര നാളിലാണെന്നു കരുതപ്പെടുന്നു. തിരുവാതിരയെക്കുറിച്ച് ഇനിയും ഇനിയും വിശ്വാസപ്രമാണങ്ങള്‍ ധാരാളം. ശിവപാര്‍വ്വതിമാരുടെ വിവാഹദിനം, കാളകൂടം സേവിച്ച ശിവന്റെ വിഷദോഷമകറ്റാനായി ശ്രീപാര്‍വ്വതി വ്രതമെടുത്തു ഉറക്കമിളച്ച ദിവസം, പരമശിവന്‍ കാമദേവ പുനരുജ്ജീവനത്തിനായി ശിവഭജനം നടത്തിയ ദിവസം- അങ്ങനെ പോകുന്നു ആ വിശ്വാസം.

എത്രയൊക്കെ വ്യാഖ്യാനങ്ങളും വിശ്വാസങ്ങളും ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഉമാ മഹേശ്വര പ്രീതിയെ ഉദ്ദേശിച്ചുള്ളതാണ് ആര്‍ദ്രാവ്രതം എന്നുള്ളതാണ് പരക്കെ വിശ്വസിച്ചുപോരുന്നത്. ആര്‍ദ്രാദര്‍ശനം, ആര്‍ദ്രാജാഗരണം, ആര്‍ദ്രാവ്രതം ഇവ മൂന്നും ദക്ഷിണ ഭാരതത്തിലെ ശിവഭക്തന്മാര്‍ അത്യുത്സാഹത്തോടെ ആചരിച്ചുപോരുന്നു. വൈഷ്ണവര്‍ക്ക് തിരുവോണവും ശൈവര്‍ക്ക് തിരുവാതിരയും തുല്യപ്രാധാന്യമുള്ളതുതന്നെ. മുഖ്യപ്രതിഷ്ഠ ശിവലിംഗവും നടരാജനും ഉള്ള ലോകത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ആര്‍ദ്രാദര്‍ശനം ആഘോഷപൂര്‍വം നടക്കാറുണ്ട്. തമിഴ്‌നാട്ടില്‍ കന്യകമാര്‍ തിരുവാതിരനാളില്‍ പകല്‍സമയത്ത് സൂര്യോദയത്തോടെ ഉപവസിക്കുകയും ചന്ദ്രോദയാനന്തരം ഉപവാസം അവസാനിപ്പിക്കുകയും ചെയ്യുന്നു. തിരുവാതിര നാളിന് തൊട്ടുമുമ്പുള്ള ഒമ്പതു ദിവസവും ഇങ്ങനെ ഉപവാസം തുടരുകയും തിരുവാതിര നാളില്‍ ചന്ദ്രോദയത്തോടെ ഉപവാസം സമാപിക്കുകയും ചെയ്യുകവഴി പത്തുദിവസം തമിഴ് മങ്കമാര്‍ പകലുപവാസം അനുഷ്ഠിക്കുന്നു. അരി, ശര്‍ക്കര, ചെറുപയര്‍ പരിപ്പ്, നെയ്യ്, നാളികേരം, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്തുണ്ടാക്കിയ തിരുവാതിരൈ ഏളുകറിക്കൂട്ട് തയ്യാറാക്കി കഴിക്കുന്നു. തിരുവാതിര നാളിലെ പൗര്‍ണ്ണമിയുടെ തലേന്നാള്‍ രാത്രി നവരത്‌നങ്ങളെക്കൊണ്ട് ചിദംബരത്തെ നടരാജ വിഗ്രഹത്തില്‍ തീര്‍ത്ഥാഭിഷേകം നടത്തുന്ന പതിവും ഉണ്ട്. ലോകത്തിലെ ആര്‍ഭാടപൂര്‍ണ്ണമായ ആര്‍ദ്രാദര്‍ശനം ചിദംബരത്തെ നടരാജക്ഷേത്രത്തില്‍ തന്നെയെന്നതിന്ന് തര്‍ക്കമില്ല.

ധനുമാസത്തിലെ ശുക്ലപക്ഷ പൗര്‍ണ്ണമി നാളിലാണ് കേരളീയര്‍ തിരുവാതിര ആഘോഷിക്കുന്നത്. പരമശിവന്റെ ജന്മനാളെന്നു കരുതുന്നതുപോലെത്തന്നെ മറ്റൊരു വിശ്വാസമാണ് ശ്രീപാര്‍വ്വതി തന്റെ ദീര്‍ഘനാളത്തെ കഠിന വ്രതാനന്തരം പരമശിവനെ കണ്ടുമുട്ടിയെന്നും പാര്‍വ്വതിയില്‍ പ്രസാദിച്ച ശിവന്‍ തന്റെ സഹധര്‍മ്മചാരിണിയാക്കിയെന്നുള്ളതും. തരുണിമാരുടെ ഉത്സവമായിട്ടാണ് തിരുവാതിര മുഖ്യമായും കേരളത്തില്‍ ആചരിച്ചിരുന്നത്. കന്യകമാര്‍ അനുഗുണനായ ഭര്‍ത്ത്യപ്രാപ്തിക്കു വേണ്ടിയും സുമംഗലികള്‍ ഭര്‍ത്തൃസൗഖ്യത്തിനും നെടുമംഗല്യത്തിനും വേണ്ടിയും കുടുംബിനികള്‍ കുടുംബൈശ്വര്യത്തിനും വേണ്ടിയും തിരുവാതിര വ്രതം ശിവഭക്തി പുരസ്സരം അനുഷ്ഠിച്ചുപോന്നു. നവവധുവിന്റെ ആദ്യത്തെ തിരുവാതിരയെ പുത്തന്‍ തിരുവാതിരയെന്നും ഋതുമതിയുടെ ആദ്യത്തെ തിരുവാതിരയെ പൂതിരുവാതിരയെന്നും കേരളീയര്‍ വിശേഷിപ്പിക്കുന്നു. പുത്തന്‍ തിരുവാതിരയ്ക്ക് ബന്ധുക്കളെയും അയല്‍ക്കാരെയും ക്ഷണിക്കുന്ന പതിവും ഉണ്ട്. മഹിളമാര്‍ എല്ലാവരും ഒത്തുചേര്‍ന്ന് അടുത്തുള്ള കുളത്തില്‍ സൂര്യോദയത്തിനു കുളിക്കുന്നതിനു മുമ്പായി നടത്തുന്ന ഒരു ചടങ്ങാണ് തുടിച്ചുകുളി. തിരുവാതിര നാളിന് ഒരാഴ്ച മുമ്പു തന്നെ തുടിച്ചുകുളി ആരംഭിച്ച് പ്രാതസ്‌നാനം ബുദ്ധിവിശേഷം മഹൗഷധം എന്ന ചൊല്ല് അര്‍ത്ഥവത്താക്കുന്നു.

തുടിച്ചുകുളി യുടെ ശാസ്ത്രീയ വശം ചിന്തിക്കുമ്പോള്‍ തിരുവാതിര ആഘോഷത്തിന്റെ വിവിധ ചടങ്ങുകളെല്ലാം തന്നെ സ്ത്രീകളുടെ ആരോഗ്യ പരിരക്ഷയിലധിഷ്ഠിതമാക്കി രൂപപ്പെടുത്തിയതായിരിക്കാം എന്നു തോന്നും. ഉഷ്ണസംബന്ധികളായ രോഗം പിടിപെടാനുള്ള സാധ്യത സ്ത്രീകളില്‍ വളരെ കൂടുതലായിട്ടാണ് വൈദ്യശാസ്ത്രം വീക്ഷിക്കുന്നത്. വെളുപ്പാന്‍കാലത്ത് തുടിച്ചുകുളിക്കുന്നത് ഗര്‍ഭാശയം സ്ഥിതിചെയ്യുന്ന ശരീരഭാഗം പരമാവധി തണുപ്പിക്കാന്‍ സഹായിക്കുന്നു.

തുടിച്ചുകുളി കഴിഞ്ഞാല്‍ എല്ലാവരുംകൂടി അരയ്ക്കു വെള്ളത്തില്‍ വട്ടത്തില്‍നിന്നു കൈ രണ്ടും ചേര്‍ത്തു വെള്ളം പതിപ്പിച്ച് കളിക്കുന്നു. ഇത് പൊലിയ്ക്കല്‍ എന്നറിയപ്പെടുന്നു, പിന്നീട് കുളിച്ചുകയറി കുളക്കടവില്‍ ഇരുന്നുതന്നെ പച്ചമഞ്ഞള്‍, ആവണക്കിന്‍ കുരു എന്നിവ കൂട്ടി അരച്ചു നെറ്റിയിലും കഴുത്തിലും മാറത്തും രണ്ടുകൈകളിലും പുറത്തും മൂന്നുപ്രാവശ്യം തൊടുന്നു. ഈ തൊടീല്‍ കഴിഞ്ഞു മൂന്നു പ്രാവശ്യം വീണ്ടും തുടിച്ചുകുളിച്ചാല്‍ സുഖിച്ചു മരിക്കാമെന്നൊരു ചൊല്ല് മലയാളി മങ്കമാര്‍ക്കിടയില്‍ ഇന്നും നിലവിലുണ്ട്.

തിരുവാതിര തുടിച്ചുകുളി തുടങ്ങിയാല്‍ പുണര്‍തം വരെ അലക്കിയ വസ്ത്രം ഉടുക്കണം. പുത്തന്‍ തിരുവാതിരക്ക് നാലുമുണ്ട് കൂട്ടിയതുടുക്കണം. മകയിരം, തിരുവാതിര നാളുകളില്‍ കോടി അലക്കിയ ഇണമുണ്ടുതന്നെ ഉടുക്കണമെന്നാണ് നിഷ്‌കര്‍ഷ. പെണ്‍കിടാങ്ങള്‍ക്കും കോടി അലക്കിയ ഇണമുണ്ട് ആകാം.

ഉറക്കമൊഴിയലും പാതിരാ പൂ ചൂടലും തിരുവാതിര ആഘോഷത്തിന്റെ അവിഭാജ്യഘടകമാണ്. അര്‍ദ്ധരാത്രിയില്‍ തിരുവാതിര നക്ഷത്രം ഉള്‍ക്കൊള്ളുന്ന ദിവസമാണ് ഈ രണ്ടനുഷ്ഠാനങ്ങളും നടത്തുന്നത്. വീട്ടിലെ സുമംഗലികള്‍,എല്ലാവരും നിര്‍ബന്ധമായും പങ്കുകൊള്ളണം. കൂട്ടത്തില്‍ കുട്ടികള്‍ക്കും പുറമെ വരുന്നുവര്‍ക്കും ചേരാം. അഷ്ടമംഗല്യം, വിളക്ക്, താലം എന്നിവയെല്ലാം എടുത്ത് വായ്ക്കുരവയിട്ട് പാട്ടുകള്‍ പാടി ചൂടാനുള്ള പൂ കൊണ്ടുവരണം.

ചൂടാനാവശ്യമായ അടയ്ക്കാ മണിയന്‍പൂ, ചുവന്ന കൊടുവേലി പൂ എന്നിവ പുറത്തു പടിക്കലായി നേരത്തെ തന്നെ ശേഖരിച്ചുവച്ചിരിക്കും. ഇവയാണ് കൊണ്ടുവരേണ്ടത്. കൊണ്ടുവന്ന പൂ, ചാണകം മെഴുകിയ സ്ഥലത്ത് പത്മമിട്ടിടത്ത് അമ്മിക്കുഴ വെച്ച് നിറദീപത്തിന്റെ മുമ്പില്‍ പ്രദക്ഷിണം വെച്ച് അതിന്റെ സമീപം വെയ്ക്കുന്നു. പൂവ് നാക്കിലയില്‍ കിഴക്കോട്ട് തുമ്പായി വെയ്ക്കണം. കിഴക്കോട്ടിരുന്നു വേണം പൂ ചൂടാന്‍. ആദ്യം പെണ്‍കിടാങ്ങളാണ് പൂ ചൂടേണ്ടത്.

പെണ്‍കിടാങ്ങളുടെ പൂ ചൂടല്‍ കഴിഞ്ഞാല്‍ തിരുവാതിരക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ചൂടണം. ചോറൂണു കഴിഞ്ഞ കുട്ടികളേയും പൂ ചൂടിക്കും. കണ്ണെഴുതി ചന്ദനക്കുറിയിട്ടു കഴിഞ്ഞാല്‍ വിളക്കത്ത് ഗണപതിയും അമ്മിക്കുഴമേല്‍ ശിവപാര്‍വ്വതിമാര്‍ എന്ന സങ്കല്‍പത്തില്‍ അവിടെ പൂ ചാര്‍ത്തുന്നു. ഒടുവില്‍ പ്രദക്ഷിണം വെച്ചു നമസ്‌കരിക്കുന്നതുവരെ വാല്‍ക്കണ്ണാടി കൈയില്‍ വേണം. അടയ്ക്കാ മണിയന്‍, ആനച്ചുവടി, കൊന്തയില, എരുക്കില, ദശപുഷ്പം എന്നിവ ചേര്‍ന്ന പുഷ്പസഞ്ചയത്തെയാണ് പാതിരാപൂക്കള്‍ എന്നു വിളിച്ചുവരുന്നത്. ശ്രീ പാര്‍വ്വതി ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ കൊടുവേലിപ്പൂചൂടി ശിവാരാധാന നടത്തിയിരുന്നുവെന്ന വിശ്വാസമാണ് പാതിരാപൂചൂടലെന്ന അനുഷ്ഠാനത്തിനു പിന്നില്‍.

തിരുവാതിര ആഘോഷത്തിനു അനിവാര്യമായ മറ്റൊരു ചടങ്ങാണ് എട്ടങ്ങാടി നിവേദ്യം. ചേന, ചേമ്പ്, മൂന്നുതരം കിഴങ്ങ്, കാച്ചില്‍, കൂര്‍ക്ക, നേന്ത്രക്കായ എന്നിവയാണ് ഈ എട്ടുകൂട്ടങ്ങള്‍. ഇവയെല്ലാം ചുട്ട് നന്നാക്കിയെടുത്ത് എള്ള്, പയര്‍, മുതിര എന്നിവ നെയ്യില്‍ വറുത്ത് ചുട്ടെടുത്ത സാധനങ്ങളും കൂട്ടിയിളക്കി കുറച്ച് നാളികേരവും ചിരകിയിട്ട് ശര്‍ക്കരപ്പാവു കാച്ചി അതിലിട്ട് ഇളക്കിച്ചേര്‍ക്കുന്നു. ഈ നിവേദ്യം നിറദീപം കൊളുത്തിവെച്ച് കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഗണപതി, ശിവന്‍, പാര്‍വ്വതി എന്നിവര്‍ക്ക് നേദിക്കുന്നു. നേദിക്കുവാന്‍ കൂവ നുറുക്കിയുതം പാകം ചെയ്തതും വേണം. ഇളനീരും ചെറുപഴവുമാണ് മറ്റ് നിവേദ്യ സാധനങ്ങള്‍.

സന്ധ്യക്കു മകയിരം നാളുള്ളപ്പോഴാണ് നിവേദ്യം അര്‍പ്പിക്കുന്നത്. പുത്തന്‍ നിവേദ്യക്കാര്‍ ആദ്യം നിവേദിക്കണം. ഇവ കൂടാതെ വെറ്റിലയും നേദിക്കപ്പെടുന്നു. അതിനുശേഷം സുമംഗലികള്‍ വെറ്റിലമുറുക്കും. പ്രതീകാത്മകമായി മൂന്നും കൂട്ടിമുറുക്കിയശേഷം ബാക്കി വെറ്റില തിരുവാതിര കഴിയുന്നതിനു മുമ്പ് എപ്പോഴെങ്കിലും മുറുക്കിത്തീര്‍ത്താല്‍ മതി. എട്ടങ്ങാടി നേദ്യം കഴിഞ്ഞാല്‍ സുമംഗലികള്‍ എല്ലാവരും ചേര്‍ന്ന് ഗണപതി, സരസ്വതി, സ്വയംവരങ്ങള്‍ പാടി വട്ടത്തില്‍ നിന്ന് തിരുവാതിര കളിക്കുന്നു. എട്ടങ്ങാടി എല്ലാവരും കഴിക്കുന്നു.

വ്രതമെടുക്കുന്നവര്‍ അരിഭക്ഷണം ഉപേക്ഷിക്കുന്നു. ചാമ, ഗോതമ്പ് ഇവ കൊണ്ടുണ്ടാക്കിയ ചോറുകഴിക്കാം. ഭക്ഷണത്തിന്റെ പ്രധാന വിഭവങ്ങളിലൊന്നായ തിരുവാതിരപ്പുഴുക്ക് കൂട്ടിയാണ് വ്രതക്കാര്‍ ഭക്ഷണം കഴിക്കുന്നത്. ചേമ്പ്, ചേന, കാവുത്ത്, കൂര്‍ക്ക, മധുരക്കിഴങ്ങ്, വന്‍പയര്‍, നേന്ത്രക്കായ എന്നിവ അരച്ച നാളികേരവും ചേര്‍ത്തുണ്ടാക്കുന്നതാണ് തിരുവാതിരപ്പുഴുക്ക്. ശരക്കരയും നാളികേരപ്പാലും ചേര്‍ത്തുണ്ടാക്കുന്ന കൂവപ്പായസവും തിരുവാതിര ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകം തന്നെ.

വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന പണ്ടത്തെ തരുണിമാര്‍ക്ക് കളിച്ചുല്ലസിക്കാനും തങ്ങളുടെ കലാകായിക വൈഭവം പ്രകടിപ്പിക്കുവാനുമായി ആത്മീയതയുടെ പരിവേഷം നിലനിര്‍ത്തികൊണ്ടുള്ള അവസരമാണ് ആര്‍ദ്രാവ്രതത്തിലൂടെ സാധ്യമാകുന്നത്. കുടുംബാംഗങ്ങളുടെ ഒത്തുചേരലിലൂടെ ആഘോഷിക്കുന്ന തിരുവാതിര കേരളീയ വനിതകളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വത്തിനും മുതല്‍ക്കൂട്ടാണ്.