Thursday, 18 January 2024

അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ മലയാളി സാന്നിധ്യംപ്രമുഖ മോഹനിയാട്ട കലാകാരിയായ ദീപ്തി ഓംചേരിയുടെ നേതൃത്വം കൊടുക്കുന്ന സംഘമാണ് അയോധ്യയിൽ ദേവകലയായ .മോഹനിയാട്ടം അവതരിപ്പിക്കുന്നത്

കൊല്ലം : അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ മലയാളി സാന്നിധ്യം
പ്രമുഖ മോഹനിയാട്ട കലാകാരിയായ 
ദീപ്തി ഓംചേരിയുടെ നേതൃത്വം കൊടുക്കുന്ന സംഘമാണ് അയോധ്യയിൽ ദേവകലയായ .മോഹനിയാട്ടം അവതരിപ്പിക്കുന്നത്.ഇ സംഘത്തിലാണ് കൊല്ലം വാളത്തുoഗൽ ജേയാസിൽ മാധ്യമം ദിനപത്രത്തിന്റെ തിരുവനന്തപുരം റീജിയണൽ മാനേജർ 
 സി.ജയപ്രകാശിന്റെയും
ചങ്ങനാശേരി എൻ എസ് എസ് കോളജ് മലയാളം വിഭാഗം പ്രഫസർ 
സ്മിത. ജി. നായരുടെയും മകളായ ഭാരതി.ജെ.പിയും കൂട്ടുകാരികളും മലയാളികളുമായ ഹൃതിക, ഗായത്രി, സേജാൾ തുടങ്ങിയ മലയാളികളായ കലാകാരികൾ പങ്കെടുക്കുന്നത്.കഴിഞ്ഞ 14 നാണ് അയോധ്യയിലേക്ക് പരിപാടിയ്ക്കായി പോകാനായി ക്ഷണനം ലഭിച്ചത് പ്രമുഖ നർത്തകിയും
ഭാരതിയുടെ ഗുരുനാഥയുമായ
ദീപ്തി ഓംചേരി ഫോണിൽ വിളിച്ചു അറിയിച്ചതോടെ ആഹ്ലാദത്തിലായ ഭാരതി വീഡിയോ എടുത്തു സാമൂഹ്യ മാധ്യമങ്ങളിൽ അറിയിച്ചതോടെ അഭിനന്ദനപ്രവാഹമായി. ഇരവിപുരം മന്ദം റസിഡൻഷ്യൽ സ്കൂളിൽ സി ബി എസ് സി യിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ഭാരതി തിരുവനന്തപുരം വട്ടിയൂർകാവ് സരസ്വതി വിദ്യാലയത്തിലാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത് ഇപ്പോൾ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബി എ എക്കണോമിക്സ് അവസാനവർഷം വിദ്യാർത്ഥിനിയാണ് 
കൊല്ലം അയത്തിൽ സൗപർണ്ണിക ഡാൻസ് അക്കാദമിയിലെ രാജേന്ദ്രന്റെയും കലാമണ്ഡലം മായരാജേന്ദ്രന്റെയും ശിക്ഷണത്തിലാണ് കഴിഞ്ഞ 14വർഷമായി മോഹനീയാട്ടം, ഭരതനാട്യo, കുച്ചുപിടി എന്നിവ 
പഠിച്ചു വരികയാണ്. 2015ൽ സി ബി എസ് സി കലാതിലകമായിട്ടുണ്ട്.ഡൽഹിയിലും നിരവധി വേദികളിൽ മോഹനിയാട്ടവും കഥകും അവതരിപ്പിക്കുക യൂണിവേഴ് സിറ്റി തല മത്സരങ്ങളിൽ മത്സരിച്ചു വിജയിച്ചിട്ടുമുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എത്തിയതും തന്റെ കലാജീവിതത്തിൽ കിട്ടിയ അതുല്യ മൂഹൂർത്തമാണ് ഭഗവാന്റെ ജന്മഭൂമിയിൽ ദേവകലയായ മോഹനിയാട്ടം അവതരിപ്പിക്കാൻ കിട്ടിയ അവസരമെന്ന് ഭാരതി ജെ പി ജന്മഭൂമിയോട് പറഞ്ഞു അയോധ്യയിലേക്ക് പോകുന്ന സന്തോഷം പങ്കുവച്ച് കൊണ്ട് 
ഭാരതി ഡൽഹിയിയിലേക്ക് യാത്രയായി അവിടെ നിന്നും കൂട്ടുകാർക്കൊപ്പം അയോധ്യയിലേക്ക് പോകും.

Wednesday, 17 January 2024

പരവൂർ എസ് എൻ വി ജി എച്ച് എസ് ശതാഭിഷേക നിറവിൽ

പരവൂർ എസ് എൻ  വി ജി എച്ച് എസ് ശതാഭിഷേക നിറവിൽ

പരവൂർ : പരവൂരിൽ അന്ന് ഉണ്ടായിരുന്ന സ്കൂ‌ളിൽ പിന്നോക്ക, ദളിത് വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസം 
ചെയ്യാൻ ഉണ്ടായ ബുദ്ധിമുട്ട്
ഡോ. പല്പ്പുവിന്റെ ശ്രദ്ധയിൽ പ്പെടുകയും  തുടർന്ന് പരവൂരിൽ ഗുരുദേവനാമത്തിൽ തന്നെ 
ശ്രീനാരായണ വിലാസം സ്കൂ‌ളിന്റെ പ്രവർത്തനം തുടങ്ങിയത്. ശ്രീ നാരായണഗുരുദേവനാണ്
1923-ൽ ശ്രീനാരായണ ഗുരുദേവനാൽ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു 
വിദ്യാഭ്യാസത്തിനായി തുറന്നു കൊടുത്തതും ഇപ്പോൾ 
പരവൂർ ശ്രീനാരായണ വിലാസം സമാജത്തിൻ്റെ ഉടമസ്ഥതയിൽ
 എസ് എൻ വി സ്‌കൂൾ എന്ന ഇംഗ്ലീഷ് വിദ്യാലയമാണ് പിൽക്കാലത്തു എസ് എൻ വി ജി എച്ച് എസ് എന്ന പേരിൽ പരിലസിക്കുന്ന ഈ വിദ്യാലയം. സംഘടിത ശ്രമത്തിന്റെ ഫലമായി പിടിയരി സ്വരൂപിച്ചും നാളീകേരം സംഭരിച്ചും മറ്റും പടുത്തുയർത്തിയ വിദ്യാലയം എന്ന പ്രത്യേക പദവിയും നമ്മുടെ ഈ സരസ്വതിക്ഷേത്രത്തിനുണ്ട്. ആദ്യകാലത്തു ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കുവാൻ അവസരം ഉണ്ടായിരുന്നു. 1950-ൽ ഹൈസ്‌കൂൾ ആക്കി ഉയർത്തുകയും തുടർന്നു സമീപത്തുള്ള സ്കൂൾ തർക്കമുന്നയിക്കുകയും ഇരുകൂട്ടർക്കും സ്വീകാര്യമായ ഒത്തുതീർപ്പ് വ്യവസ്ഥ സർക്കാർ മുന്നോട്ടുവെക്കുകയും ചെയ്തു. അങ്ങനെ പരവൂർ എസ്. എൻ. വി. സ്കൂ‌ൾ ഗേൾസ് ഹൈസ്ക്‌കൂളായും സമീപത്തുള്ള സ്‌കൂൾ ബോയ്‌സ് ഹൈസ്‌കൂളായും പ്രവർത്തിച്ചു തുടങ്ങി.
പെൺകുട്ടികൾക്ക് മാത്രം പഠിക്കുവാനുള്ള വിദ്യാലയമായി മാറി.
മുൻ ആക്ടിങ് മുഖ്യമന്ത്രി 
സി.വി.പത്മരാജൻ,മുൻ മന്ത്രി 
പി.കെ.ഗുരുദാസൻ ഇന്ത്യൻ പ്രസിഡൻ്റിൽ നിന്നും പ്രഥമ വയലാർ രാമവർമ്മ ഗാനാലാപന അവാർഡ് നേടിയ പ്രശസ്‌ത സംഗീതജ്ഞ  പി.എസ്. സുമം, എസ്.എസ്.എൽ.സി പരീക്ഷയിൽ റാങ്ക് നേടിയ ഡോ. രശ്‌മി ആർ. തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പിൽക്കാലത്ത് പ്രശസ്‌തരായിത്തീർന്ന ഒട്ടേറേപ്പേർ ഈ വിദ്യാലയത്തിൻ്റെ സന്ത തികളാണ്. ഒരു നൂറ്റാണ്ടിൻ്റെ പ്രൗഢശോഭയിൽ 1200 ഓളം കുട്ടികൾ പഠിക്കുന്ന പരവൂർ ദേശത്തിൻ്റെ
ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന എസ് എൻ വി ജി എച്ച്  എസ് 
മികച്ച അദ്ധ്യായനത്തോടൊപ്പം കുട്ടികളുടെ പരിപൂർണ്ണ സുരക്ഷ ഉറപ്പ് നൽകുന്ന ശക്തവും, കാര്യക്ഷമവുമായ മാനേജ്‌മെന്റാണ് നാളിതുവരെ ഉണ്ടായിരുന്നത് പരവൂർ ശ്രീ നാരായണ വിലാസം സമാജം സ്കൂൾ നടത്തുന്നത്.
എസ് എൻ വി സമാജത്തിന്റെ 
അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയൊന്നംഗ കമ്മിറ്റിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല.  എസ്. സാജൻ ആണ് ഇപ്പോൾ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നത്.പ്രമുഖ വ്യവസായിയായ ആണ്ടിയറ കൃഷ്ണൻ മുതലാളിയിൽ നിന്നും തുടങ്ങി 
ഡോ. കൃഷ്ണ‌ൻ വൈദ്യൻ, നാരായണൻ. ബി. എ, ശ്രീധരൻ. ബി. എ, എ. കെ. എൻ. ദാസ്, ഡോ. കുമാരൻ,എം. സദാശിവൻ കെ. സി. നരേന്ദ്രൻ, മുൻ ആക്റ്റിംഗ്
മുഖ്യമന്ത്രി അഡ്വ: സി. വി. പത്മരാജൻ,
അഡ്വ: എ. ഹരിദാസിലൂടെ എസ്. സാജനിൽ എത്തി നിൽക്കുന്ന മാനേജ് മെന്റും,  അർപ്പണമനോഭാവമുള്ള
അധ്യാപകരും ജീവനക്കാരും ഈ സ്‌കൂളിൻ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
ഫോട്ടോ : എസ് എൻ വി ഗേൾസ് ഹൈസ്കൂൾ.





2024 ജനുവരി 21 ന് ഞായറാഴ്ച്‌ച രാവിലെ 9.30 ന് ബഹു: ചാത്തന്നൂർ MLA ശ്രീ.ജി.എസ്. ജയലാൽ, പരവൂർ നഗരസദ അദ്ധ്യക്ഷ ശ്രീമതി പി.ശ്രീജ എന്നിവരുടെയും മറ്റും സാന്നിദ്ധ്യത്തിൽ ബഹു പൊതുവിദ്യഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കുന്നു തുടർന്നു ജനുവരി 22 ന് തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് സ്‌കൂളിലെ മുൻകാല അദ്ധ്യാപക അന വ്യാപകരെ ആദരിക്കുന്നതിനു ചേരുന്ന പൊതുസമ്മേളനവും പൂർവ്വവിദ്യാർത്ഥി സംഘവും സ്കൂ‌ൾ വാർഷികവും ആദരണീയനായ ശ്രീ നാരായണ ധർമ്മ സംഘം ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ അനുഗ്രഹിച്ച് മുഖ്യപ്രഭാഷണം നടത്തുന്നു.

നമ്മുടെ സ്‌കൂൾ ചരിത്ര ത്തിൽ തന്നെ ഒരു നാഴികകല്ലായി മാറുന്ന ഈ അഭിമാനമുഹൂർത്തമാണ് 
 പത്രസമ്മേളനത്തിൽ സ്‌കൂൾ മാനേജർ എസ് സാജൻ, സമാജം സെക്രട്ടറി കെ. ചിത്രാംഗദൻ ജോയിന്റ് സെക്രട്ടറി എസ്.അനിൽകുമാർ സമാജം ഭരണസമിതി അംഗം ഷാജി രവീന്ദ്രൻ, ഡി ബൈജു എന്നിവരും പങ്കെടുത്ത്.

കോട്ടപ്പുറം പുതിയിടം മഹാദേവക്ഷേത്രത്തിലെ തിരുന്നാൾ മഹോത്സവം

കോട്ടപ്പുറം പുതിയിടം മഹാദേവക്ഷേത്രത്തിലെ തിരുന്നാൾ മഹോത്സവം
പരവൂർ: കോട്ടപ്പുറം പുതിയിടം മഹാദേവക്ഷേത്രത്തിലെ തിരുന്നാൾ മഹോത്സവം 23ന് തുടങ്ങി 30ന് അവസാനിക്കും. ദിനവും ഉള്ള ക്ഷേത്രാചാരനുഷ്ടാനങ്ങൾക് പുറമേ ഉത്സവദിനങ്ങളിൽ രാവിലെ 6ന് മഹാഗണപതിഹോമം 8ന് ഭാഗവതപാരായണം എന്നിവ ഉണ്ടായിരിക്കും.23ന് രാവിലെ 8ന് ശ്രീമഹാദേവന് ഭസ്മാഭിഷേകം, വൈകുന്നേരം 6ന് സോപാനസംഗീതം 7ന് തിരുവാതിരക്കളി തുടർന്ന് പാൽപായസസദ്യ, രാത്രി 8.15നും 8.55നും മധ്യ തൃക്കൊടിയേറ്റ് 24ന് രാവിലെ 7ന് ശ്രീരുദ്രധാര,8ന് കളഭാഭിഷേകം തുടർന്ന് ശിവപുരാണപാരായണം, രാത്രി രാത്രി 7.30ന് മരംവരവ് 8ന് മേജർസെറ്റ് കഥകളി.25ന് രാവിലെ 7.45ന് മഹാമൃത്യുഞജയഹോമം,8ന് മഹാദേവന് കളഭാഭിഷേകം രാത്രി 7ന് മെഗാ മ്യുസിക് ഫ്യുഷൻ നൈറ്റ്.26ന്
രാവിലെ 7ന് മഹാമൃത്യുഞജയഹോമം തുടർന്ന് പ്രഭാതഭക്ഷണം 8ന് മഹാദേവന് കളഭാഭിഷേകം രാത്രി 8ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും 27ന് രാവിലെ 7ന് മഹാശിവധാര,9ന് ആയില്യംപൂജ, രാത്രി 7ന് സ്കോളർഷിപ്പ് വിതരണം രാത്രി 9ന് കരോക്കെ ഗാനമേള.28ന് രാവിലെ 8.30ന് സോപാനസംഗീതം,വൈകുന്നേരം 6.30ന് അധ്യാത്മ പാരായാണ സദസ്,മഹാദേവന് പുഷ്പാഭിഷേകം,ബാലികമാരുടെ കൈവിളക്ക് തുടർന്ന് സ്കോളർഷിപ്പ് വിതരണം 8ന് ഗാനമേള 29ന് രാവിലെ 8ന് ഉത്സവബലി, വൈകുന്നേരം 4ന് പള്ളിവേട്ട ഘോഷയാത്ര രാത്രി 7ന് നാടൻപാട്ടും ദൃശ്യവിഷ്കാരവും 30ന് രാവിലെ 9ന് ഗജനീരാട്ടും ആനയൂട്ടും വൈകുന്നേരം 4ന് തിരു:ആറാട്ട് ഘോഷയാത്ര 5.30ന് നാദസ്വരകച്ചേരി,6.30ന് ഭഗവതിസേവ,രാത്രി 8ന് ബിഗ് ഫൺ ടാലന്റ് ഷോ രാത്രി 11ന് ആറാട്ട് എഴുന്നെള്ളിപ്പ് തുടർന്ന് തൃക്കൊടിയിറക്ക് 

Monday, 15 January 2024

കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മകരരോഹിണി മഹോത്സവത്തിന് കൊടിയേറി

കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മകരരോഹിണി മഹോത്സവത്തിന് കൊടിയേറി 
ചാത്തന്നൂർ : കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മകരരോഹിണി മഹോത്സവത്തിന് കൊടിയേറി 
 21ന് അവസാനിക്കും. ദിനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ ദിനവും രാവിലെ 6.25 ന് വിഷ്ണു സഹസ്രനാമാർച്ചന തുടങ്ങി ഉത്സവാചാര ചടങ്ങുകൾ ഉണ്ടായിരിക്കും. ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 7.15ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 ന് പന്തീരടി പൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7 ന്  യോഗീശ്വരപൂജ.17 ന് രാവിലെ 7.10 ന് പഞ്ചാമൃതകലശപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, 18 ന് രാവിലെ 7.10 ന് കലശപൂജ, 11ന് സർപ്പ പൂജയും നൂറുംപാലും, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ ക്ഷേത്രം വക, വൈകുന്നേരം 5 ന് സർവ്വെശ്വര്യപൂജ.19 ന് രാവിലെ 7.10ന് കലശപൂജ, 7.30 ന് കലശാഭിഷേകം, 8 ന് പന്തീരടി പൂജ, 10 ന് ദേവിക് വിശേഷാൽ കുങ്കുമാഭിഷേകം.20ന് രാവിലെ 7 ന് സമൂഹ പൊങ്കാല, വൈകുന്നേരം 7 ന് വിശേഷാൽ ബ്രഹ്മരക്ഷസ് പൂജ, 21ന് രാവിലെ 5 ന് ഉരുൾ നേർച്ച, വൈകുന്നേരം 3.30 ന് ഊരുചുറ്റും ഘോഷയാത്രയും ഉറിയടിയും, 5ന് ഓട്ടൻതുള്ളൽ, രാത്രി 8.40 നും 9.30 നും മദ്ധ്യ ത്യക്കൊടിയിറക്ക്, രാത്രി 8 ന് പാട്ടുത്സവം.

Friday, 12 January 2024

ശനിദോഷം മാറുന്നതിന് ശാസ്താവിനെ പൂജിക്കുന്നതു പോലെ തന്നെ ഗണപതി ഭഗവാനേയും ഹനുമാൻ സ്വാമിയേയും ആരാധിക്കുന്നവർക്കും ശനിദോഷം വരില്ല.

ശനിദോഷം മാറുന്നതിന് ശാസ്താവിനെ പൂജിക്കുന്നതു പോലെ തന്നെ ഗണപതി ഭഗവാനേയും ഹനുമാൻ സ്വാമിയേയും ആരാധിക്കുന്നവർക്കും ശനിദോഷം വരില്ല.

ഇതിന്റെ പിന്നിൽ ഒരു കഥയുണ്ട്...

ഒരു ദിവസം ശനിദേവൻ ഒരു വൃദ്ധ ബ്രാഹ്മണന്റെ രൂപത്തിൽ ഗണപതി ഭഗവാന്റെ സമീപത്തെത്തി. ശനി ഭഗവാൻ തന്നെ ഗ്രസിക്കാനാണു വന്നെതെന്നു മനസ്സിലാക്കിയ ഭഗവാൻ പറഞ്ഞു, അല്ലയോ ബ്രാഹ്മണാ തന്റെ ആഗ്രഹം ഞാൻ സാധിച്ചു തരാം. പക്ഷേ താങ്കൾ പറയുന്നത് സത്യമാണോ എന്നറിയാൽ വലതു കൈ നീട്ടു. ഇതു കേട്ട ശനീശ്വരൻ തന്റെ വലതുകൈ നീട്ടി. ഇതിൽ ഭഗവാൻ നാളെ എന്നെഴുതി. തന്നോടു നാളെ വരാനാണ് പറഞ്ഞതെന്നു കരുതി പോയി പിറ്റേ ദിവസം വന്നു. ഇതു കണ്ട ഭഗവാൻ പറഞ്ഞു താങ്കളുടെ വലതുകൈയിൽ എഴുതിയിരിക്കുന്നതു നോക്കൂ, നാളെ എന്നല്ലേ. ശ്രേഷ്ഠന്മാർ പറഞ്ഞാൽ വാക്കു മാറില്ല, പോയി നാളെ വരൂ. 

വിഷമത്തോടെ തിരികെ പോകുന്ന ശനീശ്വരനെ കണ്ട് ഹനുമാൻ സ്വാമി ചിരിച്ചു... ദേഷ്യവും അപമാനവും കൊണ്ടു ചുവന്ന ശനീശ്വരൻ തന്റെ കാലദണ്ഡ് എടുത്തു നോക്കി. അതിൽ ഹനുമാൻ സ്വാമിക്ക് ശനിദശയാണെന്നു മനസ്സിലാക്കി സ്വാമിയുടെ കാലചക്രത്തിൽ പ്രവേശിക്കാനടുത്തു. അടുത്തെത്തിയതും ഹനുമാൻ ഗർജിച്ചു കൊണ്ട് ആകാശത്തോളം വളർന്ന് ശനീശ്വരന്റെ തലമുടിയിൽ പിടിച്ചുയർത്തി.

ആകാശത്തും ദൂമിയിലുമ ല്ലാതെ നിന്ന ശനീശ്വരൻ വേദന കൊണ്ടു പുളഞ്ഞു തന്നെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഹനുമാൻ സ്വാമി, തന്നെയും, ഗണപതി ഭഗവാനേയും, ശാസ്താവിനേയും മാത്രമല്ല, രാമമന്ത്രം ജപിക്കുന്നവരെ യും, തങ്ങളെ ആരാധിക്കുന്ന വരെയും ശനിദോഷം ബാധിക്കില്ല എന്നു സത്യം ചെയ്യിപ്പിച്ചിട്ടാണ് മോചിപ്പിച്ച ത്... അതിനാൽ ശനിദോഷം കഠിനമായിട്ടുള്ളവർ ഹനുമാൻ സ്വാമിയെ പൂജിച്ചാൽ ശനിയുടെ കാഠിന്യം കുറഞ്ഞിരിക്കും....
ഹരേ രാമാ.

ഓം ശ്രീ ആഞ്ജനേയായ നമഃ,

Tuesday, 9 January 2024

ദശാവതാരത്തിൽ മൂന്നാമതായ വരാഹമൂർത്തിയെ കുറിച്ചറിയാം*#*വരാഹം*

ദശാവതാരത്തിൽ മൂന്നാമതായ വരാഹമൂർത്തിയെ കുറിച്ചറിയാം*

#*വരാഹം* 

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം🙏.

സാത്വികമായ അഭിവാഞ്ഛ ഉണ്ടാകുമ്പോൾ സ്വയം കാമക്രോധാദികളാകുന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പിച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയർത്തണം.

വരാഹം ഭൂമിയെ ഉയർത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ. ഭൂമിയെ എപ്പോഴും മൂലാധാരമായി ആണ് പറയുക. അതായത് ഒരു സാധകന്റെ ആദ്യ പടി സ്വന്തം സത്വശുദ്ധിയെ ചളിയിൽ നിന്നു ഉയർത്തുക എന്നത് തന്നെ.

വരാഹാവതാരവും മത്സ്യാവതാരം പോലെ തന്നെ പ്രജാപതി (വിശ്വകർമ്മൻ, ബ്രഹ്മാവ്)യിൽ നിന്നും വിഷ്ണുവിലേക്ക് പരിവർത്തനം ചെയ്തതാണ്. ശതപഥബ്രാഹ്മണം, തൈത്തിരീയ സംഹിത, വിഷ്ണുപുരാണം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത് പ്രദിപാതിക്കുന്നു.

"സർവ്വം സലിലമേവാസീത് പൃഥിവീ യത്ര നിർമ്മിതാ

തത: സമഭവദ്ബ്രഹ്മാ സ്വയംഭൂർദൈവതൈ: സഹ

സ വരാഹസ്തതോ ഭൂത്വാ പ്രോജ്ജഹാര വസുന്ധരാം

അസൃജച്ച ജഗദ്സർവ്വം സഹ പുത്രൈ: കൃതാത്മഭി:"
(വാൽമീകി രാമായണം,അയോദ്ധ്യാ കാണ്ഡം)

ജലമയമായിത്തന്നെയാണ് എല്ലാം ഇരുന്നിരുന്നത്. അതിൽ ഭൂമി സൃഷ്ടിക്കപ്പെട്ടു. അതിൽപിന്നെ സ്വയംഭൂവായ ബ്രഹ്മദേവൻ ദേവന്മാരോട് കൂടെ ആവിർഭവിച്ചു. പിന്നെ അദ്ദേഹം വരാഹരൂപം സ്വീകരിച്ചു ഭൂമിയെ മുകളിലേക്ക് പൊന്തിച്ചെടുത്തു. അതിനു ശേഷം ആ ബ്രഹ്മാവ് സദ്ഗുണസമ്പന്നന്മാരായ പുത്രന്മാരോടും കൂടി ജഗത്തു മുഴുവനും സൃഷ്ടിച്ചു.

*കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ...*

*1-ശ്രീ ലക്ഷ്‌മി വരാഹമൂർത്തി ക്ഷേത്രം, തിരുവനന്തപുരം* (പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം)

*2-പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം, പാലക്കാട്‌*

*3-ചേറായി വരാഹസ്വാമി ക്ഷേത്രം, എറണാകുളം*

*4-വാരാപ്പുഴ ശ്രീ വരാഹ ക്ഷേത്രം, എറണാകുളം.*

Sunday, 7 January 2024

പാഠകത്തെ നെഞ്ചിലേറ്റി അമൻ ഹാദി

പാഠകത്തെ നെഞ്ചിലേറ്റി 
അമൻ ഹാദി

@ സംസ്‌കൃതഭാഷയിൽ കഥ പറയുന്ന
പാഠകത്തെ നെഞ്ചിലേറ്റി 
അമൻഹാദി ഹൈ സ്കൂൾ വിഭാഗം പാഠകത്തിൽ എ ഗ്രേഡ് നേടി. സ്കൂളിലെ സംസ്‌കൃത അധ്യാപകയായ എം. ദിവ്യയുടെ ശിക്ഷണത്തിൽ സംസ്‌കൃതം പഠിച്ചു വരവേയാണ് പാഠകം ശാസ്ത്രിയമായി പഠിച്ചു കൊണ്ട് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയത് മോണോ ആക്ടിലും എ ഗ്രേഡ് കരസ്തമാക്കിയ അമൻ ഹാദി ചാക്യാർകൂത്തും പഠിക്കുന്നുണ്ട്.
കൊടുവള്ളി എലൈറ്റിൽ 
എം ജെ എച്ച് എസ് എസ് സ്കൂളിലെ സംസ്‌കൃത അധ്യാപികയായ 
ദിവ്യാ. എം ആണ് അമൻ ഹാദിയുടെ കഴിവ് കണ്ടെത്തി പരിശീലനം നൽകിയത്. പിതാവ് അബ്‌ദുൾ ലത്തീഫ് മാതാവ് സജീന രക്ഷകർത്താക്കളുടെ പൂർണ്ണ പിന്തുണയോടെയാണ്
അമൻ ഹാദി കലാരംഗത്ത് പ്രവർത്തിക്കുന്നത്