Thursday, 16 November 2023

#സ്കന്ദ ഷഷ്ഠി 🙏

#സ്കന്ദ ഷഷ്ഠി 🙏

2023 നവംബർ 18
1199 വൃശ്ചികം 2

വ്രതാരംഭം 2023 നവംബർ 13

ഷഷ്ഠി  വ്രതം

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം
അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠി വ്രതമെടുത്താല്‍ രോഗശാന്തിയുണ്ടാവും. 
സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്‍റെപൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍ നിന്നു വാങ്ങി കഴിക്കാം. സുബ്രഹ്മണ്യഭുജംഗം, സ്കന്ദ ഷഷ്ടികവചം,  സ്കന്ദ പുരാണം തുടങ്ങിയവ പാരായണം ചെയ്യുകയും വേണം.

ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വൃതമെടുക്കാം. സ്കന്ദ ഷഷ്ടി സാധാരണയായി ഇപ്രകാരം അനുഷ്ടിക്കുന്നു. തുലാം മാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം.

സ്കന്ദ ഷഷ്ടി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ് . ആദ്യത്തെ 5 ദിവസങ്ങളില്‍ രാവിലെ മുതല്‍ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരക്രമങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക വ്രത നിഷ്ഠയുടെ ഭാഗമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആകാം. ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രത അനുഷ്ഠാനം അവസാനിപ്പിക്കേണ്ടതാണ് . ദേവന്‍റെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് . സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത്ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ് .സ്കന്ദ ഷഷ്ടി ദിവസം ആറാം ദിവസമായി വരത്തക്ക കണക്കില്‍ വ്രതം ആരംഭിക്കുക.

സ്കന്ദ ഷഷ്ടി വ്രതാനുഷ്ടാനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഭക്ഷണം സസ്യാഹാരം മാത്രം ആറു ദിവസവും ധാന്യഭക്ഷണം ഒരുനേരം മാത്രം, മറ്റു സമയങ്ങളില്‍  പാല്‍, പഴം, ലഘുഭക്ഷണം എന്നിവ ആകാം. ആഹാര നിയന്ത്രണത്തില്‍ അവനവന്റെ ആരോഗ്യമാണ് പ്രധാനം. മരുന്നുകള്‍ ഒഴിവാക്കരുത്. ഭക്തിയാണ് പ്രധാനം. ഭക്തിയില്ലാതെ പട്ടിണി കിടക്കുന്നതു കൊണ്ട് എന്തു കാര്യം.ആരോഗ്യം അനുവദിക്കുമെങ്കില്‍ ഉപവാസവും ആകാം.
വ്രതദിവസങ്ങളില്‍ പറ്റുമെങ്കില്‍ എല്ലാ ദിവസവും സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം നടത്തുക. കുമാരസൂക്തം, സ്കന്ദ ഷഷ്ടി കവചം, സ്കന്ദ പുരാണം മുതലായവ പാരായണം ചെയ്യുക.
എല്ലാ കര്‍മങ്ങളും സുബ്രഹ്മണ്യ സ്മരണയോടെ മാത്രം.

🙏ഓം ശരവണ ഭവ🙏

Sunday, 12 November 2023

പോളച്ചിറ ഏലായിൽ ഇക്കുറിയും നെൽകൃഷിയില്ല


പോളച്ചിറ ഏലായിൽ ഇക്കുറിയും നെൽകൃഷിയില്ല 
 
ചാത്തന്നൂർ: പോളച്ചിറ ഏലായിൽ ഇക്കുറിയും പുഞ്ചക്കൃഷിയിറക്കാൻ ഇതുവരെ നടപടിയായില്ല.
ഏലായിലെ വെള്ളം ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കിവിടുന്നതിനായി തെക്കേക്കരയിൽ സ്ഥാപിച്ചിരുന്ന പെട്ടിയും പറയുംമാറ്റി ഉഗ്രശക്തിയുള്ള പമ്പ് സ്ഥാപിച്ചെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങാത്തതാണ് കാരണമായി പഞ്ചായത്ത്‌ അധികൃതരും കർഷക സമിതിയും ചൂണ്ടികാട്ടുന്നത്.
ഡിസംബറിൽ വെള്ളംവറ്റിക്കൽ പൂർത്തിയായെങ്കിൽ മാത്രമേ ജനുവരിയോടെ കൃഷിയിറക്കി അടുത്ത കാലവർഷത്തിനുമുൻപായി വിളവെടുപ്പ് പൂർത്തിയാക്കാൻ കഴിയൂ.
നിലവിൽ വടക്കേക്കരയിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിയും പറയും ഉപയോഗിക്കാത്തത് മൂലം നശിക്കുകയാണ്. എം എൽ എ.ഫണ്ടിൽനിന്ന്‌ 50 ലക്ഷം രൂപമുടക്കി സ്ഥാപിച്ച പമ്പ് പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ലഭിക്കുന്നതിന് വേണ്ടിയുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നത് വൈകുകയാണ്.ഒപ്പം തന്നെ ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കി വിടുന്നതിന് പരവൂർ - ചാത്തന്നൂർ റോഡിന് കുറുകെ വലിയ കലുങ്ങ് നിർമ്മിക്കണം ഇതിന്റെയെല്ലാം നിർമ്മാണം വൈകുന്നത് മൂലമാണ് ഇക്കുറി നെൽകൃഷി വേണ്ടെന്നുള്ള തീരുമാനത്തിൽ അധികൃതർ എത്തിയത്  എന്ന് കർഷകർ പറയുന്നു.
ഇതിന്റെയെല്ലാം നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം നെൽകൃഷി തുടങ്ങാമെന്നാണ് 
ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെ തീരുമാനം. 

എം എൽ എ ഫണ്ട് ഉപയോഗിച്ച് ഏലാപ്രദേശത്തു സ്ഥാപിച്ച പമ്പിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു.
 വൈദ്യുത കണക്‌ഷനുമായി ബന്ധപ്പെട്ട് ചാത്തന്നൂർ വൈദ്യുതി ഭവൻ അധികൃതർക്ക് അപേക്ഷ നൽകി തുകയും അടച്ചിട്ടും ഇത് വരെയും ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചിട്ടില്ല.
ഇതോടെ 50 ലക്ഷം ചെലവിൽ സ്ഥാപിക്കുന്ന പമ്പിന്റെ പ്രയോജനം ഏലായിലെ കർഷകർക്ക് ലഭിക്കില്ലെന്ന സ്ഥിതിയാണ്. എം.എൽ.എ. ഫണ്ടിൽനിന്ന്‌ 50 ലക്ഷം രൂപ മുടക്കിയാണ് പമ്പ് സ്ഥാപിച്ചിരിക്കുന്നത്.
30 ലക്ഷം ചെലവിൽ 50 കുതിരശക്തിയുടെ രണ്ടുപമ്പും 20 ലക്ഷത്തിന്‌ അതിന്റെ വൈദ്യുതീകരണ ജോലികളുമാണ് നടന്നത്.
പോളച്ചിറ ഏലായിൽനിന്ന്‌ വെള്ളം പമ്പുചെയ്ത് ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഇത് സ്ഥാപിച്ചത്.
ചാത്തന്നൂർ - പരവൂർ റോഡിനുകുറുകേ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചാണ് വെള്ളം മറുഭാഗത്തേക്ക് ഒഴുക്കിവിടുന്നത്. 50 കുതിരശക്തിയുള്ള രണ്ടുപമ്പുകൾ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യാൻ ഇതു മതിയാകില്ല. അതിന് വേണ്ടി കലുങ്ങ് നിർമ്മാണത്തിനായി പരവൂർ - ചാത്തന്നൂർ റോഡിന്റെ നിർമ്മാണവും തടസപ്പെട്ടു കിടക്കുകയാണ്. മുൻ വർഷങ്ങളിൽ  പെട്ടിയും പറയും സ്ഥാപിച്ചായിരുന്നു വെള്ളം ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കിയിരുന്നത്.
ഒരുമാസത്തോളം എടുത്താണ്‌ വെള്ളം വറ്റിച്ചിരുന്നത്. ഒരുമീനും ഒരുനെല്ലും പദ്ധതിയുടെ ഭാഗമായി ഏലായിൽ നടത്തിയിരിക്കുന്ന മത്സ്യക്കൃഷിയുടെ വിളവെടുപ്പും ഇതോടൊപ്പം നടക്കണം അതും ഇക്കുറി നടന്നിട്ടില്ല.
പമ്പിന്റെ  പ്രയോജനം കർഷകന് ലഭിക്കണമെങ്കിൽ ചാത്തന്നൂർ - പരവൂർ റോഡിൽ കലുങ്ക്‌ നിർമിക്കണം. അതിനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

ഫോട്ടോ :പോളച്ചിറ ഏലായിലെ വെള്ളം പമ്പുചെയ്ത്‌ ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കുന്നതിനായി സ്ഥാപിക്കുന്ന പമ്പ്ഹൗസും കൈത്തോടും
   
ഫോട്ടോ: വെള്ളംകയറിക്കിടക്കുന്ന ചിറക്കര ഏലാ പ്രദേശം

Friday, 10 November 2023

തീരദേശമേഖലയിൽ കുത്തകകൾക്കെതിരെ സമരം ചെയ്തിരുന്ന ഇടതുപക്ഷം ഇപ്പോൾ എല്ലാം കുത്തകകൾക്ക് തീറെഴുതുന്നു - ജി. ഗോപിനാഥ്

തീരദേശ
മേഖലയിൽ കുത്തകകൾക്കെതിരെ സമരം ചെയ്തിരുന്ന ഇടതുപക്ഷം ഇപ്പോൾ എല്ലാം കുത്തകകൾക്ക് തീറെഴുതുന്നു - ജി. ഗോപിനാഥ്

കൊട്ടിയം : തീരദേശ
മേഖലയിൽ കുത്തകകൾക്കെതിരെ സമരം ചെയ്തിരുന്ന ഇടതുപക്ഷം ഇപ്പോൾ എല്ലാം കുത്തകകൾക്ക് തീറെഴുതുകയാണെന്ന് ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ ജി. ഗോപിനാഥ് പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികളും ഭവന പദ്ധതികളും ഇല്ലാതാക്കുകയും ചെയ്തെന്നും കരയും കടലും കുത്തകകൾക്കു വിൽക്കാനാണു സംസ്ഥാനസർക്കാരിന്റെ  ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ തീര നയങ്ങൾക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ 
നയിക്കുന്ന തീരദേശയാത്ര ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.കരയിലും കടലിലും പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സർക്കാർ ഒരേ പോലെ കൊള്ളനടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇരവിപുരം മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ശൈലേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, സംസ്ഥാന സമിതി അംഗം എ. ജി.ശ്രീകുമാർ,വെള്ളിമൺ ദിലീപ്,
ജില്ലാ വൈസ് പ്രസിഡന്റ്‌ കൊട്ടിയം സുരേന്ദ്രനാഥ്, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുഭാഷ് പട്ടാഴി, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ,
കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് തെക്കടം ഹരീഷ്, ചാത്തന്നൂർ 
രാജൻപിള്ള എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.

ഫോട്ടോ:ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ നയിക്കുന്ന തീരദേശപദയാത്ര ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ ജി. ഗോപിനാഥ് ഉത്ഘാടനം ചെയ്യുന്നു.
ഫോട്ടോ: ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി ഗോപകുമാറിന് ഇരവിപുരത്ത് നൽകിയ സ്വീകരണം.

Thursday, 9 November 2023

#ശിവാഷ്ടകം🙏🙏

#ശിവാഷ്ടകം🙏🙏

പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥനാഥം സദാനന്ദഭാജാം

ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം ശിവം ശങ്കരം ശംഭുമീശാനമീഡേ

ഗളേ രുണ്ഡമാലം തനൌ സർപ്പജാലം മഹാകാലകാലം ഗണേശാദിപാലം

ജടാജൂട ഗംഗോത്തരങ്ഗൈർവിശാലം ശിവം ശങ്കരം ശംഭുമീശാനമീഡേ

മുദാമാകരം മണ്ഡനം മണ്ഡയന്തം മഹാമണ്ഡലം ഭസ്മഭൂഷാധരം തം

അനാദിഹ്യപാരം മഹാമോഹമാരം ശിവം ശങ്കരം ശംഭുമീശാനമീഡേ

തടാധോ നിവാസം മഹാട്ടാട്ടഹാസം മഹാപാപനാശം സദാസുപ്രകാശം

ഗിരീശം ഗണേശം സുരേശം മഹേശം സുരേശം ശിവം ശങ്കരം ശംഭുമീശാനമീഡേ

ഗിരീന്ദ്രാത്മജാസംഗ്രഹീതാർദ്ധദേഹം ഗിരൌ സംസ്ഥിതം സർവദാപത്ര ഗേഹം

പരബ്രഹ്മബ്രഹ്മാദിഭിർ വന്ധ്യമാനം ശിവം ശങ്കരം ശംഭുമീശാനമീഡേ

കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാംഭോജ നമ്രായ കാമം ദദാനം

ബലീവർദ്ധമാനം സുരാണാം പ്രധാനം ശിവം ശങ്കരം ശംഭുമീശാനമീഡേ

ശരച്ചന്ദ്രഗാത്രം ഗണാനന്ദ പാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം

അപർണാകളത്രം സദാ സച്ചരിത്രം ശിവം ശങ്കരം ശംഭുമീശാനമീഡേ

ഹരം സർപ്പഹാരം ചിതാ ഭൂവിഹാരം ഭവം വേദസാരം സദാ നിർവികാരം

ശ്മശാനേ വസന്തം മനോജം ദഹന്തം ശിവം ശങ്കരം ശംഭുമീശാനമീഡേ

സ്വയം യഃ പ്രഭാതേ നരശ്ശൂലപാണേ പഠേത് സ്തോത്രരത്നം ത്വിഹപ്രാപ്യരത്നം

സുപുത്രം സുധാന്യം സുമിത്രം കളത്രം വിചിത്രൈസ്സമാരാധ്യ മോക്ഷം പ്രയാതി

ഓം നമഃശ്ശിവായ..

സ്വന്തം ഡയറിക്കുറിപ്പുകൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ച് ഒരു ഒന്നാം ക്ലാസുകാരൻ.


സ്വന്തം ഡയറിക്കുറിപ്പുകൾ  പുസ്തകമാക്കി പ്രസിദ്ധീകരിച്ച് ഒരു ഒന്നാം ക്ലാസുകാരൻ.

ചാത്തന്നൂർ:"ജിജ്ഞാസയും സഹജീവി സ്നേഹവും നിറഞ്ഞ ഈ  രചനകൾ ,തിരക്കിൽ നഷ്ടപ്പെട്ട എന്റെ ഡയറിയെഴുത്ത് ശീലത്തെ പോലും തിരികെ പിടിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു". കോയിപ്പാട് ഗവ എൽ പി എസിലെ  ഒന്നാം ക്ലാസുകാരന്റെ പുസ്തകത്തിന് അവതാരിക എഴുതിയ എം എൽ എ ജി എസ് ജയലാൽ ഇങ്ങനെ കുറിച്ചു. കോയിപ്പാട് മാറാം കുഴി സ്വദേശിയായ വിഷ്ണുവിന്റെയും കാർത്തികയുടെയും മകനായ  മഹേശ്വർ വി കെ എന്ന കുഞ്ഞെഴുത്തുകാരനാണ്   സ്വന്തം ഡയറിക്കുറിപ്പുകൾ  'എന്റെ ഓമനദിവസങ്ങൾ' എന്ന പേരിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചത്. ജൂലൈ മാസത്തിലാണ് മഹേശ്വർ ഡയറി എഴുത്ത് ആരംഭിച്ചത്.  സ്വന്തം ചിന്ത , സ്വന്തം ഭാഷ, സ്വന്തം വര, രക്ഷിതാവുമായി ചേർന്നുള്ള എഴുത്ത്   ഇതായിരുന്നു സംയുക്ത ഡയറി എന്ന പേരിലുള്ള ഈ കുഞ്ഞെഴുത്തിന്റെ രീതിശാസ്ത്രം. മഹേശ്വറിന്റെ മനസിൽ ഓരോ ദിവസവും തങ്ങി നിൽക്കുന്ന കാര്യങ്ങൾ മഹേശ്വർ പെൻസിൽ കൊണ്ടെഴുതുമ്പോൾ , എഴുത്തു വഴിയിൽ അറിയാത്ത അക്ഷരങ്ങൾ എഴുതി നൽകാൻ അമ്മ പേനയുമായി ഒപ്പമുണ്ടായിരുന്നു.ആദ്യ നാളുകളിൽ കൂടുതലായി നിന്ന പേനയെഴുത്ത് കുറഞ്ഞുവരികയും ക്രമേണ മഹേശ്വർ സ്വതന്ത്ര എഴുത്തിലേക്ക് കടക്കുകയും ചെയ്തു. മഹേശ്വറിന്റെ ഡയറിയെഴുത്ത് നൂറാം ദിവസത്തിലെത്തിയപ്പോഴാണ് എല്ലാ കുട്ടികൾക്കും പ്രചോദനമായി ആ ഡയറിക്കുറിപ്പുകൾ പുസ്തകമാക്കാൻ വിദ്യാലയം തീരുമാനിച്ചത്. നൂറ് ഡയറിക്കുറിപ്പുകളിൽ നിന്നും നാല്പത് കുറിപ്പുകളാണ് പുസ്തകത്തിലേക്ക് തെരഞ്ഞെടുത്തത്.എന്റെ ഓമന ദിവസങ്ങൾക്ക് ശേഷം  മറ്റു കുട്ടികളുടെ ഡയറിക്കുറിപ്പുകളും പുസ്തകമാക്കാനാണ് വിദ്യാലയത്തിന്റെ തീരുമാനം.  കോയിപ്പാട് എൽ പി എസിന്റെ മലയാള മാധ്യമ പ്രീസ്കൂളിൽ തന്നെ  പ്രീ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹേശ്വറിന്റെ ഈ നേട്ടം വിദ്യാലയത്തിന് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു.  ധാരാളം കഥാപുസ്തകങ്ങൾ പതിവായി വായിക്കുന്ന മഹേശ്വർ കഴിഞ്ഞദിവസം മുഖത്തലയിൽ നടന്ന സബ്ജില്ലാ കലോത്സവത്തിൽ കഥാകഥനത്തിൽ പങ്കെടുത്ത് ഫസ്റ്റ് എ ഗ്രേഡ് നേടിയതും മഹേശ്വറിനും വിദ്യാലയത്തിനും ഇരട്ടിമധുരമായി . പുസ്തകം എം എൽ എ ജി എസ് ജയലാൽ പ്രകാശനം ചെയ്തു. പ്രഥമാധ്യാപിക കനകലത, അധ്യാപകരായ സൈജ , നിധി, കുഞ്ഞെഴുത്തുകാരൻ മഹേശ്വർ, വിദ്യാലയ പിന്തുണ സമിതി അംഗം സോഫി ,പി ടി എ പ്രതിനിധി കാർത്തിക,  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പരവൂർ നഗരസഭയിൽ അധികാര വടം വലി പദ്ധതികൾ പാതി വഴിയിൽ

പരവൂർ നഗരസഭയിൽ അധികാര വടം വലി പദ്ധതികൾ പാതി വഴിയിൽ

@ അധികാര വടംവലിയിൽ പരവൂർ നഗരസഭയിൽ വികസന പ്രവർത്തനങ്ങൾ കടലാസിലുറങ്ങുന്നു.

പരവൂർ : പരവൂർ നഗരസഭയിൽ ഭരണപ്രതിസന്ധി പല പദ്ധതികളും നിശ്ചലമായിട്ട് മാസങ്ങളായി. ഇടതും വലതും ഭരണം പങ്കിട്ട് ഭരിക്കുന്ന 
നഗരസഭാ ഭരണത്തിൽ നഗരഭരണത്തിൽ ഭരണപ്രതിസന്ധി ഉണ്ടായിട്ടും യു ഡി എഫ് കാരിയായ ചെയർപേഴ്സണും എൽ ഡി എഫ് കാരനായ വൈസ് ചെയർപേഴ്സണും അവരവരുടെ രാക്ഷ്ട്രീയ അജണ്ടകൾക്ക് പിറകെയാണ് പൊതുജനങ്ങൾ പെരുവഴിയിലും. പീഡനകേസിൽ കുടുങ്ങിയ കൗൺസിലറുടെ ഡിവിഷനിൽ ജനങ്ങൾ ഓരോ കാര്യങ്ങൾക്കായി നെട്ടോട്ടമോടുകയാണ്.ടൂറിസത്തിനായി ആവീഷ്കരിച്ച പദ്ധതികൾ എല്ലാം ഉപേക്ഷിച്ച നിലയിലാണ്. പുതിയ പദ്ധതികൾ ഒന്നും തന്നെ നടപ്പാക്കുന്നില്ല. നഗരഹൃദയം പോലും പൊട്ടിപൊളിഞ്ഞു വെള്ളകെട്ടായി മാറി റോഡുകളായ റോഡുകൾ എല്ലാം തകർന്ന് കിടക്കുയാണ് ഫണ്ട് ഉണ്ടായിട്ടും ടെൻഡർ നടപടികൾപോലും പൂർത്തിയാകാത്ത അവസ്ഥയാണ്.
നേരത്തെ മൂന്ന് ലക്ഷവും ഇപ്പോൾ ആറ് ലക്ഷം രൂപയും വിവിധ വാർഡുകളിൽ റോഡ് പ്രവൃത്തിക്ക് വകയിരുത്തിയിരുനെങ്കിലും അന്തിമ അടങ്കൽ തയ്യാറാക്കുകയോ സാങ്കേതികാനുമതി വാങ്ങുകയോ ചെയ്തിട്ടില്ല. തെരുവ് വിളക്കുകൾ അണഞ്ഞു നഗരം ഇരുട്ടിലായി ടൂറിസത്തിനായുള്ള പദ്ധതികൾ എല്ലാം നിച്ഛലമായി ആരോഗ്യ രംഗം പ്രവർത്തനരഹിതമായി.
മുൻസിപ്പാലിറ്റി ഭരണത്തിന് നാഥനില്ലാത്ത അവസ്ഥ.
പ്രൈവറ്റ് ബസ് സ്റ്റാന്റ് വെള്ളകെട്ടായി തകർന്നടിഞ്ഞു കിടക്കുന്നു ബസ് സ്റ്റാന്റിൽ ഉണ്ടായിരുന്ന ശൗചാലയം പൂട്ടി
പരവൂർ - പൊഴിക്കര റോഡ്, പരവൂർ - തെക്കുംഭാഗം റോഡ് തുടങ്ങി ചെറുതും വലുതുമായ റോഡുകളെല്ലാം തകർന്നടിഞ്ഞതോടെ ജനങ്ങൾക്ക് കാൽനടയാത്ര പോലും ദുസഹമായീ.

@ തെരുവ് വിളക്കുകൾ അണഞ്ഞുതന്നെ

നഗരത്തിലെ പലപ്രദേശങ്ങളിലും തെരുവിളക്കുകൾ കണ്ണടിച്ചിട്ട് കാലങ്ങളായെങ്കിലും ശരിയാക്കാൻ നടപടിയില്ല. പലപാതകളിലും കൂരിരുട്ടാണ്. സ്ത്രികളുൾപ്പെടെയുളവർ ഭയന്നാണ് വഴികളിലൂടെ സഞ്ചരിക്കുന്നത്. തെരുവ് വിളക്കുകൾ നന്നാക്കണമെന്ന് നഗരവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ല. എന്നാൽ ഭരണകർത്താക്കൾക്ക് താൽപ്പര്യമുളളയി
ടത്ത് അനാവശ്യമായി പണം
ചെലവഴിക്കുന്നുമുണ്ട്.ടൂറിസം മേഖലയായ പൊഴിക്കരയിലെ ചീപ്പ് പാലം അന്ധകാരത്തിലായിട്ട് അധികൃതർ ഉറങ്ങി തന്നെ കാപ്പിൽ,പൊഴിക്കര,തെക്കുംഭാഗം, ചില്ലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ അണഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.

@  നിലച്ച് മാലിന്യ നീക്കം, മൂക്ക് പൊത്തി ജനം

മാലന്യ ശേഖരണവും നിർമാർജനവും നഗരസഭയിൽ നിലച്ചിരിക്കുകയാണ്. പലയിടങ്ങളിലും മാലിന്യം കുന്നുകൂടി ശേഖരിക്കുന്ന മാലിന്യങ്ങൾ താൽകാലികമായി സൂക്ഷിക്കുന്നതിനായി സ്ഥാപിച്ച എംസിഎഫുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിട്ട് മാസങ്ങളായി. ടൗണുകളിലെ ഓടകളിലേക്ക് 
 കക്കൂസ് മാലിന്യങ്ങടക്കം തുറന്നുവിട്ടിട്ടും നടപടിയില്ല. ടൗണിലെ പല സ്ഥലങ്ങളിലും  കക്കൂസ് മാലിന്യപ്രശ്നം അതീവ ഗുരുതരമായി തുടരുകയാണ് പലയിടത്തും ഏറ്റവും അനിവാര്യമായ ഓവുചാൽ നന്നാക്കാത്തതിനാൽ ഒരുമഴ
പെയ്താൽ  റോഡുകൾ വെള്ളത്തിൽ 
മുങ്ങും 

@ ടൗൺ വികസനവും നിലച്ചു
കേന്ദ്രസംസ്ഥാന സർക്കാരുകൾ 
 അനുവദിച്ച ഫണ്ട് ഉപയോഗിച്ചു
നടക്കേണ്ട നിർമ്മാണപ്രവർത്തികൾ 
 മുടങ്ങിയിട്ട് രണ്ടുവർഷത്തോളമായി. കേന്ദ്രസർക്കാർ പദ്ധതികളോട് അയിത്തവും സംസ്ഥാന സർക്കാർ പദ്ധതികളോട് സ്നേഹവും ആണെങ്കിലും ഭരണക്കാരുടെ തമ്മിലടി മൂലം പദ്ധതികൾ എല്ലാം ഉപേക്ഷിച്ച മട്ടിലാണ്.ചാത്തന്നൂർ - പരവൂർ - പാരിപ്പള്ളി റോഡിന്റെ നിർമ്മാണപ്രവർത്തികൾ പോലും മറ്റ് സ്ഥലങ്ങളിൽ പൂർത്തിയായിട്ടും മുൻസിപ്പൽ മേഖലയിൽ അനങ്ങിയ മട്ടില്ല ഇത് ജനങ്ങളുടെ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.

@ ആരോഗ്യരംഗത്ത് പൂർണ്ണപരാജയം 

നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും 
പൊഴിക്കര കുടുംമ്പാരോഗ്യ കേന്ദ്രമടക്കമുള്ള
 നഗരസഭപരിധിയിലെ  സബ് സെന്ററുകളിലെയും പ്രവർത്തനം പ്രതിസന്ധിയിലാണ് തീരദേശ വാസികൾ കൂടുതൽ ആശ്രയിക്കുന്ന പൊഴിക്കര കുടുംമ്പാരോഗ്യ കേന്ദ്രത്തിൽ 
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ  രോഗികൾ ദുരിതത്തിലാണ്. നഗരസഭയിൽ താൽക്കാലിക ജീവനകാർക്കു നൽകാൻ പണമില്ല എന്ന കാരണം പറഞ്ഞു ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തസ്തികകളിൽ ജോലി ചെയ്തിരുന്നവരുടെ കരാർ സെപ്റ്റംബർ 30ന് ശേഷം പുതുക്കി നൽകിയില്ല. ഇതിനാൽ ലാബ്, ഫാർമസി എന്നിവിടങ്ങളിൽ ഓരോ ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. ഒപിയിൽ നൂറിലേറെ രോഗികളെത്തുന്ന ആരോഗ്യ കേന്ദ്രത്തിൽ മരുന്ന് വാങ്ങാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ലാബുകളിലെ
പരിശോധന വേണ്ടത ജീവനക്കാരില്ലാത്തതിനാൽ മുടങ്ങുന്നതും പതിവാണ്. 
പൊതുഅവധി ദിവസങ്ങളിൽ ഉച്ച വരെയും മറ്റ് ദിവസങ്ങളിൽ വൈകിട്ട് വരെയും ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭിച്ചിരുന്നു. ഒരു വർഷത്തെ കരാറിൽ ജോലി ചെയ്തിരുന്ന ജീവനകാർക്കു 6 മാസത്തിനു ശേഷം നഗരസഭ കരാർ പുതുക്കി നൽകിയിരുന്നില്ല.
ഇതോടെ ഒക്ടോബർ 2 മുതൽ നഴ്സിങ് ഓഫിസർ, ഫാർമിസിസ്. ലാബ്
ടെക്നീഷ്യൻ തസ്തികകളിൽ ജോലി ചെയ്തിരുന്നവർ സേവനം അവസാനിപ്പിച്ചു. നഴ്സിങ് അസിസ്റ്റന്റായി ജില്ല പഞ്ചായത്തിന്റെ മാലാഖകുട്ടം പദ്ധതി വഴി ഒരാളെ മാത്രമാണ് ആരോഗ്യ കേന്ദ്രത്തിൽ പിന്നീട് നിയമിച്ചത്. നഗരസഭ വഴി ജോലിയിൽ കയറിയ 2 ആരോഗ്യപ്രവർത്തകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിനാലാണ് ആശുപത്രി പ്രവർത്തനം തടസ്സപ്പെടാതെ മുൻപോട്ട് പോകുന്നത്. ജീവനക്കാർ കുറഞ്ഞതോടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപി 9 മുതൽ 2 മണി വരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഞായർ, പൊതുഅവധി ദിവസങ്ങളിൽ ലാബ്, ഫാർമസി, ഒപി എന്നിവ പ്രവർത്തിക്കില്ല. ജീവിത ശൈലി രോഗങ്ങൾക്ക് ഒരു മാസത്തേക്ക് വിതരണം ചെയ്യുന്ന മരുന്നുകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് വിതരണം ചെയ്യുന്നത്. ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്. പരവൂരിന്റെ തീരദേശ മേഖല പ്രധാനമായും ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ജീവനക്കാരുടെ കുറവ് എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

@ ബഹുജന പ്രക്ഷോഭത്തിലേക്ക് ബിജെപി 

ഇടതുവലത് മുന്നണികളുടെ 
അധികാര വടംവലിയിൽ നഗരസഭയിലെ വികസനങ്ങൾ സ്തംഭിച്ചതിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി പാർലമെന്ററി പാർടി ലീഡർ സ്വർണ്ണമ്മസുരേഷ് പറഞ്ഞു.
പലപ്രശ്നങ്ങളും കൗൺസിലിൽ ബിജെപി അംഗങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും പരിഹാരം കാണാൻ  ഭരണനേതൃത്വം തയ്യാറാകുന്നില്ല അത് കൊണ്ട് തന്നെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സ്വർണ്ണമ്മസുരേഷ് പറഞ്ഞു.







Wednesday, 8 November 2023

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മത്സ്യതൊഴിലാളികളെ അകറ്റിനിർത്തുന്നതാണ് കേരളത്തിലെഇടതു വലത് രാക്ഷ്ട്രീയം - കുമ്മനംരാജശേഖരൻ

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മത്സ്യതൊഴിലാളികളെ  അകറ്റിനിർത്തുന്നതാണ് കേരളത്തിലെ
ഇടതു വലത് രാക്ഷ്ട്രീയം - കുമ്മനംരാജശേഖരൻ 

പരവൂർ: സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മത്സ്യതൊഴിലാളികളെ അകറ്റിനിർത്തുന്നതാണ് കേരളത്തിലെ
ഇടതുവലതു മുന്നണികളുടെ 
രാക്ഷ്ട്രീയമെന്ന് ബിജെപി ദേശിയ നിർവാഹക സമിതി അംഗം 
കുമ്മനംരാജശേഖരൻ പറഞ്ഞു.രാക്ഷ്ട്രീയപരമായും സാമൂഹ്യപരമായും മത്സ്യ തൊഴിലാളി സമൂഹത്തെ അവഗണിച്ചു കടലിൽ തള്ളുകയാണ് ചെയ്യുന്നത്
തീരദേശ ജനതയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെയും 
തീരദേശത്ത് കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിന്റെ  നടപടിക്കെതിരെയും
ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ നയിക്കുന്ന പദയാത്ര 
ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം 
ഭാരതത്തിലെ64 വർഷത്തെ ഭരണം തീരദേശത്ത് വസിക്കുന്ന മൽസ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതം നരകതുല്യമാക്കി. മൽസ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താൻ അനുവദിക്കുന്ന   ഖജനാവിലെ പണം ഉപയോഗിച്ച് ധൂർത്ത് നടത്തുന്നു.ഇത്
ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. സുനാമി ഫണ്ട് വഴിമാറ്റി ഇടുക്കിയിലും വയനാട്ടിലും കൊണ്ടുപോയി. ഓഖി ദുരന്ത നിവാരണത്തിനായിത്കേന്ദ്രം അനുവദിച്ച 750 കോടി രുപ എവിടെ ചില വഴിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല
സമുദ്ര സമ്പത്ത് ഉപയോഗിച്ച് വലിയ വികസനം കൊണ്ടുവരാൻ സാധി ക്കുന്ന തീരമേഖലകൾ ഉള്ള സംസ്ഥാനമാണ് കേരളം എന്നാൽ ഈ മേഖലയിൽ യാതൊരു വികസനവും നടക്കുന്നില്ല. സ്വാതന്ത്ര്യനന്തര ഭാരത്തിൽ ആദ്യമായി മൽസ്യ തൊഴിലാളികൾക്ക് മാത്രമായി ഒരു മന്ത്രാലയം വന്നത് നരേന്ദ്ര മോഡി ഭരണത്തിലാണ്. സംസ്ഥാന മൽസ്യ തൊഴിലാളി ക്ഷേമനിധി ബോർ ഡ് വെറും നോക്കുകുത്തിയായി. മൽസ്യഫെഡ് തൊഴിലാളികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു.കേന്ദ്ര ഗവൺമെന്റിന് നൽകേണ്ട റിപ്പോർട്ടുകൾ നൽകാതെ ലഭിക്കേണ്ട . ആനുകൂല്യങ്ങൾ മന:പൂർവം തടസപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു തുടർന്ന് 
ജാഥ ക്യാപ്‌ടൻ ബി. ബി. ഗോപകുമാറിന് പതാക കൈമാറി ഉത്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ 
പ്രൊഫ.വി. ടി. രമ, ബി ഡി ജെ എസ് ജില്ലാ ട്രഷറർ രഞ്ജിത്ത് രവീന്ദ്രൻ,
ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡന്റ്‌
എൻ.പി.രാധാകൃഷ്ണൻ,
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി 
അഡ്വ. വയയ്ക്കൽ, സോമൻ,
ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ ജി.ഗോപിനാഥ്, എ. ജി. ശ്രീകുമാർ, വെറ്റമുക്ക് സോമൻ, പൂന്തുറ ശ്രീകുമാർ
എന്നിവർ സംസാരിച്ചു 
 പരവൂർ മണ്ഡലം പ്രസിഡന്റ്‌ 
പ്രദീപ്‌. ജി. കുറുമണ്ഡൽ സ്വാഗതവും 
ചാത്തന്നൂർ മണ്ഡലം സെക്രട്ടറി നവീൻ. ജി. കൃഷ്ണ നന്ദിയും പറഞ്ഞു.

 @ മത്സ്യബന്ധന തൊഴിലാളികളോടുള സംസ്ഥാന സർക്കാർ സമീപനം ക്രൂരം-പ്രൊഫ. വി. ടി. രമ 

മത്സ്യബന്ധന തൊഴിലാളികളോടുള സംസ്ഥാന സർക്കാർ സമീപനം ക്രൂരമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ 
പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പ്രാവർത്തികമാക്കാൻ പരിശ്രമിക്കാതെ മത്സ്യത്തൊഴിലാളികളെ തഴയുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും പരാജയം മറച്ചുവെക്കാനാണ് കേരളീയം പരിപാടിയിൽ സിനിമാ താരങ്ങളെ അണിനിരത്തിയെതെന്നും അവർ കുറ്റപ്പെടുത്തി. 

Tuesday, 7 November 2023

ഹൃദയാഘാതമുണ്ടായസുരക്ഷാ ജീവനക്കാരന്റെജീവൻ രക്ഷിച്ച് പള്ളിത്തോട്ടം പോലീസ്

 ഹൃദയാഘാതമുണ്ടായസുരക്ഷാ ജീവനക്കാരന്റെ
ജീവൻ രക്ഷിച്ച് പള്ളിത്തോട്ടം പോലീസ്


കൊല്ലം : ഹൃദയാഘാതമുണ്ടായി നിലത്തുവീണു കിടന്ന സുരക്ഷാ ജീവനക്കാരന്റെ ജീവൻ രക്ഷിച്ച് നൈറ്റ് പട്രോളിംഗ് നടത്തിയ രണ്ടംഗ പോലീസ് സംഘം. കൊല്ലംപള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ പോലീസ് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ എ .സി . രാജേഷ് കുമാർ, സി പി ഒ ദീപക് എന്നിവരാണ് ജീവൻ രക്ഷാപ്രവർത്തനം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചേ ഒരു മണിയോടെ ഇവർ  പള്ളിത്തോട്ടം സ്റ്റേഷൻ പരിധിയിലെ കൊല്ലം ഡിഫോർട്ട് ഹോട്ടലിൽ ഉടമസ്ഥയിലുള്ള കടൽ ഫൈനാൻസ് എന്നസ്ഥാപനത്തിന്റെ മുന്നിലെത്തി. ബീറ്റ് ബുക്കിൽ ഒപ്പിടാനുള്ള സമയമായിരുന്നു.നല്ല മഴയുമായിരുന്നു. സുരക്ഷാ ജീവനക്കാരനെ സ്ഥിരം ഇരിക്കാറുള്ള സ്ഥാനത്ത് കണ്ടില്ല.നോക്കിയപ്പോൾ മഴയിൽ തറയിൽ വീണു കിടക്കുന്ന സുരക്ഷാ ജീവനക്കാരനെ കണ്ടു. ഉടൻ തന്നെ
പള്ളിത്തോട്ടം എസ് എച്ച് ഒ ഫയാസിനെ അറിയിച്ചു. കൊല്ലം കൺട്രോൾ റൂമിൽ അറിയിച്ച് ആംബുലൻസ് വിളിച്ചുവരുത്തി.

കുഴഞ്ഞുവീണു കിടന്നസുരക്ഷാ ജീവനക്കാരനായ മയ്യനാട് രേവതി ഹൗസിൽ രാജശേഖര (60) നെ ഉടനെതന്നെ കൊല്ലത്തെ
സ്വകാര്യാശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിത്സ നടത്തി സ്കാനിംഗ് എടുത്തതിനുശേഷം മെഡിക്കൽ കോളേജിലേയ്ക്ക്
റഫർ ചെയ്ത് വിടുകയും ചെയ്തു.രാജശേഖരൻ ചികിത്സയിൽ കഴിയുകയാണ്.

സാധാരണ രണ്ടര മണിക്കാണ് പട്രോളിംഗ് സംഘം ഈ ഭാഗത്ത് എത്തേണ്ടത്. പോലീസുകാർ ഒരു മണിക്ക് എത്തിയതുകൊണ്ടാണ് രാജശേഖരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. സമയം വൈകിയിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു സിസിടി വി ദൃശ്യങ്ങൾ 
പരിശോധിച്ചപ്പോൾ
ഏഴര മണിക്ക് കുഴഞ്ഞുവീണ രാജശേഖരന്റെ ദൃശ്യങ്ങളാണ് കാണാൻ കഴിഞ്ഞത്.
 അഞ്ചു മണിക്കൂറോളം അവശനായി കിടക്കേണ്ടിവന്നു.
 രാജേഷ്കുമാറും
ദീപക്കും നൈറ്റ് ഡ്യൂട്ടി ചെയ്യുമ്പോൾ പല നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് രാജശേഖരന്റെ ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.
എ .സി .രാജേഷ് കുമാർ  സിനിമ - സീരിയൽ മേഖലയിൽ വർക്ക് ചെയ്യുന്ന ആൾ കൂടിയാണ്.പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ എസ് ഐ എസ് എച്ച് ഒ ഫയാസ് , മറ്റു പോലീസുകാരും  സ്ഥാപനത്തിന്റെ ഉടമയുംഅവരെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
 

അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി ഭൂമിദാനം ചെയ്തു.

 അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി ഭൂമിദാനം ചെയ്തു.

ചാത്തന്നൂർ : അംഗൻവാടി കുട്ടികൾക്ക് പഠിക്കാനും കളിക്കാനുമായി , അദ്ധ്യാപക ദമ്പതികളായിരുന്ന പാരിപ്പള്ളി മുക്കട ശാന്തി ഭവനിൽ കരുണാകരൻ സാറിന്റെയും പത്മ ടീച്ചറുടെയും പാവന സ്മരണക്കായി മകൻ ചാത്തന്നൂർ സബ് രജിസ്ട്രാർ ആഫീസ് ജീവനക്കാരൻ കെ. പ്രവീൺകുമാർ സ്വന്തം വീട്ടു പുരയിടത്തിലെ ഭൂമി ദാനമായി നൽകി. ഇലകമൺ ഗ്രാമപഞ്ചായത്തിലെ എൺപത്തിരണ്ടാം നമ്പർ അംഗൻവാടിക്ക് ദാനമായി നൽകിയ വസ്തുവിന്റെ പ്രമാണം വർക്കല എം.എൽ.എ. അഡ്വ.വി.ജോയി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗം സിസിലിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന യോഗത്തിൽ എം.എൽ.എ. നാടിന്റെ സ്നേഹാദരവ് പ്രവീണിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻരാജ്, അഡ്വ.ബി.എസ്. ജോസ് , ശ്രീധരകുമാർ , ഇക്ബാൽ, തൃദീപ്, ഓമനകുട്ടൻ, ഡി. രഞ്ജൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ : അംഗൻവാടിക്ക് ദാനമായി നൽകിയ വസ്തുവിന്റെ പ്രമാണം വർക്കല എം.എൽ.എ. അഡ്വ.വി.ജോയി ഏറ്റുവാങ്ങുന്നു.

ആദ്യമായി സ്വാശ്രയ കോളേജ് തുടങ്ങിയതുംസുരക്ഷ പെൻഷൻ നടപ്പാക്കായതും ആർ.ശങ്കർ- ഡോ.എം.എം.ബഷീർ

 ആദ്യമായി സ്വാശ്രയ കോളേജ് തുടങ്ങിയതും
സുരക്ഷ പെൻഷൻ നടപ്പാക്കായതും ആർ.ശങ്കർ
- ഡോ.എം.എം.ബഷീർ


ചാത്തന്നൂർ: ഇന്ത്യയിൽ പതിറ്റാണ്ടുകൾക്ക് മുമ്പേ സ്വാശ്രയ മെഡിക്കൽ കോളേജ് ആരംഭിച്ചതും സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയതും ആർ.ശങ്കറാണെന്ന് ഡോ.എം.എം.ബഷീർ.ആർ.ശങ്കർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായിരിക്കുമ്പോഴാണ് ആലപ്പുഴയിൽ റ്റി.ഡി. മെഡിക്കൽ കോളേജ് സ്വാശ്രയ സ്ഥാപനമായി തുടങ്ങുന്നത്. ഇതിനെ പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു ആർ.ശങ്കർ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അനൗപചാരിക പെൻഷൻ പദ്ധതി നടപ്പാക്കിയത്. കുഷ്ടരോഗികൾ, ക്ഷയരോഗികൾ, വിധവകൾ, വികലാംഗർ എന്നിവർക്കാണ് അന്ന് പെൻഷൻ അനുവദിച്ചത്.

ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഏകകക്ഷി ഭരണത്തിലെ ആദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയും അവിശ്വാസ പ്രമേയത്തിലൂടെ അധികാരമൊഴിഞ്ഞ ഏക മുഖ്യമന്ത്രിയും ആർ.ശങ്കറായിരുന്നു. സമുദായ സംഘടനയുടെ ജനറൽ സെക്രട്ടറിയായും മുഖ്യമന്ത്രിയായും ഒരേ സമയം പ്രവർത്തിക്കുമ്പോൾ സമുദായത്തെ ഭരണത്തിലോ , ഭരണത്തെ സമുദായമായോ ബന്ധിപ്പിച്ചിരുന്നില്ല.

സമുദായത്തിനും കോൺഗ്രസ് പാർട്ടിയ്ക്ക് വേണ്ടിയും ജീവിച്ച ആർ.ശങ്കറുടെ ശത്രുക്കൾ സമുദായത്തിലും പാർട്ടിയിലും ഉള്ളവർ തന്നെയായിരുന്നു. കൊല്ലം എസ്.എൻ. കോളേജിൽ കാലു കുത്തരുതെന്ന കോടതി വിധി കേട്ടാണ് അദ്ദേഹം ഹൃദയാഘാതമുണ്ടായി മരിച്ചത്. വാക്കുകൾ കൊണ്ട് വർണ്ണിച്ച് തീർക്കാൻ പറ്റാത്ത വ്യക്തിത്വമായിരുന്നു ആർ.ശങ്കറിന്റേത്. നിശ്ചയദാർഡ്യത്തിന്റെ ആൾരൂപമായിരുന്ന അദ്ദേഹം പാർട്ടിയ്ക്കും സമുദായത്തിനും വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്.  ഒറ്റപ്പെട്ട സാഹചര്യത്തിലും അദ്ദേഹം കൊല്ലത്ത് ആർ.ശങ്കർ ഷഷ്ട്യാബ്ദി പൂർത്തി സ്മാരകമായി ആശുപത്രി ആരംഭിച്ചു.

ജീവിച്ചിരിക്കുമ്പോൾ അവഗണിക്കുകയും മരിച്ചു കഴിഞ്ഞാൽ വാഴ്ത്തുകയും ചെയ്യുന്ന സംസ്കാരമാണ് മലയാളികളുടെത്. അത് ആവോളം അനുഭവിയ്ക്കേണ്ടിവന്ന വ്യക്തിയായിരുന്നു ആർ.ശങ്കറെന്നും അദ്ദേഹം പറഞ്ഞു.
എസ് എൻ ഡി പി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അധ്യക്ഷനായിരുന്നു. യുണിയൻ സെക്രട്ടറി കെ.വിജയകുമാർ , വനിതാ സംഘം പ്രസിഡന്റ് ചിത്രാ മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, യൂത്ത് മൂവ്മെന്റ് കൺവീനർ ജെ. ആരോമൽ, യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ് തുടങ്ങിയവർ പ്രസംഗിച്ചു. മാജിക്കിൽ അന്തർദേശീയ അവാർഡ് നേടിയ യൂത്ത്മൂവ്മെന്റ് ചെയർമാൻ കൂടിയായ അശ്വിൻ അശോകിന് യൂണിയന്റെ ആദരവും ഉപഹാരവും ഡോ.എം.എം. ബഷീർ സമ്മാനിച്ചു.
ഫോട്ടോ:ഡോ.എം.എം. ബഷീർ  ആർ. ശങ്കർ അനുസ്മരണം ഉത്ഘാടനം ചെയ്യുന്നു.

യുവതിയെ പീഡിപ്പിച്ചശേഷം മുങ്ങിയനഗരസഭ കൗൺസിലർ അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ചശേഷം മുങ്ങിയ
നഗരസഭ കൗൺസിലർ അറസ്റ്റിൽ


പരവൂർ : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു കൊണ്ടിരുന്ന പരവൂർ നഗരസഭാ കൗൺസിലറെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ്‌ ചെയ്തു. പരവൂർ നഗരസഭയിലെ കോൺഗ്രസ് അംഗമായ കൗൺസിലർ പരവൂർ പെരുമ്പുഴ കുറുമണ്ടൽ കടയിൽ കുന്നുംപുറം വീട്ടിൽ വിജയ് (32) യാണ് പിടിയിലായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ വിജയ് ദുബായിയിലേയ്ക്ക് മുങ്ങിയിരുന്നു.

ദളിത് വിഭാഗത്തിൽപ്പെട്ട യുവതിയാണ് പരാതിക്കാരി. കൗൺസിലർ എന്ന പദവി ഉപയോഗിച്ച് യുവതിയുമായി അടുപ്പത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നല്കി പീഡനത്തിനിരയാക്കുകയുമായിരുന്നു. വിവാഹം കഴിക്കണമെന്ന യുവതി നിർബന്ധിച്ചപ്പോൾ വിജയ് അതിൽ നിന്നൊഴിഞ്ഞുമാറുകയായിരുന്നു. വിജയ്പൂർണ്ണമായും ഉപേക്ഷിച്ചുവെന്ന് ഉറപ്പായതോടെ യുവതി പരവൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കുകയായിരുന്നു.

കഴിഞ്ഞ 23 - ന് പരവൂർ പോലീസ് യുവതിയുടെ പരാതിയിൽ കേസെടുത്തു. കേസ്സെടുത്തത് അറിഞ്ഞതോടെ വിജയ് മുങ്ങുകയായിരുന്നു. ചാത്തന്നൂർ എസി പി ബി.ഗോപകുമാർ
അന്വേഷണം ഏറ്റെടുക്കുകയും ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ രാത്രിയിൽ ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ വിജയിനെ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.

പരവൂർ എസ് എച്ച് ഒ നിസാർ ,എസ് ഐ സുജിത് നായർ, സി പി ഒ മാരായ അജേഷ്, മനോജ്, സലാവുദീൻ, ലിജു എന്നിവരടങ്ങിയ സംഘമാണ് വിജയിനെ അറസ്റ്റ്‌ ചെയ്തത്.
 

Friday, 3 November 2023

കോർപ്പറേഷൻ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫിൽ മാലിന്യങ്ങൾ കുന്നുകൂടിയിട്ടും അധികൃതർ കണ്ട മട്ടില്ല.

കൊട്ടിയം : കോർപ്പറേഷൻ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫിൽ മാലിന്യങ്ങൾ കുന്നുകൂടിയിട്ടും അധികൃതർ കണ്ട മട്ടില്ല. ഇത് സ്ഥാപിച്ചിരിക്കുന്നതിനടുത്തുള്ള വീടുകളിലെ രോഗികളടക്കമുള്ളവർ ദുർഗന്ധവും, പ്രാണികളെയും കൊണ്ട് വീർപ്പുമുട്ടുകയാണ്. ദേശീയ പാതയിൽ പഴയാറ്റിൻകുഴിക്കടുത്ത് വിമലഹൃദയ സ്കൂൾ ജംഗ്ഷനിലാണ് റോഡരികിലായി മിനി എം.സി.എഫ് വച്ചിട്ടുള്ളത്. ഇതിൽ നിറയെ മാലിന്യങ്ങൾ നിറച്ച ചാക്കുകളാണ്. വഴിയാത്രക്കാർ ഇതിനടുത്തായാണ് മാലിന്യങ്ങൾ തള്ളുന്നത്.എം-സി.എഫിന് ചുറ്റും മാലിന്യങ്ങൾ കുന്നുകൂടിയതോടെ കഴിഞ്ഞ കുറെ ദിവസം മുമ്പ് നാട്ടുകാർ മാലിന്യങ്ങൾ കുഴിച്ചുമൂടിയിരുന്നു.എം.സി.എഫിൽ നിറഞ്ഞിരിക്കുന്ന മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്.  

ചിത്രം: എം.സി.എഫിൽ നിറഞ്ഞിരിക്കുന്ന മാലിന്യങ്ങൾ

Thursday, 2 November 2023

ചാത്തന്നൂർ യൂണിയനിൽ ആർ. ശങ്കർ അനുസ്മരണം.



ചാത്തന്നൂർ: എസ് എൻ ഡി പി ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ
51-)മത് ചരമ വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും
 7ന് രാവിലെ 10മണിക്ക് ചാത്തന്നൂർ റോട്ടറി ക്ലബ്‌ ഹാളിൽ വച്ച് നടക്കും 
പ്രശസ്ത വാഗ്മിയും റിട്ട്. ഡിഎംഒയുമായ ഡോ. എം എം ബഷീർ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി കെ വിജയകുമാർ, വൈസ് പ്രസിഡന്റ്‌ ഡി സജ്ജീവ്, വനിതാ സംഘം പ്രസിഡന്റ്‌ ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, യൂത്ത് മൂവ് മെന്റ് ചെയർമാൻ അശ്വിൻ അശോക്, കൺവീനർ ജെ ആരോമൽ എന്നിവർ സംസാരിക്കും.

Wednesday, 1 November 2023

പരവൂർ നാടകോത്സവം 2023

പരവൂർ നാടകോത്സവം 2023 നാളെ തുടങ്ങും 

പരവൂർ: പരവൂർ നാടകശാല ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് നാടകോത്സവം 
നാളെ മുതൽ 13 വരെ കോട്ടപ്പുറം ഹൈസ്കൂൾ അങ്കണത്തിലെ ഓപ്പൺ 
എയർ ആഡിറ്റോറിയത്തിൽ നടക്കും 
ആർ.ജനാർദ്ദനൻപിള്ള മെമോറിയൽ എവറോളിംഗ് ട്രോഫിക്കും കെ പി എസ്. കുറുപ്പ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൽ കേരളത്തിലെ പ്രമുഖ നാടക സമിതികൾ അവരുടെ ഈ വർഷത്തെ പുതിയ നാടകങ്ങൾ അവതരിപ്പിക്കും. എല്ലാ ദിവസവും നാടകത്തിന്  മുൻപ് 
 വൈകിട്ട് 5 മണി മുതൽ നാടകത്തിന്റെ വിവിധ മേഖലകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഓപ്പൺ ഫോറം, 6ന് രാവിലെ 9 മണി മുതൽ ആലിങ് വർക്ക്ഷോപ്പ് നാടക വായന തുടങ്ങി അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
 4 ന് വൈകിട്ട് 5 മണിക്ക് നാടകോത്സവം വിഖ്യാത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും. ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും സമ്മേളനത്തിന് മുന്നോടിയായി 
നഗരം ചുറ്റി സാംസ്കാരിക ഘോഷയാത്ര നടക്കും.നാലിന് രാത്രി 7ന് 
തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ചേച്ചിയമ്മ, അഞ്ചിന് വൈകുന്നേരം 
5ന് ഓപ്പൺ ഫോറം ദേവരാജൻ മാസ്റ്ററും മലയാള നാടകവേദിയും,രാത്രി 7ന്  വള്ളുവനാട് നാദത്തിന്റെ ഊഴം.
ആറിന് വൈകുന്നേരം 5ന് ഒപ്പൺ ഫോറം "കവിതയും മലയാള നാടക വേദിയും"രാത്രി 7ന്  കോഴിക്കോട് സൃഷ്ടിയുടെ നമ്മൾ, 7ന് വൈകുന്നേരം 5ന് ഒപ്പൺ ഫോറം "സംഗീതവഴികളിലെ നാടകവേദി", രാത്രി 7ന്  പാലാ കമ്മ്യൂണിക്കേഷന്റെ "ജീവിതം സാക്ഷി".
എട്ടിന് വൈകുന്നേരം 5ന് ഒപ്പൺ ഫോറം 
കനൽതാണ്ടിയ വഴികളിലൂടെ, വൈകുന്നേരം 7ന് അമ്പലപ്പുഴ സാരഥിയുടെ "രണ്ട് ദിവസം"
9ന് വൈകുന്നേരം 5ന് ഒപ്പൺ ഫോറം എഴുത്തിന്റെ വഴിയേ, രാത്രി 9ന് സേതുലക്ഷ്മി.10ന് രാവിലെ 5ന് ഓപ്പൺ ഫോറം കുട്ടികളുടെ നാടകവേദി, രാത്രി 7ന് നാടകം കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ "പാവവീട്".
 11ന് ഓപ്പൺ ഫോറം പെണ്ണരങ്ങിന്റെ ശബ്ദം രാത്രി 7ന് 
 മൂന്നാ തീയേറ്റർ ഗ്രൂപ്പിന്റെ "നിലവറ മൂപ്പൻ", 12ന് വൈകുന്നേരം 5ന് "നാടകവായന", രാത്രി 7ന് 
തിരുവനന്തപുരം സൗപർണികയുടെ മണികർണ്ണിക. 13ന് വൈകുന്നേരം 
 5 മണിക്ക് സമാപനസമ്മേളനവും സമ്മാനദാനവും സുപ്രസിദ്ധ നാടക ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും.പൊതുയോഗത്തിന് ശേഷം പരവുർ നാടകശാലയുടെ വെളുത്ത കത്രീന എന്ന പുതിയ നാടകം അവതരിപ്പിക്കും.

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽആദ്യത്തെ ഗ്രന്ഥശാല കണ്ണനല്ലൂരിൽ

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ
ആദ്യത്തെ ഗ്രന്ഥശാല കണ്ണനല്ലൂരിൽ

ചാത്തന്നൂർ: കേരളപ്പിറവി ദിനത്തിൽ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി ഗ്രന്ഥശാല പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ ആദ്യത്തെ ഗ്രന്ഥശാലയാണ് ഇതെന്ന് പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി, പോലീസ് അക്കാദമി, പിറ്റി സി, പോലീസ് ക്യാമ്പുകൾ എന്നിവിടങ്ങളിൽ ഗ്രന്ഥശാലകൾ ഉണ്ട്. അത് ട്രെയിനിംഗിന്റെയും പഠനത്തിന്റെയും ഭാഗമായുള്ളതാണ്. കണ്ണനല്ലൂരിലെ ഗ്രന്ഥശാല കേരള പോലീസിന് മാതൃകയാവുകയാണ്. പോലീസിന്റ
ചരിത്രത്തിൽ പുതിയ സംഭവവും.

പൊതു ജനങ്ങളുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ ഗ്രന്ഥശാല ആരംഭിക്കുന്നത് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലാണ്. എസ് എച്ച് ഒ വി.ജയകുമാറിന്റെ ആശയം സഹപ്രവർത്തകരോട് പങ്കു വച്ചപ്പോൾ അവരും അതിന് പിന്തുണയും പ്രോത്സാഹനവും നല്കി. ലഹരിക്കും മയക്കുമരുന്നിനുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി അത്തരക്കാരിൽ വായനാശീലം വളർത്തുകയും വായന ഒരു ലഹരിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. ഇത് നാട്ടിലറിഞ്ഞപ്പോൾ നാട്ടുകാരും സംഘടനകളും സ്കൂളുകളും ഉൾപ്പെടെ പുസ്തക വാഗ്ദാനവുമായി രംഗത്തെത്തി.

പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സിറ്റൗട്ടിൽ പുസ്തകറാക്കുകളും അലമാരകളും ഒരുങ്ങി. ഉദ്ഘാടനത്തിന് മുമ്പ് തന്നെ 1500 ലധികം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ നിരന്നു. രണ്ടു ദിവസത്തിനകം ഇത് അയ്യായിരത്തോളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരം കിട്ടുന്നതിന് 1000 പുസ്തകങ്ങൾ മതിയെന്നിരിക്കെയാണ് 1500 ലധികം പുസ്തകങ്ങൾ ശേഖരിച്ചു കഴിഞ്ഞത്. പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്കും നാട്ടുകാർക്കും ഈ ഗ്രന്ഥശാല പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് ഗ്രന്ഥശാല ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുകയുമില്ല.

കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ ഗ്രന്ഥശാലാസംഘം പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചാത്തന്നൂർ എ സി പി ബി. ഗോപകു മാർ അധ്യക്ഷനായിരുന്നു. നകുലൻ ആദ്യ പുസ്തകം ഹാഷിമിന് കൈമാറി പുസ്തക വിതരണത്തിന് തുടക്കമിട്ടു. എസ് എച്ച് ഒ വി.ജയകുമാർ , അപ്പു മുട്ടറ, ഫൈസൽ കുളപ്പാടം, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു റാവുത്തർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നിർവാഹക സമിതി അംഗം സുനി.കെ , കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ബിനൂപ്, നെടുമ്പന ഗ്രാമ പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ , കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് അബൂബക്കർ, കണ്ണനല്ലൂർ എസ്.ഐ. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.