Monday, 30 June 2025

കാട് പിടിച്ച് വെള്ളകെട്ടായി മാലിന്യം നിറഞ്ഞ് തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി

ചാത്തന്നൂർ: കാട് പിടിച്ച് വെള്ളകെട്ടായി  മാലിന്യം നിറഞ്ഞ്
 തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും
 താവളമായി പാരിപ്പള്ളി മെഡിക്കൽ കോളേജും പരിസരവും. രോഗികളും അവരുടെ കൂട്ടിരിപ്പുകാരും മെഡിക്കൽ, നഴ്സിങ് വിദ്യാർഥികളുമടക്കം ആയിരക്കണക്കിനുപേർ നിത്യവും വന്നുപോകുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജ് പരിസരവും കാട് പിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു കാടുകളിലേക്ക് ഭക്ഷണസാധനങ്ങൾ അടക്കമുള്ള മാലിന്യം തള്ളുന്നത് മൂലം തെരുവ് നായ്ക്കൾ ഇവിടെ താവളമാക്കുകയാണ് ഒപ്പം ഇഴജന്തുക്കളുടെ ശല്യവും
ഇവിടെ രോഗികളുമായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കാട്ടിലാണ്.
മോർച്ചറി, വൈറോളജി ലാബ്, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്, ഹോസ്റ്റൽ പരിസരം എന്നിവിടങ്ങളെല്ലാം കാടുമൂടിയനിലയിലാണ്. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്കു പോകുന്ന വിദ്യാർഥികൾ തെരുവുനായ്ക്കളുടെയും പാമ്പിന്റെയും ഭീഷണിയിലാണ്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ വിഭാഗം
മഴക്കാലപൂർവ ശുചീകരണം നടത്താത്തതാണ് കാടുവളരാൻ കാരണം.
വിദ്യാർഥികൾ ഭീതിയോടെയാണ് മെഡിക്കൽ കോളേജിനുള്ളിലെ പാതകളിലൂടെ സഞ്ചരിക്കുന്നത്. 
മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ഉള്ളിലെ ചെറുതും വലുതുമായ പാതകൾ എല്ലാം പൊട്ടി പൊളിഞ്ഞു കുഴികളിൽ വെള്ളം നിറഞ്ഞു സഞ്ചാരയോഗ്യമല്ലാ തായി തീർന്നിട്ട് രണ്ടു വർഷത്തിലധിക മായി. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നിർമാണപ്രവർത്തനങ്ങളും പരിസരം വൃത്തിയാക്കുന്ന പ്രവൃത്തികളും ആരോഗ്യവകുപ്പ് നേരിട്ടാണ് നടത്തുന്നത്.
സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയാണ് കാടുതെളിക്കലടക്കമുള്ള ശുചീകരണപ്രവർത്തനങ്ങൾ വൈകാൻ കാരണം. എത്രയുംവേഗം കോളേജ് പരിസരം വൃത്തിയാക്കണമെന്നാണ് വിദ്യാർഥികളുടെയും രോഗികളുമായി എത്തുന്നവരുടെയും ആവശ്യം.

No comments:

Post a Comment