Tuesday, 10 June 2025

ജില്ലയിലെ സർക്കാർ ആശ്യപത്രികളുടെ സുരക്ഷ ഓഡിറ്റ് വഴിപാട് പോലെ

കൊല്ലം: ജില്ലയിലെ സർക്കാർ ആശ്യപത്രികളുടെ സുരക്ഷ ഓഡിറ്റ് വഴിപാട് പോലെ 
സമഗ്രമായ പരിശോദന നടത്തി ആശുപത്രികൾക്ക് കൃത്യമായ സുരക്ഷ ഒരുക്കണമെന്ന 
ആവശ്യം ശക്തമാകുന്നു.  ദുരന്തനിവാരണ സമിതിയും റാപ്പിഡ് റെസ്പോൺസ് ടീമും നിശ്ചിത കാലയളവിൽ ആശുപത്രികളിൽ നടത്തുന്ന പരിശോധനയിൽ ജില്ലയിലെ ആശുപത്രികൾ സുരക്ഷിതമല്ലായെന്ന റിപ്പോർട്ട് നല്കിയിട്ടുണ്ട്. കെ എസ് ഇ ബി യും
പോലീസും ഫയർ ഫോഴ്‌സ് അധികൃതരും ആവശ്യപ്പെടുന്ന നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ആധുനിക അഗ്നിസുരക്ഷാ സംവിധാനങ്ങൾ പലതും നിലവിലുണ്ടെങ്കിലും സർക്കാർ ആശുപ്രതികളിൽ അതൊന്നും കടന്നു ചെന്നിട്ടില്ലായെന്ന്  അഗ്നിശമന 
സേന പറയുന്നു  മിക്ക ആശുപത്രികളിലും അഗ്നിബാധ നേരിടാൻ ആകെയുള്ളതു ഫയർ എക്സ്‌റ്റിംഗ്വിഷൻ  മാത്രമാണ് പലതും പ്രവർത്തിക്കില്ലായെന്ന് അധികൃതർ പറയുന്നു.
ചില ആശുപ്രതികളിൽ പഴയ അഗ്നിശമന സംവിധാനങ്ങൾ നവീകരിക്കുന്നതിനായി തീരുമാനം ഉണ്ടെങ്കിലും മെല്ലെ പോക്കിലാണ്. പുതിയ കെട്ടിടങ്ങൾ ഉയരുന്ന ആശുപത്രികളിൽ ആധുനിക അഗ്നിശമന സംവിധാനം ഉറപ്പാക്കിയാണ് നിർമാണം നടക്കുന്നത്. പലയിടത്തും ലിഫ്റ്റ് സംവിധാനം തകരാറിലാണ് സമയാസമയം അറ്റകുറ്റപണികൾ നടക്കാത്തത് മൂലമാണ് ഇത്തരത്തിൽ ലിഫ്റ്റുകൾ അടിക്കടി തകരാറിലാവുന്നത്. പലയിടത്തും ഇപ്പോഴും പഴയ കാല വയറിംഗ് സംവിധാനമാണ് ഇത് പലപ്പോഴും ചെറിയ  തീപ്പിടുത്തങ്ങൾക്ക് കാരണമാകുന്നു. ജില്ലയിലെ പ്രധാന ആശുപത്രിയായ 
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി യിൽ അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ടു  കൃത്യമായ ഓഡിറ്റിങ്  നടക്കുന്നില്ല എന്ന് മാത്രമല്ല എല്ലാ വിഭാഗങ്ങളിലും സുരക്ഷാ പരിശോധന പോലും കൃത്യമായി നടക്കുന്നില്ല ഗുരുതര സുരക്ഷാവീഴ്ചയാണ് 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നത് എന്ന് ജീവനക്കാർ തന്നെ സമ്മതിക്കുന്നു അതിർത്തിയിൽ യുദ്ധസമാന സാഹചര്യം ഉണ്ടായപ്പോൾ 
 മോക് ഡ്രിൽ ഉൾപ്പെടെ സുരക്ഷ നടപടടികൾ നടത്തിയിരുന്നു എന്ന് അധികൃതർ സൂചിപ്പികുന്നു. കൊല്ലം ജില്ലാ ആശുപ്രതിയിലെ അഗ്നിശമന സംവിധാനങ്ങൾ പരിഷ്‌കരിക്കുന്ന നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. പഴയ അഗ്നിശമന ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിച്ചു വരികയാണ്. അഗ്നിശമന സംവിധാനം പരിഷ്കരിക്കാൻ സമയമെടുക്കും ടാങ്കുകളും പൈപ്പ് സംവിധാനവും പരിഷ്‌കരിച്ചാണ് അഗ്നിശമന സംവിധാനം കാര്യക്ഷമമാക്കുന്നത് പുതിയതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാവിധ സംവിധാനങ്ങളുമുണ്ട്. വിക്ടോറിയ ആശുപത്രിയിൽ അഗ്നിശമന സംവിധാനം സുരക്ഷിതമായി പ്രവർത്തിക്കുന്നതായി ബന്ധപ്പെട്ടവർ പറയുന്നുണ്ടു വെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോദന വഴിപാട് പോലെയാണ് എന്ന് അധികൃതർ സാമ്യപ്പെടുത്തുന്നു.

@ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും നാഷണൽ ബിൽഡിങ് കോഡ് ഓഫ് ഇന്ത്യ നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അഗ്നിസുരക്ഷാ സംവിധാനങ്ങൾ വേണമെ ന്നാണു വ്യവസ്‌ഥ 3000 മുതൽ 10000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക്, മുകളിൽ 25000 ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും 900 എൽപിഎം (ലീറ്റർ പെർ മിനിറ്റ്) പമ്പുകളും ഒപ്പം ഓരോ നിലയിലും വാട്ടർ ഹൈഡൻഡ് സംവിധാനവും വേണം.
10000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്കാണെങ്കിൽ 1.5 ലക്ഷം ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും സദാ വെള്ളം എത്തി നിൽക്കുന്ന വിധത്തിലുള്ള 4 ഹെവി പമ്പുകളും ചേർന്നു പമ്പ് റൂമും എല്ലാ നിലകളിലും ഹൈഡ്രൻസ് സ്പ്രിൻക്ലറുകളും ഉൾപ്പെ ടുന്ന വെറ്റ് റെയ്‌സർ സംവിധാനം വേണം. 3000 ചതുരശ്ര അടിക്കു താഴെയുള്ള കെട്ടിട ങ്ങൾക്ക് എക്സിറ്റംഗ്വിഷറുകളും നിർബന്ധമാണ്‌.



No comments:

Post a Comment