ചാത്തന്നൂർ: ലോകത്തിന്റെ ഏത് കോണിലായാലും ഭാരതത്തിന്റെ പാരമ്പര്യം ഉയർത്തി കാട്ടി ലണ്ടനിലും യോഗ പ്രചാരകയായി മാറുകയാണ്
ആരാധന കെ.എസ് യോഗ പരിശീലിപ്പിച്ച് ആരോഗ്യമുള്ള ഒരു സമൂഹത്തെ വളർത്തിയെ ടുക്കാനുള്ള ശ്രമത്തിലാണ് ആരാധന.കെ.എസ്
എന്ന വീട്ടമ്മ. 2000 ജൂൺ മാസത്തിൽ ചാത്തന്നൂർ സീതാറാം ബിൽഡിങ്ങിൽ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ബേ സിക് കോഴ്‌സിൽ ചേർന്നാണ് തന്റെ യോഗയുടെയും സത് സംഗിന്റെയും പ്രയാണം ആരംഭിക്കുന്നത്. തുടർന്ന് ചാത്തന്നൂരിലെയും കൊല്ലം ജില്ലയിലുടനീളം ആർട്ട് ഓഫ് ലിവിങ് യോഗ യുടെയും പ്രധാന പ്രചാരക യായും മാറുകയായിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ലണ്ടനിൽ ജോലിയ്ക്കായി എത്തിയ ആരാധന ഇപ്പോൾ ലണ്ടനിൽ ആർട്ട് ഓഫ് ലിവിങ് യോഗയുടെയും എച്ച് എസ് എസ് സംഘടനയുടെയും യോഗ ട്രയിനറാണ്
ഇപ്പോൾ ലണ്ടനിൽ
ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യമായി യോഗ പരിശീലനം നൽകി വരികയാണ് ആരാധന.
2014ൽ ആയുഷ് മിനിസ് ട്രിയുടെ യോഗ ഇൻസ്ട്രക്ടർ പരീക്ഷയിൽ പങ്കെടുത്ത് എ-ഗ്രേഡ് ഇൻസ്ട്രക്ടറായി.
ഒപ്പം ആയുഷ് മിനിസ്ട്രിയു ടെ പ്രചാരകയുമായി മാറി.
കൊവിഡ് കാലത്ത് സാ മൂഹ്യ മാധ്യമങ്ങൾ വഴി ലോ കത്തിന്റെ വിവിധ ഭാഗങ്ങ ളിൽ ഉള്ളവർക്ക് സൗജന്യ ഓൺലൈൻ യോഗ ക്ലാസു കൾക്ക് നേതൃത്വം നൽകി. ഇപ്പോഴും ക്ലാസുകൾ തുടരുകയാണ്.
ആർട് ഓഫ് ലിവിങ്ങിൽ ശ്രീ ശ്രീ രവിശങ്കറിനെ നേ രിട്ട് കണ്ട് അനുഗ്രഹം വാങ്ങിയിട്ടുള്ള ആരാധന.കെ.എസ്
യോഗ ദിനത്തിൽ തുടർച്ച യായി 108 സൂര്യനമസ്കാരം നടത്തി ആരാധന ശ്രദ്ധ നേ ടിയിരുന്നു.
കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരി യായ ആരാധന സോഷ്യൽ വർക്ക് ആൻഡ് കൗൺസിലിംഗിൽ ബിരുദവും നേടിയിട്ടുണ്ട്. രണ്ടാം വർഷ യോഗ നാചുറോപതി ബിരു ദാനന്തര ബിരുദ വിദ്യാർഥി നിയുമാണ്. കെഎസ്‌ഇബി സബ് എഞ്ചിനിയർ ദിലീപ് കുമാറാണ് ഭർത്താവ്. മൂത്ത മകൾ നിവേദിത ഡിഗ്രി വിദ്യാർത്ഥിനിയാണ്. മകൻ പ്രത്യുഷ് ആറാം ക്ലാസിൽ പ ഠിക്കുന്നു.
No comments:
Post a Comment