എംഡിഎംഎയുമായി യുവതി ഉൾപ്പടെ 7 പേർ പിടിയിൽ. 2.3 ഗ്രാം എംഡിഎംഎയാണ് കൊട്ടിയം പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.
തിരുവനന്തപുരം കരിമൻകോട് സ്വദേശി
അൻസീയ, വർക്കല സ്വദേശികളായ മാഹിൻ, തസ്ലീം,താരിഖ് , കൊല്ലം
ഉമയനല്ലൂർ സ്വദേശി ഷാനു , ചാത്തന്നൂർ
താഴം സ്വദേശി സൂരജ്, പാരിപ്പളളി സ്വദേശി ഗോകുൽ ജി നാഥ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ
രണ്ട് കാറുകൾ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നത് കണ്ട് പൊലീസ്
പരിശോധന നടത്തുകയായിരുന്നു.
പ്രതികളിൽ ചിലർ നേരത്തെയും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണെന്ന്
പൊലീസ് വ്യക്തമാക്കി. കഞ്ചാവ് മൊത്തവ്യാപാരികളാണ് പിടിയിലായിട്ടുള്ളത്. കൊട്ടിയത്തെ ഒരു സ്വകാര്യ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്ത് അതിലിരുന്നായിരുന്നു കച്ചവടം. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവരിൽ നിന്നും ഇരുപതിനായിരം രൂപയും ഗൂഗിൾ പേ പണമിടപാട് നടത്തിയതിൻ്റെ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എസ് കോർട്ട് സംഘങ്ങളുമായി എത്തിയാണ് കച്ചവടം നടത്തുന്നത്. ശനിയാഴ്ച പുലർച്ചേ രണ്ടു മണിയോടെ പൊലീസ് എത്തുന്നതറിഞ്ഞ എസ് കോർട്ട് സംഘം കഞ്ചാവുമായി രക്ഷപെടുകയായിരുന്നു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്
No comments:
Post a Comment