ജനകീയ ഹോട്ടലിന്റെ പേരിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ വിവരാവകാശ രേഖകൾ പുറത്ത്.
സംസ്ഥാന സർക്കാർ നൽകിയ
സബ്സിഡി ഇനത്തിലും ചാത്തന്നൂർ പഞ്ചായത്ത് നൽകിയ വാടക ഇനത്തിലും ലക്ഷകണക്കിന് രൂപയാണ് 2020മുതൽ 2024വരെ നൽകിയത് എന്ന് വിവരാ വകാശ രേഖകൾ തെളിയിക്കുന്നു.
സിപിഎം നേതാക്കൾ നേതൃത്വം കൊടുക്കുന്ന സഹകരണ സോസൈറ്റിയിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിച്ചു വന്നിരുന്നത് കൂടാതെ പഞ്ചായത്ത് വക കെട്ടിടവും പൊതുമരാ മത്ത് വകുപ്പിന്റെ കാന്റീനിലും ജനകീയ ഹോട്ടലിന്റെ പേരിൽ ആഹാരം വിതരണം ചെയ്യുന്നുണ്ടായിരുന്നു.ഇവിടെ യെല്ലാം ആഹാരത്തിന് ഈടാക്കി യിരുന്നത് 70മുതൽ 100രൂപ വരെയായിരുന്നു. ചാത്തന്നൂരിൽ ഒരിക്കലും ജനകീയ ഹോട്ടൽ പ്രവർത്തി ച്ചിരുന്നില്ല എന്ന് മാത്രമല്ല കുടുംബശ്രീ
ആക്റ്റിവിറ്റി ഗ്രൂപ്പിന്റെ
പേരിലുള്ള ഹോട്ടൽ ആണ് പ്രവർത്തി വന്നത് സാക്ഷ്യപ്പെടുത്തുന്നു. നിലവിലുള്ള പഞ്ചായത്ത് സമിതിയിൽ പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷമെബർ
ചൂണ്ടി കാണിച്ച പ്പോൾ നടത്തിയ പരിശോധനയിൽ
പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് പഞ്ചായത്ത് വാടക കൊടുക്കുന്നതും സർക്കാർ
സബ്സിഡിയും പഞ്ചായത്ത് പ്രസിഡന്റ് ഇടപ്പെട്ട്നിർത്തി വച്ചതോടെ യാണ് ജനകീയ ഹോട്ടലിന്റെ മറവിൽ നടന്ന ലക്ഷങ്ങളുടെ അഴിമതി പുറത്ത് വന്നത്.
പഞ്ചായത്ത് വക വാടകയും സർക്കാർ സബ്സിഡിയും ഉൾപ്പടെ ചാത്തന്നൂർ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം. വരുത്തിയ ചാത്തന്നൂരിൽ ജനകീയ ഹോട്ടൽ പ്രവർത്തിച്ചു വന്നിരുന്നത് ഹോട്ടലായി ആയിരുന്നു. പഞ്ചായത്തിന്റെ ലൈസൻസ് പരിശോധന എന്നൊന്നും തന്നെ ഇല്ലാതിരുന്ന ജനകീയ ഹോട്ടലിന്റെ പേരിൽ നടന്ന അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റകാർക്ക് എതിരെ നടപടി എടുക്കണ മെന്ന ആവശ്യമാണ് ശക്തമാകുന്നത്.
@ കാരംകോട് ജെ എസ് എം ജംഗഷനിൽ
സിപിഎം ഭരണ സമിതി നേതൃത്വം കൊടുക്കുന്ന ഇത്തിക്കര മാർക്കറ്റിങ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ്
ജനകീയ ഹോട്ടൽ പ്രവർത്തിച്ചു വന്നിരുന്നത്.നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഇ സഹകരണസംഘത്തിന് ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. അത് കൊണ്ട് തന്നെ സിപിഎം നേതൃത്വം കൊടുക്കുന്ന സോസൈറ്റി ഭരണസമിതിയെ സഹായിക്കാൻ സിപിഎം നേതൃത്വം കൊടുക്കുന്ന ചാത്തന്നൂർ പഞ്ചായത്ത് ഭരണസമിതി നൽകിയ സഹായത്തിലൂടെ ലക്ഷകണക്കിന് രൂപ യാണ് ഇ സോസൈറ്റിയ്ക്ക് ലഭിച്ചു വന്നത്. കഴിഞ്ഞ 2020 മുതൽ 2024 വരെ പഞ്ചായത്ത് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ സബ്സിഡി 3440358 രൂപയാണ് സർക്കാർ പഞ്ചായത്ത് വഴി നൽകിയ തുകയിലും വൈരുധ്യമുള്ള തായി രേഖകൾ വ്യക്തമാക്കുന്നു.
08/08/2020 - 150450/-
14/09/2020- 209810
11/12/2020-211050/-
17/03/2021-296550/-
26/07/2021-138058/-
24/09/2021-564390/-
13/12/2021- 363970/-
31/05/2022- 412070/-
15/02/2023- 456740/-
04/09/20232- 208770/-
24/11/2023- 337420/-
24/01/2024- 91080/
@ ജനകീയ ഹോട്ടലിന്റെ വാടകയിനത്തിൽ 2020-2025 കാല യളവിൽ ഏഴ് ലക്ഷം രൂപയോളം പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽ നിന്നും നൽകിയിട്ടുണ്ട്.കാരംകോട് വാർഡിൽ പ്രവർത്തിക്കുന്ന ശ്രീകൃഷ്ണ കുടുംബശ്രീ യുടെ പേരിൽ പ്രവർത്തിക്കുന്ന ആക്ടിവിറ്റി ഗ്രൂപ്പ് ആണ് ജനകീയ ഹോട്ടൽ പ്രവർത്തിച്ചു വന്നത്. അഞ്ചു പേര് അടങ്ങിയ കുടുംബശ്രീയുടെ യൂണിറ്റ് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നതായി വിവരവകാശ രേഖകൾ വ്യക്തമാക്കുന്നു. കുടുംബശ്രീയുടെ പേരിൽ നടന്ന കൊടിയ അഴിമതിയാണ്
ചാത്തന്നൂർ പഞ്ചായത്തിൽ നടന്ന ജനകീയ ഹോട്ടൽ അഴിമതി വഴി പുറത്ത് വരുന്നത്.
No comments:
Post a Comment