Saturday, 28 June 2025

കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്

പരവൂർ: 
കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന AlRA എന്ന ടീച്ചർ അസിസ്റ്റൻറ് റോബോട്ട് വിദ്യാർത്ഥികൾ നിർമ്മിച്ചു.സ്കൂളിലെ വിദ്യാർഥികൾ നിർമ്മിച്ച ആദ്യ വേർഷൻ ടീച്ചർ അസിസ്റ്റൻറ് റോബോട്ടാണ് AIRA 1.0.പ്രവേശനോത്സവത്തിൽ കുട്ടികളെ സ്വാഗതം ചെയ്ത AIRA ടീച്ചർ അസിസ്റ്റൻറ് റോബോട്ട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മിസ്റ്റർ ഹരീഷ് എച്ച് എസ് ഉദ്ഘാടനം ചെയ്തു.  കുട്ടികളുടെ ഏത് ഭാഷയിലുള്ള ചോദ്യങ്ങൾക്കും ഉത്തരം പറയാനും കുട്ടികളുമായി സംവദിക്കാനും ഈ റോബോർട്ടിന് സാധിക്കുമെന്ന് പ്രിൻസിപ്പാൾ സഫീർഷ അഭിപ്രായപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ AlRA കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. റോബോട്ട് നിർമ്മിച്ച വിദ്യാർഥികളെ സ്കൂൾ ചെയർപേഴ്സൻ ബിന്ദു എൽ അഭിനന്ദിച്ചു. ATL ഇൻചാർജ് അധ്യാപിക സ്നിത നേതൃത്വം നൽകി.

No comments:

Post a Comment