സിപിഎം ഫയൽ ചെയ്ത ഹർജികൾ തള്ളിയതാണ് ഇപ്പോൾ സിപിഎമ്മിൽ കടുത്ത പ്രതിസന്ധി ഉണ്ടാവാൻ കാരണം. സിപിഎം ജില്ലാ സെക്രട്ടറി എര്യ സെക്രട്ടറി തുടങ്ങിയവരെയെല്ലാം സാക്ഷിയാക്കി തെളിവുകൾ എല്ലാം സിപിഎമ്മിന് അനുകൂല മായിട്ടും
സിപിഎം അംഗങ്ങൾക്ക് അയോഗ്യത കൽപ്പിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയാണ് ഇപ്പോൾ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിലവിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിട്ടുള്ള സിപിഎം വിമതയ്ക്കും മറ്റ് മെബർക്കും എതിരെ കൂറ് മാറ്റത്തിലൂടെ
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി സിപിഎം പാർലമെന്റ് പാർട്ടി ലീഡർ കൊടുത്ത ഹർജി തള്ളിയത്
സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച വക്കീൽ കേസ് അട്ടിമറിയ്ക്കുകയായിരുന്നു എന്ന ആരോപണമാണ് സിപിഎം ഔദ്യോഗിക പക്ഷത്തെ ലോക്കൽ കമ്മിറ്റി നേതാക്കൾ തന്നെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിമതപക്ഷത്തുള്ളവർ പൂർണ്ണമായും പാർട്ടി വിട്ടതോടെ ബാക്കിയായ ഔദ്യോഗിക പക്ഷത്തും ഇ പ്രശ്നത്തോടെ രൂക്ഷമായ ചേരിതിരിവ് ആണ് ഉണ്ടായിരിക്കുന്നത്. മെബർഷിപ്പുകൾ സസ്പെന്റ് ചെയ്തു കൊണ്ട് ആരോപണവിധേയ മായവർക്ക് എതിരെ നടപടിയെത്തു കൊണ്ടുള്ള
നിലവിലുള്ള ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഏകാദിപത്യ പ്രവണത ചൂണ്ടികാട്ടി ഒരു വിഭാഗം നീങ്ങിയെങ്കിലും ഏരിയ നേതൃത്വം സെക്രട്ടറിയുടെ നടപടികൾ ശരിവച്ചതോടെയാണ് പുതിയ വിമത വിഭാഗം രംഗതെത്തിയത്.
@ ചിറക്കരയിൽ ഇടത് മുന്നണി ഭരണം അട്ടിമറിച്ചത് ജില്ലാ സെക്രട്ടറി - ഉല്ലാസ് കൃഷ്ണൻ
സിപിഎം ജില്ലാ
സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ചിറക്കര പഞ്ചായത്ത് ഭരണം അട്ടിമറി ഗൂഢാലോചന പുറത്തുവന്നതായി ചിറക്കര ലോക്കൽ കമ്മിറ്റി മുൻ സെക്രട്ട റി ഉല്ലാസ് കൃഷ്ണൻ ആരോപിച്ചു.
കൂറുമാറിയ സിപിഎം അംഗങ്ങളായ ടി.ആർ. സജിലയെയും സുചിത്രയെയും അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട് സിപിഎം അംഗം
രജനീഷ് തിരഞ്ഞെടുപ്പു കമ്മിഷന് നൽകിയ ഹർജി കമ്മിഷൻ തള്ളിയിരുന്നു.
കൂറുമാറ്റക്കേസ് അട്ടിമറി ക്കാൻ വിപ്പ് തെറ്റിച്ചുകൊടുത്തത് ജില്ലാസെക്രട്ടറി അടക്കം നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നു തെളിഞ്ഞതായി ഉല്ലാസ് കൃഷ്ണൻ പറഞ്ഞു. വിപ്പിൽ വലിയ അപാകതയാണ് ജില്ലാ സെക്രട്ടറി വരുത്തിയത്.വിപ്പ് തെറ്റായി നൽകുക മാത്ര മല്ല, 22 മാസം കൂറുമാറ്റക്കേസ് നീട്ടിക്കൊണ്ടുപോയി അട്ടിമറി ക്കുകയുമായിരുന്നെന്ന് ഉല്ലാസ് കൃഷ്ണൻ ആരോപിച്ചു.
ചിറക്കര പഞ്ചായത്ത് ഭരണം അട്ടിമറിച്ച ജില്ലാ സെക്രട്ടറിയെയും ഗൂഢാലോചനക്കാരെയും പുറത്താക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് ഉല്ലാസ് കൃഷ്ണൻ ആവശ്യപ്പെട്ടു.
No comments:
Post a Comment