Saturday, 28 June 2025

പെൻഷൻ മസ്റ്ററിംഗ് തുടങ്ങി അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിൽ വൻതിരക്ക്

പെൻഷൻ മസ്റ്ററിംഗ് തുടങ്ങി അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിൽ വൻതിരക്ക്

കൊട്ടിയം:ക്ഷേമ പെൻഷനുകളുടെ മസ്റ്ററിങ് ആരംഭിച്ചതോടെ അക്ഷയ കേന്ദ്രങ്ങൾക്കുമുൻപിൽവലിയ തിരക്ക് തുടങ്ങി.ബുധനാഴ്ച രാവിലെ മസ്റ്ററിങ് ആരംഭിക്കും എന്നായിരുന്നു
ആദ്യ അറിയിപ്പ്. ഇതനുസരിച്ച് പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന വൃദ്ധരും മറ്റും രാവിലെ തന്നെ അക്ഷയ കേന്ദ്രങ്ങൾക്കു മുന്നിലെത്തിയിരുന്നു. എന്നാൽ രാവിലെ പതിനൊന്നിനാണ് മസ്റ്ററിംഗ് ആരംഭിച്ചത്.ചൊവ്വാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച അറിയിപ്പ് അക്ഷയ കേന്ദ്രങ്ങൾക്ക് ലഭിച്ചത്. മസ്റ്ററിംഗ് ആരംഭിച്ച് നിമിഷങ്ങൾ കഴിയുംമുമ്പുതന്നെ സൈറ്റ് കിട്ടാത്ത അവസ്ഥയുമുണ്ടായി. ആഗസ്റ്റ് 25 വരെയാണ് മസ്റ്ററിംഗ് നടക്കുന്നത്. നൂറുകണക്കിന് പെൻഷൻകാരാണ് ബുധനാഴ്ച അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിംഗിനായെത്തിയത്.  

ഫോട്ടോ: അക്ഷയ കേന്ദ്രത്തിന് മുന്നിൽ മസ്റ്ററിംഗിനെത്തിയവരുടെ
തിരക്ക്

No comments:

Post a Comment