Saturday, 28 June 2025

അപകടാവസ്‌ഥയിലായ അംഗനവാടി കെട്ടിടം പുനർ നിർമ്മിക്കാതെ അറ്റകുറ്റപണികൾക്ക് നീക്കം ബിജെപി പ്രവർത്തകർ തടഞ്ഞു

അപകടാവസ്‌ഥയിലായ അംഗനവാടി  കെട്ടിടം പുനർ നിർമ്മിക്കാതെ അറ്റകുറ്റപണികൾക്ക് നീക്കം ബിജെപി പ്രവർത്തകർ തടഞ്ഞു

ചാത്തന്നൂർ: അപകടാവസ്‌ഥയിലായ അംഗനവാടി  കെട്ടിടം പുനർ നിർമ്മിക്കാതെ അറ്റകുറ്റപണികൾക്ക് നീക്കം നിർമ്മാണപ്രവർത്തികൾ
 ബിജെപി പ്രവർത്തകർ തടഞ്ഞു
 ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കോയിപ്പാട് വാർഡിലെ തോട്ടവാരം
അംഗനവാടി കെട്ടിടത്തിനാണ്
നിലവിലുള്ള ചുറ്റുമതിൽ പുനർ  നിർമ്മാണത്തിനും അറ്റകുറ്റപണികൾക്കുമായി ഏഴ് ലക്ഷം രൂപ അനുവദിച്ചു കൊണ്ട് നിർമ്മാണപ്രവർത്തികൾ തുടങ്ങിയത്.
പഞ്ചായത്ത്‌ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കാത്ത  50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം നിലവിൽ അപകടാവസ്ഥയിലാണ് മേൽക്കൂരയിലെ കോൺക്രീറ്റ് കമ്പികൾ ദ്രവിച്ച് സിമന്റ് പാളികൾ അടർന്നു വീണ്
അപകടാവസ്ഥയിലാണ് കെട്ടിടം.ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ത് മൂലം ഇവിടെ നിലവിൽ അംഗനവാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്ന ത്. പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം അവഗണിച്ചു കൊണ്ട് കെട്ടിടത്തിന് അറ്റകുറ്റപണികൾ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങി ക്ലാസുകൾ തുടങ്ങാനുള്ള നീക്കമാണ് ബിജെപി പ്രവർത്തകർ തടഞ്ഞത്.മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം
 കോയിപ്പാട് സജീവ്, രാധാകൃഷ്ണൻ കൊയിപ്പാട് രതീഷ് രാജൻ, അനിൽകുമാർ,  എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :അപകടാവസ്ഥയിലായ  അംഗനവാടി കെട്ടിടം 
ഫോട്ടോ :സിമന്റ് പാളി അടർന്നു വീണ് ദ്രവിച്ച കമ്പികൾ.
ഫോട്ടോ :ബിജെപി പ്രവർത്തകർ നിർമ്മാണപ്രവർത്തികൾ തടയുന്നു.

No comments:

Post a Comment