Tuesday, 10 June 2025

ബിജെപി സംസ്ഥാന കൗൺസിൽ അംഗം എസ്. സുരേഷിന് നേരെ സിപിഎം ഗുണ്ടാ ആക്രമണം.

ബിജെപി സംസ്ഥാന കൗൺസിൽ അംഗം എസ്. സുരേഷിന് നേരെ സിപിഎം ഗുണ്ടാ ആക്രമണം.

ചാത്തന്നൂർ:  ബിജെപി സംസ്ഥാന കൗൺസിൽ അംഗം എസ്. സുരേഷിന് നേരെ സിപിഎം ഗുണ്ടാ ആക്രമണം മൂന്ന് പേരെ പ്രതിയാക്കി ചാത്തന്നൂർ പോലിസ് കേസ് എടുത്തു.സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രദീപ്, പ്രവർത്തകരായ
അലോക്ക്, ജിജോ എന്നിവരെ പ്രതികളാ ക്കിയാണ് ചാത്തന്നൂർ കേസ് എടുത്തത്.
ശനിയാഴ്ച രാത്രി വീടിന് സമീപം നിൽക്കുബോൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ
യാതൊരു പ്രകോപനവും 
സംഘമായി എത്തി ആക്രമിക്കുക യായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ചാത്തന്നൂർ പോലീസിൽ പരാതി നൽകി സംഭവത്തിൽ പ്രതിക്ഷേധിച്ചു കൊണ്ട്  ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും  യോഗവും നടത്തി.ശ്രീഭൂതനാഥക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ദീപം ക്ലബിന് മുന്നിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിക്ഷേധ യോഗം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് മൈലക്കാട് ഉത്ഘാടനം ചെയ്തു പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാംമീനാട് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത്‌ അംഗം ആർ. ഇ
സന്തോഷ്‌, സുകേഷ് എന്നിവർ സംസാരിച്ചു 

No comments:

Post a Comment