Thursday, 29 May 2025

ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം രൂക്ഷമായി.

കൊല്ലം : ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള 
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം രൂക്ഷമായി. രോഗികൾ ദുരിതത്തിൽ മെഡിക്കൽ കോളജിൽ ഹൃദ്രോഗ, വൃക്കരോഗ, അർബുദ രോഗ വിഭാഗങ്ങളിലാണ് ഗുരുതര പ്രതിസന്ധി. മറ്റ് ആശുപത്രികളിലും ഡോക്‌ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കിട്ടാനില്ലെന്ന് രോഗികൾ പരാതി പറയുന്നു. കുറിച്ചു കൊടുക്കുന്ന മരുന്നുകളിൽ മുഴുവനും ഒരേ സ്‌ഥലത്തു നിന്നു കിട്ടുന്നതും അപൂർവം. ആശുപത്രികളിൽ രാത്രിയിൽ  രോഗികളുടെ  കൂട്ടിരിപ്പുകാർ മരുന്നിനായി അർധരാത്രി നെട്ടോട്ട
മോടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത് ശ്വാസതടസ്സം രൂക്ഷമായി  പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗിക്ക് മരുന്നിനായി അർധരാത്രിയിൽ 
സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിലാണ് എത്തിയത്
ഡോക്ട്‌ടർ കുറിച്ച മരുന്ന് ആശുപത്രി ഫാർമസിയിൽ കിട്ടിയില്ല. സമീപത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ പൂട്ടിയിരുന്നു. അവസാനം 2.67 രൂപ വിലയുള്ള ഗുളിക കിട്ടിയത് സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ ഷോപ്പിൽനിന്ന്. ജില്ലയിലെ മറ്റ് ആശുപത്രികളിലും മരുന്ന് ഇല്ലാത്ത അവസ്ഥയാണ് ചികിത്സിക്കാൻ ഡോക്ടർ ഉണ്ടായാലും
 ഒരിടത്തെങ്കിലും മരുന്നു വേണ്ടേ  എന്നാണ് രോഗികൾ ചോദിക്കുന്നത് 
സർക്കാർ ആശുപത്രി ഫാർമസികളൊക്കെ ദിവസങ്ങളായി കാലിയാണ്. കുറിപ്പടി കൊടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാൻ നിർദ്ദേശിക്കുകയാണ് ഡോക്ടർമാർ. കാശുണ്ടെങ്കിൽ മരുന്ന്. ഇല്ലാത്ത പാവങ്ങൾ എന്തു ചെയ്യും?
@  പാരിപ്പള്ളി 
 മെഡിക്കൽ കോളജിൽ അവശ്യമരുന്നുകളുടെ പട്ടികയിലെ 35% മരുന്നുകൾ ലഭ്യമല്ല. മാസം തോറും 3-4 ലക്ഷം രൂപയ്ക്കുള്ള മരുന്നു പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി  കടുത്ത  മരുന്നുക്ഷാമത്തിലേക്കു നീങ്ങുന്ന സ്ഥിതിയാണ്.ഇൻസുലിൻ, അയൺ, കാൽസ്യം, ഫോളിക് ആഡിസ് ഗുളികകൾ, കുട്ടികൾക്കുള്ള  പാരസെറ്റമോൾ സിറപ്പ് എന്നിവ ലഭ്യമല്ല. 
ആന്റി കാൻസർ ഡ്രഗ് പട്ടികയിലെ 25% മരുന്നുകളേ ലഭ്യമായിട്ടുള്ളു ആൻറിബയോട്ടിക്കിനും ഇൻസുലിൻ സിറിഞ്ചുകൾക്കും കടുത്ത ക്ഷാമം നേരിടുന്നു. മഞ്ഞപ്പിത്ത രോഗികൾക്കായി ഡോക്ട‌ർമാർ കുറിക്കുന്ന മരുന്നുകൾ ഇല്ല ആസ്മയ്ക്കുള്ള മരുന്നുകൾ കുറവ്. ഡ്രിപ്പ് നൽകാനുള്ളഐ വി പാരസെറ്റമോൾ  അടിയന്തര ആവശ്യങ്ങൾക്കുള അഡ്രിനാലിൻ, നോർ അഡ്രിനാലിൻ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്‌പിരിൻ 75, ഉയർന്ന രക്തസമ്മർദത്തിന് നൽകുന്ന റാമിപ്രിൽ, കൊളസ്ട്രോളിന് നൽകുന്ന അറ്റോവ സ്റ്റാറ്റിൻ 20, സെസ്ട്രിയാക്സോൺ തുടങ്ങിയവയും സ്റ്റോക്കില്ല. ആൻ്റിബയോട്ടിക് ഇൻജെക്ഷനുകളും ഗുളികയും തീർന്നിട്ട് ദിവസങ്ങളായി. അത്യാവശ്യ മരുന്നുകൾ ദൈനംദിന ചെലവിനുള്ള തുകയിലെ ഒരു പങ്കെടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുകയാണ് ആശുപത്രി മാനേജ്
മെന്റ്
@ കൊല്ലം ജില്ലാ  ആശുപത്രിയിൽ  
തൽക്കാലം പ്രതിസന്ധിയില്ലെങ്കിലും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ മരുന്നുകൾ തീർന്നാൽ പ്രശ്‌നമാകും ഇവിടെയും 
സ്പെഷ്യൽറ്റി വിഭാഗത്തിലെ മരുന്നുകൾക്കു ക്ഷാമമുണ്ട്. രക്ത‌സമ്മർദത്തിനുള്ള സിൽനിക്യുയർ, വിറ്റമിനുകൾ തുടങ്ങിയവയ്ക്കും ഇൻജക്‌ഷനുകൾക്കും ക്ഷാമമുണ്ട്.രോഗികളുടെ എണ്ണം കൂടിയതോടെ കഴിഞ്ഞ വർഷത്തെ ഇൻഡന്റിൽ ലഭിച്ച പല മരുന്നുകളുടെയും സ്‌റ്റോക്ക് തീർന്നു. 25% അധിക ഇൻഡന്റ് അനുവദിച്ചെങ്കിലും ആവശ്യമരുന്നുകൾ പോലും കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്സിഎൽ) നിന്നു ലഭിക്കുന്നില്ല. കാരുണ്യയിലും മരുന്നുകൾ എത്തുന്നില്ല.





No comments:

Post a Comment