Saturday, 4 May 2024

മാനസിക_സംഘർഷമകറ്റാന്‍_ധന്വന്തരിമന്ത്രം

#മാനസിക_സംഘർഷമകറ്റാന്‍_ധന്വന്തരിമന്ത്രം🙏

ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരേ അമൃതകലശ ഹസ്തായ
സർവാമയ വിനാശായ
ത്രൈലോക്യനാഥായ ഭഗവതേ നമ: 

പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്.

രോഗങ്ങൾ രണ്ടുവിധത്തിൽ മനുഷ്യനെ അലട്ടുന്നു, ഭൗതികപരവും ആത്മപരവും .ഇതിൽ ഭൗതികപരമായ രോഗങ്ങള്‍ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍, അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഒന്നിലും താൽപര്യമില്ലായ്മ എന്നിവ ഉണ്ടാകുന്നത് ഈശ്വരഭക്തിയിലൂടെ മാത്രമേ മാറ്റാൻ സാധിക്കൂ. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർത്ഥിക്കുന്നത് ഏറെ ഗുണം ചെയ്യും.

ചതുർബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്. ഭഗവാന്റെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. മന്ദാരം, ചെത്തി എന്നിവയും പൂജക്കെടുക്കാവുന്നതാണ്. പാൽപ്പായസം ,കദളിപ്പഴം എന്നിവയാണ് പ്രധാന നേദ്യങ്ങള്‍.

ആയുർവേദാധിപനായ ശ്രീധന്വന്തരീ മൂര്‍ത്തിയെ നിത്യവും ഭജിക്കുന്നത് സർവരോഗമുക്തിക്കും, സർവൈശ്വര്യത്തിനും കാരണമാകുന്നു. ഔഷധസേവയോടൊപ്പം ധന്വന്തരീമന്ത്രം ജപിക്കുന്നത് അതിവേഗ രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. ആകുലത, മാനസിക സംഘർഷം, രോഗദുരിതം എന്നിവ അലട്ടുന്നവർക്കുള്ള കൈക്കൊണ്ട ഔഷധമാണ് ശ്രീ ധന്വന്തരീ മന്ത്രം. നിത്യവും കുറഞ്ഞത് ഒൻപത് തവണയെങ്കിലും ഭക്തിയോടെ ധന്വന്തരീ മന്ത്രം ജപിക്കണം

#ധന്വന്തരിമന്ത്രം🙏

ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരേ അമൃതകലശ ഹസ്തായ
സർവ്വമയ വിനാശായ
ത്രൈലോക്യനാഥായ ഭഗവതേ നമഃ

ഭഗവാനെ എല്ലാം അവിടുത്തെ മായ

*ഭഗവാനെ എല്ലാം അവിടുത്തെ മായ*
****************************************

മഗധയിലെ രാജാവായ വിശ്വകേതു വലിയ വിഷ്ണുഭക്തനായിരുന്നു. രാജാവിന്റെ കളങ്കമില്ലാത്ത ഭക്തികണ്ട് ഒരിക്കൽ ഭഗവാൻ മഹാവിഷ്ണു പ്രത്യക്ഷനായി. "വത്സാ നിനക്ക് എന്തുവരമാണ് വേണ്ടതെന്നു പറയൂ". മഹാവിഷ്ണു ചോദിച്ചു. "ഭഗവാനെ എനിക്ക് ഒരുവരവും ആവശ്യമില്ല. അങ്ങയെ നേരിൽ കാണാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യമാണ്. ഇനിയും അങ്ങയെ വല്ലപ്പോഴും നേരിൽ കാണണമെന്നുണ്ട്. അങ്ങ് എന്റെ ആഗ്രഹം നിറവേറ്റിയാലും". വിശ്വകേതു തൊഴുതു വണങ്ങി പറഞ്ഞു. അതുപോലെയാകട്ടെ എന്ന് മഹാവിഷ്ണുവും അരുളിച്ചെയ്തു.
വർഷങ്ങൾ പലതും കഴിഞ്ഞു. രാജാവിന് ഒരാണ്‍കുഞ്ഞു ജനിച്ചു. രാജ്ഞി ദുഖിച്ച് രാജാവിനോട് പറഞ്ഞു, "പ്രഭോ! നമുക്കുണ്ടായ ആറു കുഞ്ഞുങ്ങളും മരണമടഞ്ഞു. ഏഴാമത്തെ ഈ കുഞ്ഞിനെയെങ്കിലും വളർത്താൻ നമുക്ക് ഭാഗ്യമുണ്ടായെങ്കിൽ....". ഇത്രയും പറഞ്ഞു രാജ്ഞി വീണ്ടും പൊട്ടിക്കരഞ്ഞു. രാജാവിന്റെ ആശ്വാസവാക്കുകൾക്കു രാജ്ഞിയെ സമധാനിപ്പിക്കാനായില്ല. "പ്രഭോ! വിഷ്ണുഭഗവാൻ അങ്ങയുടെ ഉറ്റമിത്രമല്ലെ?. നമ്മുടെകുഞ്ഞിന് ദീർഘാ യുസ്സു തരാൻ ഭഗവാനോട് അപേക്ഷിച്ചു കൂടെ?". രാജ്ഞി പറയുന്നത് ശരിയാണെന്നു വിശ്വകേതുവിനും തോന്നി.

അദ്ദേഹം ഒട്ടും താമസിയാതെ കുഞ്ഞിനേയും എടുത്തു വൈകുണ്ഠത്തിലേക്കു യാത്രയായി.

മഹാവിഷ്ണു വിശ്വകേതുവിനെ സഹായിക്കാൻ തയ്യാറായി. "ജനനമരണങ്ങൾ നിശ്ചയിക്കുന്നത് ബ്രഹ്മാവാണ്. നമൂക്കു അദ്ദേഹത്തെ കാണാം". മഹാവിഷ്ണു പറഞ്ഞു. അവർ ബ്രഹ്മദേവന്റെ അടുത്തെത്തി. " മരണകാര്യങ്ങൾ നോക്കുന്നത് പരമശിവനാണ്". ബ്രഹ്മദേവൻ അരുളിച്ചെയ്തു. ബ്രഹ്മദേവനെയും കൂട്ടി അവർ കൈലാസത്തിലെത്തി. "ഇക്കാര്യത്തിൽ ഞാൻ നിസ്സഹായനാണ്. നമുക്ക് യമദേവനെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാം". എന്ന് പറഞ്ഞ് എല്ലാവരും യമലോകത്തിലെത്തി. യമദേവൻ അവരോടു ഇങ്ങനെ പറഞ്ഞു, "ക്ഷമിക്കണം ഈ കുഞ്ഞും മരിച്ചുകഴിഞ്ഞു.". "യമദേവ! എന്റെ ഭക്തനായ ഈ പാപം രാജാവിനെ അങ്ങ് എന്തിനു ശിക്ഷിക്കുന്നു". മഹാവിഷ്ണു ചോദിച്ചു. "ഇക്കാര്യത്തിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്തായാലും ചിത്രഗുപ്തനോട് ചോദിച്ചാൽ എന്താണ്‌ സംഭവിച്ചതെന്നറിയാം". യമദേവൻ പറഞ്ഞു. ത്രിമൂർത്തികൾ വിശ്വകേതുവിനെയും കൂട്ടി ചിത്രഗുപ്തന്റെ അടുത്തെത്തി. ""കുമാരന്‌ ദീർഘായുസ്സുണ്ട്. മരണത്തിനു കുമാരനെ പിടികൂടാനെളുപ്പമല്ല". ചിത്രഗുപ്തൻ പറഞ്ഞു. "പിന്നെ കുമാരൻ എങ്ങനെ മരിച്ചു?." മഹാവിഷ്ണുവിന് ആകാംഷയായി. "ത്രിമൂർത്തികൾ ഒരേ സമയം 
കുമാരന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ മാത്രമേ കുമാരന് മരണമുണ്ടാവൂ! ഇതാണ് ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത്". ചിത്രഗുപ്ത ൻ മറുപടിയായി പറഞ്ഞു. അതുകേട്ടു എല്ലാവരും ഒന്ന് ഞെട്ടി.
"വിശ്വകേതു! ഇവൻ ദീർഘായുസ്സുള്ള കുഞ്ഞായിരുന്നു. പക്ഷെ, താങ്കൾ തന്നെ കുഞ്ഞിന്റെ മരണത്തിനു കാരണമായി. ഇത് താങ്കളുടെ കുറ്റമല്ല, കുഞ്ഞിന്റെ വിധി ഇതാണ്". 
മഹാവിഷ്ണു പറയുന്നത് ശരിയാണെന്നു രാജാവിന് ബോധ്യമായി

ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടിയം : ഒമാൻ നിസ്വ ബർകത്ത് അൽ മൂസിൽ നെടുമ്പന പള്ളിമൺ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിമൺ മoഗലത്ത് വീട്ടിൽ ജയേഷ് (42) ആണ് മരിച്ചത്.പരേതനായ ജനാർദ്ദനൻ പിള്ളയുടെയും സാവിത്രി അമ്മയുടെയും മകനാണ്.30 ന് പുലർച്ചെ കമ്പിനിയുടെ സ്റ്റോർ റൂമിലാണ് മൃതദേഹം കണ്ടത്. വർഷങ്ങളായി ഒമാനിൽ ജോലി ചെയ്തിരുന്ന ജയേഷ് മൂന്ന് മാസം മുൻപ് നാട്ടിലെത്തിയിരുന്നു.പുതുതായി നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശവും നടത്തിയിട്ടാണ് മടങ്ങിയത്. മൃതശരീരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടിലെത്തിച്ച ശേഷം രണ്ട് മണിയോടെ സംസ്കരിക്കും. ഭാര്യ. രമ്യ. മക്കൾ. ആദിത്യ, ആദിഷ്.

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയിറങ്ങി

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയിറങ്ങി

കൊട്ടിയം : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയിറങ്ങി. തിരുവാഭരണ ഘോഷയാത്ര മുതൽ 12 ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികൾ വ്യാഴാഴ്ച പുലർച്ചെ കൊടിയിറക്കി 25 കുടം കലശപൂജയോടെയാണ് സമാപിച്ചത്.ബുധനാഴ്ച രാവിലെ മുതൽ നാടാകെ ഉത്സവ ലഹരിയിലായിരുന്നു.രാവിലെ ക്ഷേത്ര മൈതാനത്ത് ആനനീരാട്ടും ആനയൂട്ടും നടന്നു.10 ന് നാഗസ്വരക്കച്ചേരിയും അഞ്ചു മണിയോടെ മുഖത്തല സ്കൂൾ ജംങ്ഷനിൽ ആൽത്തറമേളവും നടന്നു.കലാമണ്ഡലം മട്ടന്നൂർ ശിവദാസ് മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം കൊട്ടിക്കയറി മൂർദ്ധന്യതയിലെത്തിയതോടെ കെട്ടുകാഴ്ചകളും നേർച്ച ആനകളും എത്തി തുടങ്ങി. ഇരുപതിലേറെ ഗജവീരന്മാരും അൻപതോളം കെട്ടുകാഴ്ചകളും നൂറ് കണക്കിന് വാദ്യമേളക്കാരുടെ മേളക്കൊഴുപ്പിൽ കിഴക്കേ നടയിലേക്ക് ഒഴുകിയെത്തി.ആനക്കൊട്ടിലിൽ തൃക്കടവൂർ ശിവരാജുവിന്റെ മുകളിൽ മുഖത്തല കണ്ണൻ എഴുന്നള്ളി.ആറാട്ട് പുറപ്പെട്ടപ്പോഴും കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തി കൊണ്ടിരിക്കുകയായിരുന്നു.  ഗാനമേളയും നടന്നു

Wednesday, 1 May 2024

ഓവർടേക്കിംഗ് : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


അമിതവേതയിൽ  തെറ്റായിട്ടുള്ള ഓവർടേക്കിംഗ്  മൂലം കേരളത്തിലെ റോഡുകളിൽ  നിരവധി ജീവിതങ്ങളാണ് ദിനംപ്രതി പൊലിയുന്നത്. വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ഓവര്‍ടേക്കിങ്. 

🚗 ധൃതി  കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി  ഓവർ ടേക്ക് ചെയ്യുക.  

🚗 മുന്നിലെ  റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ. 

🚗 ഓവർടേക്കിംഗിന് മുൻപ്,  മുന്നിൽ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക. 

🚗 മുന്നിൽ പോകുന്ന വാഹനത്തിന്റെ  ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകി കൊണ്ട് വളരെ പക്വതയോടുകൂടി  ഓവർടേക്ക്  ചെയ്യുക. 

🚗 വാഹനം കടന്നുപോകാൻ  മുന്നിൽ കഷ്ടിച്ച് അൽപം വഴി മാത്രം  ഉണ്ടായിരിക്കുകയും അപകടകരമായ രീതിയിൽ, എതിർ ദിശയിൽ നിന്നു വളരെ വേഗത്തിൽ വാഹനങ്ങൾ വന്നു കൊണ്ടിരിക്കുമ്പോൾ ചിലർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കും. ഇത് വളരെയേറെ അപകടകരമാണ്. 

🚗 മുന്നിൽ പോകുന്ന വാഹനത്തിന്റേയും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റേയും ഇടയിലൂടെ  അതിസാഹസികത കാണിച്ച്, മരണത്തെ മുന്നിൽ കണ്ട് കഷ്ടിച്ച് രക്ഷപെട്ട് ചിലർ ഓവർടേക്ക് ചെയ്യുന്നത് കാണാം.  ഒന്നോ രണ്ടോ തവണ  ഇങ്ങനെ ഓവർടേക്ക് ചെയ്യുമ്പോൾ രക്ഷപ്പെട്ടൂ എന്ന് വരാം. എന്നാൽ ഭാഗ്യം എപ്പോഴും കൂടെ ഉണ്ടാകണമെന്നില്ല.

🚗 വാഹനം ഓടിക്കാൻ ശ്രമിക്കുന്ന തുടക്കകാർ പലപ്പോഴും  വളരെ പേടിയോട്‌ കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരാണ്. മുന്നിൽ പോക്കുന്ന വാഹനത്തെ   ഓവർടേക്ക് ചെയ്ത്  തുടങ്ങുമ്പോൾ  പേടി തോന്നിത്തുടങ്ങും. തൊട്ട് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ട്   മുന്നിൽ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു  ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ  ഒടുവിൽ പിൻ വാങ്ങേണ്ടി വരും. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വേഗത്തിൽ വാഹനങ്ങൾ കടന്നു വന്നാൽ വലിയ അപകടം സംഭവിക്കാം. ആയതിനാൽ വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയ ശേഷം തിരക്കേറിയ നിരത്തുകളിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുക. 

🚗 മുന്നിൽ പോകുന്ന വാഹനത്തിന്റെ പുറകിൽ മുട്ടി മുട്ടിയില്ല എന്ന തരത്തിൽ വാഹനം ഓടിച്ച് അൽ‌പം ഇടകിട്ടിയാൽ  ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ ? . ഇങ്ങനെ വാഹനം ഓടിക്കുമ്പോൾ മുന്നിൽ പോകുന്ന വാഹനത്തിന്റെ മറവ് കൊണ്ട്, എതിർ ദിശയിൽ നിന്ന് വരുന്ന  വാഹനങ്ങളോ വഴിയോ കാണാൻ സാധിക്കില്ല. ഈ സമയത്ത് ഓവർടേക്ക് ചെയ്യുന്നത് എതിർ വശത്ത് നിന്ന് വരുന്ന വാഹനവുമായി കൂട്ടി ഇടിക്കുന്നതിന് കാരണമാകും. 

🚗 വാഹനം കടന്നു പോകാൻ വലത് വശത്ത് ആവിശ്യത്തിന് സ്ഥലം ഉണ്ടെങ്കിൽ കൂടിയും  ഡ്രൈവിങ്ങിൽ താനൊരു വിദദ്ധനാണെന്ന് മറ്റുള്ളവരെ കാണിക്കാനാണ് ചിലർ അപകടകരമായി ഈ രീതിയിൽ ഓവർ ടേക്ക് ചെയ്യുന്നത്. മറ്റു വാഹനങ്ങൾക്ക് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം എപ്പോഴും ഓവർ ടേക്ക് ചെയ്യേണ്ടത്. 

🚗 ഓവർടേക്ക് ചെയ്യുമ്പോൾ മറികടക്കേണ്ട വാഹനത്തോട് ചേർത്ത് തൊട്ട് തൊട്ടില്ല എന്ന രീതിയിൽ ഓവർ ടേക്ക് ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. 

🚗 ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ  പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ  വാഹനത്തെ  മറികടക്കാൻ ശ്രമിക്കുമ്പോഴോ   വാഹനത്തിന്റെ വേഗത കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ  ഉള്ള അവസരം നൽകുക. 

🚗 വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നതാണ് നിയമം .എങ്കിലും ചില ആളുകൾ ഇടതുവശത്തൂടെയും ഓവർടേക്ക് ചെയ്യുന്നത് കാണാം. ഇടതുവശത്തുകൂടെയുള്ള ഓവർടേക്കിംഗ് നിർബന്ധമായും ഒഴിവാക്കുക. 

🚗 മുന്നിൽ പോകുന്ന വാഹനം റോഡിന്റെ മധ്യഭാഗത്ത് എത്തി വലത്തേയ്ക്ക് സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതു വശത്ത് വഴി ഓവർ ടേക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഇതു വളരെ ശ്രദ്ധയോട് കൂടി ചെയ്യണം. 

🚗 നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.ആ വാഹനത്തിൽ നിന്നു ഇറങ്ങുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ  മുന്നിലൂടെയും പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ.

🚗 ചില ആളുകൾ കയറ്റത്ത് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം  വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. 

🚗 നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ,  എന്നിവിടങ്ങളിൽ ഓവർ ടേക്കിങ്ങ് പാടില്ല.

🚗 ഓവർടേക്ക് ചെയ്യാൻ ഉള്ള തീരുമാനം രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ഇവയിൽ ആദ്യം വേണ്ടത് നല്ല ആത്മവിശ്വാസമാണ്. മുന്നിൽ പോകുന്ന വാഹനത്തെ മറികടന്ന് പോകാൻ ഉള്ള സ്ഥലം ഉണ്ട് എന്നും, എനിക്ക് അതിന് കഴിയും എന്ന  വിശ്വാസം ആദ്യം ഉണ്ടായിരിക്കണം. 

🚗 ഡ്രൈവിങ്ങിൽ താനൊരു വൈദഗ്‌ദ്ധ്യമുള്ളവനാണെന്നും,"ഏതൊര് സാഹചര്യത്തിലും ഓവർ ടേക്ക് ചെയ്യാൻ എനിക്ക്  കഴിയും" എന്നെക്കെയുള്ള അമിതമായ  ആത്മവിശ്വാസം  അപകടം വിളിച്ച് വരുത്തും . 

🚗 ഉള്ളിൽ വല്ലാത്ത ഭയത്തോടെയാണ് ഓവർ ടേക്ക് ചെയ്യുന്നതെങ്കിൽ മുന്നിൽ പോകുന്ന വാഹനത്തെ പൂർണ്ണമായും ഓവർ ടേക്ക് ചെയ്ത് കടന്ന് പോകാൻ സാധിച്ചെന്ന് വരില്ല. ഇതും അപകടം വരുത്തി വെക്കും.

🚗 ഓവർടേക്കിംഗ് സമയത്ത് മുന്നിലെ വാഹനത്തെ മറികടക്കാൻ കഴിയും എന്ന് നൂറു ശതമാനം വിശ്വാസം ഉണ്ടായിരിക്കണം. അല്പം ഒന്നു ശ്രദ്ധിച്ചാൽ ഓവർ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയും. 

🚗 ജീവിതത്തിൽ നമ്മൾ ഉന്നത നിലയിൽ വിരാജിക്കുന്നവരാകാം.  എന്നാൽ റോഡിൽ വെറും ഡ്രൈവർ മാത്രമാണെന്ന് ഓർക്കുക.

#keralapolice  #roadsafety #keralatrafficpolice

അശാസ്ത്രിയ ഓട നിർമ്മാണം റോഡ് തോടായി മാറി ജനങ്ങൾ ദുരിതത്തിലായി.

ചാത്തന്നൂർ: അശാസ്ത്രിയ ഓട നിർമ്മാണം റോഡ് തോടായി മാറി ജനങ്ങൾ ദുരിതത്തിലായി.
ചിറക്കര ഗ്രാമപഞ്ചായത്ത് ഏറം തെക്ക് വാർഡിലെ കൊച്ചുപാറ സെവൻത് ഡേ ചർച്ചിന് സമീപത്തു കൂടിയുള്ള   ദേശീയപാതയുടെ പുതിയതായി നിർമ്മിച്ച  ഓടയിൽ നിന്നും 
ജനങ്ങൾ സഞ്ചരിക്കുന്ന 
റോഡിലേക്ക്  ഓട നിർമ്മിക്കാതെ 
വെള്ളം ഒഴുക്കിയതാണ് ജനങ്ങൾക്ക് 
 നടക്കാൻ പറ്റാത്ത അവസ്ഥയായി മാറിയത്. ഓടയിൽ കൂടി റോഡിലേക്ക്  വെളളം ഒഴുക്കി വിടുന്ന രീതിയിൽ ഓട നിർമ്മാണം നടത്തിയതിനെതിരെ സമീപവാസികൾ  നിർമ്മാണ പ്രവർത്തനം തടഞ്ഞിരുന്നു.
തുടർന്ന് ഓട നിർമ്മാണ
കല്ലുവാതുക്കൽ ജംഗ്ഷൻ മുതൽ ശീമാട്ടി ജംഗ്ഷൻ വരെയുള്ള ഓടയിൽ കൂടി വരുന്ന വെള്ളം ചർച്ചിന് സമീപം എത്തിച്ച് അവിടെ നിന്ന് സഞ്ചാരയോഗ്യമായ റോഡിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് നിലവിലെ നിർമ്മാണം. ഈ ഇടറോഡിൽ ഓട ഇല്ലാത്തതിനാൽ റോഡിലേക്ക് ഒഴുക്കിവിടുന്ന വെള്ളം സമീപ പ്രദേശത്തേക്കും വീടുകളിലേക്കും എത്തും. മഴക്കാലമായാൽ ഓടയിൽ കൂടി ധാരാളം വെള്ളം റോഡിലേക്ക് ഒഴുകിയെത്തും. ഇതോടെ റോഡി​ലൂടെ നടക്കാൻ പോലുമാവാത്ത അവസ്ഥയാകും. വർഷങ്ങൾ പഴക്കമുള്ള ഈ റോഡിൽ കൂടിയാണ് ഉളിയനാട്, കണ്ണേറ്റ പ്രദേശങ്ങളിലുള്ളവർ കല്ലുവാതുക്കൽ മാർക്കറ്റിലും മറ്റും പോകുന്നത്. ഈ റോഡിൽ കൂടിയാണ് ഇന്നലത്തെ മഴയിൽ ഓടയിൽ കൂടി വന്ന വെള്ളം ഒഴുകി ഇറങ്ങിയത്. ഈ റോഡിൽ കൂടി കാൽ നാടയാത്രക്കാർക്ക്‌ പോലും പോകാൻ പറ്റാത്ത അവസ്ഥ ആയി. ഈ റോഡിലേക്ക് വെള്ളം തുറന്നു വിടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കാണിച്ചു  സമീപവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട് എന്നാൽ നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

അവസാനം സമൃദ്ധമായി മഴ പെയ്തു ദേശിയപാതയോരം വെള്ളകെട്ടായി.

ചാത്തന്നൂർ : അവസാനം സമൃദ്ധമായി മഴ പെയ്തു ദേശിയപാതയോരം വെള്ളകെട്ടായി. ഇന്നലെ  അഞ്ചു മണിയോടെ ചാറ്റൽ മഴയോടെ തുടങ്ങിയ മഴ നാടും നഗരവും തണുപ്പിച്ചു കൊണ്ട് ഇടിവെട്ടി മഴപെയ്തത്. ഒരു മണിക്കൂറോളം പെയ്ത മഴയിൽ നിർമ്മാണപ്രവർത്തി നടക്കുന്ന 
ദേശിയപാതയോരം വെള്ളകെട്ടായി.മേവറം മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ മണിക്കൂറോളം ഗതാഗത തടസം ഉണ്ടായതോടെ ജനങ്ങൾ വലഞ്ഞു. ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽ പുതഞതോടെ സ്ത്രികളും കുട്ടികളും പെരുവഴിയിലായപ്പോൾ കാത്തിരുന്ന് കിട്ടിയ പെരുമഴ ആസ്വദിക്കാനും വെള്ളം സംഭരിക്കാനും ആൾക്കാർ മത്സരിക്കുകയായിരുന്നു.മുൻപൊന്നും ഇല്ലാത്ത വിധം ടാങ്കുകളിൽ ആൾക്കാർ വെള്ളം ശേഖരിക്കുകയായിരുന്നു.ചെറു തോടുകളും കുളങ്ങളും ഒരു മണിക്കൂർ ശക്തമായ പെയ്ത മഴയിൽ നിറഞ്ഞതോടെ നിറഞൊഴുകി.ശക്തമായി ഉണ്ടായ ഇടിമിന്നലിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായി.ഇലട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു മരങ്ങൾ പുഴുത് വീഴുകയും മരച്ചില്ലകൾ ഒടിഞ്ഞു വീഴുകയും ചെയ്തതോടെ പലയിടത്തും വൈദ്യുതി മുടങ്ങി.