Wednesday, 30 October 2024

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസർ ഇല്ല; തൊഴിലാളികൾ വലയുന്നു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസർ ഇല്ല; തൊഴിലാളികൾ വലയുന്നു

@ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നഷ്‌ടപ്പെടുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ

പരവൂർ : മയ്യനാട്ട് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസർ ഇല്ലാത്തത് മത്സ്യത്തൊഴിലാളികളെ വലയ്ക്കുന്നു. വിദ്യാഭ്യാസ സ്കോളർഷിപ്പിൻ്റെ സമയമായതിനാൽ മത്സ്യത്തൊഴിലാളിയാണെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം വാങ്ങാൻ തൊഴിലാളികൾ നെട്ടോട്ടമാണ്. പരവൂരിലുള്ളവർ മയ്യനാട് മത്സ്യഭവൻ ഓഫീസിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ക്ഷേമനിധിയുടെ ചുമതലയുള്ള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസറുടെ തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥനാണ് അധികച്ചുമതല നൽകിയിരിക്കുന്നത്. ബുധനാഴ്‌ചയും ശനിയാഴ്‌ചയും ഉച്ചവരെയാണ് ഓഫീസ് പ്രവർത്തനമുള്ളത്.

പരവൂർ, മയ്യനാട്, ഇരവിപുരം മേഖലയിലുള്ള മൂവായിരത്തോളം തൊഴിലാളികൾ ഓഫീസിനെ ആശ്രയിക്കുന്നുണ്ട്. മക്കളുടെ വിവാഹധനസഹായം, ചികിത്സാധനസഹായം, മരണാനന്തരധനസഹായം, വാർഷിക അംശദായം അടയ്ക്കൽ തുടങ്ങിയവയ്ക്കും മയ്യനാട്ടെ ഓഫീസിലെത്തണം. അവിടെ എത്തുമ്പോൾ ഏതെങ്കിലും സാഹചര്യത്തിൽ ഉദ്യോഗസ്ഥൻ എത്തിയില്ലെങ്കിൽ നിരാശരാകേണ്ടിവരും.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികൾ ഉച്ചയോടെയാണ് അവസാനിക്കുന്നത്. അതുകഴിഞ്ഞ് മയ്യനാട്ട് എത്തുമ്പോഴേക്കും ഓഫീസിന്റെ പ്രവർത്തനസമയം കഴിയുന്ന സ്ഥിതിയാണ്. ആളുകൾ കൂട്ടമായി എത്തുന്നതോടെ തിരക്ക് കൂടും. വിദ്യാഭ്യാസ സ്കോളർഷിപ്പിന് സാക്ഷ്യപത്രം സമർപ്പിക്കാൻ ചില സ്‌കൂളുകൾ 31 ആണ് അവസാനതീയതി നൽകിയിരിക്കുന്നത്. അതിനാൽ സാക്ഷ്യപത്രം സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് തൊഴിലാളികൾ. പരവൂരിലെ മത്സ്യഭവൻ ഓഫീസ് ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ക്ഷേമനിധി ഓഫീസിൻ്റെ സൗകര്യം ഇവിടെ ഏർപ്പെടുത്തണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. മന്ത്രി സജി ചെറിയാൻ പങ്കെടുത്ത തീരദേശസദസ്സിലും വിഷയം ഉന്നയിച്ചു.
രണ്ടുദിവസം പരവൂരിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ് പ്രവർത്തിപ്പിക്കുന്നത് ആലോചിക്കാമെന്ന് മന്ത്രി അന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നടപടിയുണ്ടായില്ല.

Saturday, 26 October 2024

ചാമുണ്ഡേശ്വരി ആഗ്രോ ഫാം പ്രവർത്തനം ആരംഭിച്ചു

ചാമുണ്ഡേശ്വരി ആഗ്രോ ഫാം പ്രവർത്തനം ആരംഭിച്ചു 

ചാത്തന്നൂർ : ദേശിംഗനാട്  ഫാർമർ പ്രോഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ചാമുണ്ഡേശ്വരി ആഗ്രോ ഫാം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ  ചിറക്കര കേന്ദ്രീകരിച്ചു  പ്രവർത്തനം ആരംഭിച്ചു. 
തരിശു പുരയിടങ്ങൾ കേന്ദ്രീകരിച്ചു കൃഷി ചെയ്യുന്ന പദ്ധതിയാണ്‌ 
ചാമുണ്ഡേശ്വരി ആഗ്രോ ഫാം വഴി ലക്ഷ്യമിടുന്നത്. ചാത്തന്നൂർ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ   ശ്രീവത്സ ശ്രീനിവാസൻ വാഴ തൈ നട്ട് ഉത്ഘാടനം
ആഗ്രോ ഫാമിന്റെ ഉത്ഘാടനം 
 നിർവഹിച്ചു.  വാർഡ് മെമ്പർ  അപ്പുകുട്ടൻ പിള്ള,അധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ കൃഷി ഓഫീസർ ഫൗസിയ, കമ്പനി ചെയർമാൻ എസ്. വി 
അനിത്കുമാർ, സി ഇ ഒ 
കൃഷ്ണപ്രിയ.എ. എം , ഡയറക്ടർമാരായ രാജീവ്കുമാർ. കെ ,ജയൻ.ആർ.രവി.ജി, എഫ് ഐ ജി 
അംഗങ്ങളായ രമ്യ, അനിത,  ഷീലാകുമാരി, ശാന്ത എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ചാമുണ്ഡേശ്വരി ആഗ്രോ ഫാമിന്റെ ഉത്ഘാടനം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ   ശ്രീവത്സശ്രീനിവാസൻ ഉത്ഘാടനം ചെയുന്നു.



  

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇത്തിക്കരയിൽ പുതിയ പാലം നിർമിച്ച് ഗതാഗതസംവിധാനം വരുന്നത് യാത്രികരെ 'വട്ടംചുറ്റിക്കു'മെന്നു പ്രദേശവാസികൾ.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇത്തിക്കരയിൽ  സബ്‌വേ നിർമ്മിക്കണമെന്ന ആവശ്യമുയരുന്നു 
ചാത്തന്നൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇത്തിക്കരയിൽ  സബ്‌വേ നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ദേശീയപാതയെ കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന  റോഡ്  വന്ന് ചേരുന്ന പ്രധാന ജംഗഷനാണ് ഇത്തിക്കര.
ആദിച്ചനല്ലൂർ, വെളിച്ചിക്കാല, ഓയൂർ, കൊട്ടാരക്കര, ആയൂർ, അഞ്ചൽ ഭാഗങ്ങളിൽനിന്നെത്തുന്ന വാഹനങ്ങൾ ഇത്തിക്കര ജങ്ഷനിൽ ദേശീയപാതയിലേക്കും സർവീസ് റോഡിലേക്കും പ്രവേശിക്കുന്നതിന് ആവശ്യമായ സംവിധാനം ഇല്ലെന്നാണ് ആക്ഷേപം.ആദിച്ചനല്ലൂർ പാതയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് കൊട്ടിയം, കൊല്ലം ഭാഗത്തേക്ക് പോകണമെങ്കിൽ രണ്ട് കിലോമീറ്ററിലേറെ സഞ്ചരിച്ച് ചാത്തന്നൂരിലെത്തി സർവീസ് റോഡിലേക്ക് കയറേണ്ട അവസ്ഥയാണിപ്പോൾ. ഇത്തിക്കരയിൽ ദേശീയപാതയുടെ തെക്കുഭാഗത്തെ ഇത്തിക്കര വയൽ മേഖലയിൽനിന്നു ദേശീയപാതയിലേക്ക് കയറുന്നതിന് മറ്റ് മാർഗമില്ല അത് 
കൊണ്ട് തന്നെ സബ്‌വേ നിർമിക്കാൻ നടപടി വേണെ
മെന്ന ആവശ്യം ഉയരുകയാണ്

'സബ്‌വേ നിർമിക്കാൻ നടപടി വേണം' - ഭാരതീയ വ്യവസായി സംഘം

ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കൊട്ടിയം, കൊല്ലം ഭാഗത്തേക്കു പോകാൻ ആശ്രയിക്കുന്ന പാതയാണ് കെട്ടിയടക്കപ്പെടുന്നത്.
ഭൂഗർഭവഴി നിർമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്
ഇത്തിക്കരയിൽ സബ്‌വേ (ഭൂഗർഭവഴി) നിർമിക്കാൻ നടപടി വേണമെന്ന് ഭാരതീയ വ്യവസായി സംഘം ചാത്തന്നൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരികൾ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് സംഘം ജില്ലാ പ്രസിഡൻ്റ് ബി.സജൻലാൽ, മുരളീധരൻ മൈലക്കാട്, സിജു മനോഹരൻ എന്നിവർ ആവശ്യപ്പെട്ടു.




ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ കൃഷിഭവനുകളും സ്‌മാർട്ട് ആകുന്നു

ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ കൃഷിഭവനുകളും സ്‌മാർട്ട് ആകുന്നു
ചാത്തന്നൂർ : ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ആറു കൃഷിഭവനുകളെ സ്‌മാർട്ട് കൃഷിഭവനാക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചു.
സംസ്ഥാനത്തെ കൃഷിഭവനുകളെ ഘട്ടംഘട്ടമായി സ്മാർട്ട് കൃഷിഭവനുകളാക്കാനുള്ള സർക്കാർ നടപടിയുടെ ഭാഗമായിട്ടാണിത്. കൃഷിവകുപ്പിൽനിന്ന് സ്‌മാർട്ട് കൃഷിഭവനുകൾക്കുവേണ്ടി അനുവദിച്ച തുകയിൽനിന്ന് 1.57 കോടി രൂപയാണ് ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ കൃഷിഭവനുകൾക്കായി വിനിയോഗിക്കാൻ കൃഷി ഡയറക്ട‌ർക്ക് അനുമതി നൽകിയത്.ചാത്തന്നൂർ, ചിറക്കര, ആദിച്ചനല്ലൂർ, പൂതക്കുളം, കല്ലുവാതുക്കൽ പൂയപ്പള്ളി എന്നീ ആറു കൃഷിഭവനുകളാണ് സ്‌മാർട്ടാകുന്നത്. വിവരസാങ്കേതികവിദ്യയുടെ കൂടുതൽ സേവനങ്ങൾ കർഷകർക്ക് ഏറ്റവും വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് സ്‌മാർട്ട് കൃഷിഭവനിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ കൃഷിഭവനുകൾ കടലാസ്‌രഹിത അത്യാധുനിക ഓഫീസുകളാകും. കാര്യക്ഷമമായും സുതാര്യമായും കർഷകരുടെ വിരൽത്തുമ്പിൽ വകുപ്പുസേവനങ്ങൾ എത്തിക്കുന്നതിനാണ് സ്‌മാർട്ട് കൃഷിഭവൻ പദ്ധതി വിഭാവനംചെയ്‌തിരിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെ ഫ്രണ്ട് ഓഫീസ്, ഇൻഫർമേഷൻ സെന്റർ എന്നിവ സ്ഥാപിക്കുക, കൃഷിഭവനുകളുടെ നവീകരണം, വിവിധ ഉത്പാദനോപാധികളുടെ ലഭ്യത ഉറപ്പാക്കുന്ന ഐ.ടി.സംവിധാനം, ഡിജിറ്റൽ മീഡിയ ലൈബ്രറി, ഓൺലൈൻ ഓഡിറ്റിങ് സംവിധാനം, ആധുനിക വിപണന-സംഭരണ സംവിധാനം, കാർഷിക കർമസേന/ അഗ്രോ സർവീസ് സെൻ്റർ എന്നിവയാണ് സ്‌മാർട്ട് കൃഷിഭവൻ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

കേസിൽ കിടക്കുന്ന അങ്കണവാടി കെട്ടിടം തകർത്തു പ്രതിക്ഷേധവുമായി നാട്ടുകാർ

കേസിൽ കിടക്കുന്ന 
അങ്കണവാടി കെട്ടിടം തകർത്തു പ്രതിക്ഷേധവുമായി നാട്ടുകാർ 

കൊട്ടിയം:  പിഞ്ചു കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തടസപ്പെടുത്തി പോലിസ് സഹായത്തോടെ അങ്കണവാടി കെട്ടിടം
തകർത്ത നിലയിൽ. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ തഴുത്തല ഒന്നാം വാർഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന  33-)o - നമ്പർ അങ്കണവാടിയാണ്‌ 
നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് പോലീസിന്റെ സഹായത്തോടുകൂടി കെട്ടിടഉടമയെന്ന് അവകാശപ്പെടുന്നയാൾ 
അടച്ചുപൂട്ടുകയും ഇന്നലെ രാത്രിയിൽ കെട്ടിടം ജെ സി ബി ഉപയോഗിച്ച് തകർക്കുകയും ചെയ്തത്.
സ്വകാര്യ വ്യക്തിയുമായി കെ ഐ പി സിവിൽ കേസ് നിൽക്കുന്ന ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
വർഷങ്ങളായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് എന്ന് അവകാശപ്പെടുന്ന ഭൂമിയിൽ ഉള്ള 
 കെട്ടിടത്തിൽ വാടകയ്ക്ക് 
അങ്കണവാടി പ്രവർത്തിച്ച് വന്നിരുന്നതാണ്. കെ ഐ പി  അധികൃതർ റവന്യൂ വകുപ്പിന്റെ റിസർവ്വേ വിഭാഗത്തിന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ പ്രസ്തുത കെട്ടിടം സ്ഥിതി ചെയ്യുന്നത്  സർക്കാർ പുറമ്പോക്ക് ഭൂമിയിൽ 
 ആണെന്ന് കണ്ടെത്തുകയും  കെട്ടിട ഉടമയ്ക്കെതിരെ കൊല്ലം മുൻസിഫ് കോടതിയിൽ സിവിൽ കേസ് രജിസ്റ്റർ ചെയ്യുകയും  നിയമനടപടികൾ നടന്നു വരികയുമാണ്.പ്രസ്തുത നിയമനടപടികൾ നടന്നു വരവേ സർക്കാർ ഭൂമിയിൽ നിൽക്കുന്ന കെട്ടിടത്തിന് സ്വകാര്യ വ്യക്തിക്ക് വാടക നൽകേണ്ടതില്ല എന്ന കെ ഐ പി അധികൃതരുടെ രേഖാമൂലം ഉള്ള അറിയിപ്പ്  ആദിച്ചനല്ലൂർ 
പഞ്ചായത്തിന് ലഭിക്കുകയും തുടർന്ന് പഞ്ചായത്ത്‌ വാടക കൊടുക്കുന്നത് നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ  കെട്ടിടം ഉടമയെന്ന് അവകാശപ്പെടുന്നയാൾ  നിലവിലെ നിയമനടപടികൾ 
മറച്ചുവച്ചുകൊണ്ട്  അങ്കണവാടി ടീച്ചറിനെതിരെയും പഞ്ചായത്തിനെതിരെയും 
 വാടക നൽകുന്നില്ല എന്ന പേരിൽ റെന്റ് കൺട്രോൾ കോടതിയിൽ 
കേസ് നൽകി. വസ്തുതകൾ മറച്ചുവെച്ച് കോടതിയിൽ  അനുകൂല വിധി സമ്പാദിച്ചാണ് പോലീസിന്റെ സഹായത്തോടെ അoഗനവാടി 
കെട്ടിടം അടച്ചു പൂട്ടുകയും ഇന്നലെ തകർക്കുകയും ചെയ്തത്.
നിലവിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തും 
കെ ഐ പി അധികൃതരും റവന്യു വകുപ്പ് അധികൃതരും നിയമനടപടികൾ തുടർന്നു വരവേയാണ്  നിയമവിരുദ്ധമായും പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടും ബലപ്രയോഗത്തിലൂടെ  അങ്കണവാടി കെട്ടിടം ഇപ്പോൾ തകർക്കുകയും ചെയ്തത്.ആദിച്ചനല്ലൂർ പഞ്ചായത്തിലെ 
 ഒന്നാം വാർഡിലെയും  ഇരുപതാം വാർഡിലെയും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏക ആശ്രയമായിരുന്ന  അങ്കണവാടിയുടെ തുടർ പ്രവർത്തനത്തിന്  ബദൽ സംവിധാനം പോലും ഒരുക്കുന്നതിന്  അനുവദിക്കാതെ സ്വകാര്യ വ്യക്തിയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദ്ദത്തിന് വഴങ്ങി നടത്തിയ നടപടിക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരികയാണ്. 


സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ  ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ. എസ് ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി ലൂക്കോസ്, പഞ്ചായത്ത് മെമ്പർമാരായ ശ്യാംപ്രവീൺ,, രഞ്ജിത്ത് എ എസ്,
ഐ സി ഡി എസ് 
ഉദ്യോഗസ്ഥർ, അങ്കണവാടി ഉപദേശക സമിതി  ഭാരവാഹികൾ   എന്നിവർ പോലീസ് അധികാരികളുമായി ബദൽ സംവിധാനത്തിനായി സമയം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും
പോലീസിന്റെ സഹായത്തോടെ 
 ബലമായി അംഗനവാടി ഒഴിപ്പിക്കുകയാണ് ഉണ്ടായത്. വർഷങ്ങളായി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത്  പ്രദേശവാസികളുടെ ഏക ആശ്രയം ആയിരുന്ന  അങ്കണവാടി അടച്ചുപൂട്ടി കുട്ടികളെ പെരുവഴിയിൽ ആക്കി  വിദ്യാഭ്യാസം ചെയ്യുവാനുള്ള അവകാശം നിഷേധിക്കുകയും രണ്ട് വനിതാ അങ്കണവാടി ജീവനക്കാരുടെ കുടുംബങ്ങളെ പട്ടിണിയിലാക്കുകയും ചെയ്ത കിരാതമായ നടപടിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ തുടർ പ്രക്ഷോഭ പരിപാടികളും നിയമ പോരാട്ടവും നടത്തുമെന്ന് നാട്ടുകാർ  അറിയിച്ചു.

പാരിപ്പള്ളി ജില്ലാ ഗവ. മെഡിക്കൽ കോളേജിലെ മലിനജല ശുദ്ധീകരണശാല

ചാത്തന്നൂർ : പാരിപ്പള്ളി ജില്ലാ ഗവ. മെഡിക്കൽ കോളേജിലെ മലിനജല ശുദ്ധീകരണശാല പ്രവർത്തനക്ഷമമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി. ആശുപത്രി പരിസരത്തെ കിണറുകളിലെ വെള്ളത്തിൽ നിറവ്യത്യാസവും ദുർഗന്ധവും രൂക്ഷമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബൈജു ലക്ഷ്‌മണന് വീട്ടുടമകൾ ജലപരിശോധനാ റിപ്പോർട്ടും പരാതിയും കൈമാറി. പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനെത്തിയ ഉദ്യോഗസ്ഥർ മെഡിക്കൽ ഓഫീസറെയും ജില്ലാ അധികാരികളെയും സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാജേന്ദ്രനെ ബന്ധപ്പെട്ട്, സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബൈജു ലക്ഷ്‌മണൻ അറിയിച്ചു.

കിണറുകളിലെ ജലം മലിനമായതോടെ കുടിവെള്ളം കാശുകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് പൊതുജനങ്ങൾ 
മെഡിക്കൽ കോളേജിലെ പ്ലാൻ്റിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകുശല്യം രൂക്ഷമാണെന്ന പരാതിയും നിലനിൽക്കുന്നു. മാലിന്യമുക്ത നവകേരളം എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും ഒരു നടപടികളും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ദേശീയപാത വികസനം: ആദിച്ചനല്ലൂരിൽ സർവകക്ഷിയോഗം ചേർന്നു

ദേശീയപാത വികസനം: ആദിച്ചനല്ലൂരിൽ സർവകക്ഷിയോഗം ചേർന്നു

ചാത്തന്നൂർ: ദേശീയപാത 66 ൻ്റെ നിർമാണപ്രവൃത്തികൾമൂലം
ആദിച്ചനല്ലൂർ ഗ്രാമവാസികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു.
ദേശീയപാതയിലെ പ്രധാന ജങ്ഷനുകളായ ഇത്തിക്കര, മൈലക്കാട്, കൊട്ടിയം എന്നിവിടങ്ങളിലെ റോഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ദുരീകരിക്കുന്നതിനും അതിനു ശാശ്വതപരിഹാരം കാണുന്നതിനുമായി ചേർന്ന യോഗത്തിൽ വ്യാപാരികൾ, പൊതുജനങ്ങൾ, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.
ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് രേഖ എസ്.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽകുമാർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി ലൂക്കോസ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മൈലക്കാട് രാജു, രജ്ജു ഗ്രീലാൽ, ശ്യം പ്രവീൺ, 
മൈലക്കാട് രജ്ഞിത്ത്,
സെക്രട്ടറി (ഇൻ ചാർജ്) ഫവാസ് എന്നിവർ പ്രസംഗിച്ചു.
ഉപസമിതി രൂപവത്കരിച്ച്, പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ സർവകക്ഷിയോഗം തീരുമാനിച്ചു

സമന്വയ സാംസ്‌കാരികവേദി നാടകോത്സവം 31 മുതൽ

സമന്വയ സാംസ്‌കാരികവേദി നാടകോത്സവം 31 മുതൽ

പരവൂർ : പൂതക്കുളം സമന്വയ സാംസ്‌കാരികവേദിയുടെ നാടകോത്സവം 31 മുതൽ നവംബർ നാലുവരെ പൂതക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
സീരിയൽതാരം സതീഷ് വെട്ടിക്കാല മുഖ്യാതിഥിയാകും. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും. ഓച്ചിറ സരിഗയുടെ 'സത്യമംഗലം ജങ്ഷൻ' നാടകം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ തിരുവനന്തപുരം വേദവ്യാസയുടെ 'മറിമായം', ആലപ്പുഴ സൂര്യകാന്തിയുടെ 'കല്ല്യാണം', തിരുവനന്തപുരം നാടകനിലയത്തിന്റെ 'നിലാവ', വടകര വരദയുടെ 'അമ്മമഴക്കാറ്' എന്നീ നാടകങ്ങൾ അരങ്ങേറും.
സമാപനസമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചികിത്സാ ധനസഹായവിതരണവും അനുമോദനവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

മണ്ണിടിച്ചിൽ മൂലം പേടിയോടെ അഞ്ചോളം കുടുംബങ്ങൾ.

കൊട്ടിയം :മണ്ണിടിച്ചിൽ മൂലം പേടിയോടെ അഞ്ചോളം കുടുംബങ്ങൾ.
വർഷങ്ങൾക്കു മുമ്പ് കൊല്ലം മേവറം ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തികൾ എടുത്തിരുന്ന കമ്പനി കരമണ്ണിന്റെ ആവശ്യത്തിനായി
നിർമ്മാണ കമ്പനി 
  തൃക്കോവിൽവട്ടം പഞ്ചായത്തിലെ കിഴവൂർ എന്ന സ്ഥലത്ത് വസ്തു വാങ്ങുകയും ഈ വസ്തുവിൽ നിന്ന് വൻ തോതിൽമണലെടുത്ത് കൊണ്ടുപോവുകയുംചെയ്തിരുന്നു.തന്മൂലം ഈ പ്രദേശം വലിയൊരു കുഴിയായി രൂപപ്പെടുകയും ചെയ്തു.നിർമ്മാണ പ്രവർത്തികൾക്ക് ശേഷം ഈ കമ്പനി വസ്തു മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു.എന്നാൽ മണ്ണ് എടുത്തസമീപത്തെ പുരയിടങ്ങളിൽ ഉള്ള വീടുകൾ ഉയരത്തിൽ ആവുകയുംചെയ്തു. 
കാലക്രമേണ ഇവരുടെ വീട് നിൽക്കുന്ന ഭാഗങ്ങൾ ഇടിഞ്ഞ് താഴേക്ക് പതിക്കുകയും ചെയ്യുത് കൊണ്ടിരുന്നു.ഇപ്പോൾ വീടുകളുടെ നാല് ചുറ്റും എന്നും മണ്ണുകൾ മരങ്ങൾ എന്നിവയെല്ലാം ഇടിഞ്ഞ് താഴേക്ക് പോവുകയാണ്.കുഞ്ഞു കുട്ടികൾ മുതൽ വാർദ്ധക്യം എത്തിയവർ അടക്കം താമസിക്കുന്ന ഈ സ്ഥലം വലിയ അപകട ഭീതിയിലാണ്.മാസങ്ങൾക്ക് മുമ്പ് ഇവിടെ താമസിക്കുന്ന മണി എന്ന കെഎസ്ആർടിസി ജീവനക്കാരൻ മണ്ണിടിഞ്ഞ് താഴേക്ക് പോയിരുന്നു.ഒരു മരത്തിൽ പിടുത്തം കിട്ടിയതിനാൽ ജീവൻ തിരികെ കിട്ടി.എന്നാൽ ഗുരുതരമായ പരിക്കുകൾ ഏറ്റ്മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.താങ്കളുടെ ഈ അവസ്ഥ മനസ്സിലാക്കി ഉചിതമായ പരിഹാരം കാണണമെന്ന് ആവശ്യവുമായി ഇവർ കയറിയിറങ്ങാത്ത സ്ഥലങ്ങൾ ഇല്ല.വിവിധ വകുപ്പുകൾക്ക്,ജില്ലാ കളക്ടർക്ക് ,ജനപ്രതിനിധികൾക്ക്, ദളിത് സംഘടനകൾക്ക് അങ്ങനെ തുടങ്ങി നിരവധി അധികൃതർക്ക് പരാതികൾ നൽകി.എന്നാൽ ഇവിടെ നിന്നും ഇവർക്ക് യാതൊരു നീതിയും ലഭിച്ചില്ല.ഒന്നുകിൽ ഇത്രയും ഉയരത്തിൽ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണം,അതുമല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കണം ഇതാണ് ഇവരുടെ ആവശ്യം.കഴിഞ്ഞ ദിവസം പെയ്ത മഴയിലും ഇവിടത്തെ വീടിന് സമീപത്തെ ഭാഗങ്ങളൊക്കെ ഇടിഞ്ഞ് നിലം പതിച്ചിരുന്നു.വീട്ടിൽ കിടന്നുറങ്ങാൻ പോലും ഇപ്പോൾ ഭയമാണ് എന്നാണ് ഇവിടുത്തെ നാട്ടുകാരും ജനപ്രതിനിധികളും പറയുന്നത്.മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും അടക്കം പരാതി ഇതിനോടകം അവർ നൽകി കഴിഞ്ഞു.

Saturday, 19 October 2024

വിഭാഗിയത സിപിഎം ചാത്തന്നൂർ ടൗൺ ലോക്കൽ സമ്മേളനം സസ്പെന്റു ചെയ്തു

വിഭാഗിയത സിപിഎം ചാത്തന്നൂർ 
ടൗൺ ലോക്കൽ സമ്മേളനം സസ്പെന്റു ചെയ്തു 
ചാത്തന്നൂർ: വിഭാഗിയത ചാത്തന്നൂർ 
ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം സിപിഎം ചാത്തന്നൂർ ലോക്കൽ സമ്മേളനം സസ്പെന്റ് ചെയ്തു ലോക്കൽ കമ്മിറ്റി പിരിച്ചു വിട്ടു.
ലോക്കൽ സമ്മേളനത്തിന്റെ നടപടികൾ പൂർത്തിയായി ലോക്കൽ സമ്മേളന പ്രതിനിധികൾക്ക് മുന്നിലേക്ക് പുതിയ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചതിനെ തുടർന്ന് ആണ് ഏഴ് പേര്മത്സരത്തിനിറങ്ങിയത്. മത്സരത്തിന് ഇറങ്ങിയവരെ പിന്തിരിപ്പിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള മുതിർന്ന നേതാക്കൾ ശ്രമിച്ചുവെങ്കിലും 
പ്രതിനിധികൾ മത്സരത്തിൽ ഉറച്ചു നിന്നതോടെയാണ്‌ എത്തിയ ജില്ലാ കമ്മിറ്റി സെന്ററൽ അംഗത്തിന്റെ സാന്നിധ്യത്തിൽ 
 സമ്മേളനം നിർത്തിവച്ച് ചാത്തന്നൂർ ഏരിയ കമ്മിറ്റി കൂടി സമ്മേളനം സസ്പെന്റ് ചെയ്തത്. എൻ എസ്. സഹകരണ ആശുപത്രിയുടെ ബോർഡ് അംഗവും
അർബൻ ബാങ്കിലെ മുൻ പ്രസിഡന്റും 
 സിപിഎം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗവുമായ 
സിപിഎം നേതാവിനെതിരെയും 
 അർബൻ ബാങ്കിലെ മുൻ ഭരണസമിതിയ്ക്ക് എതിരെയും ബാങ്കിലെ അഴിമതികൾക്ക് എതിരെയും ആരോപണം ഉന്നയിച്ച വ്യാപാരി വ്യവസായ സമിതി സംസ്ഥാന നേതാവിനെ  ഒഴിവാക്കിയാണ് 
 ലോക്കൽ കമ്മിറ്റിയുടെ പുതിയ പാനൽ വച്ചത് തുടർന്ന് നേതാക്കൾ നടത്തുന്ന അഴിമതി ചൂണ്ടികാണിച്ചാൽ ഒഴിവാക്കുമെങ്കിൽ ആരും പാർട്ടിയിൽ കാണില്ല എന്ന് അംഗങ്ങൾ ഒന്നടങ്കം എന്നീറ്റ് പറഞ്ഞതോടെ സമ്മേളനം അലങ്കോലമായി.


@അലങ്കോലമായത് ചാത്തന്നൂർ ഏരിയ കമ്മിറ്റിയിലെ ആദ്യ ലോക്കൽ സമ്മേളനം.

വിഭാഗിയതയുടെ നടുവിൽ നിൽക്കുന്ന ചാത്തന്നൂർ ഏരിയ കമ്മിറ്റിയിൽ നടന്ന ആദ്യലോക്കൽ സമ്മേളനം തന്നെ സസ്പെന്റ് ചെയ്തതോടെ പ്രതിസന്ധിയിലായത് ചാത്തന്നൂർ ഏരിയ കമ്മിറ്റിയാണ് ചിറക്കര ലോക്കൽ കമ്മിറ്റിയിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ നിൽക്കുന്നതിനിടയിലാണ് ചാത്തന്നൂർ ടൗൺ ലോക്കൽ കമ്മിറ്റി രൂപീകരിക്കാൻ കഴിയാതെ സമ്മേളനം പിരിച്ചു വിടേണ്ടി വന്നത്.

@ സമ്മേളനത്തിന്റെ ചർച്ചയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം 

പിണറായിവിജയനെ മുതൽ ചാത്തന്നൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്ക് എതിരെ വരെ വിമർശിച്ച സാമ്മേളനത്തിൽ പ്രതിനിധികൾ ഗുരുതര ആരോപണങ്ങളാണ് നേതാക്കൾക്കെതിരെ ഉയർത്തിയത്.
ചാത്തന്നൂർ സഹകരണ അർബൻ ബാങ്കിലെ അഴിമതി, എൻ എസ് സഹകരണ ആശുപത്രിയിലെ സാമ്പത്തിക ക്രമകേടുകൾ തുടങ്ങി പാർട്ടിയ്ക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിനിധികൾ രംഗത്ത് വന്നു. മറുപടി പ്രസംഗം പോലും അംഗീകരിക്കാൻ പ്രതിനിധികൾ കൂട്ടാക്കിയില്ല. തുടക്കം മുതൽ ഒടുക്കം വരെ വിഭാഗീയത നിലനിന്ന സമ്മേളനം സസ്പെന്റ് ചെയ്തതോടെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു കൊണ്ട് മുന്നോട്ട് പോകാനാണ് സിപിഎം
എര്യ കമ്മിറ്റി തീരുമാനം.

Thursday, 17 October 2024

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയെ പ്രതി ചേർത്ത് കേസെടുത്ത് കണ്ണൂർ പോലീസ്.

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയെ പ്രതി ചേർത്ത് കേസെടുത്ത് കണ്ണൂർ പോലീസ്. നവീൻ ബാബുവിൻ്റെ സഹോദരൻ നൽകിയ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ദിവ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ തന്നെ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന്
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ
പ്രതികരിച്ചു. പരാതികൾ ഒരുപാട് ലഭിച്ചിട്ടുണ്ടെന്നും ദിവ്യക്കെതിരെ
അന്വേക്ഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബന്ധുക്കളുടെ പരാതി പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരുടെ
മൊഴികൾ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ പി.പി ദിവ്യയുടെ മൊഴി
രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ സംഘം നവീൻ ബാബുവിൻ്റെ സഹപ്രവർത്തകരുടെ മൊഴിയെടുത്തു. വളരെ സന്തോഷവാനായാണ് നവീൻ ബാബു യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്നും നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും സഹപ്രവർത്തകർ മൊഴി നൽകി. ദിവ്യയുടെ ആക്ഷേപ പ്രസംഗത്തിന് ശേഷം നവീൻ മാനസിക പ്രയാസത്തിലായതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

യാത്രയയപ്പ് യോഗത്തിൽ ഉണ്ടായിരുന്ന ജില്ലാ കളക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ആയിരിക്കും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുക. ദിവ്യക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മർദ്ദം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. കണ്ണൂരിലെ ഒരു വിഭാഗം ജില്ലാ നേതാക്കളും ദിവ്യക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. നവീൻ ബാബുവിന്റെ ശവസംസ്‌കാര ചടങ്ങുകൾക്കു ശേഷം തീരുമാനമെടുക്കും. അടുത്തദിവസം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരുന്ന വേളയിൽ ദിവ്യക്കെതിരെ അന്വേഷണത്തിന് തീരുമാനിക്കും.

Tuesday, 15 October 2024

വിടുവായിത്തം പറയുന്നതിൽ ചിന്താ ജറോമിൻ്റെ സഹോദരിയായാണ് സിപിഎമ്മിൽ പി പി ദിവ്യ.

വിടുവായിത്തം പറയുന്നതിൽ ചിന്താ ജറോമിൻ്റെ സഹോദരിയായാണ് സിപിഎമ്മിൽ പി പി ദിവ്യ. കയ്യടിക്കാനും പദവി നൽകാനും കിഴങ്ങന്മാർ ഏറെയുള്ള പ്രസ്ഥാനത്തിൽ നിൽക്കുന്നതിനാൽ അടിക്കടി സ്ഥാനമാനങ്ങളും കിട്ടി. അഹങ്കാരവും അല്പത്തവും തലയക്കു പിടിച്ച സിപിഎമ്മിൻ്റെ യുവനേതാവ് എന്ന നിലയിൽ മലബാറിൽ ശ്രദ്ധേയയാണ് ദിവ്യ. ഇപ്പോൾ ന്യായധിപൻ മരണത്തിന് കാരണക്കാരി ആയിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്തയക്ക് വിളിച്ച ദിവ്യ ഇട്ട ഫേസ്
ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും ഏറെപ്പേർ
ഉണ്ടായിരുന്നു. അതിൻ്റെ ആവേശത്തിൽ കേന്ദ്ര മന്ത്രി
അമിത്ഷായുടെ കാലുവെട്ടുമെന്ന് പറയാനും ദിവ്യ തയ്യാറായി.
മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ തടഞ്ഞപ്പോൾ
അമിത്ഷായെ ഇനി കേരളത്തിൽ കാലുകുത്തിക്കില്ല എന്നായിരുന്നു
പ്രഖ്യാപനം. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക്
കേരളത്തിലെ പ്രവർത്തകരോട് ഇനി വീഡിയോ കോൺഫറൻസ്
നടത്തേണ്ടി വരുമെന്നും വീമ്പിളക്കി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി
കളം പിടിക്കാനും ദിവ്യ മുന്നിലുണ്ടായിരുന്നു. 'ബ്ലഡി കണ്ണൂർ എന്ന
പരാമർശത്തിന് ആരിഫ് ഖാൻ വലിയ വില നൽകേണ്ടി വരുമെന്നും
അധികം വൈകാതെ കുതിരവട്ടത്തേക് ഒരു മുറി അങ്ങയ്ക്ക
ആവശ്യമായി വരും എന്നാണ് ദിവ്യ ഫേസ്ബുക്കിലൂടെ പറഞ്ഞത്.
കുതിരവട്ടത്ത് ചികിത്സ വേണ്ട ദിവ്യയുടെ സഹപ്രപർത്തകർ
ഗവർണർക്കെതിരായ ആക്ഷേപം ആഘോഷമാക്കി.
അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മരണത്തിന്
വഴിവെച്ചിരിക്കുകയാണ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ദിവ്യയുടെ നടപടി.
കണ്ണൂർ സ്ഥലം മാറി പോകുന്ന കണ്ണൂർ എ.ഡി എം കെ. നവീൻ
ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ അഴിമതി
ആരോപണവുമായി പി.പി ദിവ്യ രംഗത്തെത്തി.. പരിപാടിയിൽ
ഉദ്ഘാടകനായി കലക്ടർ അരുൺ കെ വിജയനെ യാണ്
ക്ഷണിച്ചിരുന്നതെങ്കിലും ചടങ്ങിനിടെ കയറി വന്ന പി.പി
ദിവ്യകുത്തും മുനയുമുള്ള വാക്കുകൾ കൊണ്ടു ചടങ്ങിൽ
കല്ലുകടിയുണ്ടാക്കുകയായിരുന്നു.
ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന് എൻ.ഒ.സി കൊടുക്കാൻ വൈകിയ വിഷയത്തിലായിരുന്നു ദിവ്യ ഉടക്കിയത്. തന്നെ വന്നു കണ്ട പരാതിക്കാരൻ എൻ.ഒ.സി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താൻ എ.ഡി. എമ്മിനോട്ഫോണിൽ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ന്യായമായ ആവശ്യമായതിനാലാണ് താൻ ഇടപെട്ടത്. എന്നാൽ ഈക്കാര്യത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.
എ.ഡി.എം സ്ഥലം മാറി പോകാൻ ദിവസങ്ങൾക്കു മുൻപ് എൻ.ഒ.സി കിട്ടിയത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും ഈ കാര്യം രണ്ടു ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നും ദിവ്യ മുന്നറിയിപ്പു നൽകി. ഈക്കാലത്ത് എന്തു ചെയ്യുമ്പോഴും ഫോണിലും മറ്റും അക്കാര്യം തെളിവായി ഉണ്ടാകും. സിവിൽ സർവീസിലിരിക്കുന്നവർ തനിക്ക് ചുറ്റും മറ്റുള്ളവരുമുണ്ടെന്ന് ശ്രദ്ധിക്കണം. നവീൻ ബാബു പത്തനംതിട്ടയിൽ എ.ഡി. എമ്മായി ചുമതല ഏൽക്കുമ്പോൾ കണ്ണൂരിലേപ്പോലെയാകരുതെന്നും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തണമെന്നും ദിവ്യ ആവശ്യപ്പെട്ടു. ഇദ്ദേഹം ഉപഹാരം വാങ്ങുന്നത് കാണാൻ താൽപര്യമില്ലാത്തതു കാരണം താൻ ചടങ്ങിനിടെ പോവുകയാണെന്ന് പറഞ്ഞ് ദിവ്യ തന്റെ പ്രസംഗം കഴിഞ്ഞതിനു ശേഷം ചടങ്ങ് ബഹിഷ്ക്കരിച്ചു കൊണ്ടു പുറത്തേക്ക് പോവുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന്റെ അനൗചിത്വം നിറഞ്ഞ നടപടി ഏറെ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ഈ കാര്യത്തിൽ
അതൃപ്തിയുണ്ടെന്നാണ് സൂചന. ഒരു വാർത്താ ചാനലിനെ മുൻകൂട്ടി
അറിയിച്ചു വരുത്തിയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ
പ്രകടനം.

മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു നവീന്‍: ദിവ്യ എസ് അയ്യര്‍......

പത്തനംതിട്ട കളക്ടറായി സേവനം അനുഷ്ടിക്കുന്ന

സമയത്ത് എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസിൽദാർ

എന്ന നിലയിൽ നവീൻ ബാബുവിൻ്റെ പ്രവർത്തനമെന്ന് ദിവ്യ എസ് അയ്യർ നവീനൊപ്പം നിൽക്കുന്ന പഴയ ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'വിയോഗം വിശ്വസിക്കാനാവുന്നില്ല നവീനേ. പത്തനംതിട്ടയിൽ എന്റെ തഹസിൽദാരായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീനായ റവന്യു മന്ത്രി കെ രാജൻ, റാന്നി എം എൽ എ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തിൽ വലതു വശം എന്റെ പുറകെ ഇളം പച്ച ഷർട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകിൽ പിങ്ക് ഷർട്ടും മാസ്‌ം അണിഞ്ഞു നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റഴ്‌സ് നോട്ടിൽ അഭിനന്ദനക്കുറിപ്പ് എഴുതുന്നു എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീൻ്റെ പ്രവർത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ. അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീൻ്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്നു അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട്' എന്നാണ് ദിവ്യ പറയുന്നത്.

കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎംനവീൻ ബാബുവിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ പരാതിക്കാരനായ ടിവി പ്രശാന്തൻ സർക്കാർ ജീവനക്കാരൻ.

കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം

നവീൻ ബാബുവിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ പരാതിക്കാരനായ ടിവി പ്രശാന്തൻ സർക്കാർ ജീവനക്കാരൻ. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് നവീൻ ബാബുവിനെതിരെ ഉന്നയിക്കപ്പെട്ടത്. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ എങ്ങനെ പെട്രോൾ പമ്പ് തുടങ്ങും എന്ന ചോദ്യവും ഉയരുന്നുണ്ട്്. സർക്കാർ ജീവനക്കാർ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നത് സർവീസ് റൂൾസിന് എതിരാണ്.

പരിയാരം മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരനായി എടുത്ത് പിണറായി സർക്കാരാണ് സ്ഥിരനിയമനം നൽകിയത്. കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിന്റെ അന്തരവനാണ് പ്രശാന്ത്. എകെജി സെന്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ അടുത്ത ബന്ധുവാണ്. പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും നവീൻ ബാബുവിനെ കണ്ടിരുന്നതായി സംരംഭകനായ ടി വി പ്രശാന്തൻ പറയുന്നത്. പല കാരണങ്ങളും പറഞ്ഞ് നവീൻ ബാബു അനുമതി വൈകിപ്പിച്ചു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും നിർവാഹമില്ലാതെ പൈസ നൽകിയെന്നും പ്രശാന്തൻ പറയുന്നു. കൈക്കൂലി നൽകുന്നതും കുറ്റകരമാമൈന്നിരിക്കെ അതും പ്രശാന്തന്റെ ജോലി പോകാൻ കാരണമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്തായ പ്രശാന്ത്, പെട്രോൾ പമ്പ് ഏജൻസി എടുത്തത് ബിനാമി ആയിട്ടാണോ എന്നും സംശയിക്കുന്നുണ്ട്.

Wednesday, 2 October 2024

ലഹരിയുടെ കെണിയിൽ നിന്നുള്ള തിരിച്ചു വരവ് അസാധ്യം- വി. എ. പ്രദീപ്‌

ലഹരിയുടെ കെണിയിൽ നിന്നുള്ള തിരിച്ചു വരവ് അസാധ്യം- വി. എ. പ്രദീപ്‌ 

കൊട്ടിയം :  ഇന്ന് ലഹരിയുടെ കെണിയിൽ വീഴുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നും, പിന്നീട് അതിൽ നിന്നുള്ള തിരിച്ചു വരവ് അസാധ്യം ആണെന്നും അതിനാൽ ആ കെണിയിൽ വീഴാതിരിക്കാനുള്ള ദൃഢമായ തീരുമാനമാണ് യുവാക്കൾക്കും വിദ്യാർഥികൾക്കും ഉണ്ടാകേണ്ടതെന്നും ജോയിന്റ് എക്‌സൈസ് കമ്മിഷണർ  വി എ പ്രദീപ് അഭിപ്രായപ്പെട്ടു. കൊട്ടിയം പൗരവേദി എക്സൈസ് വകുപ്പിന്റെ ( വിമുക്തി ) സഹകരണത്തോടെ നടക്കുന്ന 
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉത്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളിൽ രാസ ലഹരിയുടെ ഉപയോഗം അനുദിനം വർധിച്ചു വരികയാണെന്നും അത് സമൂഹത്തിന് തന്നെ ഭീഷണി ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു 
കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വൈ. ഷിബു മുഖ്യപ്രഭാഷണം നടത്തി.
കൊട്ടിയം പൗരവേദി പ്രസിഡന്റ്‌ അഡ്വ. കൊട്ടിയം എൻ അജിത്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ  അസി. എക്‌സൈസ് കമ്മിഷണർ എസ്. കൃഷ്ണകുമാർ, അസി. എക്‌സൈസ് കമ്മിഷണർ ( വിമുക്തി മാനേജർ ) വി രാജേഷ്, ഹോളിക്രോസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ബെർത്ത പേരേപ്പാടൻ, ലൂർദ്   സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ മെറ്റി ലോറൻസ്, പൗരവേദി സെക്രട്ടറി അജീഷ് പാറവിള, വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ ജോൺ എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം ചാത്തന്നൂർ റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. അനിൽകുമാർ, പ്രശസ്ത മനഃശാസ്ത്രജ്ഞനും  യൂ ആർ എഫ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ. രാജേഷ് മഹേശ്വർ എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ഹോളിക്രോസ്സ് നഴ്സിംഗ് കോളേജ്, കോളേജ് ഓഫ് അലൈഡ് ഹെൽത്ത്‌ സയൻസസ്‌, ലൂർദ് സ്കൂൾ ഓഫ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങളിലെ 
 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.

ബൊമ്മക്കൊലു.. ദേവീസങ്കൽപ്പവുമായി നവരാത്രി ദിനങ്ങൾക്ക് സുകൃതം പകർന്ന് ബൊമ്മക്കൊലു ഒരുക്കുന്നു.

ബൊമ്മക്കൊലു🙏
 ദേവീസങ്കൽപ്പവുമായി നവരാത്രി ദിനങ്ങൾക്ക് സുകൃതം പകർന്ന് ബൊമ്മക്കൊലു ഒരുക്കുന്നു. ‘സർവം ബ്രഹ്‌മമയം’ എന്ന ആശയത്തിന്റെ പൂർത്തീകരണമായി ഇതിനെ കണക്കാക്കുന്നു. ദേവീക്ഷേത്രങ്ങളിലും പ്രധാനക്ഷേത്രങ്ങളിലെ സരസ്വതീമണ്ഡപങ്ങളിലും നവരാത്രി സംഗീതോത്സവങ്ങൾ തുടങ്ങി. ക്ഷേത്രമണ്ഡപങ്ങളിൽ ദേവീഭാഗവതയജ്ഞങ്ങളും ദ്രവ്യകലശങ്ങളുമെല്ലാമായി പ്രത്യേക ചടങ്ങുകളുമുണ്ട്. 
അഗ്രഹാരങ്ങളിൽ കാലം മാറുന്തോറും തിളക്കമേറുന്ന ആചാരമായി ബൊമ്മക്കൊലു മാറിക്കഴിഞ്ഞു. പുതുതലമുറയും ആത്മാർപ്പണത്തോടെ കൊലു ഒരുക്കാനും പൂജകൾക്കും മുന്നിലുണ്ട്. ദേവീപ്രീതിക്കായി അലങ്കരിച്ച കലശം വച്ച് ചുറ്റിനും വിവിധ ബൊമ്മകൾ തട്ടുകളിൽ നിരത്തിവച്ച് ദേവീപൂജ നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു. 
ബൊമ്മക്കൊലു എന്ന പദം 'പാവ' എന്നർത്ഥം വരുന്ന 'ബൊമ്മ' എന്നതും 'പടികൾ' എന്നർത്ഥം വരുന്ന 'കൊലു' എന്ന വാക്കും കൂടിച്ചേർന്നുണ്ടായതാണ്. 
ഗണപതി, കൃഷ്ണൻ, സരസ്വതി തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളുടെ വിവിധ രൂപങ്ങളും വാദ്യോപകരണങ്ങളുമാണു ബൊമ്മക്കൊലു ഒരുക്കുന്നതിന് ഉപയോഗിക്കുന്നത്. പഞ്ചഭൂതങ്ങൾ ചേർത്താണു ബൊമ്മക്കൊലുക്കൾ രൂപപ്പെടുത്തുന്നത്. മണ്ണ് ജലത്തിൽ കുഴച്ച് അഗ്നിയിൽ വേവിച്ച് വായുവിൽ ഉണക്കിയെടുക്കുമ്പോൾ പഞ്ചഭൂത സങ്കൽപമാകും. 
ദുർഗാരൂപത്തിൽ മഹിഷാസുര നിഗ്രഹത്തിനായി അവതരിച്ച ദേവി, ദേവഗണങ്ങളെ വരുത്തി അവരെ സിംഹം, ആന, കടുവ തുടങ്ങിയ രൂപങ്ങളിലാക്കി അസുരനിഗ്രഹം നടത്തി. ദുർഗാഷ്‌ടമി നാളിൽ മഹിഷാസുര നിഗ്രഹത്തിനായി സേവനാർഥം ദേവിയെ സഹായിച്ച എല്ലാ ദേവീദേവന്മാരെയും അതേരൂപത്തിൽ ആരാധിച്ചാൽ മാത്രമേ പൂർണ അനുഗ്രഹം ലഭിക്കൂ എന്നാണു വിശ്വാസം. അസുര നിഗ്രഹാനന്തരം മഹാനവമി ദിനത്തിൽ ദേവി യോഗനിദ്രയിലായി. വിജയദശമി നാളിൽ യോഗനിദ്രയിൽനിന്ന് ഉണർന്ന ദേവി സരസ്വതി രൂപത്തിൽ അനുഗ്രഹം ചൊരിഞ്ഞതായാണ് ഐതീഹ്യം.

ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ (ആൺ/പെൺ) സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. ദേവീസങ്കൽപ്പവുമായി അഞ്ച്, ഏഴ്, ഒമ്പത്,പതിനൊന്ന് എന്നിങ്ങനെ ഒറ്റസംഖ്യവരുന്ന ക്രമത്തിൽ പ്രത്യേക മരപ്പടികൾ തീർത്താണ് ബൊമ്മക്കൊലു തീർക്കുക. പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൽ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു. മരം മണ്ണ്, പ്ലാസ്റ്റർ ഓഫ് പാരീസ് തുടങ്ങിയവകൊണ്ടുള്ള ബൊമ്മകളാണ് ഉപയോഗിക്കുക. പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും അനശ്വര മുഹൂർത്തങ്ങളും അവതാരങ്ങളും പുണ്യപുരുഷന്മാരുമാണ് ബൊമ്മകളിൽ തെളിയുന്നത്. ദശാവതാരം, അഷ്ടലക്ഷ്മി, പട്ടാഭിഷേകം, ഗീതോപദേശം തുടങ്ങി വിവിധ സന്ദർഭങ്ങളെക്കുറിക്കുന്ന പാവകളൊരുക്കും. മരപ്പാവകൾക്കാണ് പ്രാധാന്യം മരപ്പാച്ചികൾ എന്നറിയപ്പെടുന്ന സ്ത്രീപുരുഷരൂപമുള്ള ബൊമ്മകൾ കൊലുവിൽ ഒഴിവാക്കാനാവില്ല. ഇതിനൊപ്പം ദേവീദേവന്മാരുടെ രൂപങ്ങളും കൊലുവിൽ സ്ഥാനംപിടിക്കും. ദിവസവും സന്ധ്യയ്ക്ക് കൊലുവിന് മുൻപിൽ സംഗീതാരാധനയും പ്രത്യേക നൈവേദ്യവുമുണ്ടാവും. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് കൊലു ആരാധനയുടെ ചുമതല. പെൺകുട്ടികളേയും സുമംഗലിമാരേയും ക്ഷണിച്ച് വെറ്റിലയും അടയ്ക്കയും പുഷ്പവുമുൾപ്പെടെ മംഗല്യദായകങ്ങളായ വസ്തുക്കൾ സമ്മാനിക്കും.

ദേവീവിഗ്രഹത്തിനു ചുറ്റും ബൊമ്മവച്ച് ആരാധിക്കുന്നത് ജീവിതദുഃഖ നിവാരണ മാർഗമായി കരുതുന്നു. സമസ്‌ത ഐശ്വര്യത്തിനായി ബൊമ്മക്കൊലു ഒരുക്കി ലളിതാ സഹസ്രനാമം ചൊല്ലി നവരാത്രി കാലത്തു നടത്തുന്ന ആരാധന ഏറെ വിശിഷ്‌ടമാണ്. മധു, മഹിഷാസുരൻ, നിശുംഭൻ, ധൂമ്രലോചൻ, രക്‌തബീജൻ, ശുംഭൻ, ചണ്ഡൻ, മുണ്ഡൻ, കൈടഭൻ എന്നീ ഒൻപത് അസുരന്മാരെ ദുർഗാദേവി നേരിട്ടപ്പോൾ ദേവീവിജയത്തിനായി സർവചരാചരങ്ങളും പ്രാർഥിച്ചതിന്റെ ഓർമ പുതുക്കലാണ് ബൊമ്മക്കൊലു എന്നൊരു വിശ്വാസവും ഉണ്ട്.
ബൊമ്മക്കൊലു ഒരു കുടുംബസംഗമത്തിനുള്ള വേദി കൂടിയാണ്. ബന്ധുക്കളും അയൽവീട്ടുകാരുമെല്ലാം ബൊമ്മക്കൊലു കാണാനെത്തും. വിജയദശമി ദിവസം സന്ധ്യക്ക്‌ ദീപാരാധന കഴിഞ്ഞ ഉടൻതന്നെ മരപ്പാവകളെ കിടത്തിവെക്കുന്ന ചടങ്ങാണ്. പിന്നീട് മംഗളംപാടി അവസാനിപ്പിക്കും. അടുത്ത ദിവസം പാവകളെയെല്ലാം പൊതിഞ്ഞ് സൂക്ഷിക്കും. ഓരോ വർഷവും കൂടുതൽ പാവകളെ ബൊമ്മക്കൊലുവിൽ ഉൾപ്പെടുത്തും. ബൊമ്മക്കൊലു പൂജയിലൂടെ ദേവീസാന്നിധ്യമുണ്ടാകുമെന്നും ഇത് ഐശ്വര്യം കൊണ്ടുവരുമെന്നുമാണ് വിശ്വാസം🙏