Sunday, 29 January 2023

വരിഞ്ഞം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയിൽ സമൂഹപൊങ്കാലയും മഞ്ഞനീരാട്ടും ഭക്തിസാന്ദ്രമായി.

ചാത്തന്നൂർ : വരിഞ്ഞം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയിൽ സമൂഹപൊങ്കാലയും മഞ്ഞനീരാട്ടും ഭക്തിസാന്ദ്രമായി.
നിരന്നു കവിഞ്ഞ പൊങ്കാല അടുപ്പുകളിൽ തയ്യാറാക്കിയ നിവേദ്യം  
സുബ്രഹ് മണ്യ ഭഗവാന് 
സമർപ്പിച്ച് ഭക്തർ സായൂജ്യം നേടി. പുലർച്ചെ മുതൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം കലശാഭിഷേകം കഴിഞ്ഞതോടെ പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. ക്ഷേത്രത്തിൻ്റെ കിഴക്കേമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്നു. വാദ്യമേളങ്ങളും ദേവീസ്തുതികളും വായ്ക്കുരവയും ചടങ്ങിനെ ഭക്തി സാന്ദ്രമാക്കി. അഗ്നിയും പുകയും അന്തരീക്ഷത്തിൽ നിറഞ്ഞതോടെ ക്ഷേത്രസന്നിധി മറ്റൊരു യാഗശാലയായി.പൊങ്കാലക്കുട്ടുകൾ വെന്ത് നിറഞ്ഞ് കലം തൂകിയതോടെ അടുപ്പുകൾക്ക് മുൻപിലെ തൂശനിലയിൽ കർപ്പൂരവും ചന്ദനത്തിരിയും കത്തിച്ചു മനമുരുകി പ്രാർത്ഥിച്ചു നിവേദ്യ സമർപ്പണം നടത്തി.ക്ഷേത്ര പൂജാരിമാരെത്തി പുണ്യാഹം തളിച്ചതോടെ മനം നിറഞ്ഞ ഭക്തർ മഞ്ഞനീരാട്ടും കണ്ടു കൊണ്ടാണ് മടക്കയാത്ര തുടങ്ങിയത്.

Tuesday, 24 January 2023

സിപിഎം നേതാവായ കരാറുകാരൻ നടത്തിയ നിർമ്മാണപ്രവർത്തിയിൽ അപാകത റോഡ് നിർമ്മാണം നിർത്തിവച്ചു.

സിപിഎം നേതാവായ കരാറുകാരൻ നടത്തിയ 
നിർമ്മാണപ്രവർത്തിയിൽ അപാകത റോഡ് നിർമ്മാണം നിർത്തിവച്ചു.

ചാത്തന്നൂർ : ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇല്ലാതെ നടത്തിയ റോഡ് 
നിർമ്മാണപ്രവർത്തിയിൽ അപാകത റോഡ് നിർമ്മാണം നിർത്തിവച്ചു. വർഷങ്ങളായി തകർന്ന് കിടക്കുന്ന കാഞ്ഞിരംവിള ക്ഷേത്രം റോഡിന്റെ നിർമ്മാണപ്രവർത്തികളാണ് നാട്ടുകാർ തടഞ്ഞത്. ഉത്സവം അടുത്ത് വന്നിട്ടും റോഡ് തകർന്ന് കിടക്കുന്നതായി ജന്മഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പഞ്ചായത്ത്‌ അടിയന്തിര ഫണ്ട് അനുവദിച്ചു കൊണ്ട് ഉത്സവത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ റോഡ് നിർമ്മാണം നടത്തുകയായിരുന്നു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കാരാറുകാരന്റെ നേതൃത്വത്തിൽ 
കുഴികൾ അടയ്ക്കാതെ റോഡിന്റെ സൈഡ് ഭാഗങ്ങൾ വൃത്തിയാക്കാതെ സ്കെച്ചും പ്ലാനും എല്ലാം അട്ടിമറിച്ചു കൊണ്ട് ടാറിoഗിൽ കൃത്രിമം കാണിച്ചു കൊണ്ട് 
കുഴികളിൽ വെള്ളം കെട്ടികിടക്കുന്ന ഭാഗങ്ങളിൽ പാറയിട്ട് മൂടാതെ 
പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇല്ലാതെ 
നടത്തിയ നിർമ്മാണപ്രവർത്തികളാണ് നാട്ടുകാർ തടയുകയും തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ട് നിർത്തി വയ്പ്പിച്ചതും. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ പഞ്ചായത്ത്‌ ഭരിക്കുന്ന 
സിപിഎം നേതാക്കളുടെ പിന്തുണയോടെ സിപിഎംകാരായ കരാറുകാർ നടത്തിയ അഴിമതിയാണ് റോഡ് നിർമ്മാണത്തിൽ നടക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു.
ഫോട്ടോ : റോഡ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് ജോലിക്കാർ വെള്ളം കോരി കളയുന്നു.

Saturday, 21 January 2023

തലശ്ശേരി ജഗന്നാഥ ക്ഷേത്രം -ആ 'യോഗനയനങ്ങൾ' അവിടെയും 'മിഴിനീരണിഞ്ഞു


❤️തലശ്ശേരി ജഗന്നാഥ ക്ഷേത്രം -
ആ 'യോഗനയനങ്ങൾ' അവിടെയും 'മിഴിനീരണിഞ്ഞു'❤️

2023 ജനുവരി 3, ചൊവ്വാഴ്ച പുലർകാലത്ത് തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പാദം പതിയുമ്പോൾ മനസ്സും ശരീരവും കുളിരണിഞ്ഞു. ധനുമാസരാവിലെ കുളിർകാറ്റേറ്റുള്ള തണുപ്പുകൊണ്ടായിരുന്നില്ല അത്.

മലബാറിന്റെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതികൾക്ക് ഏറെ സ്വാധീനം ചെലുത്തിയ ആ ചരിത്ര മുഹൂർത്തത്തിന് നാന്ദി കുറിച്ച സ്ഥലം. അതിന്റെ സാക്ഷാത്ക്കാരത്തിനായി ശ്രീനാരായണ ഗുരുദേവന്റെ പാദരേണുക്കൾ ആദ്യം പതിഞ്ഞതിവിടെയാണ് ; 1906 മാർച്ച്‌ 17, രാത്രി 8.30ന്.
തലശ്ശേരിയിലേക്കുള്ള ട്രെയിൻ യാത്രയിൽ ആ ഓർമ്മകൾ ഓരോന്നായി മനസ്സിൽ പൂത്തുലഞ്ഞു നിന്ന മഹനീയ നിമിഷം. ആ ഓർമ്മയിൽ, ആ മണ്ണിലേക്ക് കാലുകുത്തുമ്പോൾ, മനസ്സ് എങ്ങനെ കുളിരണിയാതിരിക്കും!!!

ജാതീയമായ ഉച്ചനീചത്വങ്ങൾകൊണ്ട് ഭ്രാന്താലയമായിരുന്നകേരളത്തെ ആധുനിക കേരള മാക്കിയതിന്റെ അടിസ്ഥാനശിലാകർമ്മമായിരുന്നല്ലോ 1888-ൽ ഗുരുദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠയിലൂടെ സാധിച്ചെടുത്തത്. അവിടെ കൊളുത്തിയ നവോത്ഥാനത്തിന്റെ പ്രകാശകിരണങ്ങൾ, ആ ആത്മീയതേജസ്സിന്റെ തപശക്തിയാൽ, കോടിക്കണക്കിനു ജനമനസ്സുകളിലേക്ക് ആഴ്ന്നിറങ്ങി, അവരിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുവാൻ അധിക സമയം വേണ്ടിവന്നില്ല. കേരളത്തിന്റെ തെക്കെയറ്റത്തു നിന്നും അങ്ങ് വടക്ക് മലബാറിനെയും അത് പ്രകമ്പനം കൊള്ളിച്ചത് സ്വാഭാവികം മാത്രം.

മലബാറിന്റെ മണ്ണിലേക്ക് സ്വാമി തൃപ്പാദങ്ങളുടെ പാദരേണുക്കൾ പതിയുന്നതിന് നിമിത്തമായ ഒരു വ്യക്തിത്വമുണ്ട് -

'വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ'.

തലശ്ശേരിയുടെ ഹൃദയഭാഗത്ത്‌ 'കെ. വേൽ ആന്റ് കമ്പനി' എന്ന പേരിൽ ഒരു മെഡിക്കൽ ഷോപ്പ് അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു. അതിന്റെ ആവശ്യങ്ങൾക്കായി പലപ്പോഴും അദ്ദേഹം മദ്രാസിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെയൊരു യാത്രാവേളയിലാണ് ഗുരുദേവനെക്കുറിച്ചും, ഗുരുദേവന്റെ സാമൂഹ്യപരിഷ്ക്കരണ പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെ കുഞ്ഞിക്കണ്ണൻ കൂടുതലായി അറിയുന്നത്. ആ അറിവ് കുഞ്ഞിക്കണ്ണനെ ഗുരുവിലേക്ക് കൂടുതൽ അടുപ്പിക്കുകയായിരുന്നു.

മലബാറിലുള്ള ജനങ്ങൾക്ക് അക്കാലത്ത് ഗുരുദേവനെക്കുറിച്ച് കൂടുതൽ അറിവുണ്ടായിരുന്നില്ല.

തന്റെ നാട്ടിൽ ജാതീയമായ ഉച്ചനീചത്വത്തിലും, ദുർദേവത ആരാധനയിലും മുഴുകിക്കിടന്ന ജനങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കുവാൻ ഒരു ക്ഷേത്രം സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയാണ് നാലഞ്ചു ദിവസം വളരെയധികം കഷ്ടതകൾ സഹിച്ച് അദ്ദേഹം ഗുരുദേവനെ നേരിൽക്കാണുന്നതിനായി ശിവഗിരിയിൽ എത്തിച്ചേർന്നത്. ശിവഗിരിക്കുന്നിന്റെ മുകൾപ്പരപ്പിൽ വെച്ച് ഗുരുദേവനെ കാണുവാനും തന്റെ ആഗ്രഹം അറിയിക്കുവാനുമുള്ള ഭാഗ്യം കുഞ്ഞിക്കണ്ണന് ലഭിച്ചു -

കുഞ്ഞി : മഹാഗുരോ, അവിടുന്നു തെക്കൻ ദിക്കുകളിൽ ക്ഷേത്രങ്ങളുണ്ടാക്കി വിഗ്രഹ പ്രതിഷ്ഠ ചെയ്തു കൊടുത്തിട്ടുള്ളതായറിയുന്നു. അതുപോലെ, ഞങ്ങൾക്ക് തലശ്ശേരിയിലും ഒരു ക്ഷേത്രം ആവശ്യമായി വന്നിരിക്കുന്നു. ദയവായി അങ്ങൂന്ന് പ്രതിഷ്ഠിച്ചുതന്ന് ഞങ്ങളുടെ ചിരകാലാഭിലാഷം പൂർത്തീകരിച്ചു തരണം.

ഗുരു : അവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവർ അധികമില്ലയോ?

കുഞ്ഞി: ഉണ്ട്, സ്വാമി.

ഗുരു : സംസ്‌കൃതം പരിചയമുള്ളവരും വേദാന്തികളും ബ്രഹ്മസമാജക്കാരും ഉണ്ടല്ലോ?

കുഞ്ഞി : ഉണ്ട്, സ്വാമി.

ഗുരു : പിന്നെ നാം എന്തിന് അവിടെ വന്ന് ക്ഷേത്രം സ്ഥാപിക്കണം? അങ്ങുനിന്ന് ഏതോ ഒരാൾ വന്ന് കല്ലു നാട്ടിക്കൊടുത്തു എന്ന് അവർ നമ്മെ അധിക്ഷേപിക്കില്ലേ?

ഇതിന് മറുപടിയായി കുഞ്ഞിക്കണ്ണൻ ഒരു പ്രസംഗം തന്നെ ചെയ്തു.

കുഞ്ഞി : സ്വാമീ, ഈ വേദാന്തവും ബ്രഹ്മസമാജവുമെല്ലാം ഉണ്ടായിട്ടും അവിടങ്ങളിൽ നടന്നുവരുന്ന പൈശാചികവും ശോചനീയവുമായ ദുർദേവതാരാധനകൾ നിറുത്തുവാനോ, അതിൽ വിശ്വസിച്ചു വലയുന്നവരെ രക്ഷിക്കാനോ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. സമുദായം മദ്യപാനത്തിലും മൃഗബലിയിലും ദുർമൂർത്തി സേവയിലും മുഴുകി അധഃപ്പതിച്ചു കിടക്കുകയാണ്. സാത്വികാരാധനയോടു കൂടിയ ഒരു ക്ഷേത്രമെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ........

കുഞ്ഞിക്കണ്ണൻ ഇപ്പോൾ പൊയ്ക്കോളൂ. നാം വേണ്ടത് ചെയ്തുതരാം. ആ കാരുണ്യമൂർത്തിയുടെ തിരുമൊഴികൾ കുഞ്ഞിക്കണ്ണനെ ആഹ്ലാദചിത്തനാക്കി. 

ഈ സംഭാഷണമാണ് തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രത്തിന്റെ ഉദയത്തിന് നാന്ദി കുറിച്ചത്.

കുഞ്ഞിക്കണ്ണന്റെ ആഗ്രഹം സഫലീകരിക്കുന്നതിനായിട്ടാണ് ഗുരുദേവൻ ട്രെയിൻ മാർഗ്ഗം 1906 മാർച്ച്‌ 17, ശനിയാഴ്ച, രാത്രി 8.30ന് തലശ്ശേരിയിൽ എത്തിച്ചേർന്നത്. ശ്രീനാരായണ ഋഷിയുടെ പാദ പത്മങ്ങൾ സ്റ്റേഷൻ പ്ലാറ്റഫോമിൽ പതിഞ്ഞപ്പോൾ, അതിൽ ഏറ്റവുമധികം സന്തോഷിച്ചത് 
കുഞ്ഞിക്കണ്ണനാണ്.

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കുഞ്ഞിക്കണ്ണനും മറ്റു വിശ്ഷ്ട വ്യക്തികൾക്കുമൊപ്പം സ്വാമികൾ പോയത് കുഞ്ഞിക്കണ്ണന്റെ വീട്ടിലേക്കായിരുന്നു.
അടുത്ത ദിവസം സമുദായ പ്രമാണിമാരും മറ്റുള്ളവരുമൊക്കെയായി ചർച്ച ചെയ്ത്, മുൻകൂട്ടി കണ്ടുവെച്ചിരുന്ന സ്ഥലത്തു ക്ഷേത്രത്തിന് കുറ്റിയടിക്കുവാൻ തീരുമാനിച്ചു.

1906 മാർച്ച്‌ 23, വെള്ളിയാഴ്ച, മുഹൂർത്തമൊന്നും നോക്കാതെ, ക്ഷേത്ര ശ്രീകോവിലിന് ഗുരുദേവൻ കുറ്റിയടിച്ച് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനു ശേഷം അടുത്ത ദിവസം തന്നെ ഗുരുദേവൻ അവിടെ നിന്നും മടങ്ങി.

1906 ഏപ്രിൽ 21, ശനിയാഴ്ച മഹാകവി കുമാരനാശാന്റെ സാന്നിദ്ധ്യത്തിൽ കൊറ്റിയത്ത് രാമുണ്ണി വക്കീൽ ക്ഷേത്രത്തിനു തറക്കല്ലിട്ടു. തുടർന്ന് ക്ഷേത്രത്തിന്റെ പണികൾ ആരംഭിക്കുകയും ചെയ്തു. പിന്നീട് പണി പൂർത്തിയായ ക്ഷേത്രത്തിൽ 1908 ഫെബ്രുവരി 13, വ്യാഴാഴ്ച രാത്രിയിൽ ഗുരുദേവൻ പ്രതിഷ്ഠ നടത്തുകയും, ക്ഷേത്രത്തിന് "ശ്രീ ജഗന്നാഥക്ഷേത്രം" എന്ന് നാമകരണവും ചെയ്തു. പുരി ജഗന്നാഥ ക്ഷേത്രത്തിനെ അനുസ്മരിച്ചുകൊണ്ടാണ് ഗുരുദേവൻ ഈ ക്ഷേത്രത്തിന് "ശ്രീ ജഗന്നാഥക്ഷേത്രം" എന്ന് പേര് കല്പിച്ചു കൊടുത്തത്. പുരി ജഗന്നാഥ ക്ഷേത്രത്തിൽ വളരെ പണ്ടു കാലം മുതൽക്കെ ജാതിവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനം അനുവദിച്ചിരുന്നു.

ഈ ക്ഷേത്രത്തിൽ ഹരിജനങ്ങളെയും മറ്റും പ്രവേശിപ്പിക്കുന്നതിൽ പൂർവ്വാചാരപ്രിയരായ ചിലർക്ക് വിരോധമുള്ളതായി ഗുരുദേവൻ അറിഞ്ഞിരുന്നു.
ആ വിഷയത്തെക്കുറിച്ച് മൂർക്കോത്തു കുമാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു -

"താൻ ഏർപ്പെടുത്തിയ ക്ഷേത്രങ്ങളൊക്കെ ജാതിഭേദം കൂടാതെ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്നാണ് ഗുരുസ്വാമികളുടെ കല്പന. അതനുസരിച്ച് പ്രവർത്തിക്കുവാൻ മടിയുള്ള ചിലരുടെ മനസ്ഥിതിയെപ്പറ്റി എന്തു പറയണമെന്ന് അറിയുന്നില്ല. തലശ്ശേരി ജഗന്നാഥ ക്ഷേത്രം ഏർപ്പെടുത്തിയ കാലത്തുതന്നെ അവിടെ പുലയരെ കയറ്റുന്ന കാര്യത്തെപ്പറ്റി ആലോചനയുണ്ടായിരുന്നു. ചിലർ അന്ന് വിരോധം പറഞ്ഞു. ഒടുവിൽ സ്വാമികൾ, ജനങ്ങളുടെ ഇടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെന്നറിയുകയും ക്ഷോപം ഉണ്ടായേക്കാമെന്നു ഭയപ്പെടുകയും ചെയ്തതിനാൽ - 'എന്നാൽ അവർ തല്ക്കാലം ഇവിടം വരെ വന്നുകൊള്ളട്ടെ' എന്ന് പറഞ്ഞ് ഒരു സ്ഥലം കാണിച്ചുകൊടുത്തിരുന്നു. കൊല്ലംതോറും ഉണ്ടാകാറുള്ള ഉത്സവാവസരത്തിൽ
ഒരു ദിവസം ആ പാവങ്ങൾ തങ്ങളുടെ വാദ്യഘോഷത്തോടുകൂടി അവിടെവരെ ചെന്നു ക്ഷേത്രത്തിൽ ചില വഴിപാടുകൾ കഴിക്കുക പതിവായിരുന്നു. കുറെ കൊല്ലം കഴിഞ്ഞപ്പോൾ ചില പ്രമാണിമാർ, അവരെ അവിടുന്നും ദൂരത്ത് നിർത്തി. അങ്ങനെയാണെങ്കിൽ തങ്ങൾ ക്ഷേത്രത്തിലേക്ക് വഴിപാടും കൊണ്ടുവരുന്നതല്ല എന്ന് പുലയർ ശഠിച്ചു. ഈ വിവരം അറിഞ്ഞപ്പോഴാണ് ഇതിനെപ്പറ്റി ആലോചിക്കുവാൻ ചില യുവജനങ്ങളുടെ ഉത്സാഹത്താൽ ഒരു സഭ ചേർന്നത്. അങ്ങനെയുള്ള ഒരു സഭയിൽ പ്രസംഗിപ്പാൻ ശ്രീമാൻ കെ. അയ്യപ്പനെ അനുവദിക്കുകയില്ലെന്നുപോലും ചിലർ ശഠിച്ചിരുന്നു. ഈ വിവരമൊക്കെ അറിഞ്ഞ ശേഷം നാരായണ ഗുരുസ്വാമികൾ തന്നെ തലശ്ശേരിയിൽ വരികയും ക്ഷേത്രത്തിൽ വലിയൊരു സഭ വിളിച്ചുകൂട്ടുകയും ചെയ്തു. ക്ഷേത്രം ഡയറക്ടർമാരിൽത്തന്നെ പലരും പുലയർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിൽ ആ അവസരത്തിൽ എതിരഭിപ്രായം പറയുകയുണ്ടായി. ഒടുവിൽ മാസത്തിലൊരിക്കൽ പുലയർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിരോധമില്ലെന്ന് തീർച്ച ചെയ്തു.
അടുത്ത അവസരത്തിൽ സ്വാമിയുടെ സാന്നിധ്യത്തിൽ പുലയർ ഭജനയോടുകൂടി ക്ഷേത്രത്തിൽ പ്രവേശിച്ചു പ്രദക്ഷിണം ചെയ്യുകയും സ്വാമികൾക്ക് പഴം, മുന്തിരിങ്ങ, കൽക്കണ്ടം മുതലായവ കാഴ്ച്ച വെക്കുകയും ചെയ്തു. അത് അവിടെ കൂടിയ എല്ലാവർക്കും തൃപ്പാദങ്ങൾ എടുത്തു കൊടുത്തു. അന്നു പുലയരിൽ ചിലർ സ്വാമികളുടെ കാലിൽ  സാഷ്ടാംഗം നമസ്കരിച്ചു വീണുരുണ്ടുകൊണ്ടിരുന്നപ്പോൾ കാരുണ്യമൂർത്തിയായ ആ മഹാത്മാവിന്റെ കണ്ണിൽ നിന്നും വെള്ളം ഒഴുകിക്കൊണ്ടിരുന്നതു കണ്ടവരാരും ആജീവനാന്തം ആ കാഴ്ച്ച വിസ്മരിക്കുന്നതല്ല. ഇപ്പോൾ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ജാതിഭേദം കൂടാതെ മാസത്തിൽ ഒരിക്കൽ മാത്രമല്ല ഏതവസരത്തിലും പ്രവേശനം നൽകതക്ക വിധത്തിൽ പഴയ മമൂൽപ്രിയന്മാരുടെ മനസ്സിനെ അലിയിക്കാൻ ആ ബാഷ്പധാര കാരണമായിത്തീർന്നു." (ശ്രീനാരായണഗുരുസ്വാമികളുടെ ജീവചരിത്രം, മൂർക്കോത്ത്‌ കുമാരൻ - പേജ് 173-174).

പുലയുരുടെ ക്ഷേത്രപ്രവേശനത്തിനായി കഠിന പ്രയത്നം ചെയ്‌ത മൂർക്കൊത്തു കുമാരനെപ്പറ്റി, അദ്ദേഹത്തിന്റെ മകൻ മൂർക്കൊത്തു കുഞ്ഞപ്പ ഇങ്ങനെ രേഖപ്പെടുത്തുന്നു -

"..... അനേകം ജനങ്ങളുടെ മുൻപിൽ വെച്ച് ഒരാളുടെ മുമ്പിലും തല കുനിക്കുകപോലും ചെയ്യാത്ത 'മൂർക്കോത്തു കുമാരൻ' സ്വാമികളുടെ കാൽക്കൽ ഇടിവെട്ടേറ്റ തെങ്ങുപോലെ ദണ്ഡനമസ്കാരം ചെയ്തു. സ്വാമികൾ തന്നെ അല്പം വികാരതരളിതനായി. ആളുകളൊക്കെ അന്തം വിട്ടുപോയി. ആ രംഗം കണ്ടു നിന്നവർ വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും പുളകമാർന്നുകൊണ്ട് അതിനെപ്പറ്റി വിവരിക്കാറുണ്ട്. അതായിരുന്നു ജീവിതത്തിൽ ആദ്യവും അവസാനവുമായി മൂർക്കോത്തു കുമാരൻ ചെയ്ത നമസ്കാരം."

സാധു ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും തലശ്ശേരിയുടെ മണ്ണിൽ ആ 'യോഗനയനങ്ങൾ' വീണ്ടും 'മിഴിനീരണിഞ്ഞു'.

തലശ്ശേരി ടെംപിൾ ഗേറ്റ് കടന്ന് ക്ഷേത്രത്തിൽ എത്തുമ്പോഴേക്കും ഈ ചരിത്ര സംഭവങ്ങൾ ഒന്നൊന്നായി മമനസ്സിൽ തെളിഞ്ഞുവരികയും, ആ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു പ്രതീതിയിൽ ക്ഷേത്രമുറ്റത്ത്‌ സ്ഥാപിതമായിരിക്കുന്ന ഗുരുമന്ദിരത്തിനു മുന്നിൽ എത്തിച്ചേരുകയും ചെയ്തു.

ഗുരുദേവൻ സശരീരനായിരിക്കുമ്പോൾ, ലോകത്താദ്യമായി ഗുരുവിന്റെ ഒരു ലോഹ പ്രതിമ സ്ഥാപിതമാകുന്നത് തലശ്ശേരി ജഗന്നാഥക്ഷേത്രപ്പറമ്പിനുള്ളിലാണ്.

1926 ജനുവരി 31, ഞായറാഴ്ച തലശ്ശേരിയിൽ ശ്രീമാൻ മുണ്ടങ്ങാടൻ ഗോവിന്ദന്റെ വീട്ടിൽ വെച്ച്  തൊഴിലാളി സംഘത്തിന്റെ ഒരു യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ വെച്ച് നാരായണ ഗുരുസ്വാമിയുടെ ഒരു പ്രതിമ തലശ്ശേരി ജഗന്നാഥ ക്ഷേത്രപറമ്പിൽ സ്ഥാപിക്കുവാൻ പരിശ്രമം ചെയ്യണമെന്ന് മൂർക്കോത്തു കുമാരനാണ് അഭിപ്രായപ്പെട്ടത്. അവിടെ കൂടിയവരെല്ലാം അതു സമ്മതിക്കുകയും, അതിനായി ശ്രീമത് ബോധാനന്ദ സ്വാമികൾ അദ്ധ്യക്ഷനായും ശ്രീമത് ചൈതന്യ സ്വാമികൾ ഉപാദ്ധ്യക്ഷനായും ശ്രീ മുണ്ടങ്ങാടൻ ഗോവിന്ദൻ ഖജാൻ ജിയായും ശ്രീ മൂർക്കോത്തു കുമാരൻ സെക്രട്ടറി ആയും ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ഇതിന്റെ ധനശേഖരണാർത്ഥം മൂർക്കോത്തു കുമാരൻ കൊളമ്പ് സന്ദർശിക്കുകയും, അവിടെവെച്ച് പ്രൊഫ.   തവറലി എന്ന ഇറ്റാലിയൻ ശിൽപ്പിയെ പരിചയപ്പെടുകയും പ്രതിമാ നിർമ്മാണം അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു.

ഇന്ന് കേരളത്തിൽ കാണുന്ന ഗുരുദേവ പ്രതിമകളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമാണ് ഈ പ്രതിമ. ഇത് ഇറ്റലിയിൽ നിന്നും കൊണ്ടുവരുന്ന വേളയിൽ കൊളമ്പിൽ ഇറക്കുകയുണ്ടായി. അന്ന് കൊളമ്പിലുണ്ടായിരുന്ന ഗുരുദേവൻ ഈ പ്രതിമ കണ്ടിട്ട് പറഞ്ഞ വാക്കുകൾ വളരെ പ്രസിദ്ധമാണ് -
"ആഹാരവും ജലവും വേണ്ട. എന്നും ജീവിച്ചിരുന്നുകൊള്ളും" എന്നാണ്.

പതിന്നാലു മാസത്തെ കഠിന പ്രയത്നത്തിന്റെ ഫലമായി 1927 മാർച്ച്‌ 13ന്, ഗുരുദേവൻ തന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്ത ശ്രീമത് ബോധാനനന്ദ സ്വാമികൾ, ഗുരുദേവന്റെ ഈ ലോഹപ്രതിമ മന്ദിരത്തിനുള്ളിൽ പ്രത്യേകം തയാറാക്കിയ മണിമഞ്ചത്തിൽ പ്രതിഷ്ഠിച്ചു.

ഗുരുദേവൻ സശരീരനായി ഇരിക്കുമ്പോൾ തന്നെ ഗുരുവിന്റെ പ്രതിമ എന്തുകൊണ്ട് സ്ഥാപിച്ചു എന്നുള്ളതിനെക്കുറിച്ച് മൂർക്കോത്ത് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു -

"ഏതായാലും ലോകരക്ഷാർത്ഥം നിഷ്കാമമായി ഏറ്റവും ഫലപ്രദമായ മാർഗ്ഗത്തിൽ കർമ്മം ചെയ്യുന്ന ഒരു ജ്ഞാനയോഗിയുടെ ഓർമ്മയ്ക്കായി അവിടുത്തെ ഒരു പ്രതിമ സ്ഥാപിക്കുന്നതിൽ പരിശ്രമിച്ചതിന്, യാതൊരു സമാധാനവും പറയേണ്ടുന്നാവശ്യം അശേഷം ഇല്ല. തങ്ങൾക്ക് സ്നേഹമുള്ളതോ, തങ്ങൾക്കു വല്ല ദ്രവ്യവും സമ്പാദിച്ചു കൊടുത്തതോ ആയ ഒരാളോടുള്ള കൃതജ്ഞതയെ കാണിപ്പാൻ രണ്ടോ, മൂന്നോ, അഞ്ചോ, പത്തോ ആളുകൾ സ്ഥാപിക്കുന്ന ഒരു സ്മാരകമല്ല ഇത്. ദ്രവ്യസ്ഥനായ ഒരാൾ തനിക്ക് പ്രിയപ്പെട്ട വല്ലവരുടെയും ഓർമ്മയെ നിലനിറുത്താൻ ചെയ്യുന്നതുമല്ല. അനേകകാലമായി കേരളീയർ ആചരിക്കുന്നതും അവരുടെ അഭിവൃത്തിക്കു തടസ്സമായി നിൽക്കുന്നതും ആയ ചില ദോഷങ്ങളെ പരിഹരിച്ചു സങ്കടങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സമുദായങ്ങളെ ഉദ്ധരിച്ച് :

അന്യർക്ക് ഗുണം ചെയ്‌വതിനായുസ്സുവപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും

ബലിചെയ്യുന്ന ഒരു മഹാത്മാവിനോട് കൃതജ്ഞത കാണിപ്പാൻ വേണ്ടിയും അവിടുത്തെ പാവനമായ ആദർശങ്ങൾ മേലിൽ അനുസരിക്കാനിരിക്കുന്ന ഇനിയത്തെ തലമുറകൾക്ക് അവിടുത്തെ ശരിയായ രൂപം കണ്ടു ബഹുമാനിക്കാൻ സഹായമായിത്തീരേണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയും അവിടുത്തെയോടു ഭക്തിബഹുമാനങ്ങളുള്ള അനേകം ആളുകൾ യഥാ ശക്തി സംഭാവന ചെയ്തു സാധിച്ചതാണ് ഈ പ്രതിമ."

ഇനിയും 'ജഗന്നാഥനെ 'ക്കൂടി കണ്ടുമടങ്ങാം എന്ന ചിന്തയാലാണ് ക്ഷേത്രത്തിന്  മുൻപിലുള്ള മണ്ഡപത്തിൽ കയറിത്. അവിടെ നിന്നും അമ്പലത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് അടുത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡ്‌ ദൃഷ്ടിയിൽപ്പെട്ടു. അമ്പലത്തിലെ പൂജാസമയങ്ങളുടെയും പൂജാവിധികളുടെയും നീണ്ടയൊരു പട്ടിക. അതൊക്കെ വായിച്ച് താഴേക്ക് ചെല്ലുമ്പോൾ ചെറിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു -

"ബനിയൻ, ഷർട്ട്‌, ലുങ്കി മുതലായവ ധരിച്ചുകൊണ്ട് അമ്പലത്തിനുള്ളിൽ പ്രവേശിക്കരുത്."

ഇതു വായിച്ചിട്ട് അത്ഭുതമൊന്നും തോന്നിയില്ല. കാരണം ഗുരുദേവന്റെ സാന്നിധ്യത്തിൽപോലും പുലയരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കുവാൻ തയാറാകാതെയിരുന്ന കുറെ മാമൂൽപ്രിയർ ഉണ്ടായിരുന്ന ഇടമാണല്ലോ. അവരുടെ പിന്തലമുറക്കാർ വേരറ്റുപോയിട്ടില്ലായെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു.
 ഞാനൊരപരിചിതനായതുകൊണ്ടാവാം, ഒരു ശാന്തിക്കാരൻ വന്ന് സൂക്ഷിച്ചു നോക്കിയിട്ട് - "എവിടെ നിന്നാണ്?"

ഞാൻ : കുറെ തെക്കുനിന്നാണ്.  ഇത് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമല്ലേ?

ശാന്തി - "അതെ".

ഞാൻ : ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലാണോ ഈ 'ആചാരം'! ഇതെന്ത് കഷ്ടമാണ്!!

ശാന്തി : (ദേക്ഷ്യം വന്നിട്ട്) "ഇത് ക്ഷേത്രമാണ്. ഇവിടെ ചില ആചാരങ്ങളൊക്കെയുണ്ട്.  അത് പണ്ടുമുതലെ ഉള്ളതാണ്. ഇവിടെ വരുന്നവർ അതാചാരിക്കണം!

ഞാൻ : ഏതെല്ലാം ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും മാറ്റിമറിച്ചാണ് ഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയിട്ടുള്ളതെന്ന് അറിയുമോ?

അപ്പോഴേക്കും അവിടുത്തെ മേൽശാന്തി വന്ന് ഇടപെട്ടു.

"ഷർട്ട്‌ ഊരിയെ അകത്തു കയറാൻ പാടുള്ളു എന്നത് ഇവിടുത്തെ പണ്ടുമുതലെയുള്ള ആചാരമാണ്. അത് അനുഷ്ഠിച്ചേ മതിയാകു.

ഞാൻ : അതു ശെരി, പണ്ടുമുതലെയുള്ള ആചാരങ്ങൾ അനുഷ്ഠിച്ചെ മതിയാകു എങ്കിൽ, താങ്കൾക്ക് ശിവനെ പൂജിക്കുവാൻ കഴിയുമായിരുന്നോ? സാധാരണ,  ക്ഷേത്രങ്ങൾക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന 'തീണ്ടൽ പലകക്ക്' അപ്പുറത്തു നിൽക്കാനല്ലേ താങ്കൾക്ക് കഴിയുമായിരുന്നുള്ളു?? അതങ്ങ് മറന്നുപോയോ???

അപ്പോഴേക്കും അവിടെ ധാരാളം ആളുകൾ കൂടിക്കഴിഞ്ഞിരുന്നു. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽനിന്നും ഈ ആചാരം മാറ്റണമെന്ന് അവരിൽ പലരും പറയുന്നുണ്ടായിരുന്നു.

ശാന്തിക്കാരോട് തർക്കിച്ചിട്ട് കാര്യമില്ലായെന്ന ചിന്തയിൽ, മണ്ഡപത്തിൽ നിന്നുകൊണ്ട്, 'ജഗന്നാഥ'ന്റെ മുന്നിൽ എരിയുന്ന ദീപം (വെളിച്ചം അഥവാ 'അറിവ്', അതാണല്ലോ ഗുരുവിന്റെ ദൈവം) കണ്ട് മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുത്ത് ജഗന്നാഥനോട് യാത്ര പറഞ്ഞു.

ഈ ക്ഷേത്രം സ്ഥാപിച്ചിട്ട് 114 വർഷങ്ങൾ പിന്നിടുമ്പോഴും, ഗുരുദേവന്റെ സങ്കല്പത്തിലുള്ള (ക്ഷേത്രത്തിന് ചുറ്റും നല്ല തണൽമരങ്ങൾ വെച്ചുപിടിപ്പിക്കണം. അതിനു ചുറ്റും ഇരിപ്പിടങ്ങൾ കെട്ടണം. നല്ല പൂന്തോട്ടം ഉണ്ടാകണം. എല്ലാ മതഗ്രന്ഥങ്ങളുമടങ്ങിയ വായനശാല ഉണ്ടാകണം. കുളിച്ച് നല്ല ചിന്തകളോടെ വരുന്ന ഭക്തർ മരത്തണലിലിരുന്ന് ഈ പുസ്തകങ്ങൾ വായിച്ച് അറിവ് നേടണം)
 ഒരു ക്ഷേത്രമാകുവാൻ ഈ ക്ഷേത്രത്തിന് (ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഏതാണ്ടേല്ലാ ക്ഷേത്രങ്ങളുടെയും അവസ്ഥ ഇതു തന്നെ) കഴിഞ്ഞില്ലല്ലോ എന്ന് മനസ്സ് ഇപ്പോഴും മന്ത്രിച്ചുകൊണ്ടിരിക്കുന്നു.
🙏🙏🙏

സുതൻ ഭാസ്കരൻ
വൈസ് പ്രസിഡന്റ്‌
ശ്രീനാരായാണ സേവാ സംഘം, കൊൽക്കത്ത
9433405527/8777530343

സുരക്ഷിതചാത്തന്നൂർ പദ്ധതിയിൽ പൊടിപൊടിച്ചത് ലക്ഷങ്ങൾ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

സുരക്ഷിതചാത്തന്നൂർ പദ്ധതിയിൽ പൊടിപൊടിച്ചത് ലക്ഷങ്ങൾ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
ചാത്തന്നൂര്‍ : ജി എസ് ജയലാൽ എം എൽ എ യുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നടപ്പാക്കിയ 
സുരക്ഷിത ചാത്തന്നൂര്‍ പദ്ധതി അവതാളത്തിലായി. ലക്ഷകണക്കിന് രൂപ ചിലവാക്കി സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനരഹിതമായി, ലക്ഷങ്ങൾ പൊടിപൊടിച്ചു നടത്തിയ ഉത്ഘാടന മാമാങ്കo പോലിസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രഹസനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രത്യേക പരിശീലനം നൽകി 
തിരിച്ചറിയല്‍ കാര്‍ഡുകൾ നല്‍കി 
പൊലീസ് തെരഞ്ഞെടുത്ത 
സന്നദ്ധ പ്രവര്‍ത്തകർ എവിടെയാണെന്ന് പോലും ജനങ്ങൾക്ക് അറിയില്ല.സർക്കാർ ഫണ്ടും എം എൽ എ ഫണ്ടും ദൂർത്തടിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത് 

@ ക്യാമറകൾ നോക്ക് കുത്തിയായി

പൊലീസ് നിര്‍ദ്ദേശിക്കുന്ന  കേന്ദ്രങ്ങളില്‍ ജനപങ്കാളിത്തത്തോടെ
സ്ഥാപിച്ച നൂറ് കണക്കിന് നിരീക്ഷണ ക്യാമറകള്‍ നോക്ക് കുത്തിയായി മാറി.
ലക്ഷകണക്കിന് രുപ മുടക്കി
ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ 
 വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകളാണ് പൂർണ്ണമായും പ്രവർത്തനരഹിതമായിരിക്കുന്നത്.
ക്യാമറകൾ പണിമുടക്കിയതോടെ
സുരക്ഷിത ചാത്തന്നൂർ
പദ്ധതി അവതാളത്തിലായി. 
കുറ്റകൃത്യങ്ങൾ 
നിരീക്ഷിക്കുന്നതിന് പോലീസിന് സഹായകരമായിരുന്നു. ഇ പദ്ധതി പ്രകാരം സ്ഥാപിച്ച ക്യാമറകളുടെയും 
സ്വകാര്യ സ്ഥാപനങ്ങളിലെയും സി സി ടി വി ക്യാമറകളെയും ആശ്രയിച്ചാണ് വിവിധ കേസുകളിൽ പോലീസ് അന്വേഷണം നടത്തുന്നത്. ഇതോടെ  നിരീക്ഷണ പദ്ധതി അവതാളത്തിലാവുകയാണ്. കഴിഞ്ഞ സർക്കാർ കാലത്താണ് ക്യാമറകൾ സ്ഥാപിച്ചത്. എറണാകുളത്തുള്ള സ്വകാര്യ കമ്പനിക്കാണ് ക്യാമറ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനത്തിന്റെ പരിപാലനം. സി സി ടി വി  ക്യാമറകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിൽ വീഴ്ചവരുത്തുന്നതായി നാട്ടുകാർ പറയുന്നു.പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനും ക്യാമറകൾ സഹായിച്ചിരുന്നു. ഇപ്പോൾ ഭൂരിപക്ഷം ക്യാമറകളും പ്രവർത്തനരഹിതമായി നോക്ക് കുത്തിയായി മാറി.

@ സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ജനകീയ സമിതികൾ എവിടെ?
നിയോജക മണ്ഡലത്തിലെ 140 വാര്‍ഡുകളില്‍ മൂന്ന് വാര്‍ഡുകള്‍ വീതം കേന്ദ്രീകരിച്ച് ഒരു ബീറ്റായി തിരിക്കുകയും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അതിന്റെ ചുമതല വഹിക്കുകയും ചെയ്തു കൊണ്ട് രൂപീകരിച്ച പെട്രോളിങ് സംവിധാനം എവിടെയെന്നാണ് നാട്ടുകാർ ചോദിക്കുന്നു. പ്രത്യേക പരിശീലനം നൽകി 
തിരിച്ചറിയല്‍ കാര്‍ഡുകൾ നല്‍കി 
പൊലീസ് തെരഞ്ഞെടുത്ത 
സന്നദ്ധ പ്രവര്‍ത്തകർ എവിടെയാണെന്ന് പോലും ജനങ്ങൾക്ക് അറിയില്ല.
ബീറ്റ് ചുമതലക്കാരായ പൊലീസ് ഉദ്യോഗസ്ഥന്‍ കണ്‍വീനറായി
വാര്‍ഡിലെ ജനപ്രതിനിധികളും വാര്‍ഡില്‍ താമസക്കാരായ ജനമൈത്രി സമിതി അംഗങ്ങളും ചേർന്ന് 
രൂപീകരിച്ച ജനകീയ സമിതികൾ വെള്ളത്തിൽ വരച്ച വരയായി മാറി 

 .





ഇരവിപുരം പാലം അപകടാവസ്ഥയിൽ. കൈവരി തകർന്നു


ഇരവിപുരം പാലം അപകടാവസ്ഥയിൽ. കൈവരി തകർന്നു 

കൊട്ടിയം : ഇരവിപുരം ജംങ്ഷനിൽ നിന്നും താന്നി തീരദേശ റോഡിലേക്ക് കടക്കുന്ന പാലത്തിൻ്റെ കൈവരി തകർന്നു അപകടാവസ്ഥയിലായി. ശനിയാഴ്ച വൈകിട്ട് ഏതോ വാഹനം തട്ടിയാണ് കൈവരി തകർന്നത്.കാലപ്പഴക്കം കൊണ്ട് പാലത്തിൻ്റെ പല ഭാഗങ്ങളും ബലക്ഷയത്തിലായിരുന്നു .ഇടുങ്ങിയ പാലത്തിലൂടെ രണ്ട് വശത്തേയ്ക്കും നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നു പോകുന്നത്. അപകട മുന്നറിയിപ്പായി നാട്ടുകാർ വലിച്ചുകെട്ടിയ ഒരു റിബൺമാത്രമാണ് ആകെയുള്ള സംരക്ഷണം.

വയലിൽ ക്ഷേത്രഭൂമി ചാത്തന്നൂരിലെഹൈന്ദവസമൂഹത്തിന്റെ ആചാരനുഷ്ടാനങ്ങളുടെ സംഗമഭൂമി.


ചാത്തന്നൂർ : വയലിൽ ക്ഷേത്രഭൂമി ചാത്തന്നൂരിലെഹൈന്ദവസമൂഹത്തിന്റെ 
ആചാരനുഷ്ടാനങ്ങളുടെ സംഗമഭൂമി. അഞ്ഞൂറ് വർഷത്തോളം പഴക്കമുള്ള വയലിൽ ഭഗവതി ക്ഷേത്രത്തിലെ 
ആചാര അനുഷ്ടാങ്ങളിൽ പ്രധാനമാണ് പൊങ്കാലയും നെടുംകുതിരയെടുപ്പും
മതിൽകെട്ടി വേർതിരിച്ചാൽ 
നൂറ്റാണ്ടുകളായി നടക്കുന്ന ഇ ആചാര അനുഷ്ടാനങ്ങൾ ഇല്ലാതാകും . ഒപ്പം തന്നെ കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ 
ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളിൽ പ്രധാനമായ ശ്രീഭൂതനാഥന്റെ പള്ളിവേട്ട ചടങ്ങുകൾ നടക്കുന്നത് വയലിൽ ക്ഷേത്രത്തിന് മുന്നിലെ 
ആൽമരചുവട്ടിലാണ് അത്തം ഉത്സവതലേന്ന് രാത്രി വയലിൽ ഭഗവതി ക്ഷേത്രത്തിൽ എത്തി പള്ളിവേട്ട നടത്തി
വയലിൽ ഭഗവതിയ്ക്ക് ദർശനം നൽകിയാണ് ശ്രീഭൂതനാഥൻ മടങ്ങുന്നത് ശ്രീഭൂതനാഥന്റെ ആചാര അനുഷ്ടാങ്ങളിൽ സുപ്രധാനമായ ചടങ്ങാണ് പള്ളിവേട്ട. അതി പുരാതനകാലം മുതൽ നിലനിൽക്കുന്ന ആചാര അനുഷ്ടാനങ്ങളെ തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്ന് ഭക്തജനങ്ങൾ ആരോപിക്കുന്നു.

@ നിരവധി തവണ ജനപ്രതിനിധികൾക്കും വ്യവസായ വകുപ്പിനും നിവേദനം നൽകി

എൻ. കെ പ്രേമചന്ദ്രൻ 
എം പിയ്ക്കും ജി. എസ്. ജയലാൽ 
എം എൽ എയ്ക്കും പഞ്ചായത്ത്‌ അധികൃതർക്കും നിരവധി നിവേദനങ്ങൾ ഭക്തജനങ്ങൾ നൽകിയെങ്കിലും എല്ലാം അവഗണിച്ചു കൊണ്ടാണ്  ഇവരുടെയെല്ലാം മൗനാനുവാദത്തോടെയാണ് 
വ്യവസായ വകുപ്പ് ഇ നീക്കം നടത്തുന്നത്. ചാത്തന്നൂർ പഞ്ചായത്ത്‌ കമ്മിറ്റിയിൽ വച്ച് പാസാക്കിയ സ്കെച്ചും പ്ലാനുമനുസരിച്ചു കൊണ്ടാണ് ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിക്കുന്ന സ്വകാര്യ വ്യക്തിയുടെ പിന്തുണയോടെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ ഇടതുരാക്ഷ്ട്രീയ പിന്തുണയോടെ കച്ചവട താത്പര്യം 
ലക്ഷ്യം വച്ച് കൊണ്ട് സ്വകാര്യ കമ്പനികൾക്ക് വേണ്ടി ഭൂമി മതിൽകെട്ടി തിരിക്കുന്നത്. വയലിൽ ഭഗവതി ക്ഷേത്രത്തിന്റെ നാല് ചുറ്റും മതിൽകെട്ടി വേർതിരിച്ചു ഇടത് പക്ഷ രാക്ഷ്ട്രീയപാർട്ടികളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ വ്യവസായ വകുപ്പിനെ സ്വാധീനിച്ചു കൊണ്ട് ഭൂമി കൈവശപ്പെടുത്തി കൊണ്ട് വരാനുള്ള നീക്കമാണ് നടത്തുന്നത്.

@ഒഴിയാബാധ്യതയായി കേഡസ്

വർഷങ്ങൾക്ക് മുൻപ് വ്യവസായവകുപ്പിനെ സ്വാദീനിച്ചു കൊണ്ട് കേഡസ് എന്ന സ്വകാര്യ ട്രസ്റ്റ് മൂന്നര ഏക്കർ വരുന്ന ഭൂമി കൈവശപ്പെടുത്തിയിട്ടും നാളിതുവരെ ഒഴിഞ്ഞു പോയിട്ടില്ല എന്ന് മാത്രമല്ല നിസാരമായ സ്ഥല വാടക പോലും കൊടുക്കുന്നില്ല എന്ന പരാതി നിൽക്കവേ വീണ്ടും ഭൂമി മതിൽകെട്ടി വേർതിരിച്ചു കൊണ്ട് ഭൂമി  ഇടത് അനുഭാവമുള്ള സ്വകാര്യ ട്രസ്റ്റിന് കൈമാറാനാണ് നീക്കം നടത്തുന്നത്. കേഡസ് ഭൂമി തിരിച്ചെടുക്കാൻ വേണ്ടി നിരവധി സമരങ്ങളാണ് നടന്നിട്ടുള്ളത് പക്ഷെ സമരങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ട് ഇപ്പോഴും കേഡസ് ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. 

@ ഭൂമി കായിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം 

എ എ എ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ഗ്രൗണ്ടും പൊതു ഗ്രൗണ്ടും നിലനിൽക്കുന്ന സ്ഥലമാണിത്. നിരവധി ടൂർണ്ണമെന്റുകൾ നടക്കുന്ന ഇ സ്ഥലത്ത് നൂറ്‌ കണക്കിന് കുട്ടികൾ ദിനവും പ്രാക്ടീസ് നടക്കുന്ന സ്ഥലമാണിത്. പഞ്ചായത്തിന് സ്വന്തമായി കളിക്കളം ഇല്ലാത്ത ഇവിടെ കുട്ടികളെ കായികമായി വളർത്തിയെടുക്കാൻ ഉപയോഗിക്കാവുന്ന സ്ഥലം കൂടിയാണിത് വ്യവസായ വകുപ്പിന്റെ കൈവശമുള്ള ഭൂമി കായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നിരിക്കെ പഞ്ചായത്ത്‌ അതിന് വേണ്ട നടപടി ക്രമങ്ങളും നടത്തിയിട്ടില്ല.ഇവിടെയുള്ള ചെറിയതും വലുതുമായ രണ്ട് കളിസ്ഥലവും പഞ്ചായത്ത്‌ ഏറ്റെടുത്ത് നവീകരിക്കണം എന്നാണ് കായികപ്രേമികളുടെ ആവശ്യം.

@ വ്യവസായ വകുപ്പിന്റെ ഭൂമിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് സർക്കാർ സ്ഥാപനങ്ങൾ 

വ്യവസായ വകുപ്പിന്റെ ഭൂമിയിൽ ഇപ്പോൾ സർക്കാർ ഐ ടി ഐ, സർക്കാർ ആശുപത്രി, കെ എസ് ആർ ടി സി സബ് ഡിപ്പോ,  പ്രവർത്തിക്കാത്ത പ്രൈവറ്റ് ബസ് സ്റ്റാന്റ്, സബ് ആർ ടി ഒ ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ 
തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതെല്ലാം പലപ്പോഴായി സർക്കാർ സംവിധാനത്തിലൂടെ ഭൂമി കൈമാറ്റം നടത്തി തുടങ്ങിയ സ്ഥാപനങ്ങളാണ്. മൂന്നര ഏക്കറോളം ഭൂമി സ്വകാര്യ ട്രസ്റ്റിന്റെ കൈവശവുമാണ് സ്വകാര്യ ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമി ആദ്യം തിരിച്ചു പിടിക്കണമെന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

@ നിർമ്മാണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവ്
ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നതിന് പരവൂർ മുൻസിപ്പൽ കോടതി ഉത്തരവ്. കോടതി നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുപ്പിച്ചിരിക്കുന്നത്.ക്ഷേത്രഭരണസമിതിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലുള്ള മതിലിൽ ഇടിച്ചു മറിഞ്ഞ് ഇരുപത്തിയൊന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

കൊട്ടിയം: വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലുള്ള മതിലിൽ ഇടിച്ചു മറിഞ്ഞ് ഇരുപത്തിയൊന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരൊഴികെ പത്തൊമ്പതു പേരും പ്രഥമ ശുശ്രുഷകൾക്കു ശേഷം ആശുപത്രി വിട്ടു.ബുധനാഴ്ച രാവിലെ എട്ടരയോടെ മൈലാപ്പൂര്-ഉമയനല്ലൂർ റോഡിൽ കല്ലു കുഴിയിലായിരുന്നു സംഭവം. മയ്യനാട് ഹയർ സെക്കന്ററി സ്കൂളിലേക്ക് കുട്ടികളുമായി വരികയായിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൈലാപ്പുരിൽ നിന്നും കുട്ടികളുമായി ഉമയനല്ലൂർ ഭാഗത്തേക്ക് വരവെ കല്ലുകുഴിയിൽ വച്ച് ഇടറോഡിൽ നിന്നും ഒരു കാർ റോഡിലേക്ക് കയറുന്നതു കണ്ട് മിനി ബസ് ഡ്രൈവർ ബസ് വെട്ടി തിരിച്ചപ്പോൾ മുന്നിൽ വൈദ്യുതി പോസ്റ്റ് കണ്ട് വീണ്ടും വെട്ടി തിരിച്ചപ്പോൾ അടുത്തുള്ള മതിലിലേക്ക് ബസ് ഇടിച്ച ശേഷം മറിയുകയായിരുന്നു. അപകട ശബ്ദവും കുട്ടികളുടെ നിലവിളിയും കേട്ട് ഓടി കൂടിയ നാട്ടുകാരും ആട്ടോ ഡ്രൈവർമാരും ചേർന്ന് ബസ്സിന്റെ ഗ്ലാസ് തകർത്ത് പരിക്കേറ്റ കുട്ടികളെ പുറത്തെടുത്ത് മേവറത്തെ ട്രാവൻകൂർ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് കുട്ടികൾ ഒഴികെ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ലാത്തതിനാൽ അവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയക്കുകയായിരുന്നു. മിനി ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം എസ്.ഐ.സുജിത്ത് നായർ, ട്രാക്ക് പ്രസിഡന്റും, കുന്നത്തുർജോയിന്റ് ആർ.റ്റി.ഓയുമായ ശരത്ചചന്ദ്രൻ എന്നിവർ അപകടത്തിൽപ്പെട്ട മിനി ബസിന്റെ ഡ്രൈവറിൽ നിന്നും വിവരശേഖരണം നടത്തി.അമിത വേഗത തന്നെയാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടികളുണ്ടാകും.അപകടവിവരമറിഞ്ഞ് കുട്ടികളുടെരക്ഷകർത്താക്കളും സ്കൂൾ അധികൃതരും ആ ശു പ ത്രിയിലും സംഭവസ്ഥലത്തുമെത്തി.സംഭവത്തെ തുടർന്ന് മൈലാപ്പുര് - ഉമയനല്ലൂർ റോഡിൽ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. അഭിനന്ദ (12), വൈശാഖ് (12 ), മൻജേഷ് (12), പൂജ, സുഭാന, സേ റാജോൺ, നൗറിൻ, ദക്ഷണ, മനീഷ്, നന്ദന, ഹന്ന, ഫറാഹത്ത്, സമീർ, അശ്വതി ജയൻ, മുഹമ്മദ് അനസ്, ശിവപ്രിയ, ആദവ്, സനസ് സിയാദ്, കൈലാസ്, അജയ് അനിൽ എന്നീ കുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.  

ഫോട്ടോ : അപകടത്തിൽപ്പെട്ട മിനി ബസ്.
ഫോട്ടോ : ബസിടിച്ച് മതിൽ തകർന്ന നിലയിൽ  
ഫോട്ടോ : അപകടത്തിൽപ്പെട്ട മിനി ബസ് കൊട്ടിയം പൊ ലീ സും, മോട്ടോർ വാഹന വകുപ്പും പരിശോധിക്കുന്നു.

ചാത്തന്നൂർ കുടുംമ്പാരോഗ്യകേന്ദ്രം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി സന്ദർശിച്ചു

ചാത്തന്നൂർ കുടുംമ്പാരോഗ്യകേന്ദ്രം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി സന്ദർശിച്ചു 

@ കേന്ദ്രസർക്കാരിന്റെ ഇ -സഞ്ജീവിനിക്ക് പ്രചാരം നൽകണം - ഡോക്ടർ ഭാരതി പ്രവിൻ പവാർ 

ചാത്തന്നൂർ : കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമവകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവിൻ പവാർ  ചാത്തന്നൂർ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ചു. ഉച്ചയ്ക്കുശേഷം മൂന്നേമുക്കാലോടെ എത്തിയ മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയിൽ ചെലവിട്ടു. വിവിധ രജിസ്റ്ററുകൾ കേന്ദ്ര മന്ത്രി വിശദമായി പരിശോധിച്ചു. ഫാർമസി, ലാബ്, ഒ പി വിഭാഗം എന്നിവിടങ്ങളിലും മന്ത്രി പരിശോധന നടത്തി.  ഡിജിറ്റൽ ഹെൽത്ത് അക്കൗണ്ടിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. രോഗികൾക്ക് വിദഗ്ധ ചികിത്സ അനായാസമായും വേഗത്തിലും ലഭ്യമാകുന്ന കേന്ദ്രസർക്കാരിന്റെ 
ഇ- സഞ്ജീവനിക്ക്  കൂടുതൽ പ്രചാരം നൽകണമെന്നും, ചെലവുകുറഞ്ഞതും, ഏവർക്കും  പ്രാപ്യമായതുമായ ആതുരസേവനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സെൻട്രൽ  ക്വാളിറ്റി സൂപ്പർവൈസറി കമ്മിറ്റിയുടെ പുരസ്കാരം ഉൾപ്പടെ പ്രവർത്തനമികവിന് നിരവധി അംഗീകാരങ്ങൾ  ലഭിച്ച ആരോഗ്യകേന്ദ്രമെന്ന നിലയിലാണ് മന്ത്രി ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചത്. വിഭാ ചഹാൻ ഐ എ എസ്, സംസ്ഥാന ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ബി.ജെ
പി. ജില്ലാ അധ്യക്ഷൻ ബി.ബി. ഗോപകുമാർ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ്,
ജി. എസ്. ജയലാൽ എം എൽ എ 
 എന്നിവരുടെ നേതൃത്വത്തിലുളള സംഘം മന്ത്രിയെ സ്വീകരിച്ചു. ആശുപത്രിയിലെ സൗകര്യങ്ങൾ നിരീക്ഷിച്ച മന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി, ചാത്തന്നൂർ എഫ് എച്ച് സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ.ബി. വിനോദ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ ദേവ്കിരൺ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സദാനന്ദൻപിള്ള, ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീജഹരീഷ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി. ദിജു,
ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സരിതപ്രതാപ്,
വൈസ് പ്രസിഡന്റ്‌ സിന്ധു ഉദയൻ,
ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിനി അജയൻ, ഗ്രാമ പഞ്ചായത്ത്‌ അംഗം ആർ.സന്തോഷ്, തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

@ ആശുപത്രിയിൽ ഒരു ഡോക്ടർ ആയി മാറി കേന്ദ്രമന്ത്രി. 
കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ചോദിച്ചു മനസിലാക്കി നിർദ്ദേശങ്ങൾ നൽകിയും ഓരോ ഡിപ്പാർട്ട്മെന്റിന്റെയും പ്രവർത്തനങ്ങൾ അതാത് ഡിപ്പാർട്ട്മെന്റിലെത്തി പരിശോധന നടത്തി അതാത് സ്ഥലത്തെ ജീവനക്കാരോട് ആശയവിനിമയം നടത്തി ഡോക്ടർ ആയി മാറുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രസർക്കാരിന്റെ ആരോഗ്യരംഗത്തെ പദ്ധതികളിൽ ചാത്തന്നൂർ കുടുംമ്പാരോഗ്യ കേന്ദ്രത്തിനെ ഉൾപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയ കേന്ദ്രമന്ത്രി ഡോ. വിനോദിനെയും മറ്റ് ഡോക്ടർമാരെയും  ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ചു. നരേന്ദ്രമോദിജിയുടെയും കേന്ദ്രസർക്കാരിന്റെയും പ്രധാന ആശയമായ ഇ -സഞ്ജീവിനിക്ക് കൂടുതൽ പ്രചരണം നൽകണമെന്നും നിർദ്ദേശം നൽകി ആശുപത്രിയുടെ വികസനത്തിനായി എല്ലാ സഹായവും ചെയ്യുമെന്നും നിർദ്ദേശങ്ങളും മറ്റും മെയിൽ ആയി അയയ്ക്കണമെന്നും ഡോ. വിനോദിനും ആശുപത്രിയിലെ സ്റ്റാഫുകൾക്കും നിർദ്ദേശം നൽകിയ മന്ത്രി ഡോ. വിനോദിന് ആശുപത്രിയ്ക്ക് കിട്ടിയ  നാഷണൽ അവാർഡായ (NQAS) പുരസ്‌കാരവും നൽകി ഇനിയും കൂടുതൽ അവാർഡുകൾ കിട്ടാൻ കഴിയട്ടെയെന്ന് ആശംസകളും നൽകി
ഫോട്ടോ : മന്ത്രി ഡോ. വിനോദിന് ആശുപത്രിയ്ക്ക് കിട്ടിയ  നാഷണൽ അവാർഡായ (NQAS) പുരസ്‌കാരം നൽകുന്നു.

Thursday, 19 January 2023

കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിൽ മകരഭരണി മഹോത്സവം

കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിൽ മകരഭരണി മഹോത്സവം
ചാത്തന്നൂർ : കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം 20ന് തുടങ്ങി 29ന് അവസാനിക്കും. ദിനവും ഉള്ള ക്ഷേത്രചാരചടങ്ങുകൾക്ക് പുറമേ 20ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, രാവിലെ 7ന് സമൂഹപൊങ്കാല വൈകുന്നേരം 4.30ന് തൃക്കൊടി എഴുന്നുള്ളത്ത്,
6.30ന് തൃക്കൊടിയേറ്റ്, കൊടിയേറ്റ്സദ്യ.21ന് ഉച്ചയ്ക്ക് 12ന് അന്നദാനം,7ന് പ്രഭാഷണം,8ന് നൃത്തനൃത്ത്യങ്ങൾ.22ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30ന് നാടകം.23ന്
ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.30ന് പ്രഭാഷണം, രാത്രി 7.30ന് നൃത്തനൃത്ത്യങ്ങൾ,8.30ന് നാടൻപാട്ട്.24ന് ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 7.30ന് നാടകം,25ന്
ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7ന് സിനിമാറ്റിക് ഡാൻസ്.26ന് ഉച്ചക്ക് 11.30ന് സമൂഹവിവാഹം, വൈകുന്നേരം 6ന് കഥാപ്രസംഗം, രാത്രി 8.30ന് സിനിമാറ്റിക് ഡാൻസ്.27ന് രാത്രി 7ന് ചാക്യാർകൂത്ത്,8ന് നൃത്തനൃത്യങ്ങൾ.28ന് വൈകുന്നേരം 5.30ന് ആത്മീയ പ്രഭാഷണം, 6ന് ലക്ഷദീപം,7ന് പുഷ്പാഭിഷേകം, രാത്രി 10ന് പള്ളിവേട്ട.29ന് രാവിലെ 8.45ന്  കൊടിയിറക്ക് വൈകുന്നേരം 3.30ന് എഴുന്നുള്ളത്ത് ഘോഷയാത്ര,4.30ന് ഗാനമേള, ചാത്തന്നൂർ പൂരം, രാത്രി 10.30ന് നാടകീയ നൃത്തശില്പം.

മാലിന്യവും ദുർഗന്ധവും നിറഞ്ഞ് പോളച്ചിറ ഏലാ ഇടത്തോട്

മാലിന്യവും ദുർഗന്ധവും നിറഞ്ഞ് പോളച്ചിറ ഏലാ ഇടത്തോട്

 പരവൂർ : പോളച്ചിറ ഏലായിലെ ഇടത്തോട്ടിൽ മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ചു.
ചിറക്കരയിൽനിന്ന്‌ ഇത്തിക്കരയാറ്റിലെത്തുന്ന തോടിന്റെ പോളച്ചിറ മുതൽ മീനാടുവരെയുള്ള ഭാഗങ്ങളിലാണ് മാലിന്യം നിറഞ്ഞുകിടക്കുന്നത്.
സമീപത്തെ കന്നുകാലി ഫാമുകളിൽനിന്നുള്ള ചാണകം ഉൾപ്പെടെ തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. അറവുമാലിന്യവും തള്ളുന്നുണ്ട്. ഏലായ്ക്കുസമീപത്ത് അനധികൃതമായി അറവുനടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഏഴുകിലോമീറ്ററോളം നീളമുള്ള തോടിന്റെ പലഭാഗത്തും ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്.

കർഷകരും പരിസരങ്ങളിലെ വീട്ടുകാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. വൃത്തിയാക്കാത്തതിനാൽ തോട്ടിൽ കാടുവളർന്നനിലയിലാണ്. പ്ലാസ്റ്റിക് കുപ്പികളും ഗാർഹികോപകരണങ്ങളുടെ മാലിന്യങ്ങളും തോട്ടിലെത്തുന്നുണ്ട്. വർഷങ്ങൾക്കുമുൻപ്‌ നാട്ടുകാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന തോടാണിത്.
കൃഷിയാവശ്യത്തിലും കാലികളെ കുളിപ്പിക്കാനും ഉപയോഗിച്ചിരുന്നു.
കന്നുകാലിഫാമുകളിൽനിന്നുള്ള മാലിന്യം തോട്ടിലെത്തുന്നത് തടയണമെന്ന് ഏറെക്കാലത്തെ നാട്ടുകാരുടെ ആവശ്യമാണ്. എന്നാൽ പഞ്ചായത്ത് നടപടികളെടുത്തിട്ടില്ല. ബണ്ട്‌ റോഡിനുസമീപത്തെ തോടും തകർച്ചയിലാണ്. കോഴിമാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളുമുൾപ്പടെയുള്ള മാലിന്യങ്ങളും തള്ളി, ഒഴുക്കു തടസ്സപ്പെടുന്ന സ്ഥിതിയാണ്.
ഫോട്ടോ : പോളച്ചിറ ഏലായിൽ ഫാമിൽനിന്നുള്ള മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ച ഇടത്തോട്

Sunday, 15 January 2023

ദേശിയപാത നിർമ്മാണം അവതാളത്തിൽ

കൊല്ലം: ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 55 കിലോമീറ്റർ ദേശീയപാതയാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കാനുള സ്ഥലമേറ്റെടുക്കൽ പൂർത്തിയായെന്ന് പറയുമ്പോഴും 
 ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ 
 പൊളിച്ചുനീക്കാൻ ബാക്കിയുണ്ട്. മരങ്ങൾ പോലും പലയിടത്തും മുറിച്ചു നീക്കിയിട്ടില്ല.
ജില്ലയിൽ ആകെ ഏറ്റെടുക്കേണ്ട 57.3 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു
എന്നാണ് അവകാശവാദം പിന്നെ എന്ത് കൊണ്ട് കെട്ടിടങ്ങൾ പൊളിക്കുന്നില്ല.
ദേശീയപാതയ്ക്ക് കൈമാറിയ ഭൂമിയിൽ നിന്ന് നിർമ്മാണങ്ങൾ പൊളിച്ചുനീക്കുകയും വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയും ചെയ്യുന്ന ജോലികൾ മാസങ്ങൾക്ക് മുൻപേ തുടങ്ങിയതാണ്. ഇനിയും കെട്ടിടങ്ങൾ പൊളിക്കാതെ നിൽക്കുന്നത് ആരുടെ ഉത്തരവാദിത്വമാണ്. ജില്ലയിൽ ചെറുതും വലുതുമായ 13 പാലങ്ങളാണ് നിർമ്മിക്കുന്നത്.പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ് 

ഏറ്റെടുത്ത ഭൂമി: 57.3 ഹെക്ടർ

നഷ്ടപരിഹാരം 2100 കോടി

അർഹരായ ഭൂഉടമകൾ. 5600

@ വകുപ്പുകളുടെ ഏകോപനമില്ലാതെയും 
സുരക്ഷിതത്വം ഒരുക്കാതെയും നടത്തുന്ന ദേശിയപാത നിർമ്മാണം മൂലം ജനങ്ങൾ വലയുന്നു കാൽനടയാത്ര പോലും ദുഷ്കരമായി മാറി, കടകൾ അടച്ചിടേണ്ട അവസ്ഥയായി മുൻകരുതൽ ഒരുക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും. ദിനംപ്രതി ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകുമ്പോഴും നോക്ക് കുത്തിയായി നിൽക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. നിർമ്മാണകമ്പനി അവരുടെ പ്ലാൻ അനുസരിച്ചു നിർമ്മാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനനുസരിച്ചു ദേശിയപാതയിൽ വന്ന് ചേരുന്ന ചെറുതും വലുതുമായ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും വൈകുകയാണ്. പ്രധാന റോഡുകളും പുനർനിർമ്മാണം നടത്തേണ്ട അവസ്ഥയിലാണ് ഉദാഹരണമായി കാരംകോട് ജെ എസ് എം ജംഗഷനിൽ നിന്നും കോഷ്ണകാവ് പോകുന്ന പഞ്ചായത്ത്‌ റോഡ് ദേശിയപാതയിൽ നിന്നും ആറു അടിയോളം ഉയർച്ചയിലാണ് ഇവിടെ റോഡ് ഒഴിച്ച് ബാക്കിയുള്ള ഭാഗങ്ങളിൽ ദേശിയപാത നിർമ്മാണം പുരോഗമിക്കുമ്പോൾ യാതൊരുവിധ നിർമ്മാണവും നടത്താതെ ടെണ്ടർ നടപടികൾ പോലും നടത്താതെ ഒളിച്ചു കളിക്കുകയാണ് ചാത്തന്നൂർ പഞ്ചായത്ത്‌. ഇത് പോലെ നിരവധി റോഡുകളാണ് പഞ്ചായത്തിന്റെ പൊതുമരാമത്ത് വിഭാഗവും സംസ്ഥാന പൊതുമരാമത്ത് വിഭാഗവും നിർമ്മാണപ്രവർത്തനം നടസത്തേണ്ടത് പക്ഷെ ഇതിലെല്ലാം മെല്ലെപോക്ക് സമീപനമാണ് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കെ എസ് ഇ ബിയുടെയും ജലഅതോറിറ്റിയുടെയും ഉദ്യോഗസ്ഥർ നിർമ്മാണപ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ 
തിരിഞ്ഞു നോക്കാറില്ല എന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ പറയുന്നു.


@ ദേശിയപാത നിർമ്മാണം പുരോഗമിക്കുമ്പോൾ ജനങ്ങൾ വലയുന്നു 

ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കാൻ യാതൊരു മുന്നൊരുക്കവും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയോ പൊതുമരാമത്ത് വകുപ്പുകളുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സൈഡ് വാൾ നിർമ്മാണവും ഡ്രയിനേജ് സംവിധാനവും പുരോഗമിക്കുമ്പോൾ പല വീടുകളിലേക്കുമുള്ള വഴികൾ അടയുകയും  ബൈറോഡുകളും മറ്റും പുതിയതയായി നിർമ്മാണപ്രവർത്തി നടക്കേണ്ട സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. കടകൾ നിർത്തികൊണ്ട് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ സ്ഥലങ്ങളിൽ പലയിടത്തും റോഡ് ഒരു മീറ്റർ മുതൽ ഒന്നരമീറ്റർ വരെ ഉയർന്നതോടെ കടയുടമകൾ കടകൾ പുനർനിർമ്മാണം നടത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിചേർന്നു. ചില സ്ഥലങ്ങളിൽ കടകൾ ഉയർന്നും റോഡുകൾ താഴ്ന്നുമാണ് പോകുന്നത് ഇവിടെയും കടകൾ റോഡിനോട് ചേർന്നാണ് നിൽക്കുന്നത്. ബഹുനില കെട്ടിടങ്ങൾ കെട്ടി പൂർത്തിയായപ്പോൾ കെ എസ് ഇ ബി ലൈനുകൾ വലിക്കുന്നത് കെട്ടിടത്തോട് ചേർന്ന് വന്നതോടെ പലയിടത്തും മുകളിലെ നില റോഡിൽ കൈയ്യേറി കെട്ടിയത് പൊളിക്കേണ്ട അവസ്ഥയിലെത്തി. പലയിടത്തും വൈദ്യുതി ലൈനുകൾ കെട്ടിടങ്ങളോട് ചേർന്നാണ് പോകുന്നത്. ഇ കെട്ടിടങ്ങൾക്ക് എല്ലാം പഞ്ചായത്ത്‌ ലൈസൻസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ദേശിയപാത നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയാണ്. ഇ തർക്കങ്ങൾ പരിഹരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ തയ്യാറാകുന്നുമില്ല 


@ ദേശീയപാതയുടെ
നിർമ്മാണപ്രവർത്തനങ്ങൾ 
 തുടങ്ങിയതിനു ശേഷം കാൽനടയാത്രക്കാർക്ക് 
 റോഡ് മുറിച്ചുകടക്കൽ ഏറെ ദുഷ്കരം. തലങ്ങും വിലങ്ങും വരുന്ന വാഹനങ്ങളുടെ മുൻപിൽ പെടാതിരിക്കണമെങ്കിൽ അൽപം അഭ്യാസം കൂടി പഠിക്കണമെന്ന അവസ്ഥയിലാണ് യാത്രക്കാർ.
സ്ത്രീകളും കുട്ടികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കണ്ണ് ഒന്നു തെറ്റിയാൽ അപകടം ഉറപ്പ്, കൂടുതൽ പൊലീസിനെയോ ഹോം ഗാർഡുമാരെയോ നിയോഗിച്ച് കാൽനടയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ദേശീയപാതയുടെ ഇരുദിശകളിൽ നിന്നുള്ള വാഹനങ്ങൾക്കു പുറമേ
നിർമ്മാണപ്രവർത്തികൾ നടത്തുന്ന വാഹനങ്ങളും തലങ്ങും വിലങ്ങും യാതൊരു ട്രാഫിക് സംവിധാനവും ഇല്ലാതെ ചീറിപായുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.
പലപ്പോഴും അപകടം ഒഴിവാകുന്നത് തലനാരിഴയ്യ്ക്കാണ്.


കയ്യേറ്റം രൂക്ഷം നടപ്പാതകൾ നിറയെ കടകളും ബോർഡും



 
കൊല്ലം : നഗരത്തിലെ നടപ്പാതകൾ കൈയേറി വഴിയോര കടകൾ നിർമിച്ചിട്ടും നടപടിയെടുക്കാൻ കോർപ്പറേഷൻ അധികൃതർക്ക് മടി. മേവറംമുതൽ കാവനാടുവരെയും കൊല്ലം - തിരുമംഗലം പാതയിലും ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലാണ് കൈയേറ്റം. വഴി തടസ്സപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കലും വ്യാപകമാകുകയാണ്.

ചിന്നക്കടയിലെ നടപ്പാതകൈയേറ്റം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ട് വർഷങ്ങളായി. കച്ചവടസാമഗ്രികൾ നിരത്തുന്നതോടെ നടപ്പാത നിറയും.
മേൽപ്പാലമിറങ്ങി അതിവേഗമെത്തുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് കാൽനടയാത്രക്കാർ പോകാറ്. എല്ലാം ഒഴിപ്പിക്കുമെന്ന്‌ കോർപ്പറേഷൻ അധികൃതർ ആവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ആരെ ഭയന്നാണ് ഒഴിപ്പിക്കാൻ മടിക്കുന്നതെന്നാണ് യാത്രക്കാർ ചോദിക്കുന്നത്‌.

സെന്റ് ജോസഫ്സ്‌ സ്കൂളിനുമുന്നിലാണ് കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നത്. ജില്ലാ ആശുപത്രിയിലേക്കും വിക്ടോറിയ ആശുപത്രിയിലേക്കും ചാമക്കട ഭാഗത്തേക്കും പോകുന്നവരും വിദ്യാർഥികളുമടക്കം നൂറുകണക്കിനുപേർ ഇവിടെയെത്തുന്നുണ്ട്.

യാത്ര സുരക്ഷിതമാക്കാൻ നിർമിച്ച മേൽപ്പാലത്തിലേക്ക് ആർക്കും കടക്കാനാകാത്തവിധമാണ് റോഡ് കൈയേറിയുള്ള കച്ചവടം. ഇവിടെയും തിരക്കേറിയ റോഡ് മുറിച്ചുകടക്കേണ്ട അവസ്ഥയാണ്.

ഹൈസ്കൂൾ ജങ്ഷനിലും കളക്ടറേറ്റിനടുത്തും നടപ്പാതയിൽത്തന്നെയാണ് പെട്ടിക്കടകൾ. ആദ്യം പെട്ടിക്കട തുടങ്ങിയവർ നടപടിയൊന്നുമുണ്ടാകാതെ വന്നതോടെ മേൽക്കൂരയും ഇറക്കുകളും നിർമിച്ച് പാത സ്വന്തമാക്കിയിരിക്കുകയാണ്. മാലിന്യങ്ങൾ പാതയോരത്ത് കൂട്ടിയിടുന്നുമുണ്ട്. ജില്ലാ ജയിലിന് എതിർവശത്ത് കളക്ടറേറ്റിനുമുന്നിലെ നടപ്പാതയിലും കടനിർമിച്ച് കച്ചവടം നടത്തുന്നുണ്ട്.

@ വാഹനങ്ങൾ നടവഴിയിൽ, യാത്രക്കാർ പെരുവഴിയിൽ

 നടപ്പാതയിലെ വാഹന പാർക്കിങ് കാൽനടയാത്രക്കാരെ പെരുവഴിയിലിറക്കുന്നു. കൊല്ലം പട്ടണത്തിൽ കെ എസ് ആർ ടി സി
ഡിപ്പോ റോഡിൽ പട്ടണത്തിലെ ഏറ്റവും വീതികുറഞ്ഞ ഭാഗത്ത് കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്.പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും 
കാൽ നടയാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന വാഹനങ്ങളുടെ പാർക്കിങ് കാണാം. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ നടപ്പാതയിൽ കയറ്റിയാണ് പാർക്ക് ചെയ്യാറ്. ഇതുമൂലം യാത്രക്കാർക്ക് റോഡിേലക്കിറങ്ങി നടക്കേണ്ടിവരുന്നു. ഇത് ഇവിടെ അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

പാർക്കിങ് നിർദേശങ്ങൾ നൽകി പട്ടണത്തിൽ ഉടനീളം പോലീസ് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയുടെ പരിസരത്തും നിയമലംഘനമാണ് നടക്കുന്നത്. പട്ടണത്തിൽ പലയിടത്തും കടകളുടെ ബോർഡുകളും മറ്റും നടപ്പാത കൈേയറുന്നതും കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.

ഹരിജൻ സേവാസംഘം1937 ജനുവരി 16ന്പാരിപ്പള്ളിയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ മഹാത്മ ഗാന്ധി പങ്കെടുത്തതിൻ്റെ വാർഷികം പാരിപ്പള്ളി സംസ്കാര സമുചിതമായി ആഘോഷിച്ചു.

ചാത്തന്നൂർ : ഹരിജൻ സേവാസംഘം
1937 ജനുവരി 16ന്
പാരിപ്പള്ളിയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ മഹാത്മ ഗാന്ധി പങ്കെടുത്തതിൻ്റെ വാർഷികം പാരിപ്പള്ളി സംസ്കാര സമുചിതമായി ആഘോഷിച്ചു.
 സംസ്കാര ഭവനിൽ ചേർന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ ഗാന്ധി മ്യൂസിയം തയ്യാറാക്കിയ ഗാന്ധിജിയുടെ 100 ബഹുവർണ ചിത്രങ്ങൾ ഉദ്ഘാടനം ചെയ്ത അദ്ദേഹം, മഹാത്മഗാന്ധിയുടെ ഓർമ്മകൾ നമ്മുടെ മനസിനെ ശുദ്ധീകരിക്കട്ടെ എന്ന് ആശംസിച്ചു.  ഡൽഹി കേന്ദ്രഗാന്ധിസ്മാരകനിധി ട്രസ്റ്റി, കെ.ജി.ജഗദീശൻ ഗാന്ധിജിയുടെ ജീവിതവും സമരങ്ങളും അനുസ്മരിച്ചു. ചരിത്രകാരനും അദ്ധ്യാപകനുമായ കടയ്ക്കൽ ഗോപിനാഥൻപിള്ള,
 ആശ്രാമംഭാസി,കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പാരിപ്പള്ളി ശ്രീകുമാർ എന്നിവർ 
ആശംസകൾ അറിയിച്ചു.ഗാന്ധി ചിത്രങ്ങൾ സംസ്കാരക്ക് സംഭാവനയായി നൽകിയ ബിജുയുവശ്രീയെ ചടങ്ങിൽ ആദരിച്ചു.സംസ്കാര പ്രസിഡൻ്റ് ജി.രാജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ്.ശ്രീലാൽ സ്വാഗതവും, ട്രഷറർ ബി.സുഗുണൻ നന്ദിയും പറഞ്ഞു.

Friday, 13 January 2023

കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂൾ നിർമ്മാണത്തിലെ അഴിമതി ചൂണ്ടികാണിച്ചതിന് എം എൽ എയുടെ ഭീഷണി

കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂൾ നിർമ്മാണത്തിലെ അഴിമതി ചൂണ്ടികാണിച്ചതിന് എം എൽ എയുടെ ഭീഷണി 
ചാത്തന്നൂർ : കല്ലുവാതുക്കൽ പഞ്ചായത്ത്‌ സ്കൂൾ തകർക്കാൻ ജി.എസ്.ജയലാൽ എം എൽ എ ശ്രമിക്കുന്നുവെന്ന പരാതി ഉന്നയിച്ച പൂർവ്വവാദ്യാർതിഥിയ്ക്കെതിരെ ജി.എസ്. ജയലാൽ എം എൽ എയുടെ ഭീഷണി. പ്രമുഖ ജീവകാരുണ്യപ്രവർത്തകനും കെട്ടിട നിർമ്മാണകരാറുകാരനുമായ റൂവൽ സിംഗിനെതിരെയാണ് ജി. എസ്. ജയലാൽ എം എൽ എ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. കല്ലുവാതുക്കൽ പഞ്ചായത്ത്‌ 
സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്കായി ചാത്തന്നൂർ എംഎൽഎ ജി.എസ് ജയലാലിന്റെ  2018 - 19 സാമ്പത്തിക വർഷത്തിലെ എംഎൽഎ ആസ്തി വികസന പദ്ധതിയിൽപ്പെടുത്തി നടത്തിയ അൻപത് ലക്ഷത്തിന്റെ ക്രമകേടുകൾ പേരിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തിനിടയിൽ സ്കൂളിൽ നടത്തിയ ക്രമക്കേടുകൾ പരിശോധന നടത്താനായി പി ടി എ ഭാരവാഹികളും നാട്ടുകാരും എംഎൽഎയും എ,ഇയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും 
പണി ചെയ്ത കോൺട്രാക്ടറും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സ്കൂളിൽ നിർമ്മാണപ്രവർത്തങ്ങളിൽ 
നടത്തിയ പരിശോധനയ്ക്കിടയിൽ ഉണ്ടായ വാക്ക് തർക്കത്തിനിടയിലാണ് എഞ്ചിനിയർ കൂടിയായ റൂവൽ സിംഗ് നിർമ്മാണപ്രവർത്തനത്തിൽ നടന്ന ക്രമകേടുകൾ ചൂണ്ടികാട്ടിയപ്പോൾ എം എൽ എ നിലവിട്ട് പെരുമാറി ദേഷ്യത്തോടെ ആക്രോശിച്ചു കൊണ്ട് ഭീഷണി മുഴക്കിയത്. വിവരാവകാശ നിയമപ്രകാരം നിർമ്മാണപ്രവർത്തികൾക്ക് അനുവദിച്ച 
അൻപത് ലക്ഷം രൂപയിൽ 
12% ജിഎസ്ടി ഒഴിച്ച് 35 ലക്ഷത്തി പതിനെണ്ണായിരത്തി ഇരുനൂറ്റി എട്ട് രൂപയുടെ  അറ്റകുറ്റപണികൾ സ്കൂളിൽ നടപ്പാക്കിയതും ആയി ബന്ധപ്പെട്ട വൻ അഴിമതി ജന്മഭൂമിയാണ് ആദ്യം പുറത്ത് കൊണ്ട് വന്നത് തുടർന്ന് നാട്ടുകാർ വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കവേയാണ് ജി. എസ്. ജയലാൽ. എം എൽ എ നാട്ടുകാരെ കൂട്ടി 
പ്രഹസനവുമായി രംഗത്ത് വന്നിരിക്കുന്നത്. സമഗ്രവിദ്യാഭ്യാസ വികസന നയത്തിന്റെ പേരിൽ ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളിൽ നടക്കുന്ന 
അഴിമതിയുടെ നേർകാഴ്ചയാണ് കല്ലുവാതുക്കൽ സ്കൂളിൽ നടന്നത് എന്ന് പൊതുജനസമൂഹം ഒന്നടങ്കം പറയുന്നു.

@ കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂളിന്റെ പ്രതാപം വീണ്ടെടുക്കാൻ ആവശ്യം പുതിയ കെട്ടിടങ്ങൾ - ബിജെപി 

പഴയകാല വിദ്യാലയ വസന്തത്തിന്റെ ഓർമ്മകളിൽ തലയുയർത്തി നിൽക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ പൊളിക്കാൻ ഇട്ടിരിക്കുന്നു എന്ന് കാലങ്ങളായി എം എൽ എ 
പറഞ്ഞു ഫലിപ്പിക്കുകയാണെന്ന് ബിജെപി കല്ലുവാത്തുക്കൽ മേഖല കമ്മിറ്റി ജനറൽ സെക്രട്ടറി വിഷ്ണുകുറുപ്പ് പറഞ്ഞു 
 പൊട്ടി പൊളിഞ്ഞ  കെട്ടിടങ്ങൾ, ഒരിക്കലും പരാധീനതകൾ മാറാത്ത പഠന മുറികൾ
 കല്ലുവാതുക്കൽ എന്ന ചെറുപട്ടണത്തിന്റെ സാംസ്കാരിക നിലയമായ കെ പി എച്ച് സിന് ഇനി വേണ്ടത് അഴിമതിയുടെ മിനുക്കുപണികൾ അല്ല,
അഭിമാനത്തോടെ തല ഉയർത്തി നിൽക്കുവാൻ വേണ്ടിയുള്ള പുതുപുത്തൻ വിദ്യാലയ മന്ദിരമാണ് വേണ്ടത്.ഇപ്പോൾ നടന്ന നിർമ്മാണപ്രവർത്തങ്ങളിൽ ക്രമകേട് ഉണ്ടെന്ന് ഏതൊരു സാധാരണക്കാരനും സ്കൂളിൽ എത്തി പരിശോധിച്ചാൽ വ്യക്തമാകുന്നതാണ് സ്കൂൾ വികസനത്തിന് ആവശ്യമായ എന്ത് സഹായവും ചെയ്യാൻ ബിജെപി സന്നദ്ധമാണ്.സ്കൂളിലെ നിർമ്മാണപ്രവർത്തികളിൽ 
നടന്ന ക്രമകേടുകളെ കുറിച്ച് നടക്കുന്ന വിജിലൻസ് അന്വേഷണം ത്വരിതഗതിയിലാക്കി കുറ്റക്കാരെ ശിഷിക്കണം 
 വിഷ്ണുകുറുപ്പ് (ബിജെപി കല്ലുവാതുക്കൽ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി)

@ ഒരു കാലഘട്ടത്തിന്റെ വിദ്യാഭ്യാസ വസന്തത്തിന്റെ പ്രതീകമാണ് കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ . മൂവായിരത്തിലധികം കുട്ടികൾ പഠിച്ചിരുന്ന ഒരു സ്കൂളിൽ ഇപ്പോൾ യു പി, എച്ച്. എസ് ഭാഗത്തിലായി നൂറിൽ താഴെ വിദ്യാർത്ഥികൾ മാത്രം. ഗതകാല സ്മരണകൾ ഉണർത്തി തകൃതിയായി പൂർവ്വ വിദ്യാർത്ഥി സംഗമവും പുനരുദ്ധാരണവും നടന്നു വരുന്നു. ജനങ്ങളുടെ ഒന്നടങ്കമുള്ള ആവശ്യം പുതിയ ബഹുനില സമുച്ചയമാണ്. ദേശീയ പാതയ്ക്ക് സമീപം പഠന സൗകര്യമൊരുക്കിയാൽ എല്ലാവർക്കും എത്തിപ്പെടാൻ സാധിക്കുന്ന കണ്ണായ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 ലക്ഷത്തിന്റെ പുനരുദ്ധാരണത്തിൽ ജനം സംശയം പ്രകടിപ്പിക്കുന്നതിൽ തെറ്റ് പറയാനാവില്ല. സുതാര്യത നിലനിർത്തേണ്ടതും സംശയങ്ങൾക്ക് വ്യക്തമായ മറുപടിയും നൽകാൻ ജനപ്രതിനിധി എന്ന നിലയിൽ എം.എൽ.എ.ക്ക് ഉത്തരവാദിത്വമുണ്ട്. അതിൽ നിന്നും സാങ്കേതികത പറഞ്ഞ് ഒഴിഞ്ഞ് മാറാൻ കഴിയില്ല. വിവരാവകാശ രേഖകളും പ്രവർത്തനങ്ങളും വ്യത്യസ്ത നിലപാടിൽ ആവാൻ പാടില്ല. സർക്കാർ ഈ സ്കൂളിന്റെ ശോച്യാവസ്ഥ മനസിലാക്കണം. എംപി ,എം എൽ എ ഫണ്ടുകൾ പുതിയ കെട്ടിട സമുച്ചയത്തിന് അനുവദിക്കണം. നിയമസഭയിൽ ഉന്നയിച്ച് +2 അനുവദിപ്പിക്കണം. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂൾ ഇത്തരത്തിൽ നശിക്കാൻ അനുവദിക്കരുത്...ബൈജു ലക്ഷ്മൺ (ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ )



സിന്ധു സുമനസുകളുടെ സഹായം തേടുന്നു

ചാത്തന്നൂർ : ഒടിഞ്ഞു വീഴാറായ കമ്പുകളിൽ പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയ്ക്കുള്ളിൽ  ഒരു വശം തളർന്ന് കിടക്കുന്ന മനുഷ്യകോലമാണ്
പൂയപ്പള്ളി പഞ്ചായത്തിൽ കട്ടച്ചൽ ചെങ്കുളം ബിന്ദുഭവനിൽ 
നാല്പത്കാരിയായ സിന്ധു. കഴിഞ്ഞ ആറു മാസം മുൻപാണ് സിന്ധുവിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി കൊണ്ട് സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടപ്പിലായിട്ട്. ആശ്രയമായി സഹായത്തിന് ആകെയുള്ളത് ഒരു മകളാണ് കൊട്ടാരക്കര കോളേജിൽ ഡിഗ്രി ബോട്ടണി വിദ്യാർത്ഥിനിയാണ്.മകൾ അർച്ചന കോളേജിൽ പോകുന്നതിന് മുൻപും വൈകുന്നേരം വന്നതിന് ശേഷമാണ് സിന്ധുവിന് ആഹാരം കൊടുക്കുന്നതും മറ്റ് പ്രാരoഭ കാര്യങ്ങൾ നടത്തുന്നതും ഒരു നേരത്തെ ആഹാരം കഴിക്കുന്നതിനോ ഉടുതുണിക്ക് മറുതുണി വാങ്ങുന്നതിനോ സിന്ധുവിന്റെ കൈയിൽ പൈസയില്ല.കൂട്ടുകാരുടെ കാരുണ്യത്തിലാണ് മകളായ അർച്ചന പഠിക്കുന്നത്. ഏകമകൾ അർച്ചന ജനിച്ചു ഒന്നേകാൽ വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു
തുടർന്ന് കൂലി പണിക്ക് പോയും വീടുകളിൽ ജോലിയ്ക്ക് പോയും കിട്ടിയ തുച്ഛമായ വരുമാനത്തിൽ ജീവിച്ചു വരികെയാണ് 8 മാസം മുൻപ് അസുഖബാധിതയായത്. ഭർത്താവിന്റെ വീട്ടിൽ ഭർതൃമാതാവിനെ നോക്കുന്നതിന് വേണ്ടി ആറയിൽ പോയി നിൽക്കുമ്പോൾ ആണ് അസുഖം വന്നത് തുടർന്ന് സ്വന്തം വീടായ കട്ടച്ചൽ വരികയും ഇവിടെ കുടുംബവീടിന്റെ സമീപം പ്ലാസ്റ്റിക് ടാർപ്പ കൊണ്ട് ഉണ്ടാക്കിയ ഷെഡിൽ താമസിച്ചു വരികയാണ്. രണ്ട് പേരുടെ സഹായം ഇല്ലാതെ പ്രാഥമിക കാര്യങ്ങളും ആഹാരം പോലും കഴിക്കാനാകില്ല. അമ്മയ്ക്ക് വേണ്ടി വീട് വയ്ക്കാൻ കെട്ടിയ കീറിപറിഞ്ഞ ടാർപാളിൻ കൊണ്ട് കെട്ടിയ കൂരയിൽ പ്രായപൂർത്തിയായ മകളുമൊത്ത് കഴിയുകയാണ് സിന്ധു.തൊട്ടടുത്തു തന്നെ മാതാവും സഹോദരിമാരും മറ്റ്
ബന്ധുക്കളും  ഉണ്ടെങ്കിലും ആരും സഹായത്തിന് എത്താറില്ല സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത സിന്ധു ഇവിടെയും കുടിയിറക്കൽ ഭീഷണിയിലാണ് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സിന്ധുവിന് സ്വന്തമായി ഭൂമിയിൽ ഒരു വീട് ഉണ്ടാക്കി മകളെ പഠിപ്പിച്ചു ചികിത്സ ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നാണ് ആഗ്രഹം.
@ കൊട്ടാരക്കരയിൽ ബി എസ് സി ബോട്ടാണി ഡിഗ്രി വിദ്യാർത്ഥിനിയായ മകൾ അർച്ചനയ്ക്ക് കോളേജിൽ പഠിപ്പിക്കുന്നത് മാത്രമാണ് പഠനം വീട്ടിൽ വന്ന് പഠിക്കാൻ വൈദ്യുതിയില്ലാ കുഞ്ഞു പ്രായത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ടു പട്ടിണിയോട് മല്ലിട്ട് പഠിച്ചു കയറി വന്ന അർച്ചനയ്ക്ക് പഠനം മാത്രമാണ് കൈമുതൽ ആയി ഉള്ളത്. ഇപ്പോൾ അമ്മയെ നോക്കി യാതൊരു കെട്ടുറപ്പുമില്ലാത്ത സുരക്ഷിതത്വവുമില്ലാത്ത 
വീട്ടിൽ അന്തിയുറങ്ങുകയാണ് രാവിലെ എണ്ണീറ്റ് അമ്മയുടെ കാര്യങ്ങൾ നോക്കി പിന്നെ കോളേജിലേക്ക് പഠനവും എല്ലാം കോളേജ് തന്നെ വൈകുന്നേരം വീട്ടിൽ വന്ന് അമ്മയുടെ കാര്യങ്ങൾ നോക്കി രാത്രിയായാൽ വൈദ്യുതി ഇല്ലാത്ത വീട്ടിൽ അന്തിയുറങ്ങും ഒരു മഴപെയ്താൽ അടുത്ത വീട്ടിൽ ബുക്കുകൾ വച്ച് 
  മഴയും വെയിലും എല്ലാം കൊണ്ട് സുഖമില്ലാത്ത അമ്മയുമായി 
കഷ്ടതയുടെ നടുവിൽ  ജീവിതം വഴിമുട്ടി നിൽക്കുകയാണ് അർച്ചനയുടെ കനിവുള്ളവരുടെ സഹായമാണ് ഇ അമ്മയ്ക്കും മകൾക്കും ആവശ്യം.
IFC code :sbin 0070067
A/c nabar :6700599761-4

Saturday, 7 January 2023

ആദിച്ചനല്ലൂർച്ചിറ പാലം അപകടാവസ്ഥയിൽ.

ആദിച്ചനല്ലൂർച്ചിറ പാലം അപകടാവസ്ഥയിൽ.
ചാത്തന്നൂർ: ആദിച്ചനല്ലൂർച്ചിറ ടൂറിസം പദ്ധതിപ്രദേശത്തെ പാലം അപകടാവസ്ഥയിൽ. കൈവരി തകർന്ന പാലത്തിന്റെ കോൺക്രീറ്റ്‌ അടർന്നുതുടങ്ങി. മുപ്പതോളം ഏക്കർ വിസ്‌തൃതിയുള്ള ചിറയിൽ നിന്നും വെള്ളം കൃഷി ആവശ്യത്തിന് കൊണ്ട് പോകുന്ന ഷട്ടറുകൾ സ്ഥാപിച്ചിരിക്കുന്ന ചീപ്പ് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ചീപ്പിന്റെ ഷട്ടറുകൾ തുരുമ്പിച്ചു തകർന്നിരിക്കുകയാണ്‌. പാലം പുതുക്കി പണിയുന്നതിനും ആദിച്ചനല്ലൂർ ജംഗഷനിൽ നിന്നും കണ്ണനല്ലൂർ -വെളിച്ചിക്കാല റോഡിന്റെ പുനർനിർമ്മാണത്തിനുമായി ഫിഷറീസ് വകുപ്പിൽനിന്ന്‌ 1.25 കോടി അനുവദിച്ചിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ലെന്നാണ് ആക്ഷേപം. ചിറ ടൂറിസം പദ്ധതിക്കരികിലൂടെയുള്ള ഈ റോഡ് പൂർണമായും തകർന്നനിലയിലാണ്. ആദിച്ചനല്ലൂർ വില്ലേജ് ഓഫീസ്, മൃഗാശുപത്രി, ആയുർവേദ ആശുപത്രി, അങ്കണവാടി, ആദിച്ചനല്ലൂർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ, ഡി.എഡ് (ടി.ടി.സി) സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ദിനവും ഒട്ടേറെപ്പേരാണ് ഇതുവഴി കടന്നുപോകുന്നത്. അമിതഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി പോകുന്നത് പാലത്തിനു കൂടുതൽ ബലക്ഷയമുണ്ടാക്കുന്നു. ഭാരം കയറ്റിയ ടിപ്പർ ലോറികളും നിരന്തരം കടന്ന് പോകുന്നുണ്ട്. ചീപ്പുപാലത്തോടു ചേർന്ന് പണിതിരുന്ന പാലം തകരാറിലായതിനാൽ നിലവിൽ ചീപ്പ് പാലത്തിൽക്കൂടിമാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്.പാലം ഏത്രയുംവേഗം പുതുക്കിപ്പണിയുന്നതിന് നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഫോട്ടോ : ആദിച്ചനല്ലൂർ ചിറപാലം 

ഡോക്ടർമാരില്ലാ നെടുങ്ങോലം ആശുപത്രി റെഫർ കേന്ദ്രമായി മാറി

ഡോക്ടർമാരില്ലാ നെടുങ്ങോലം ആശുപത്രി റെഫർ കേന്ദ്രമായി മാറി 

ചാത്തന്നൂർ : നെടുങ്ങോലം താലൂക്കാശുപത്രിയിലെത്തുന്ന രോഗികളെ നിസ്സാരകാര്യങ്ങൾക്കുപോലും മെഡിക്കൽ കോളേജിലേക്ക്‌ റെഫർ ചെയ്യുന്നത് രോഗികളെയും ബന്ധുക്കളെയും വലയ്ക്കുന്നു. ഒട്ടുമിക്ക ചികിത്സാവിഭാഗങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടും മെഡിക്കൽ കോളേജിലേക്ക്‌ അയയ്ക്കുന്ന രോഗികളുടെ എണ്ണത്തിൽ കുറവില്ല.
രാത്രിയിലെത്തുന്ന ആരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നില്ലെന്ന പരാതി ശക്തമാണ്‌. ജില്ലാ ആശുപത്രിയിലേക്കോ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കോ അയയ്ക്കുകയാണ് പതിവ്‌. അപകടങ്ങളിൽപ്പെടുന്നവരാണ് ഏറെ വലയുന്നത്. പരിക്ക് ഗുരുതരപരിക്കില്ലാത്തവരെയും റഫർ ചെയ്യുകയാണെന്നു പരാതി ഉയരുന്നു.
ഓർത്തോ ,കാർഡിയാക്, നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങളിൽ ഡോക്ടർമാരില്ല. നെഞ്ചുവേദനയുമായി വരുന്നയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക്‌ റഫർ ചെയ്താൽ അരമണിക്കൂർവേണം അവിടെയെത്താൻ ആംബുലൻസ് കൂലി വേറെയും ആശുപത്രിയിലെ 
ആംബുലൻസ് കട്ടപുറത്തും ആയതോടെ ജനങ്ങൾ പ്രൈവറ്റ് ആംബുലൻസ് സർവീസുക്കളെയാണ് ആശ്രയിക്കുന്നത്.

സ്പെഷ്യാലിറ്റി ഡോക്ടർമാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പലതവണ ആശുപത്രി അധികൃതർ സർക്കാരിന് കത്തയച്ചിരുന്നു. ആധുനിക ശസ്ത്രക്രിയാശാലയ്ക്കുവേണ്ട എല്ലാ ഉപകരണങ്ങളും എത്തിയിട്ടും ഡോക്ടർമാരില്ലാത്തതിനാൽ പ്രയോജനപ്പെടുന്നില്ല. ഒ പി യിലും രോഗികൾ വിഷമിക്കുകയാണ്. മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നത് രോഗികളെ വലയ്ക്കുന്നു. ആശുപത്രിക്കെട്ടിടനിർമാണം മൂലമുള്ള പ്രതിസന്ധികൾ വേറെയും.
രോഗികളെ മറ്റ്‌ ആശുപത്രികളിലേക്കയച്ച്‌ കൈയൊഴിയുന്ന രീതി അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്‌. ലാബുകളും ഡയാലിസിസ് യൂണിറ്റുകളും ഉണ്ടായിട്ടും പ്രയോജനപ്പെടാത്ത സ്ഥിതി ഒഴിവാക്കണമെന്നും ആവശ്യമുയരുന്നു.

@ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും റഫറൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് 

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുന്ന രോഗികളെ അകാരണമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അടക്കമുള്ല സ്ഥലങ്ങളിലേക്ക് റഫർ ചെയ്യുന്നതായും
പരാതി ഉയരുന്നുണ്ട്. ഇവിടെ റഫർ ചെയ്യുന്നതിന് പ്രത്യേക മാനദണ്ഡം തയ്യാറാക്കി  നിയന്ത്രണം വേണമെന്ന നിയമം ആണെങ്കിലും എല്ലാം അട്ടിമറിച്ചു കൊണ്ട് രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടുകയാണ്. ആശുപത്രിയിലെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന ആരോഗ്യവകുപ്പിന്റെ തീരുമാനം എല്ലാം ഇവിടെ കാറ്റിൽ പറത്തുകയാണ് ഇവിടെ  അഥവാ റഫർ ചെയ്താൽ കാരണം കൃത്യമായി വ്യക്തമാക്കേണ്ടി വരുമെന്നിരിക്കെ എല്ലാം ഇവർ അട്ടിമറിയ്ക്കുകയാണ് എന്ന ആരോപണമാണ് ഉയരുന്നത്.
ഇതിന് പുറമേ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ,കുടുംമ്പാരോഗ്യകേന്ദ്രങ്ങൾ 
ജില്ലയിലെ താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള അകാരണ റഫറിംഗ് മൂലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളെ വീണ്ടും അടുത്ത മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുമ്പോൾ രോഗിയുടെ ആരോഗ്യനില വഷളായി മരണകാരണമായേക്കും 

അസൗകര്യങ്ങളിൽ വീർപ്പുമുട്ടിചാത്തന്നൂരിലെ പൊതുച്ചന്ത

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി
ചാത്തന്നൂരിലെ പൊതുച്ചന്ത

@ പിരിവ് കൃത്യമായി വേണം സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത്‌ അധികൃതർ ശ്രമിക്കുന്നില്ല 
 
ചാത്തന്നൂർ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ചാത്തന്നൂരിലെ പൊതുച്ചന്ത . കച്ചവടക്കാർക്ക് യാതൊരു സുരക്ഷിതത്വമോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടുമില്ല. വെളിച്ചം പോലുമില്ലാത്ത ചന്തയിൽ വൈകുന്നേരമായാൽ ആരും കയറാത്ത സ്ഥിതിയായി. കുടിവെള്ളമോ പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യമോ ചന്തയിൽ ഇല്ല.

നിലവിലുണ്ടായിരുന്ന ചന്തയിൽ കിഫ്‌ ബി സഹായത്തോടെ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നുണ്ട്. അതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ഷോപ്പിംഗ് കോംപ്ലക്സും പൊളിച്ചു മാറ്റി. പുതിയ ചന്തയിൽ കെട്ടിടങ്ങൾ നിർമ്മിച്ച് ചന്ത പുനസ്ഥാപിക്കുന്നതുവരെ മറ്റൊരു സ്ഥലത്തേയ്ക്ക് ചന്ത മാറ്റിയിരിക്കയാണ്.
സ്വകാര്യ വ്യക്തിയിൽ നിന്നും വാടകയ്ക്ക് എടുത്ത സ്ഥലത്താണ് ചന്ത ഇപ്പോൾ മാറ്റി സ്ഥാപിച്ചിരിക്കുന്നത്. കച്ചവടക്കാർ സ്വന്തം നിലയിൽ ഷെഡുകൾ സ്ഥാപിച്ചാണ് സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണ്. പകലന്തിയോളം ചന്തയിൽ കഴിയുന്ന കച്ചവടക്കാർക്കോ ചന്തയിലെത്തുന്നവർക്കാ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ യാതൊരു സൗകര്യങ്ങളുമില്ല. കുടിവെള്ള സംവിധാനമോ ശുചികരണ നടപടികളോ ഇല്ല. വെളിച്ചമില്ലാത്തതിനാൽ വൈകുന്നേരമായാൽ ഒരാൾ പോലും ചന്തയിലേയ്ക്ക് തിരിഞ്ഞു നോക്കുകയയില്ല. അഞ്ചു മണി കഴിഞ്ഞാൽ വിജനമാണ് ചന്ത. മുമ്പ് തിക്കും തിരക്കും കൊണ്ട് വീർപ്പുമുട്ടിയിരുന്ന ചന്ത ഇപ്പോൾ വിജനമാക്കുന്നത് കച്ചവടക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. പലരും പലിശയ്ക്ക് പണമെടുത്താണ് കച്ചവടം നടത്തുന്നത്. ഇതിന്റെ തിരിച്ചടവ് പോലും മുടങ്ങുന്ന അവസ്ഥയാണ്.
 സഹികെട്ട പല കച്ചവടക്കാരും ചന്തയ്ക്ക് പുറത്തിറങ്ങി മത്സ്യ കച്ചവടവും മറ്റും നടത്തിയിരുന്നു. പക്ഷേ പോലീസ് സഹായത്തോടെ എല്ലാ കച്ചവടക്കാരെയും ചന്തയ്ക്കുള്ളിലേയ്ക്ക് കയറ്റി. അതോടെ നടന്നുകൊണ്ടിരുന്ന കച്ചവടവും നഷ്ടമായി. ചാത്തന്നൂരിൽ സ്ലാട്ടർ ഹൗസോ ഇറച്ചിവെട്ടുന്നതിന് അനുമതിയോ ഇല്ല. പക്ഷേ അനധികൃതമായി ഇറച്ചി കടകളുണ്ട്. നിയമ വിരുദ്ധമായി നടത്തുന്ന ഇറച്ചിക്കടയും ചന്തയിൽ സ്ഥാപിക്കാൻ ഒരുക്കം നടക്കുന്നു. പുതിയ ചന്തയ്ക്ക് മുന്നിലൂടെയുള്ള റോഡ് വൺവേ ആണ്. പോലീസ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ആരും വകവയ്ക്കുന്നില്ല. പോലീസും ട്രാഫിക് നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ല. ഇതും ജനങ്ങൾക്ക് 
വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
അസൗകര്യങ്ങളിൽ വീർപ്പുമുട്ടി
ചാത്തന്നൂരിലെ പൊതുച്ചന്ത

@ പിരിവ് കൃത്യമായി വേണം സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത്‌ അധികൃതർ ശ്രമിക്കുന്നില്ല 
 
ചാത്തന്നൂർ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ചാത്തന്നൂരിലെ പൊതുച്ചന്ത . കച്ചവടക്കാർക്ക് യാതൊരു സുരക്ഷിതത്വമോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടുമില്ല. വെളിച്ചം പോലുമില്ലാത്ത ചന്തയിൽ വൈകുന്നേരമായാൽ ആരും കയറാത്ത സ്ഥിതിയായി. കുടിവെള്ളമോ പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യമോ ചന്തയിൽ ഇല്ല.

നിലവിലുണ്ടായിരുന്ന ചന്തയിൽ കിഫ്‌ ബി സഹായത്തോടെ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നുണ്ട്. അതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ഷോപ്പിംഗ് കോംപ്ലക്സും പൊളിച്ചു മാറ്റി. പുതിയ ചന്തയിൽ കെട്ടിടങ്ങൾ നിർമ്മിച്ച് ചന്ത പുനസ്ഥാപിക്കുന്നതുവരെ മറ്റൊരു സ്ഥലത്തേയ്ക്ക് ചന്ത മാറ്റിയിരിക്കയാണ്.
സ്വകാര്യ വ്യക്തിയിൽ നിന്നും വാടകയ്ക്ക് എടുത്ത സ്ഥലത്താണ് ചന്ത ഇപ്പോൾ മാറ്റി സ്ഥാപിച്ചിരിക്കുന്നത്. കച്ചവടക്കാർ സ്വന്തം നിലയിൽ ഷെഡുകൾ സ്ഥാപിച്ചാണ് സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണ്. പകലന്തിയോളം ചന്തയിൽ കഴിയുന്ന കച്ചവടക്കാർക്കോ ചന്തയിലെത്തുന്നവർക്കാ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ യാതൊരു സൗകര്യങ്ങളുമില്ല. കുടിവെള്ള സംവിധാനമോ ശുചികരണ നടപടികളോ ഇല്ല. വെളിച്ചമില്ലാത്തതിനാൽ വൈകുന്നേരമായാൽ ഒരാൾ പോലും ചന്തയിലേയ്ക്ക് തിരിഞ്ഞു നോക്കുകയയില്ല. അഞ്ചു മണി കഴിഞ്ഞാൽ വിജനമാണ് ചന്ത. മുമ്പ് തിക്കും തിരക്കും കൊണ്ട് വീർപ്പുമുട്ടിയിരുന്ന ചന്ത ഇപ്പോൾ വിജനമാക്കുന്നത് കച്ചവടക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. പലരും പലിശയ്ക്ക് പണമെടുത്താണ് കച്ചവടം നടത്തുന്നത്. ഇതിന്റെ തിരിച്ചടവ് പോലും മുടങ്ങുന്ന അവസ്ഥയാണ്.
 സഹികെട്ട പല കച്ചവടക്കാരും ചന്തയ്ക്ക് പുറത്തിറങ്ങി മത്സ്യ കച്ചവടവും മറ്റും നടത്തിയിരുന്നു. പക്ഷേ പോലീസ് സഹായത്തോടെ എല്ലാ കച്ചവടക്കാരെയും ചന്തയ്ക്കുള്ളിലേയ്ക്ക് കയറ്റി. അതോടെ നടന്നുകൊണ്ടിരുന്ന കച്ചവടവും നഷ്ടമായി. ചാത്തന്നൂരിൽ സ്ലാട്ടർ ഹൗസോ ഇറച്ചിവെട്ടുന്നതിന് അനുമതിയോ ഇല്ല. പക്ഷേ അനധികൃതമായി ഇറച്ചി കടകളുണ്ട്. നിയമ വിരുദ്ധമായി നടത്തുന്ന ഇറച്ചിക്കടയും ചന്തയിൽ സ്ഥാപിക്കാൻ ഒരുക്കം നടക്കുന്നു. പുതിയ ചന്തയ്ക്ക് മുന്നിലൂടെയുള്ള റോഡ് വൺവേ ആണ്. പോലീസ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ആരും വകവയ്ക്കുന്നില്ല. പോലീസും ട്രാഫിക് നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ല. ഇതും ജനങ്ങൾക്ക് 
വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചന്തപിരിവ് കൃത്യമായി പിരിക്കുന്ന പഞ്ചായത്ത്‌ കച്ചവടക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്ന പരാതിയാണ് കച്ചവടക്കാർ ഉയർത്തുന്നത്.




Friday, 6 January 2023

പുതുവർഷത്തിൽ പ്രതീക്ഷയില്ലാതെ യുവത.. ഞങ്ങൾക്കും പറയാനുണ്ട്

പുതുവർഷത്തിലേക്ക് കണ്ണും നട്ട് 
പ്രതീക്ഷയില്ലാതെ യുവത.. ഞങ്ങൾക്കും പറയാനുണ്ട് 
@ പുതുവർഷത്തിൽ 
പിണറായി ഭരണത്തിൽ സ്വപ്നങ്ങൾ നെയ്തു  നടക്കാൻ പോകുന്ന മുൻവർഷങ്ങളിൽ പോലെ 
ഭരണത്തിന്റെ ബാക്കിക്കാഴ്ചയും കണ്ടിരിക്കാം. മററു വഴിയൊന്നുമില്ലല്ലോ.. എന്നാണ് ഡിഗ്രി പാസായി തൊഴിൽ കാത്തിരിക്കുന്ന സിന്ധുജ്യോതിലാൽ പറയുന്നത് 

" മുഖ്യമന്ത്രിയും മന്ത്രിമാരും മന്ത്രിസഭയും കാട്ടുന്നത് ശുദ്ധ തെമ്മാടിത്തമാണ്. പിൻ‌വാതിലൂടെ പാർട്ടി അംഗങ്ങളുടെ 
സ്വന്തക്കാരെയും ബന്ധുക്കാരെയും സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളും തിരുകിക്കയററുക. പിന്നീട്  സ്ഥിരപ്പെടുത്തുക
ഇതാണോ നീതിയും ന്യായവും രാഷ്ടീയ ഭരണപരമായും ഉള്ള ധർമ്മവും?
സിന്ധു ജ്യോതിലാൽ ചോദിക്കുന്നു?
@ റാങ്കു ലിസ്റ്റിൽ പേരുണ്ടായിട്ടും സർക്കാർ ജോലിയ്ക്കായുള്ള കാത്തിരിക്കുന്ന കൃഷ്ണനുണ്ണി.എസ് പറയുന്നത് ഇങ്ങനെയാണ് 

" കേന്ദ്രസർക്കാർ ജോലി എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ട് അർഹതയുള്ളവരെ തിരഞ്ഞെടുത്ത് ജോലി കൊടുക്കുബോൾ കേരളത്തിൽ 
പിന്‍വാതില്‍ നിയമനം നടത്തുന്നത് സമൂഹം ചോദ്യം ചെയ്തിട്ടും പോ.. പുല്ലേ എന്ന മനോഭാവത്തിലാണ് സര്‍ക്കാര്‍. പി എസ് സി റാങ്ക് ലിസ്‌ററിൽ പേരു വന്നവർ സമരം ചെയ്യുന്നത് നിയമവിരുദ്ധം ആണെന്നാണ്,  ഇതു വരെ ‘നിയമവിധേയമായി മാത്രം‘ സമരം ചെയ്തിട്ടുള്ള ഡി വൈ എഫ് ഐയുടെ 
കണ്ടുപിടുത്തം.ഇതൊക്കെ ന്യായീകരിക്കുന്നവർ കമ്യൂണിസ്‌ററുകാരാണോ അതോ കമ്മ്യുണിസ്റ്റ്കാരെന്ന
അഭിനയിക്കുന്ന സഖാക്കൾ മാത്രമാണിത്.

@ അന്യസംസ്ഥാനത്ത് 
ഉപരിപഠനം കഴിഞ്ഞു തിരിച്ചു വന്ന് പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന 
അർജുൻമോഹൻ പറയുന്നത് ഇങ്ങനെയാണ്.

കൊറോണക്കാലത്ത്  ജനത്തിന് ഉപ്പും  മുളകും പഞ്ചസാരയും കിറ്റിലാക്കി നല്‍കിയതു കൊണ്ട് പിണറായിക്ക് തുടർഭരണം ഉറപ്പാക്കിയത്. ഇപ്പോൾ സമസ്ത തൊഴിൽ മേഖലയിലും 
പാർട്ടി പേരും ചെങ്കൊടിയും വെച്ചാണ് തൊഴിൽ കച്ചവടമെല്ലാം.
ഡി വൈ എഫ്  ഐ എന്ന യുവജന പ്രസ്ഥാനം മുതിര്‍ന്ന നേതാക്കളുടെ കൗപീനം കഴുത്തിലിട്ട് നടക്കുന്ന വൃത്തികെട്ട കാഴ്ചയാണ്. യുവാക്കളുടെ തൊഴിലെല്ലാം അവര്‍ ഭാര്യമാര്‍ക്കും സഹോദരങ്ങള്‍ക്കും പകുത്തു നൽകുന്നു. സമരം ചെയ്യുന്നവരെ പുലഭ്യം പറഞ്ഞ് ആർത്തട്ടഹസിക്കുന്നു. 
പത്താം തരം കടന്നിട്ടില്ലെന്ന് പറയുന്ന സ്വർണ്ണക്കേസ് താരം സ്വപ്ന സുരേഷിന് പിണറായി വിജയൻ താലത്തിൽ വെച്ച് കൊടുത്തത് മാസം മൂന്നു ലക്ഷം രൂപയുടെ  പണിയായിരുന്നല്ലോ…അപ്പോൾ കുട്ടിസഖാക്കളെ പഴിപറഞ്ഞിട്ടെന്തു കാര്യം ?

@ വരുന്ന വർഷവും യുവജനങ്ങൾക്ക് പ്രതീക്ഷ വേണ്ട ബി ബി എ യും ബി സി എയും കഴിഞ്ഞ പി എസ് സി കോച്ചിങ് കൊടുക്കുന്ന അധ്യാപകനായ പ്രണവ്  പറയുന്നു..
യുവജനങ്ങളെ ദുരിതത്തിലാക്കിയ സർക്കാർ എന്ന ഖ്യാതിയാണ് പിണറായി സർക്കാരിനുള്ളത്. തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാളും കുത്തനെ വർധിച്ചുവെന്ന് മാത്രമല്ല അഭ്യസ്തവിദ്യരായ യുവാക്കളുടെ ഏക പ്രതീക്ഷയായ പി എസ് സിയെ പാർടി സർവ്വീസ് കമ്മീഷൻ എന്ന നിലയിലേക്ക് അധ:പതിപ്പിച്ചുവെന്ന ഖ്യാതിയും ഇടത് സർക്കാരിന്റേത് തന്നെ. മറ്റൊരു ഭാഗത്ത് കോടികളുടെ ധൂർത്തും അഴിമതിയും നടത്തി കേരളത്തിനെ കടകെണിയിലാക്കി യുവജനങ്ങളെ ദുരിതത്തിലാക്കിയ സർക്കാർ എന്ന ഖ്യാതിയാണ് അധികാരത്തിൽ നിന്ന് പുറത്താവുന്ന പിണറായി സർക്കാരിനുള്ളത്. തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാളും കുത്തനെ വർധിച്ചുവെന്ന് മാത്രമല്ല അഭ്യസ്തവിദ്യരായ യുവാക്കളുടെ ഏക പ്രതീക്ഷയായ പി എസ് സ്സിയെ പാർടി സർവ്വീസ് കമ്മീഷൻ എന്ന നിലയിലേക്ക് അധ:പതിപ്പിച്ചുവെന്ന ഖ്യാതിയും ഇടത് സർക്കാരിന്റേത് തന്നെ. മറ്റൊരു ഭാഗത്ത് കോടികളുടെ ധൂർത്തും അഴിമതിയും നടത്തി കേരളത്തിനെ കടകെണിയിലേക്ക് തള്ളി വിടുന്നു.
ഒരു സമൂഹത്തെ പ്രതീക്ഷയോടെ മുന്നോട്ടു നയിക്കുന്നതിൽ യുവജനതയുടെ ആത്മവിശ്വാസവും ഊർജസ്വലതയുമാണ് പങ്ക് വഹിക്കുന്നതെങ്കിൽ യുവ ജനതയെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്ന ദുരന്തമായി പിണറായി സർക്കാർ മാറിയിരിക്കുന്നു.

@  തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരിൽ ഒരു കാലത്ത് സമരം നയിച്ച പാരമ്പര്യം അവകാശപ്പെടുന്ന ഡിവൈഎഫ്ഐ തുടങ്ങിയ ഇടത് യുവ സംഘടനകളാകട്ടെ അഴിമതിയുടെ പങ്ക് പറ്റി പാർടി നേതൃത്വത്തിന്റെ അടിമത്തൊഴിലാളികളായി മാറി.
ഒരു സമൂഹത്തെ പ്രതീക്ഷയോടെ മുന്നോട്ടു നയിക്കുന്നതിൽ യുവജനതയുടെ ആത്മവിശ്വാസവും ഊർജസ്വലതയുമാണ് പങ്ക് വഹിക്കുന്നതെങ്കിൽ യുവ ജനതയെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്ന ദുരന്തമായി പിണറായി സർക്കാർ മാറിയിരിക്കുകയാണ് ഐ ടി ഐ കഴിഞ്ഞു ജോലി കിട്ടാതെ വന്നപ്പോൾ ബി എസ് എൻ എല്ലിൽ കരാർ ജോലിക്കാരനായി മാറിയ അനന്ദു പറയുന്നു.

@കേന്ദ്രസർക്കാർ യുവാക്കൾക്കായി
നിലകൊള്ളുന്നു - വിഷ്ണു പട്ടത്താനം

മുദ്ര വായ്പ മുതൽ നൂറുകണക്കിന് പദ്ധതികളിലൂടെ കേന്ദ്ര സർക്കാർ
യുവാക്കളെ പുരോഗതിയുടെ ആത്മനിർഭരതയിലേക്ക് നയിക്കുന്നു 
വ്യവസായ പ്രവർത്തനങ്ങളുടെ വികേന്ദ്രീകരണം, ഗ്രാമ പ്രദേശങ്ങളുടെ വികസനം, സ്വയംസംരംഭങ്ങൾക്ക് നൽകിയ പ്രോത്സാഹനം മികച്ച അക്കാദമിക് വൈദഗ്ധ്യമുള്ളവരുടെ
ഇടപെടൽ എന്നിവയിലൂടെ ഇന്ത്യയിലെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയ്ക്ക് 
 ഫലപ്രദമായ പരിഹാരം കണ്ടെത്താൻ മോദി ഗവൺമെന്റ് ശ്രമിച്ചപ്പോൾ ഇങ്ങ് കേരളത്തിൽ കമ്മ്യൂണിസ്റ്റ്
ഭരണത്തിൻകീഴിൽ കേരളത്തിലെ യുവജനങ്ങളെ വഴിയാധാരമാക്കുകയായിരിക്കു ന്നു. കേരളത്തിൽ പി എസ് സി റാങ്ക് ജേതാക്കൾ തെരുവിൽ മുട്ടിലിഴയുകയാണ്. യുവജന വഞ്ചനയുടെ നേർക്കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ പിണറായി സർക്കാർ കാട്ടികൂട്ടിയത്.
ഫ്യൂഡൽ കാലത്തെ തമ്പ്രാക്കളുടെ റോളിലാണ് സിപിഎം മുന്നോട്ട് പോകുന്നത് എന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനം പറഞ്ഞു.

ഫോട്ടോ : സിന്ധു ജ്യോതിലാൽ
ഫോട്ടോ : കൃഷ്ണനുണ്ണി
ഫോട്ടോ : അനന്ദു
ഫോട്ടോ : പ്രണവ്
ഫോട്ടോ : അർജുൻ മോഹൻ 
ഫോട്ടോ : വിഷ്ണു പട്ടത്താനം 

തിരഞ്ഞെടുപ്പിൽ ജി.എസ്. ജയലാൽ എം എൽ എ ഒഴുക്കിയ കോടികണക്കിന് രൂപയുടെ സ്രോതസ്‌ വെളിപ്പെടുത്തണമെന്ന ആവശ്യം ഉയർത്തി സിപിഎം

തിരഞ്ഞെടുപ്പിൽ ജി.എസ്. ജയലാൽ എം എൽ എ ഒഴുക്കിയ കോടികണക്കിന് രൂപയുടെ സ്രോതസ്‌ വെളിപ്പെടുത്തണമെന്ന ആവശ്യം ഉയർത്തി സിപിഎം 

ചാത്തന്നൂർ: ജി.എസ്.ജയലാൽ എം. എൽ എയുടെ അനധികൃത പണമിടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി സിപിഎം നേതൃത്വം രംഗത്ത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോടികണക്കിന് രൂപ ഒഴുക്കികൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത് എന്ന് ഇടത് മുന്നണി യോഗത്തിൽ സിപിഎം നേതാവ് ആരോപണം ഉയർത്തിയത്.
സഹകരണമേഖലയിൽ മേഖലയിൽ ജയലാൽ പ്രസിഡന്റ്‌ ആയ അഷ്‌ടമുടി ആശുപത്രിയുടെ പേരിൽ നടന്ന കോടികണക്കിന് രൂപയുടെ പണമിടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യം ഉയർത്തി ചാത്തന്നൂർ നിന്നുള്ള ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ആറു മാസം മുൻപ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയതോടെയാണ് പ്രശ്നം കൂടുതൽ വഷളാകുന്നത്.
 തിരഞ്ഞെടുപ്പ് കാലത്ത് ഇടത് മുന്നണിയുടെ നിയോജകമണ്ഡലം കമ്മിറ്റി പോലും അറിയാതെ
ചിലവാക്കിയ കോടി കണക്കിന് രൂപയുടെ കണക്ക് പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. 
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളുടെ പേരിൽ നടന്ന  അഴിമതിയും അന്വേഷിക്കുകയും അത് വഴി കിട്ടിയ സാമ്പത്തിക സ്രോതസും അന്വഷണം നടത്തണമെന്ന ആവശ്യവും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലുണ്ട്.
അടുത്തിടെ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ പടർന്നു പന്തലിച്ച പണമിടപാട സ്ഥാപനങ്ങളുടെയും ചിട്ടികമ്പനികളുടെയും മറവിൽ നടന്ന ബിനാമി ഇടപാടുകളും വസ്തു ഇടപാടുകളും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ സിപിഎം നേതാക്കൾ പരാതിയുമായി രംഗതെത്തിയത് സിപിഐ സംസ്ഥാന ജില്ലാ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇടത് മുന്നണി നേതൃത്വവും സിപിഐയും അറിയാതെ തിരഞ്ഞെടുപ്പ് സമയത്ത് 
ജയലാൽ നടത്തിയ ഇടപാടുകൾ സിപിഐയുടെ ഒരു വിഭാഗം നേതാക്കൾ ഇടപെട്ട് മൂടിവയ്ക്കുകയായിരുന്നുവെന്ന് സിപിഐയുടെ സംസ്ഥാന നേതാവ് തന്നെ ആരോപിക്കുന്നു. ജില്ലയിലെ 
സിപിഐയ്ക്കുള്ളിൽ നടന്ന വടംവലിയും തമ്മിലടിയും ആസൂത്രണം ചെയ്തു എൻ. അനിരുദ്ധൻ എം എൽ എ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ ജി. എസ്. ജയലാൽ എം എൽ എ ചുക്കാൻ പിടിച്ചുവെന്ന് ആരോപിച്ചു കൊണ്ട് സംസ്ഥാന നേതൃത്വത്തിന് ചാത്തന്നൂർ നിന്നുള്ള ഒരു മുതിർന്ന നേതാവ് നൽകിയ പരാതിയും നിലവിൽ സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലുണ്ട്.
കൊല്ലത്ത് സിപിഐയുടെ പ്രചരണത്തിന് ആവശ്യമായ കോടികണക്കിന് രൂപ സിപിഐയുടെ ജില്ലാ സെക്രട്ടറിയ്ക്ക് കൈമാറികൊണ്ടാണ് ജി. എസ്. ജയലാൽ സീറ്റ് ഉറപ്പിച്ചത് എന്നുള്ള ആരോപണം അന്വേഷിക്കണമെന്ന് ഒരു വിഭാഗം സിപിഐ നേതാക്കൾ ഉന്നയിക്കുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ചുക്കാൻ പിടിച്ച ഒരു വിഭാഗം സിപിഎം നേതാക്കൾക്ക് വൻതുക കൈമണിയായി നൽകിയെന്ന് സിപിഐ നേതാക്കൾ ആരോപിക്കുന്നു.
 പൈസകളെല്ലാം തന്നെ കൊല്ലത്ത് എത്തിച്ചതും വിതരണം ചെയ്തതും തൃശൂർ നിന്നുള്ള കുഴൽപണമിടപാട് സംഘമാണ് തിരഞ്ഞെടുപ്പിന്റെ മൂർദ്ധന്യവസ്ഥയിൽ ജയലാൽ സ്വന്തം ഡ്രൈവറെ മാറ്റിനിർത്തി അടുത്ത ബന്ധുവുമായി ആഡംബരകാറിൽ രാത്രി നടത്തിയ യാത്രയെ കുറിച്ചും അതിന് പിന്നാലെ തൃശൂർ കുഴൽപണ സംഘം ചാത്തന്നൂരിൽ എത്തി ദിവസങ്ങളോളം തങ്ങിയതും അന്വേഷിക്കണമെന്നും സിപിഐ പ്രവർത്തകർ 
തന്നെ പാർട്ടി സമ്മേളന സമയത്തു യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ഒപ്പം മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ അടക്കമുള്ള 
ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കളുമായി ഒരു മാധ്യമപ്രവർത്തന്റെ മാധ്യസ്ഥയിൽ നടത്തിയ ചർച്ചയും വിവാദമാകുകയാണ്.
 ജി. എസ്. ജയലാൽ. എം. എൽ എ തിരഞ്ഞെടുപ്പിൽ നടത്തിയ കോടികളുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് സിപിഎം നേതാക്കൾ ഉയർത്തുന്നത്.

@ ജയലാലിനെതിരെ  ഇടത് മുന്നണിയിൽ കുറുമുന്നണി

സിപിഎം ജയലാലിനെതിരെ ശക്തമായ നീക്കം നടത്തിയതോടെ സിപിഐയിലെ ജയലാൽ വിരുദ്ധർ പിന്തുണയുമായി രംഗതെത്തിയത് ഇത് 
ഇടത് മുന്നണിയിൽ പുതിയ കുറുമുന്നണി രൂപപ്പെടുകയും ജയലാലിനെതിരെ സിപിഐ പരവൂർ മണ്ഡലം കമ്മിറ്റി പ്രത്യക്ഷമായി തന്നെ രംഗതെത്തുകയും ചെയ്തതോടെ ജയലാൽ എം എൽ എ. പ്രതിരോധത്തിലാവുകയും കൂടെ നിന്നവർ തന്നെ മറുപക്ഷത്തേക്ക് വിവരങ്ങൾ ചോർത്തി കൊണ്ട് ജയലാലിനെതിരെ കൂടുതൽ പരാതികളുമായി മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മണ്ഡലത്തിലെ സിപിഎം നേതൃത്വം.


ഒരിടത്ത് ടാറും കോൺക്രീറ്റും ചെയ്ത റോഡ് മാസങ്ങൾക്കകം തകർന്ന് കിടക്കുന്നു മറ്റൊരിടത്ത് റോഡുകൾ പൊട്ടി പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതായിട്ടും അധികൃതർക്ക് കുലുക്കമില്ല.

ചാത്തന്നൂർ : ഒരിടത്ത് ടാറും കോൺക്രീറ്റും ചെയ്ത റോഡ് മാസങ്ങൾക്കകം തകർന്ന്  കിടക്കുന്നു മറ്റൊരിടത്ത് റോഡുകൾ പൊട്ടി പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതായിട്ടും  അധികൃതർക്ക് കുലുക്കമില്ല. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഞവരൂർ വാർഡിലെ റോഡുകളുടെ അവസ്ഥയാണിത്. ദേശിയപാതയിൽ നിന്നും തുടങ്ങി കാഞ്ഞിരംവിള ക്ഷേത്രം ജംഗഷനിൽ അവസാനിക്കുന്ന റോഡും. ചാത്തന്നൂർ - കട്ടച്ചൽ റോഡിൽ ആൽത്തറമൂട്ടിൽ നിന്നും തുടങ്ങി കാഞ്ഞിരംവിള ക്ഷേത്രം ജങ്ഷനിൽ അവസാനിക്കുന്ന കാഞ്ഞിരംവിള ക്ഷേത്രം റോഡും പൊട്ടിപൊളിഞ്ഞു കാൽനടയാത്ര പോലും ദുഷ്കരമായിമാറി.മഴ പെയ്താൽ ഇ റോഡിനെ തോടെന്നും കുളമെന്നും വിളിക്കാം. അതുപോലെ തകർന്നു തരിപ്പണമായി കിടക്കുന്നു. കാഞ്ഞിരംവിള ജങ്ഷൻ  ആനാംചാൽ - അക്കരകുന്നം റോഡും, കാഞ്ഞിരംവിള ജങ്ഷൻ -ഞവരൂർ റോഡും തകർന്നടിഞ്ഞു കിടക്കുകയാണ്. മഴ പെയ്താൽ പൂഴി മണ്ണ് വെള്ളവുമായി ചേർന്ന് കുഴമ്പ് പരുവത്തിൽ ആയി റോഡിന്റെ പല ഭാഗത്തും ചാടിക്കടന്നാണ് കാൽനടക്കാരുടെ യാത്ര.ഞവരൂർ വാർഡിലെ റോഡുകൾ ആയ റോഡുകൾ എല്ലാം തകർന്നടിഞ്ഞു കിടന്നിട്ടും പഞ്ചായത്ത്‌ അധികൃതർക്ക് യാതൊരു കുലുക്കവും ഇല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നൂറുകണക്കിനാളുകളുടെ സഞ്ചാര പാതയാണിത്. ഓട്ടോ റിക്ഷകളെയും ഇരുചക്ര വാഹനങ്ങളെയുമാണ് ഈ വഴിക്കുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ മൂലം വാഹനം വിളിച്ചാൽ ഓട്ടം വരാതായി.ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. വീടുകളിലെ ദിവസവുമുള്ള ആവശ്യങ്ങൾക്ക് വ്യാപാര സ്ഥാപനങ്ങളിലും രോഗികളുമായി ആശുപത്രിയിലേക്കും പോകേണ്ട റോഡിനാണ് ഈ അവസ്ഥ. സ്കൂൾ തുറന്നതോടെ കുട്ടികളും ഇതുവഴി പോകുന്നു. കുട്ടികളുടെ വസ്ത്രമാകെ പൂഴി മണ്ണ് പുരണ്ടാണ് വീട്ടിൽ എത്തുന്നത്. ഒരു വാർഡിലെ സാധാരണ ജനങ്ങൾ സഞ്ചരിക്കുന്ന ഗ്രാമീണ റോഡുകളിലൂടെ  കാൽനട പോലും ദുസ്സഹമായ രീതിയിലായിട്ടും ഗ്രാമപഞ്ചായത്ത് അംഗവും പഞ്ചായത്ത്‌ അധികൃതരും നാളിതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. കോടികൾ ചെലവിടുന്ന റോഡുകൾ നിർമിക്കുന്നതിന് തിടുക്കം കാട്ടുന്ന ജി. എസ്. ജയലാൽ എം എൽ എ അടക്കമുള്ളവർ ചാത്തന്നൂർ പഞ്ചായത്തിൽ തകർന്ന് കിടക്കുന്ന  ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ ശ്രദ്ധിക്കാറില്ല. നിലവിൽ ചെയ്തു തീർത്ത ജോലികളുടെ പണം കരാറുകാർക്ക് കിട്ടാത്തതും ഗ്രാമീണ റോഡ് നവീകരണത്തെ പ്രതികൂലമായി ബാധിക്കുകയാണ്.

@ റോഡുകൾ നന്നാക്കണം ഇല്ലെങ്കിൽ പ്രഷോഭം - ബിജെപി 

ഒരു വാർഡിലെ റോഡുകൾ പൂർണ്ണമായും ആണ് തകർന്നു കിടക്കുന്നത്. ഈ റോഡുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റ് റോഡുകളും തകർന്നു കിടക്കുന്നു. മഴ പെയ്താൽ  ഇതുവഴിയുള്ള കാൽനട ഏറെ ബുദ്ധിമുട്ടായി. ഏറെ നാളുകളായി ഈ റോഡുകൾ ടാർ ചെയ്യാതെ കിടക്കുകയാണ്. നൂറുകണക്കിനു ആളുകളാണു ദിവസവും യാത്ര ചെയ്യുന്നത്. റോഡിന്റെ തകർച്ച മൂലം ചെറു വാഹനങ്ങൾ കടന്നു പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. പ്രശസ്തമായ കാഞ്ഞിരംവിള ദേവിക്ഷേത്രത്തിലെ ഉത്സവമാണ് വരുന്നത് അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കി മാറ്റണം ഇല്ലങ്കിൽ ശക്തമായ ജനകീയ പ്രഷോഭാവുമായി ബിജെപി മുന്നോട്ട് വരും.

ഗ്രീഷ്മ (ബിജെപി ബൂത്ത് പ്രസിഡന്റ്‌ ഞാവരൂർ വാർഡ്‌)

ഫോട്ടോ : തകർന്ന് കിടക്കുന്ന കാഞ്ഞിരംവിള ക്ഷേത്രം റോഡ്

ഫോട്ടോ :തകർന്ന് കിടക്കുന്ന ഞവരൂർ റോഡ്.

.

നിയമ വിരുദ്ധമായി കെട്ടിട നികുതി പിരിച്ച്പരവൂർ നഗരസഭ കൊള്ളയടിക്കുന്നു


നിയമ വിരുദ്ധമായി കെട്ടിട നികുതി പിരിച്ച്
പരവൂർ നഗരസഭ കൊള്ളയടിക്കുന്നു

പരവൂർ : നിയമ വിരുദ്ധമായി കെട്ടിട നികുതി ഈടാക്കി പരവൂർ നഗരസഭ ജനങ്ങളെ കൊള്ളയടിക്കുന്നതായി പരാതി. അനധികൃതമായികെട്ടിട നികുതി ഈടാക്കുന്നതിനെതിരെയും കെട്ടിട നികുതി മാനദണ്ഡപ്രകാരം നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ട് പരാതി നല്കിയാൽ അത് അവഗണിക്കുകയാണ് ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയപ്പോൾ തെറ്റായ മറുപടി നല്കിയെന്നും ആരോപണം.

പഴയ കെട്ടിടങ്ങൾക്കും പുതിയ കെ ട്ടിടങ്ങൾക്കും നിയമവിരുദ്ധമായി ഒരേ നികുതിയാണ് നഗരസഭ ഈടാക്കി കൊണ്ടിരിക്കുന്നത്. പഴയ കെട്ടിടങ്ങളോട് ചേർത്ത് പലരും പുതിയ നിർമ്മിതികൾ നടത്തുകയോ കൂട്ടി ചേർക്കലുകൾ വരുത്തുകയോ ചെയ്തിട്ടുണ്ട്. ചിലർ പഴയ കെട്ടിടങ്ങൾക്ക് മുകളിൽ മറ്റൊരു നില കൂടി നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങൾക്കെല്ലാം പുതിയ നിരക്കിലുള്ള ഒരേ നികുതിയാണ് പരവൂർ നഗരസഭ ഈടാക്കി കൊണ്ടിരിക്കുന്നത്.

എന്നാൽ ഇത് നിയമ വിരുദ്ധമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. പഴയ കെട്ടിടങ്ങൾക്ക് പഴയ നിരക്കിലും കൂട്ടി ചേർത്തതോ അല്ലാത്തതുമായ പുതിയ നിർമ്മിതികൾക്ക് പുതിയ നിരക്കിലും നികുതി ഈടാക്കണമെന്നാണ് ചട്ടം. തദ്ദേശസ്വയംഭരണ വകുപ്പ് 2015 ഡിസമ്പർ 16 - ന് ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് അവഗണിച്ചു കൊണ്ടാണ് ജനങ്ങളിൽ നിന്നും എല്ലാ കെട്ടിടങ്ങൾക്കും പുതിയ നിരക്കിൽ നികുതി ഈടാക്കി ജനങ്ങളെ കൊള്ളയടിച്ച് പണമുണ്ടാക്കുന്നത്. എന്നാൽ തദ്ദേശ വാസികളായ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ കെട്ടിടങ്ങൾക്ക് പുതിയ നിരക്ക് ബാധകമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.

കെട്ടിടനികുതിനിരക്ക് നിർണ്ണയത്തെക്കുറിച്ചും 2015 ലെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയും നിരവധി കെട്ടിടം ഉടമകൾ, കെട്ടിടനികുതിനിരക്ക് നിർണ്ണയത്തെക്കുറിച്ചും 2015 ലെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയും നിരവധി കെട്ടിടം ഉടമകൾ, നികുതി തിരുത്തണമെന്നാവശ്യപ്പെട്ട് പരാതികൾ നല്കിയിട്ടുണ്ട്. എന്നാൽ ഓൺലൈനിൽ അയച്ച ഒരു പരാതി പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിഗണിക്കാൻ തയാറായതുമില്ല. ഇതിനെ തുടർന്ന് പരാതി നല്കി 89 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്തതിനെ തുടർന്ന് ഒരു പരാതിക്കാരൻ വിവരാവകാശനിയമപ്രകാരം, കാരണ മന്വേഷിച്ച് അപേക്ഷ നല്കി. 

സിറ്റിസൺപോർട്ടലിന്റെ സാങ്കേതിക തകരാർ മൂലം അപേക്ഷ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടില്ല എന്നാണ് മറുപടി നല്കിയത്. ഇതേ തുടർന്ന് പരവൂർ നഗരസഭയുടെ പോർട്ടലിന് സാങ്കേതിക തകരാറുണ്ടോ എങ്കിൽ എന്തുകൊണ്ട് അത് പരിഹരിക്കുന്നില്ല എന്ന് ഇൻഫർമേഷൻ കേരള മിഷന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കി. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന കാലയളവിൽ പരവൂർ നഗരസഭയിലെ പോർട്ടലിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഐ കെ എമ്മിലേയ്ക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഇൻഫർമേഷൻ ഓഫീസർ മറുപടി നല്കി.

ഇതു സംബന്ധിച്ച് സംസ്ഥാന വിവരാവകാശകമ്മീഷന് വീണ്ടും വിവരാവകാശ നിയമപ്രകാരം പരാതി നല്കി. നഗരസഭയോട്റിപ്പോർട്ട് തേടിയ വിവരാവകാശ കമ്മീഷന് വിചിത്രമായ റിപ്പോർട്ടാണ് നഗരസഭ നല്കിയത്. സിറ്റിസൺ പോർട്ടൽ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാർക്ക് സാങ്കേതിക പരിജ്ഞാനം ലഭിച്ചിട്ടില്ലാത്തതിനാലാണ് അപേക്ഷ ഡൗൺലോഡ് ചെയ്യാൻ കാലതാമസമുണ്ടായതെന്നാണ് മറുപടി. ഐ കെ എമ്മിനെ
കുറ്റപ്പെടുത്തുന്നുമുണ്ട് മറുപടിയിൽ.

അധിക നികുതി നിരക്ക് ഈടാക്കി നികുതിദായകരെ കൊള്ളയടിക്കുക മാത്രമല്ല, യഥാസമയം ജോലി ചെയ്യാതെ നികുതി പണം കൊണ്ട് ശമ്പളം പറ്റി ജനങ്ങളെ വഞ്ചിക്കുകയാണ് ജീവനക്കാർ ചെയ്യുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

മാബള്ളികുന്നം വാർഡിൽ വീടുകളിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നതായി പരാതി.

ചാത്തന്നൂർ : മാബള്ളികുന്നം വാർഡിൽ വീടുകളിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നതായി പരാതി.
ചാത്തന്നൂർ - കൊട്ടാരക്കര റോഡിൽ തുടങ്ങി പുളിയ്ക്കതൊടിയിൽ അവസാനിക്കുന്ന യൂണിവേഴ്സ് റോഡിലാണ് മലിനജലം ഒഴുക്കി വിടുന്നതായി പരാതിയുയിരുന്നത്.
റോഡിൽ മാലിന്യജലം ഒഴുകിയെത്തി കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതായി
നിരവധി തവണ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടും 
നടപടി ഉണ്ടാവുന്നില്ല.
വർഷങ്ങളായി 
ഇതാണ് ഇവിടുത്തെ അവസ്ഥയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നേരം പുലരുന്നതിന് മുന്നേതന്നെ ഇവിടെ മലിനജലം ഒഴുകിയെത്തും. റോഡിന് ഒരു ഭാഗത്ത് നിന്ന് ഒലിച്ചെത്തുന്ന വെള്ളം ഉച്ചയോടെയാണ് വറ്റാറുള്ളത് മലിന ജലത്തിൽ ചവിട്ടി യാത്ര ചെയ്യേണ്ട ഗതികേടിലാണ് ഇവിടുത്തുകാർ. ഓടയില്ലാത്ത റോഡിൽ വെള്ളം ഒഴുകിപോകാറില്ല റോഡിൽ തന്നെ കെട്ടികിടക്കുകയാണ്.മലിനജലത്തിൽ ചവിട്ടാതെ ജനങ്ങൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥയ്ക്ക്
 പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 ദുർഗന്ധം സഹിച്ച് ഗതികെട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. എപ്പോഴും തിരക്കേറിയ ഈ റോഡിലെ മലിനജലം തുറന്ന് വിടുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണ മെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ : പകൽ സമയം മലിനജലം ഒഴുക്കിവിട്ട നിലയിൽ 


 


Monday, 2 January 2023

സമുദ്രതീരം വിനോദയാത്ര. സംഘടിപ്പിച്ചു.

ചാത്തന്നൂർ : സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ നേതൃത്വത്തിൽ 
 ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി 
വിനോദയാത്ര. സംഘടിപ്പിച്ചു.
 അച്ഛനമ്മമാരുമായി കൊല്ലം ബീച്ച് സന്ദർശിക്കുകയും  വ്യത്യസ്തമായ ന്യൂ ഇയർ ആഘോഷ പരിപാടികൾ 
സംഘടിപ്പിക്കുകയും ചെയ്തു.
 കൊല്ലം റോട്ടറി ക്ലബ്‌ ഹാളിൽ നടന്ന ന്യൂ ഇയർ ആഘോഷ പരിപാടി ജില്ലാ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും ആയ ആർ. സേതുനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു.  അഡ്വ. കെ. പി. സജിനാഥ്‌ മുഖ്യപ്രഭാഷണം നടത്തി.
 റോട്ടറി ക്ലബ്‌ പ്രസിഡന്റ്  നവാസ് 
ഖാൻ അദ്ധ്യക്ഷത വഹിച്ചു.
സമുദ്രതീരം ചെയർമാൻ  റുവൽ സിംഗ്  സജിത്, ജെ. മുരളീധരൻ പിള്ള, ഷീജ മണികണ്ഠൻ,ഷോബിത, ശശിധരൻ പിള്ള, ജി. ആർ. രഘുനാഥൻ, രജീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് ശേഷം അച്ഛനമ്മമാരുമായി ബീച്ചിൽ ഉല്ലാസയാത്ര നടത്തി.
ഫോട്ടോ : സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ നേതൃത്വത്തിൽ 
 ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി 
നടത്തിയ വിനോദയാത്ര. 

സിപിഎം - സിപിഐ ബന്ധം ഉലയുന്നു ഇടത് മുന്നണി യോഗത്തിൽ സിപിഐയ്ക്ക് എതിരെ സിപിഎം രംഗത്ത്

ചാത്തന്നൂരിൽ സിപിഎം - സിപിഐ ബന്ധം ഉലയുന്നു ഇടത് മുന്നണി യോഗത്തിൽ സിപിഐയ്ക്ക് എതിരെ സിപിഎം രംഗത്ത് 

@ ചിറക്കര പഞ്ചായത്ത്‌ ഭരിക്കുന്നത് സിപിഐ - കോൺഗ്രസ് കുറുമുന്നണി 

ചാത്തന്നൂർ : ഇടത് മുന്നണി ഭരിക്കുന്ന ചിറക്കര പഞ്ചായത്തിൽ സിപിഐകാരിയായ 
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സിപിഎം  ചിറക്കര പഞ്ചായത്തിൽ ഭരണപ്രതിസന്ധി.

ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ 
ഗ്രാമപഞ്ചായത്തുകളുടെ ഭരണം വിലയിരുത്തുന്ന ഇടത് മുന്നണി യോഗത്തിലാണ് സിപിഎം നേതാക്കൾ ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിപിഐയിലെ സുശീലദേവിയുടെ രാജി ആവശ്യപ്പെട്ടത്. മുന്നണി മര്യാദകൾ അട്ടിമറിച്ചു കൊണ്ട് കോൺഗ്രസ്‌ മെബറുമാരുമായി അവിശുദ്ധ രാക്ഷ്ട്രീയ കൂട്ട് കെട്ടുണ്ടാക്കിയാണ് സിപിഐയുടെ ചിറക്കര ലോക്കൽ കമ്മിറ്റിയുടെ പിന്തുണയോടെയാണ് സുശീലദേവി ഭരിക്കുന്നത് എന്ന് സിപിഎം ആരോപിക്കുന്നു. ജി. എസ്. ജയലാൽ എം എൽ എയുടെ പിന്തുണയോടെയാണ് സിപിഐ നേതാക്കൾ കോൺഗ്രസ്‌ സഖ്യം ഉണ്ടാക്കിയിരിക്കുന്നത് എന്നും സിപിഎം നേതാക്കൾ ആരോപിച്ചു. ചിറക്കര ഷീരസംഘം തിരഞ്ഞെടുപ്പിൽ മുന്നണി മര്യാദകൾ അട്ടിമറിച്ചു കൊണ്ടാണ് സിപിഐ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കി കുറുമുന്നണിയായി മത്സരിച്ചു ജയിച്ചത് ചൂണ്ടികാണിച്ചു കൊണ്ട് ജി.എസ്. ജയലാൽ. എം എൽ എയ്ക്ക് എതിരെ സിപിഎമ്മിന്റെ ഉന്നത നേതാവ് തിരിഞ്ഞത് തുടർന്ന് ജയലാൽ എം എൽ എ മുന്നണിയ്ക്ക് വിധേയനായില്ലെങ്കിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും 
ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി. മുന്നണി സംവിധാനത്തിൽ വോട്ട് വാങ്ങി ജയിച്ച സിപിഐയുടെ ജനപ്രതിനിധികൾ മുന്നണി മര്യാദ മറന്ന് പ്രവർത്തിക്കുകയാണ് എന്ന് സിപിഎം നേതാക്കൾ ആരോപിക്കുന്നു. നിർമ്മാണപ്രവർത്തികളിൽ എല്ലാം തന്നെ അഴിമതിയാണ് നടക്കുന്നത് എന്ന് സിപി എമ്മിന്റെ ജില്ലാ നേതാവ് തന്നെ ആരോപിച്ചു പല സിപിഐ മെബർമാരും സിപിഎം പ്രസിഡന്റ്‌ ആയ പഞ്ചായത്തുകളിൽ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുത്ത് ഭരണത്തിനെതിരെ പ്രവൃത്തിക്കുകയാണ്. പരവൂർ മുൻസിപ്പാലിറ്റിയിൽ അഴിമതി ആരോപണം നേരിടുന്ന സിപിഐ കൗൺസിലർ മുന്നണിയും പാർട്ടിയും അറിയാതെ എം എൽ എയുടെ അറിവോടെ കോൺഗ്രസ്‌ നേതാക്കളെയും ചെയർപേഴ്സനെയും കണ്ട് നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചത് പാർട്ടിയ്ക്കും മുന്നണിയ്ക്കും നാണക്കേട് ഉണ്ടാക്കിയെന്ന് പരവൂരിൽ നിന്നുള്ള സിപിഎം നേതാവ് ആരോപിച്ചു. മുന്നണി രാക്ഷ്ട്രീയം മതിയെങ്കിൽ ചാത്തന്നൂരിൽ സിപിഐയ്ക്ക് മുന്നണി വിടാമെന്ന് മുന്നറിയിപ്പ് നൽകിയതോടെ സിപിഐ നേതാവ് എൻ. അനിരുദ്ധൻ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കാൻ അടിയന്തിരമായി ശ്രമിക്കാമെന്ന ഉറപ്പിന്മേൽ സിപിഎം നേതൃത്വം ചർച്ചയ്ക്ക് താത്കാലിക വിരാമമിട്ട് മറ്റ് ചർച്ചകളിലേക്ക് പോകുകയായായിരുന്നു.

@ യോഗങ്ങളിൽ നിശബ്ദനായി ജയലാൽ എം എൽ എ 
ഇടത് മുന്നണി യോഗത്തിലും സിപിഐ പരവൂർ മണ്ഡലം ജനറൽ ബോഡി യോഗത്തിലും നിശബ്ദസമീപനമായിരുന്നു ജയലാലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.ആരോപണങ്ങൾക്ക് മറുപടി പറയാതെ മിണ്ടാതിരിക്കുകയായിരുന്നു.
തെറ്റ് പോലും തിരുത്താം എന്ന വാക്ക് പോലും പറയാതെയാണ് ഇടത് മുന്നണി യോഗത്തിൽ നിന്നും ഇറങ്ങിപോയത്. സിപിഐ നേതാക്കളെയും പ്രവർത്തകരെയും അവഗണിക്കുന്ന എം എൽ എയുടെ സമീപനത്തിൽ ജയലാൽ എം എൽ എയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധമാണ് സിപിഐ പരവൂർ മണ്ഡലം കമ്മിറ്റി യോഗത്തിൽ ഉണ്ടായത് ഭൂരിഭാഗം മണ്ഡലം കമ്മിറ്റി അംഗങ്ങളും ജയലാലിനെ വിമർശിക്കാൻ മുന്നോട്ട് വന്നപ്പോൾ ജയലാൽ എം എൽ എയ്ക്ക് ഒപ്പം നിന്നവരും പ്രതിരോധിക്കാൻ രംഗതെത്തിയില്ല.ഇവിടെയും മൗനം പാലിച്ച ജയലാൽ പല പാർട്ടി യോഗങ്ങളിൽ നിന്നും വിട്ട് നിൽക്കുകയാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചാത്തന്നൂർ : ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ടാപ്പിങ് തൊഴിലാളികളായ ശ്രീകല - ചന്ദ്രബാബു  ദമ്പതികളുടെ ഏക മകൾ 15 വയസ്സുള്ള അപർണ്ണയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടക്കൽ മണികണ്ഠൻ ചിറ സ്വദേശികളായ ശ്രീകലയും ചന്ദ്രബാബുവും കഴിഞ്ഞ 16 വർഷമായി കൈതകുഴിയിൽ  വാടകയ്ക്ക് താമസിച്ചു ടാപ്പിങ് തൊഴിൽ ചെയ്തുവരികയാണ്.ചാത്തന്നൂർ എസ് എൻ ട്രസ്റ്റ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അപർണ
കോൺവെന്റ് ഹോസ്റ്റലിൽ  താമസിച്ചു
വരികയായിരുന്നു. ക്രിസ്മസ് അവധിക്കാണ് കൈതകുഴിയിലെ വീട്ടിലെത്തിയത്. ഇന്നലെ മകൾ ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിൽ കൊണ്ടുപോകണമെന്ന് പിതാവിനോട് പറഞ്ഞിരുന്നു. കൊണ്ടുപോകാമെന്ന് മാതാപിതാക്കൾ ഉറപ്പുനൽകി. തുടർന്ന് ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലിനു പോയ മാതാപിതാക്കൾ തിരികെ വെളുപ്പിന് നാലുമണിക്ക് വീട്ടിലെത്തി. കട്ടൻ ചായ കുടിക്കുകയും. മകൾക്ക് കൊടുക്കുകയും ചെയ്തതിനുശേഷം മീൻ വണ്ടി വന്നാൽ മീൻ വാങ്ങി വയ്ക്കണമെന്ന് പറഞ്ഞതിനുശേഷം  ഏഴുമണിയോടെ മാതാപിതാക്കൾ റബ്ബർ പാൽ എടുക്കുവാൻ പോയി. ഏഴര മണി കഴിഞ്ഞിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് വീടിന്റെ പുറകിലുള്ള അയൽവാസിയായ വയോധിക വിളിച്ചിട്ടും ആരും വിളി കേൾക്കാത്തതിനെത്തുടർന്ന് കതകിൽ  തട്ടിയപ്പോൾ കതക് തുറന്നു  കിടക്കുന്നു അയൽവാസി അകത്തു കയറി നോക്കിയപ്പോഴാണ് വിദ്യാർഥിനി തൂങ്ങിമരിച്ചു നിൽക്കുന്നതായി കണ്ടത്. ഉടൻ തന്നെ  മാതാപിതാക്കളെ അറിയിച്ചു. നാട്ടുകാർ ചാത്തന്നൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നു ചാത്തന്നൂർ പോലീസ് എത്തി  സ്ഥിതിഗതികൾ വിലയിരുത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം ചാത്തന്നൂർ സിഐ ശിവകുമാറിന്റെ നേതൃത്വത്തിൽ  ഇൻക്വസ്റ്റ്  നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മാറ്റത്തിന് ശേഷം വിദ്യാർത്ഥിനിയുടെ  മൃതദേഹം  സ്വദേശമായ കടയ്ക്കൽ മണികണ്ഠൻ ചിറയിലേക്ക് സംസ്കാരകർമ്മങ്ങൾക്കായി കൊണ്ടുപോയി. മരണകാരണം വ്യക്തമല്ല  ചാത്തന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഫോട്ടോ :അപർണ്ണ 

ദേശീയപാതയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു.

കൊട്ടിയം: ദേശീയപാതയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. മുഖത്തല കിഴവൂർ വിശാഖ് ഭവനിൽ ശിവൻപിള്ളയുടെയും ബിജിയുടെയും മകൻ വൈശാഖ് (21) ആണ് മരിച്ചത്. ഇയാളൊടൊപ്പമുണ്ടായിരുന്ന സുഹൃത്ത് പഴയാറ്റിൻകുഴി സ്വദേശി മുഹമ്മദ് ഷായെ പരിക്കുകളോടെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർചേ രണ്ടു മണിയോടെ തട്ടാമല ജംഗ്ഷനടുത്തായിരുന്നു. കൊട്ടിയത്ത് കണ്ണനല്ലൂർ റോഡിലുള്ള പെട്രൊൾ പമ്പിലെ ജീവനക്കാരനായ വൈശാഖ് സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കാനായി പോകുമ്പോഴായിരുന്നു അപകടം.ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. വൈശാഖിന്റെ സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.
സഹോദരൻ വിശാഖ്
ചിത്രം :വൈശാഖ്