ചാത്തന്നൂർ സിപിഐ യിൽ വിഭാഗിയത പരസ്യമായി ആരോപണ പ്രത്യരോപണവുമായി ഇരു വിഭാഗവും
ചാത്തന്നൂർ: സിപിഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയിൽ വിഭാഗിയത പരസ്യമായി ആരോപണ പ്രത്യരോപണങ്ങളുമായി ഇരു വിഭാഗവും രംഗത്ത്. ജയലാൽ ഗ്രൂപ്പും വിരുദ്ധ ഗ്രൂപ്പും തമ്മിൽ ലഘുലേഖ യുദ്ധം മുറുകുന്നു മേൽ ഘടകങ്ങളിൽ നിന്നിരുന്ന ഗ്രൂപ്പ് വഴക്ക് താഴെ തട്ടിലും വ്യാപകമായി.
ജി.എസ്. ജയലാൽ എം എൽ എ യുടെ നേതൃത്വത്തിലുള്ള ആശുപത്രി കുംഭകോണത്തിന് ശേഷം പി.രവീന്ദ്രൻ സ്മാരക ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട ഫണ്ട് തിരിമറി ആരോപണം കൂടി വന്നതോടെ ചാത്തന്നൂർ സിപിഐ നേതൃത്വത്തിലെ ഭിന്നത പരസ്യമായി മാറുന്നു. ആരോപണ പ്രത്യരോപണങ്ങളുമായി ഇരു വിഭാഗവും ലഘുലേഖകളും ആയുധമാക്കി മാറ്റി. പി. രവീന്ദ്രൻ സ്മാരക ലൈബ്രറിയിലെ ഫണ്ട് വെട്ടിപ്പ് ആരോപിച്ചു കൊണ്ട് സംസ്ഥാന ജില്ലാ നേതാക്കൾക്ക് ലൈബ്രറി കോ.ഓർഡിനേറ്റർ എസ്.പ്രദീപ് നൽകിയ കത്ത് പരസ്യമായതിന് പിന്നാലെ ലൈബ്രറി സെക്രട്ടറിയ്ക്ക് എതിരെ കോ.ഓർഡിനേറ്ററുടെ പേരിൽ ലഘുലേഖയും ഇറങ്ങിയിരുന്നു. ഇതിന് ബധലായി പാരിപ്പള്ളിയിലെ ട്രാഫിക് വിഷയവുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കളുടെ പിന്തുണയോടെ ജയലാലിനെതീരെ ലഘുലേഖ ഇറക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ലൈബ്രറി ഭാരവാഹികൾ പാർട്ടി മണ്ഡലം സെക്രട്ടറിയുടെ അനുവാദം ഇല്ലാതെ ലൈബ്രറിയുടെ വരവ് ചിലവ് കണക്കുകൾ കൊല്ലത്ത് പത്രസമ്മേളനം നടത്തി പരസ്യമായി പറയുകയും ആയിരകണക്കിന് കോപ്പികൾ നിയോജക മണ്ഡലമാകെ വിതരണം ചെയ്യുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി മണ്ഡലം സെക്രട്ടറിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ലൈബ്രറിയുടെ വെറും ഭാരവാഹികൾ പാർട്ടിയുമായി ആലോചിക്കാതെ നടത്തിയ നടത്തിയ പത്രസമ്മേളനം പാർട്ടിയെ പൊതുജനമധ്യത്തിൽ നാണംകെടുത്തുകയും പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന അഴിമതികൾ പൊതുജനങ്ങൾക്ക് ചർച്ചയ്ക്ക് കൊടുത്ത വഴി ഗുരുതരമായ തെറ്റ് ആണ് ലൈബ്രറി ഭാരവാഹികൾ ചെയ്തിരിക്കുന്നത് എന്ന് ജയലാൽ വിഭാഗം ആരോപിക്കുന്നു. മണ്ഡലം കമ്മിറ്റിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ജയലാലിനോപ്പം പാർട്ടി ഇല്ലെന്ന സൂചന നൽകിയതോടെ രണ്ടും കല്പിച്ചു കൊണ്ടാണ് ജയലാൽ നീങ്ങുന്നത്. ജയലാൽ പക്ഷത്തുള്ള ആശുപത്രി ഭാരവാഹികൾക്കെതീരെ വരുന്ന മണ്ഡലം കമ്മിറ്റിയിൽ നടപടി ഉണ്ടാവുമെന്ന സൂചന കൂടി മറുപക്ഷo നൽകിയതോടെ ആ നടപടിയ്ക്ക് തടയിടാൻ ആണ് ലൈബ്രറി ഫണ്ട് വിവാദം ഉയർത്തി കൊണ്ട് വന്നത് എന്ന് മറുവിഭാഗവും ആരോപിക്കുന്നു.
രൂക്ഷമായ വിഭാഗിയതയും പരസ്യമായ ഏറ്റുമുട്ടലും ആയതോടെ വിഭാഗിയത ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ ശ്രദ്ധയിൽപെട്ടുകഴിഞ്ഞു ജില്ലാ സെക്രട്ടറി മുല്ലക്കരയുടെ സാന്നിധ്യത്തിൽ മതി അടുത്ത മണ്ഡലം കമ്മിറ്റിയെന്ന് പാർട്ടി മേൽഘടകം നിർദ്ദേശം നൽകിയിട്ടുണ്ട്. വിഭാഗിയത രൂക്ഷമായ സാഹചര്യത്തിൽ
എന്ത് നടപടിയെടുക്കുന്നുവെന്ന് നോക്കിയിരിക്കുകയാണ് അണികൾ.
No comments:
Post a Comment