ഡി വൈ എഫ് ഐ നേതാവ് പൂർണ്ണഗർഭിണിയായ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ചു.
@ആക്രമിക്കപ്പെട്ടത് സിപിഎം കാരിയായ ബ്ലോക്ക് മെമ്പറുടെ സഹോദരി
പരവൂർ: പൂർണ്ണ ഗർഭിണിയായ വീട്ടമ്മയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചു ഡി വൈ എഫ് ഐ നേതാവ്. ഡി വൈ എഫ് ഐ പൂതക്കുളം
വില്ലേജ് സെക്രട്ടറിയുമായ മള്ളൂരാൻ എന്ന് വിളിക്കുന്ന
ഗിരീഷിനെ
പ്രതിയാക്കി പരവൂർ
പോലിസ് കേസെടുത്തു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് പരാതിക്കാരിയുടെ ഭർത്താവ് വിദേശത്ത് പോകുന്നതിന് പ്രതിയുടെ കൈയിൽ നിന്നും അൻപതിനായിരം രൂപ പലിശയ്ക്ക് വാങിയിരുന്നു ഇ പൈസ വാങ്ങിയതിന് ശേഷം ഭർത്താവ് ഗൾഫിൽ പോകുകയും തുടർന്ന് പൈസയുടെ പേരിലും പലിശയുടെ പേരിലും നിരന്തരമായി വീട്ടമ്മയെ ശല്യപ്പെടുത്തുകയും പലിശയ്ക്ക് വേണ്ടി നിരന്തരമായി നിരന്തരമായി ഫോൺ ചെയ്തു ശല്യപ്പെടുത്തുകയും കൂടാതെ വീട്ടിൽ ചെന്ന് അപമര്യാദയായി പെരുമാറുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വിദേശത്തായ ഭർത്താവിനോട് പരാതി പറയുകയും തുടർന്ന് ഫെബ്രുവരി 20ന് പൈസയും പലിശയും തിരിച്ചു കൊടുക്കാമെന്ന് സമ്മതിച്ചതിന് പിന്നാലെ കഴിഞ്ഞ ഒന്നാം തീയതി പ്രതി ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന്
വൈകുന്നേരം അഞ്ചരയോടെ വീട്ടിൽ മദ്യപിച്ചു എത്തി ഫോൺ എടുക്കാത്തത് എന്താണ് എന്ന് ചോദിച്ചു കൊണ്ട് വീട്ടമ്മയെ ആക്രമിക്കുകയും തടസം പിടിക്കാൻ ചെന്ന മാതാവിനെ അടിക്കുകയും കൊച്ചിനെ എടുത്ത് എറിയുകയും ചെയ്തു. വീട്ടമ്മയുടെ മുഖത്ത് അടിക്കുകയും വയറ്റിൽ ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. അടികൊണ്ട് നിലത്ത് വീണ അമ്മയെ ചവിട്ടുകയും ചെയ്തു.
തുടർന്ന് ഇവർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടികൂടുന്നത് കണ്ട് വീടിന് വെളിയിൽ ഇറങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷം ആശുപത്രിയിൽ പോകാതിരിക്കാൻ കൂട്ടുകാരുമായി
റോഡിൽ നിലയുപ്പിച്ചു. തുടർന്ന് ചാത്തന്നൂർ നിന്നും മററും ബന്ധുക്കൾ എത്തിയാണ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിലാണ് വയറിൽ ചവിട്ട് ഏറ്റതിനാൽ വീട്ടമ്മ തീവ്രപരിചരണ വിഭാഗത്തിലാണ് സിപിഎം കാരിയായ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ജയലക്ഷ്മിയുടെ സഹോദരിയാണ്. മുൻപും നിരവധി കേസുകളിൽ പ്രതിയാണ് പ്രതി ഒളിവിലാണ് അന്വേഷണം നടന്ന് വരികയാണ് എന്ന് പോലിസ് പറഞ്ഞു.
No comments:
Post a Comment