ആരാണ് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിശ്വകർമ്മർ എന്നറിയപ്പെടുന്ന വിശ്വബ്രാഹ്മണർ എന്ന് അന്വേഷിക്കുന്നവർക്ക് തിരിച്ചറിയാൻ ഇതൊരു സഹായമാകും എന്ന് വിശ്വസിക്കുന്നു. അക്ഷര തെറ്റുകൾ കണ്ടേക്കാം. തിരുത്താൻ സഹായിക്കുക.
പഞ്ച ഋഷികള്‍
ബ്രഹ്മാണ്ഡ പുരാണത്തിലാണ് ഈ ഋഷികളെ കുറിച്ചു കൂടുതല്‍ പറയുന്നത്. ഭഗവാന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും അഞ്ച് ബ്രഹ്മ ഋഷികള്‍ ഉണ്ടായി. ഇവര്‍ സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്‍ണ്ണസ ബ്രഹ്മഋഷി എന്നീ പേരുകളില്‍ അറിയപ്പെടുന്നു എന്ന് വസിഷ്ഠ പുരാണത്തില്‍ പറയുന്നു. ഇവര്‍ പഞ്ച ഗോത്രങ്ങളായും അറിയപ്പെടുന്നു. ഇവര്‍ തന്നെയാണ് ബ്രഹ്മാവ്, വിഷ്ണു, പരമശിവന്‍, സൂര്യന്‍, ഇന്ദ്രന്‍ എന്ന് സങ്കല്‍പം. വിരാട് വിശ്വകര്‍മ്മാവിന്റെ പുത്രന്‍മാരായ മനു, മയാ, ത്വഷ്ഠ, ശില്പി, വിശ്വഗ്ന എന്നി പഞ്ചഋഷി ശില്പികള്‍ക്കും ഇതേ ഗുണഗണങ്ങള്‍ തന്നെയാണ്. സൃഷ്ടി നടത്തുക മാത്രമല്ല അവയ്ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുക കൂടി ചെയ്‌തു വിശ്വകര്‍മ്മാവ്.
സനക ബ്രഹ്മഋഷി
വിരാട് വിശ്വബ്രഹ്മദേവന്റെ വാമ ദിശ മുഖത്ത് നിന്നുമാണ് സനക ബ്രഹ്മഋഷി ജനിച്ചത്. ഇദ്ദേഹമാണ് ലോക പരിപാലനത്തിനായി പരമശിവനു ശുലവും, വിഷ്ണുവിന് ചക്രവും, ബ്രഹ്മാവിന് പാശവും കൊടുത്തത്.
സനാത ബ്രഹ്മഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ ദക്ഷിണ ദിശാ മുഖത്ത് നിന്നുമാണ് സനാത ബ്രഹ്മ ഋഷി ജനിച്ചത്.
ദാരു കര്‍മ്മത്തില്‍ വിദ്ധക്തനായ ഇദ്ദേഹമാണ് കൃഷിക്കവിശ്യമായ ആയുധങ്ങള്‍ നിര്‍മ്മിച്ചത്. സഞ്ചരിക്കുവാനുള്ള വാഹനവും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.
പ്രജ്ഞ്സ ബ്രഹ്മഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ ഉത്തര ദിശാ മുഖത്ത് നിന്നുമാണ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ജനിച്ചത്.
ഇദ്ദേഹം മഹാ ശില്പിയും ക്ഷേത്രം, മണ്ഡപം, ഗോപുരം, തുടങ്ങിയവയുടെ പരികല്പകന്‍ കൂടിയാണ്.
അഭുവന ബ്രഹ്മഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ പശ്ചിമ ദിശാ മുഖത്ത് നിന്നുമാണ് അഭുവന ബ്രഹ്മ ഋഷി ജനിച്ചത്.
ഗൃഹസ്ഥ ധർമ്മത്തിൻ്റെ കര്‍ത്താവാണ് ഇദ്ദേഹം. ഗൃഹത്തിന് ആവശ്യമായ പാത്രങ്ങളും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.
സുപര്‍ണ്ണ ബ്രഹ്മഋഷി
പഞ്ച മുഖങ്ങളില്‍ മുകളിലേക് നോക്കുന്ന മുഖത്തില്‍ നിന്നുമാണ് സുപര്‍ണ്ണ ബ്രഹ്മഋഷി ജനിച്ചത്. ഇദ്ദേഹമാണ് കിരീടം, ആഭരണങ്ങള്‍ മുതലായവ കണ്ടുപിടിച്ചത്.
പരബ്രഹ്മ തത്വരഹസ്യം
"ദേവ ദേവ മഹാദേവ ദേവസയ ജഗത്ഗുരു
വിശ്വ സൃഷ്ടി സ്ഥദ്ദകാര്‍ത്ത, ഭൂഹിമേ പരമേശ്വര
സര്‍വംഗ സര്‍വ ശാസ്ത്ര വിചാരണ
വിശ്വകര്‍മ്മ നവ്യം സര്‍വം സുമന സൃനു ഷണ്മുഖ"
സ്കന്ദ പുരാണത്തില്‍ ശിവന്‍ മകന്‍ ഷണ്മുഖനോട് പറയുന്ന ഈ ശ്ലോകമാണ് പരബ്രഹ്മ തത്വരഹസ്യം.
"മകനെ ഷണ്മുഖാ! ഞങ്ങള്‍ ബ്രഹ്മ വിഷ്ണു മഹേശ്വര സൂര്യ ഇന്ദ്രന്‍മാര്‍ ദൈവസൃഷ്ടി മാത്രമാണ്. കാരണം ബ്രഹ്മാവ് സൃഷ്ടിയും, വിഷ്ണു സ്ഥിതിയും, ഇന്ദ്രന്‍ ലോക പാലനവും, സൂര്യന്‍ പ്രകാശവും, ഞാന്‍ ലയവും (സംഹാരം) മാത്രമേ നടത്തുന്നുഒള്ളു. ഇതു ഞങ്ങളുടെ കര്‍ത്തവ്യമാണ്. ഇതിനു മുകളില്‍ ഒന്നിനും ഞങ്ങള്‍ക്ക് കഴിയില്ല. അതിനു ഞങ്ങളെ സൃഷ്ടിച്ച പരമ പിതാവിനെ കഴിയു. അദ്ദേഹമാണ് ജഗത്ഗുരു, വിരാട്, ജഗത് ദര്‍ശ, ജഗത് ശില്പി, നിത്യ, സസവിത, ആദി മധ്യ അന്ത രക്ഷിത, ആദി ദേവ, പ്രജാപതി, ഹിരണ്യഗര്‍ഭ, വാചത്സ്പതി, പരബ്രഹ്മ, പരമാത്മ
'ശ്രീമദ് വിരാട് വിശ്വബ്രഹ്മ ദേവന്‍'
പഞ്ച ഋഷി ബ്രാഹ്മണര്‍
ഭഗവാന്‍ വിശ്വകര്‍മ്മാവ് അഥവാ വിശ്വബ്രഹ്മദേവൻ തന്റെ ശരീരത്തില്‍ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു.
ഇവരുടെ പുത്രന്മാരാണ് മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജ്ഞന്‍. ഇവര്‍ പഞ്ച ഋഷി ബ്രാഹ്മണര്‍ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മഋഷി ഗോത്രങ്ങളിലാണ് ജനിച്ചത്. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയന്‍ സനാതന ബ്രഹ്മഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മഋഷി ഗോത്രത്തിലും, വിശ്വജ്ഞന്‍ സുപർണ്ണ ബ്രഹ്മഋഷി ഗോത്രതിലുമാണ് ജനിച്ചത്.
മനുബ്രഹ്മ
വിശ്വകര്‍മ്മാവിന്റെ ആദ്യ പുത്രനും ലോകത്തിലെ ആദ്യ മനുഷ്യനും ആദ്യ ഭരണകർത്താവും ആണ് മനു. ഇദ്ദേഹത്തിന്റെ ആസ്ഥാനം സരസ്വതി നദിയുടെയും ദ്രുഷദ്വ്വതി നദിയുടെയും ഇടയിലുള്ള നഗരമാണന്നു വിശ്വസിക്കുന്നു. ധര്‍മ്മ ശാസ്ത്രത്തിന്റെ രചയിതാവായ ഇദ്ദേഹത്തിന്റെ കാല സമയത്താണ് ഭഗവാന്‍ വിഷ്ണു തന്റെ അവതാരങ്ങള്‍ തുടങ്ങിയത്.
വളരെ വലിയ വംശ പരമ്പരയാണ് മനുവിന്. ഭാര്യയായ ദേവയാനിയും മറ്റും ഈ വംശത്തിലുള്ളതാണ്. ഇവരുടെ മകനാണ് യദു. യദു വംശം ഉണ്ടായത് ഈ രാജാവില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ ശ്രീ കൃഷ്ണനും ഈ വംശപരമ്പരയിലെയാണ്.
മയബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ രണ്ടാമത്തെ പുത്രനാണ് മയന്‍. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളില്‍ കാണുന്ന സകല നിര്‍മ്മിതികളുടെയും ശില്പി മയനാണ്. മയനെ പുരാണങ്ങള്‍ ഒരു അസുരനായാണ് ചിത്രികരിച്ചിരിക്കുന്നത്. മയന്റെ സൃഷ്ടിയില്‍ ത്രിലോകങ്ങള്‍, രാജ്യ സഭകള്‍, വിമാനങ്ങള്‍, പുന്തോട്ടങ്ങള്‍, ശക്തിയേറിയ ആയുധങ്ങള്‍ എന്നിവ ചിലത് മാത്രം.
അമരാവതി (ഇന്ദ്ര ലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യലോകം, മയ സഭ എന്നിവ പ്രശസ്തം. മയന്‍ സൃഷ്‌ടിച്ച പ്രശസ്തങ്ങളായ പുന്തോട്ടങ്ങള്‍ ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ.
മയന്‍ നിര്‍മ്മിച്ച പ്രശസ്ത വിമാനങ്ങള്‍ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതില്‍ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിര്‍മ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന്‍ (ശിശുപാലന്റെ അനുജന്‍) വേണ്ടിയാണ് ഇരുമ്പില്‍ നിര്‍മ്മിച്ചത് .
പ്രശസ്തമായ പുഷ്പകവിമാനം കുബേരനു വേണ്ടിയാണ് നിര്‍മ്മിച്ചതെങ്ങിലും പിന്നിട് അസുര രാജാവ് രാവണന്‍ അത് തട്ടിയെടുത്തു.
മയന്‍റെ ഭാര്യയാണ് ഹേമ. മന്ധോതരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കള്‍. മന്ധോതരിയെ അസുര രാജാവ് രാവണന്‍ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജന്‍ ബാലി വധിച്ചു.
മയന്‍റെ രണ്ടാം ഭാര്യയില്‍ വ്യോമന്‍ എന്ന പുത്രന്‍ ഉണ്ടായിരുന്നു. ശിബി മഹാരാജവിടെ മകളായ ചന്ദ്രമതിയെ വളര്‍ത്തിയതും രാജ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്ത്തതും മയനാണ്.
ത്വഷ്ടബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ മൂന്നാമത്തെ പുത്രനാണ് ത്വഷ്ടാവ്. ഇദ്ദേഹം ത്രിലോക ജ്യോതിഷിയും ദേവലോകത്തെ ഭിഷഗ്വരനും ആയിരുന്നു. ത്വഷ്ടാവിനു ധാരാളം ശിഷ്യ ഗണനകള്‍ ഉണ്ടായിരുന്നു. ഇതില്‍ രുഭസ് അതി പ്രശസ്തന്‍ ആയിരുന്നു. ത്വഷ്ടാവിന്റെ ഭാര്യ ദിതിയുടെ മകളായ രചനയാണ്. ഇവരുടെ മക്കളാണ് പദ്മകോമള, സനഗ(സപ്ജ്ഞ), വിശ്വരൂപൻ.
പദ്മകോമളയെ വിവാഹം കഴിച്ചത് കശ്യപന്റെ മകനായ ശൂര പദ്മാസുരന്‍ ആണ് .
വിശ്വരൂപന്‍ സുരാചാര്യ (ദേവഗുരു) ആയി. ദേവേന്ദ്രന്റെ അടുത്ത സുഹൃത്തായ ഇദ്ദേഹമാണ് ഇന്ദ്രന് നാരായണ കവചം കൊടുത്തത്. പക്ഷെ പിന്നീട് ഇന്ദ്രനുമായി ശത്രുതയിലാകുകയും, ഇന്ദ്രന്‍ വിശ്വരൂപനെ ചതിയിലൂടെ വധിക്കുകയും ചെയ്തു. ഇതില്‍ ഇന്ദ്രന് ബ്രഹ്മഹത്യ പാപവും ഗുരുദ്രോഹ ശാപവും ലഭിച്ചു.
സനഗ(സപ്ജ്ഞ) സൂര്യനെ വിവാഹം കഴിച്ചു. ഇതില്‍ മനു, യമന്‍, യമുനാ എന്നുവര്‍ ജനിച്ചു. യമനും യമുനയും ലോകത്തിലെ ആദ്യ ഇരട്ട കുട്ടികളാണ്. യമന്‍ പിതൃ ലോകത്തിന്റെ രാജാവാണ്. യമുനാ നദിയായി. മനു ഇദാദേവിയെ വിവാഹം കഴിച്ചു. സൂര്യ വംശം ആരംഭിച്ചു.
സൂര്യന്റെ ചൂട് സഹിക്കാൻ കഴിയാതായപ്പോള്‍ സനഗ(സപ്ജ്ഞ) തന്റെ നിഴലിനെ സൂര്യനു കൊടുത്ത്, ഒരു കുതിരയായി മേരു പരവതതിലേക്ക് പോയി. ഈ നിഴലിനെ (ച്ഛായ) സൂര്യന്‍ ഭാര്യയാക്കി. ഇവരുടെ മക്കളാണ് ശനി. ഇതറിഞ്ഞ ത്വഷ്ടവ് സൂര്യനെ ശപിച്ചു, ശക്തി കുറച്ചു. പിന്നിട് സൂര്യന്‍ കുതിരയായി സനഗയുടെ അടുക്കലേക്കു പോയി. കുതിരകളായ സനഗ സൂര്യകള്‍ക്ക് ഉണ്ടായ ഇരട്ട പുത്രന്മാരാണ് അശ്വനി കുമാരന്മാര്‍. ഇവര്‍ പിന്നിട് അശ്വനി ദേവകള്‍ ആയി.
ദേവാഗ്ന (ശില്പി) ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ നാലാമത്തെ പുത്രനാണ് ദേവാഗ്ന (ശില്പി) ബ്രഹ്മ. ഇദേഹത്തെ കുറിച്ച് പുരാണങ്ങളില്‍ കൂടുതലായി പരാമർശിക്കുന്നില്ല. പകരം നളന്‍ , മയന്‍ തുടങ്ങിയ ശില്‍പികള്‍ ആണ് പ്രശസ്തര്‍.
വിശ്വഗ്നബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ അഞ്ചാമത്തെ പുത്രനാണ് വിശ്വഗ്ന ബ്രഹ്മ. ദേവാസുരന്‍മാരുടെ കനകശില്‍പിയാണ് വിശ്വഗ്ന ബ്രഹ്മ. ഒരിക്കല്‍ ഭൂലോകം തലകീഴായി മറിയുകയുണ്ടായി. ഇതു പരിഹരിക്കാനായി ദേവന്മാര്‍ വിശ്വാഗ്ന ശില്പിയെ സമീപിക്കുകയും, അദേഹം ഭൂമിയില്‍ മേരുപര്‍വതം സൃഷ്ടിച് ഭൂമിയെ ഒരു തുലാസ് പോലെ നിര്‍ത്തി, ഒരു വശത്ത് സസ്യജാലങ്ങളും മറുവശത്ത് ദേവന്‍മാരെയും മഹാ ഋഷികളെയും നിരത്തി. തുലാസ് സമം ആവാന്‍ സസ്യജാലങ്ങള്‍ ഉള്ള വശത്തേക്ക് കയറിയത് അഗസ്ത്യ ഋഷി ആയിരുന്നു. അന്നുമുതല്‍ ആണ് "സകല ഋഷികള്‍ക്കും സമം അഗസ്ത്യ ഋഷി" എന്ന പഴംചൊല്ല് ഉണ്ടായത്.
പഞ്ചഋഷി ശില്പികൾ
ഭഗവാൻ വിശ്വകർമ്മാവ് അഥവാ വിശ്വബ്രഹ്മദേവൻ തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മഋഷി ഗോത്രങ്ങളിലാണ് ജനിച്ചത്. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയൻ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നൻ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്.
ഇരുമ്പുപണിക്കാരനായ മനു ഋഗ്വേദവും, മരപ്പണിക്കാരനായ മയൻ, യജുർ വേദവും, ഓട്ശില്പിയായ ത്വഷ്ടവ് സാമവേദവും, കല്പണിക്കാരനായ ശില്പി അഥർവ്വ വേദവും, സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ പ്രണവ വേദവും രചിച്ചത് എന്നാണ് സങ്കല്പം.
മുൻപു വിരാട് വിശ്വകർമ്മാവിന്റെ ചിത്രങ്ങൾ പ്രചാരത്തിൽ ഇല്ലായിരുന്നു. പിഡിലിറ്റ് ഇൻഡസ്റ്റ്രിസ് (ഫവിക്കോൾ, റ്റൂൽസ് മുതലായവ നിർമ്മിക്കുന്ന) എന്ന കമ്പനി ആണ് ആദ്യമായി വിശ്വകർമ്മാവിന്റെ ചിത്രം കമ്പനി പരസ്യപ്രചരണാർഥം പുറത്തിറക്കുന്നത്. പക്ഷേ ഇതിൽ വേദങ്ങളിൽ പറയുന്ന (Coomaraswamy 1979:79) സങ്കല്പതിൽ നിന്നും തികച്ചും വ്യത്യസ്തം ആയിരുന്നു. ഇതിൽ നാലു കൈകളും താടിയുമുള്ള വയസനായ സന്യാസി ശില്പിയുടെ രൂപമാണു കാണാൻ കഴിഞ്ഞത്. ഇതിൽ പരസ്യത്തിനായി റ്റൂൽസ്, പെയിന്റിങ് ബ്രഷ് മുതലായവയും പ്രദർശിപ്പിച്ചിരുന്നു. എങ്കിലും വിശ്വകർമ്മാവിനെ ആരാധിച്ചിരുന്നവർ ഈ ചിത്രത്തെ ഭുവന വിശ്വകർമ്മാവ് എന്ന പേരിൽ സ്വീകരിച്ചു പൂജാമുറിയിലും ഫാക്റ്ററികളിലും വെച്ച് ആരാധിച്ചു. പക്ഷേ ഈ ചിത്രം വിശ്വകർമ്മാവ് "വിരാട് പുരുഷൻ" അല്ല മറിച്ച് വെറും ശില്പി ആണ് എന്ന തെറ്റിധാരണക്ക് ബലം കൂട്ടുകയാണ് ഉണ്ടായത്. ഈ തെറ്റിധാരണ വിശ്വകർമ്മാവിനെ ആരാധിക്കുന്ന വിശ്വകർമ്മ സമുദായം പിന്നീട് മാറ്റിയെങ്കിലും ഇതര സമൂഹം ഇപ്പൊഴും "പിഡിലിറ്റ്" ശില്പിയെ തന്നെയാണ് വിശ്വകർമ്മാവായി കാണുന്നത്.
വിശ്വകർമ്മ പൂജ
ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായിശ്ചിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികൾക്ക് ഭഗവാൻ തന്റെ വിശ്വരൂപം ദർശനം നൽകി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.
കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രം, കാസർകോഡ് കാഞ്ഞങ്ങാട്ടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രം, തിരുവനന്തപുരത്തുള്ള കരമന പഞ്ചമുഖ വിശ്വകർമ്മക്ഷേത്രം, ചേർത്തലയിൽ അടു ആ കാലത്ത് നിർമ്മിച്ച വിശ്വകർമ്മ ക്ഷേത്രം എന്നിവ അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ആണ്. കൂടുതൽ ക്ഷേത്രങ്ങളേക്കുറിച്ച് അറിയുന്ന പക്ഷം അതും ഇവിടെ ചേർക്കാവുന്നതാണ്.
വിശ്വകർമ്മ സമൂഹത്തെ
സംഘടനാ - രാഷ്ട്രീയ വിത്യാസം ഇല്ലാതെ എല്ലാവരേയും ഒന്നിപ്പിക്കാനുള്ള ഒരു ആത്മീയ സങ്കേതമാണ് കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം.
കേരളത്തിലെ വിവിധ ദേശങ്ങളിലുള്ള വിശ്വകർമ്മ വാസ്തു ശാസ്ത്ര വൈദിക - താന്ത്രിക - ജ്യോതിഷ - ആചാര്യന്മാരെ ആദരിക്കാനും അവരുടെ അറിവുകൾ പുതിയ തലമുറകളിലേക്ക് പകരാനും കുലാചാര വാസ്തു പഠന ശില്പശാലകൾ സംഘടിപ്പിക്കുന്ന വിശ്വബ്രഹ്മ സമൂഹമഠവും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിശ്വകർമ്മ കുലത്തിലെ വിവിധ പീഠങ്ങളും മഠങ്ങളും ഗുരുകുലങ്ങളും ഉള്ളതായി കേൾക്കുന്നു. മത്സരബുദ്ധിയോടെ പ്രവർത്തിക്കാതെ സമാജത്തിൻ്റെ ഐക്യത്തിനും ആത്മീയതക്കും വേണ്ടി ഈ മഠങ്ങളും പീഠങ്ങളും ഗുരുകുലങ്ങളും പരസ്പരം ആദരിച്ച് ഒന്നിച്ച് നിൽക്കേണ്ട കാലഘട്ടമാണ്. ഗായത്രീദീക്ഷയും, ഉപനയന സംസ്കാരവും വിശ്വകർമ്മജരുടെ ഇടയിൽ പ്രചരിപ്പിക്കാനും, അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ വിശ്വകർമ്മ സമൂഹത്തെ ബോധവത്കരിക്കുന്നതിനും വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം കൂടുതൽ ശ്രദ്ധ നൽകുന്നു. അതിനായി കേരളത്തിലെ ഉപനയനം കഴിഞ്ഞ് സാത്വിക ജീവിത ചര്യയുള്ള ആചാര്യന്മാരെ സംഘടിപ്പിച്ചു കൊണ്ട് വിശ്വബ്രാഹ്മണ ആചാര്യ സമിതിക്ക് ശങ്കരാചാര്യ പീഠം രൂപം കൊടുത്തു. ആചാര്യ KB സുരേഷ് ഞീഴൂർ ആണ് സംസ്ഥാന അദ്ധ്യക്ഷൻ Ph: 7592894576.
വിശ്വകർമ്മ ശ്ലോകം
പഞ്ച വക്രം ജടാജൂതം പഞ്ചദാസ വിലോചനം
സദ്യോജാതനനം ശ്വേതം വാമദേവം കൃഷ്ണകം
തത്പുരുഷം പീതവര്‍ണ്ണശ്ച:
ഈശാനം ശ്യാമ വര്‍ണ്ണകം
അഖോരം രക്ത വര്‍ണ്ണംശ്ച: ശരീരം ഹേമവര്‍ണ്ണകം
ദശബാഹും മഹാകായം കര്‍ണ്ണ കുണ്ഡല മണ്ഡിതം
പീതാംബരം പുഷ്പമാലാം നാഗയജ്നോപവീതം
രുദ്രാക്ഷ മാലാഭരണം വ്യാഘ്രചർമ്മോത്തരീയം
അക്ഷ മാലാന്‍ശ്ച: പദ്മനശ്ച:
നാഗശൂല പിനാകിനം
ഡമരു വീണ ബാണം ശ്ച: ശംഖ ചക്ര കരാനവിതം
കോടിസൂര്യ പ്രതീകസമ സര്‍വജീവ ദയാപരം
ദേവ ദേവം മഹാദേവം വിശ്വകര്‍മ ജഗദ്‌ഗുരു:
പ്രസന്നവദനം ധ്യായെ സര്‍വ വിഘ്നോപ ശാന്തയേ
അഭ്ഹെപസിതാര്‍ത്ഥ സിദ്ധ്യർത്ഥം പുജതോ യസ്സൂര്യർപി
സര്‍വവിഘ്ന ഹരം ദേവം സര്‍വ്വ വിഘ്ന വിവര്‍ജിതം
ആഃഊഃ പ്രജാനാം ഭക്താനാം അത്യന്ത ഭക്തി പൂര്‍വകം
സൃജന്തം വിശ്വകര്‍മ്മാണം നമോ ബ്രഹ്മ പിതായശ്ച:
പഞ്ചമുഖ ധ്യാനം
1. ഓം നം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്ര: പ്രജോതയാത്
1.ഓം നമോ ഭഗവതേ രുദ്രായ നം ഓം പൂര്‍വ മുഖായ നമ:.
ഓം ന: അഘോരേഭ്യോ ഥ ഘോരേഭ്യോ ഘോരഘോരതരേഭ്യ: സര്‍വേഭ്യസ്സര്‍വ്വ സര്‍വേഭ്യോ നമസ്തു അസ്തൂ രുദ്രരുപേഭ്യ:
2. ഓം നമോ ഭഗവതേ രുദ്രായ മം ഓം ദക്ഷിണ മുഖായ നമ:.
ഓം ശിം സദ്യോജാതം പ്രപദ്യാമി സദ്യോജാതായ വൈ നമോ നമ: ഭവേഭവേ നാതിഭവേ ഭവസ്വാമാം ഭവോത്ഭാവായ നമ:
3. ഓം നമോ ഭഗവതേ രുദ്രായ ശിം ഓം പശ്ചിമ മുഖായ നമ:.
ഓം വം വാമദേവായ നമോ ജേഷ്ടായ നമശ്രേഷ്ടായ നമോ രുദ്രായ നമ കാലായ നമ:
4. ഓം നമോ ഭഗവതേ രുദ്രായ വാം ഓം ഉത്തര മുഖായ നമ:.
ഓം യം ഈശാനസ്സര്‍വ്വ വിദ്യാനാമീശ്വര സര്‍വ്വഭൂതാനാം ബ്രഹ്മധിപതി ര്‍ ബ്രഹ്മണോടധിപതിര്‍ ബ്രഹ്മോ ശിവോ മേ അസ്തു സദാശിവോം.
5. ഓം നമോ ഭഗവതേ രുദ്രായ യം ഓം ഊര്‍ധ്വ മുഖായ നമ:
സമ്പാദനം
വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
9061971227