Sunday, 30 March 2025

പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ ഇന്ന് അശ്വതി വിളക്ക് നാളെ മീനഭരണി മഹോത്സവം

പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ ഇന്ന് അശ്വതി വിളക്ക് നാളെ മീനഭരണി മഹോത്സവം
പരവൂർ : പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ ഇന്ന് അശ്വതി വിളക്ക് നാളെ മീനഭരണി മഹോത്സവം. ദീനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ ഇന്ന്  രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം തുടർന്ന് മൃത്യുജ്ഞയഹോമം തുടർന്ന് ദേവിക്ക് ഇളനീർ അഭിക്ഷേകം, കളഭാഭിക്ഷേകം, 8 ന് അഖണ്ടനാമജപം, 8.15 ന് ഉദയാസ്തമനപൂജ, 8.30 ന് കലശം, 9 ന് ത്രികാല പൂജ, കിഴക്കേ ആൽത്തറയിൽ മാടൻ തബുരാന് വിശേഷാൽ പൂജ, 9.15 ന് ദേവിക്ക് സർവ്വാലങ്കാരപുജ, 10ന് നവക കലശാഭിക്ഷേകവും പൂജയും, പൂവ് പടുക്കയും പൂവ് പല്ലക്കും സമർപ്പണം, വൈകുന്നേരം 5 ന് ഓട്ടത്തുള്ളൽ, 5.45 ന് കൈ കൊട്ടികളിയും തിരുവാതിരയും, 6.30 ന് തിരുവാഭരണം ചാർത്തി ദീപാരാധന തുടർന്ന് . രാത്രി 8.30 ന് അശ്വതി വിളക്ക്, പുറ്റിങ്ങൽ മേള രാവ്, രാത്രി 11.30 ന് മേജർ സെറ്റ് കഥകളി. നാളെ മീനഭരണി മഹോത്സവം രാവിലെ 4.30 ന് ദേവിക്ക് ഇളനീർ അഭിഷേകം, 4.45 ന് ഉരുൾ മഹോത്സവം, 5 ന് കോഴിപറത്തൽ,5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,
തുടർന്ന് മൃത്യുജ്ഞയഹോമം, നെയ്യഭിഷേകം, 6.15 ന് ഉദയാസ്തമനപൂജ, 7 ന് ഓട്ടൻതുള്ളൽ, 7.15 ന് പുഷ്പാഭിഷേകം, 7.30 ന് ദേവിഭാഗവത പാരായണം, രാവിലെ 8 ന് ഭദ്രകാളിപൂജ,9ന് ത്രികാലപൂജ,കിഴക്കേ ആൽത്തറയിൽ മാടൻ തബുരാന് വിശേഷാൽ പൂജ,9.15ന് ദേവിക്ക് സർവ്വാലങ്കാരപൂജ, വൈകുന്നേരം 5 ന് ഓട്ടൻതുള്ളൽ, വൈകുന്നേരം 5.30 ന് ഊരുചുറ്റ് ഘോഷയാത്ര, 5.45 ന് നെടുംകുതിരയെടുപ്പ്, 7.45 നും 8.40 നും മധ്യ ഭരണിവിളക്കും തൃക്കൊടിയിറക്കും, രാത്രി 12 ന് മേജർ സെറ്റ് കഥകളി.

No comments:

Post a Comment