Sunday, 30 March 2025

വിദ്യാർത്ഥിനിയെ പട്ടാപ്പകൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി

വിദ്യാർത്ഥിനിയെ  പട്ടാപ്പകൽ വീട്ടിൽ കയറി 
പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി

ചാത്തന്നൂർ: വിദ്യാർത്ഥിനിയെ  പട്ടാപ്പകൽ വീട്ടിൽ കയറി 
പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. ചാത്തന്നൂർ ടൗൺ താഴം കുടുക്കറ ബ്രാഞ്ച് സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ .
നേതാവുമായ താഴം കുടുക്കറ പണയിൽ വീട്ടിൽ നാണുവിന്റെ മകൻ യശോദരൻ (54) നെ
നെയാണ് ചാത്തന്നൂർ  പോലീസ് അറസ്‌റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ പ്രദേശത്ത് എത്തിയ പ്രതി പ്രദേശത്ത് ഇരുന്ന് മദ്യപിച്ച ശേഷം വിദ്യാർത്ഥിനി മാത്രമുള്ള വീട്ടിൽ എത്തി 
 പിൻവാതിൽ തള്ളി തുറന്ന് വീട്ടിൽ അതിക്രമിച്ച് കയറി 
പെൺകുട്ടിയെ തള്ളിയിട്ട ശേഷം ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി
നിലവിളിക്കുകയായിരുന്നു നിലവിളികേട്ട് അടുത്ത് തന്നെയുള്ള നാട്ടുകാരും ബന്ധുക്കളും ഓടികുടി ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസിനെ വിളിച്ചു വരുത്തി ഏല്പിക്കുകയായിരുന്നു. ചാത്തന്നൂർ പോലീസ് പെൺകുട്ടിയുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി മേൽ നടപടികൾ സ്വീകരിച്ച് 
വൈദ്യപരിശോദനയ്ക്ക് ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

No comments:

Post a Comment