ശ്രീഭൂതനാഥക്ഷേത്രത്തിൽ ഏപ്രിൽ മൂന്നിനു തൃക്കൊടിയേറ്റ്
ചാത്തന്നൂർ : ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിലെ അത്തം തിരുന്നാൾ മഹോത്സവം
ഏപ്രിൽ മൂന്നിനു കൊടിയേറി 12 ന് സമാപിക്കും. ദിനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ ഏപ്രിൽ മൂന്നിന് രാവിലെ 9.05 നും 9.35 നും മധ്യേ
ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്ത് കെ. ഉണ്ണിക്കൃഷ്‌ണൻനമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃകൊടിയേറ്റ് തുടർന്ന് 11.30 ന് തൃക്കൊടിയേറ്റ് സദ്യ.
വൈകുന്നേരം 6.45 ന് സായാഹ്ന ഭക്ഷണം,രാത്രി 7.30-ന് മേജർസെറ്റ് കഥകളി (കിരാതം).
നാലിന് വൈകുന്നേരം അഞ്ചിന് കമ്പടികളി, രാത്രി 7.30 ന് ഡാൻസ്. അഞ്ചിന് രാവിലെ 10-ന് ഉത്സവബലി, 12 ന് ഉത്സവബലിദർശനം, രാത്രി 7.30 ന് കോമഡി ഷോ. ആറിന്
വൈകുന്നേരം 6.45 ന് സായാഹ്ന ഭക്ഷണം
രാത്രി ഏഴിന് ഭക്തിഗാനസുധ. ഏഴിന് വൈകീട്ട് 6.45 ന് ക്ലാസിക്കൽ ഡാൻസ്, 7.30 ന് നാട്യപ്രസാദം. 8 ന് ഉച്ചയ്ക്ക് 12 ന് സായാഹ്ന ഭക്ഷണം,
വൈകുന്നേരം 5 ന് ശ്രീഭൂതനാഥന് തിടബ് സമർപ്പണം,
6.45 ന് സായാഹ്ന ഭക്ഷണം, രാത്രി 7.30 ന് നൃത്തനാടകം.
ഒൻപതിന് രാവിലെ 7 മുതൽ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 12 ന് അന്നദാനം,
വൈകുന്നേരം നാലിന് തിരുവാഭരണ ഘോഷയാത്ര
രാത്രി ഏഴിന് ഗാനമേള, 10.30 ന് തിരുവാഭരണസമർപ്പണം, ചെറുപൂരവും ആൽത്തറമേളവും.10 ന് വൈകീട്ട് 6.30-ന് പൂരച്ചമയവും ദേശവിളക്കും, 6.30 ന് ഉടയാടസമർപ്പണം, ഏഴിന് ഗാനമേള. 11 ന് രാവിലെ 6.30 ന് പ്രഭാതഭക്ഷണം വൈകുന്നേരം 6.30 ന് പൂരചമയവും ദേശവിളക്കും, 6.30 ന് ഉടയാട സമർപ്പണം, വൈകുന്നേരം 6.45 ന് സായാഹ്ന ഭക്ഷണം, രാത്രി 7 ന് ഗാനമേള. 11 ന് ഉത്രം തിരുന്നാൾ മഹോത്സവം
രാവിലെ 5.30 ന് നീരാജ്ഞന വിളക്ക്, 6 ന് പ്രഭാത ഭക്ഷണം,
വൈകുന്നേരം 5.30 ന് കാഴ്ച ശ്രീവേലി തുടർന്ന് പഞ്ചാരിമേളം തുടർന്ന്
ഉത്രം വിളക്ക്, രാത്രി 8 ന് കളമെഴുത്തും പാട്ടും, 8.30 ന് മണി ചിലബ്, രാത്രി 12 ന് പള്ളിവേട്ട എഴുന്നെള്ളത്ത് തിരിച്ചെഴുന്നെള്ളത്ത് പള്ളിക്കുറുപ്പ്, മാടനൂട്ട് കൊള്ളി എറിച്ചിൽ. 12 ന് അത്തം തിരുന്നാൾ ദേശീയോത്സവം രാവിലെ 5.30 ന് ഉരുളും വിളക്കും, 9.30 ന് ആനയൂട്ട്, വൈകുന്നേരം 6.30 മുതൽ ആറാട്ട് ഘോഷയാത്ര, 6 ന് നെടുംകതിരയെടുപ്പ്, 9 ന് നൃത്തനാടകം,10 നും 10.30 മധ്യ തൃക്കൊടിയിറക്ക്,
No comments:
Post a Comment