കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം പടിവാതിൽക്കൽ നിൽക്കുമ്പോൾ പൊതുസമൂഹം ഏറെ ചർച്ച ചെയ്യുന്നത് സഹക്കരണമേഖലയാണ്.
"ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഒരാള്‍ക്കു വേണ്ടി'' ലോകമെങ്ങുമുള്ള സഹകരണപ്രസ്ഥാനങ്ങൾ നെഞ്ചേറ്റിയ മുദ്രാവാക്യം ആണിത്.
എന്നാല്‍ ഇതിനു കളങ്കം ചാര്‍ത്തുന്ന നിലയില്‍ സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ കൊടിയ അഴിമതി നടമാടുന്നു.
അഴിമതിയും വെട്ടിപ്പും പണാപഹരണവും നമ്മുടെ പുകള്‍പെറ്റ സഹകരണപ്രസ്ഥാനത്തിന്റെ ഖ്യാതിക്കും അന്തസിനും മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്.
അഴിമതിയില്‍ ലോകറെക്കോഡുള്ള സിപിഎം നയിക്കുന്ന സ്ഥാപനങ്ങളിലാണ് തട്ടിപ്പ് നടമാടുന്നത് എന്നത് ശ്രദ്ധേയം.സിപിഎം നേതാക്കൾ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടക്കുന്ന കൊടിയ അഴിമതിയാണ്.സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അഭിമാനസ്തംഭങ്ങളായ ഒരുപിടി സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തിലെ പൊതുസമൂഹം ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്.
നിര്‍ഭാഗ്യവശാല്‍ അവ നടപ്പാക്കുന്ന ഏതെങ്കിലും ജനകീയപദ്ധതിയുടെ പേരിലല്ല ഈ ചര്‍ച്ച. മറിച്ച് ആ സ്ഥാപനങ്ങളില്‍ നടന്ന വന്‍ വെട്ടിപ്പും സാമ്പത്തികാപഹരണവും ആണ് ചര്‍ച്ചയുടെ കാതല്‍ ഇത് സിപിഎം സംസ്ഥാന സമ്മേളന വേദിയിലും ചർച്ചയാകും.
@ സഹകരണ മേഖലയിൽ നടക്കുന്ന
അഴിമതികളുടെയെല്ലാം അവസാനം വേട്ടയാടപ്പെടുന്നത് ഉദ്യോഗസ്ഥർ തന്നെയാണ്. ഉദ്യോഗസ്ഥരും സിപിഎം ഭരണസമിതി നിയമിക്കുന്ന പാർട്ടി പ്രവർത്തകരോ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ അടുത്ത ബന്ധുക്കളോ ആയിരിക്കും. നേതാക്കളുടെ ആഞ്ജയനുസരിച് നടത്തിയ തിരിമറിയുടെ പേരിൽ ബലിയാടാവുന്നതും ഇതേ ഉദ്യോഗസ്ഥർ തന്നെയാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തവരും നിരവധിയാണ്. സഹകരണ
ബാങ്കുകളിൽ നിന്നും ദിനപ്രതി പുറത്ത് വരുന്ന ക്രമകേടുകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.ബാങ്കുകളിൽ നടക്കുന്ന സാമ്പത്തികവെട്ടിപ്പും തിരിമറിയും. സംബന്ധിച്ച് സഹകരണവകുപ്പ് തന്നെ അന്വേഷണം നടത്തി കണ്ടെത്തി നിയമപരമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.ഇത്തരത്തിൽ നടക്കുന്ന അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തുന്നവരെ സസ്പെൻഷനിൽ ഒതുക്കി
ഡിപ്പാർട്മെന്റ് തല അന്വേഷണം അട്ടിമറിച്ചു കൊണ്ട് വീണ്ടും ജോലിയ്ക്ക് കയറുകയാണ് ഇത്തരത്തിൽ ക്രമകേട് നടന്ന പല ബാങ്കുകൾക്ക് എതിരെയും ഇ ഡി അന്വേഷണം ആണ് നടക്കുന്നത്.
@ സിപിഎം നേതാക്കൾ പ്രതികൂട്ടിൽ
സഹകരണ ബാങ്കുകളിൽ നടന്ന ക്രമകേടുകൾ ചൂണ്ടികാട്ടുന്ന
സഹകാരിക്കുള്ള
മറുപടിപോലും സിപിഎം പ്രാദേശിക നേതാക്കൾക്ക് നൽകാനാകുന്നില്ല
സഹകരണബാങ്കിൽ നേതാക്കൾ നടത്തിയ ക്രമകേടുകൾ പേരിൽ സാഹകാരികൾ പൊലീസിൽ പരാതി നൽകാതിരിക്കാൻ നിക്ഷേപകരുടെ വീടുകളിൽ പോയി അവരെ സമാധാനിപ്പിച്ച താഴെത്തട്ടിലുള്ള നേതാക്കളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. പണം ഉടൻ നൽകുമെന്നാണ് അന്നു ഡിവൈഎഫ്ഐ, സിപിഎം നേതാക്കൾ വീടുകളിലെത്തി പറഞ്ഞിരുന്നത്. ഇപ്പോൾ നേതാക്കളുടെ നിരതന്നെ തട്ടിപ്പിൽ പങ്കെടുത്തെന്ന വിവരം പുറത്തു വരികയാണ്. മാത്രമല്ല പാർട്ടി ചതിച്ചെന്നുതന്നെ പലരും പരസ്യമായി പറയുന്നു.
@ വൻകിട ഭൂമാഫിയ സംഘങ്ങൾ പാർട്ടിയെ നിയന്ത്രിക്കുന്നു
വൻകിടക്കാരായ ഭൂമാഫിയ സംഘങ്ങൾ സഹകരണ മേഖലയിൽ നിലയുറപ്പിച്ചു കൊണ്ട് പാർട്ടി പ്രാദേശിക ഘടകങ്ങളെ നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ് സഹകരണ മേഖലയിൽ പാർട്ടിയുടെ അധ:പതനം തുടങ്ങിയത്. 2018 മുതൽ കരുവന്നൂരിലും വടക്കാഞ്ചേരിയിലും
തുടങ്ങി കൊല്ലം ജില്ലയിലെ നടയ്ക്കൽ, ചാത്തന്നൂർ അർബൻ ബാങ്ക് എന്നിവടങ്ങളിൽ ഇപ്പോൾ ഇ ഡി അന്വേഷണം നടക്കുന്നതിന്റെ പ്രധാന കാരണക്കാർ സിപിഎം നേതാക്കൾ തന്നെയാണ്.ഇവിടങ്ങളിൽ പാർട്ടി നേതൃത്വത്തെ നിയന്ത്രിച്ചിരുന്നതു വൻ തട്ടിപ്പുകാരായിരുന്നെന്നു ഇപ്പോഴത്തെ
സിപിഎം നേതാക്കളുടെ
വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. സഹകരണ ബാങ്കുകളിലെല്ലാം ഇത്തരക്കാരുടെ സ്വാധീനം പ്രകടമായി അതോടെ സഹകരണ മേഖലയും തകർന്നു.
@ സഹകരണ മേഖലയെ തകർത്തു സ്വകാര്യ ബാങ്ക്കൾക്ക് വഴിയൊരുക്കി സിപിഎം
കേരളത്തിലെ സഹകരണ മേഖലയിലെ ക്രെഡിറ്റ് സഹകരണ സംഘങ്ങൾ സഹകരണ ബാങ്കുകളായാണ് പ്രവർത്തിക്കുന്നത്. മൂന്ന് തരത്തിലുള്ള അംഗത്വമാണുള്ളത്. എ,ബി,സി വിഭാഗങ്ങളിലെ അംഗങ്ങൾക്ക് നിക്ഷേപത്തിനും വായ്‌പയ്ക്കും ഒരേ പരിധിയും അവകാശങ്ങളുമാണുള്ളത്. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയിൽ ഒഴിച്ചു കൂട്ടാനാകാത്ത സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ സിപിഎം നേതൃത്വത്തിൽ നടക്കുന്നത്.സിപിഎം നടത്തിയ അഴിമതികൾ ജനങ്ങൾക്ക്
സഹകരണ മേഖലയിൽ നിന്നുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായി വൻതോതിൽ നിഷേപങ്ങൾ പിൻവലിച്ചു കൊണ്ട് ജനങ്ങൾ സഹകരണ മേഖലയെ കൈയ്യൊഴിയുകയാണ്.
@ കേരളത്തിൽ അടിസ്ഥാന സമ്പദ്ഘടനയ്ക്ക് താങ്ങായി നില്‌കുന്ന 15,000 ൽ പരം സഹകരണ സംഘങ്ങളും 1,625 പ്രാഥമിക സഹകരണ ബാങ്കുകളും ഇന്ന് പ്രതിസന്ധിയിലാണ്
No comments:
Post a Comment