തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട്
വീട്ടിന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച മരുമകൻ മരിച്ചു. പാമ്പുറം ഗ്രീഷ്മ ഭവനിൽ മണിയപ്പൻ (62) ആണ്
മരിച്ചത്.ഞായറാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം നടന്നത്. രത്നമ്മയുടെ വീടിനോട് ചേർന്ന് ഷെഡിൽ താമസിക്കുന്ന മരുമകൻ മണിയപ്പൻ രാവിലെ വീടിന് വെളിയിൽ ഇരിക്കുകയായിരുന്ന
രത്നമ്മയുമായി ഉണ്ടായ വാക്ക് തർക്കത്തിനെ തുടർന്ന് മരകഷണം വച്ച്
രത്നമ്മയുടെ തലയ്ക്ക് അടിച്ച ശേഷം
അടുക്കളയിൽ ഉപയോഗിച്ച് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ എടുത്തു
കിടപ്പുമുറിയിൽ കൊണ്ടുവെച്ചതിന് ശേഷം ഗ്യാസ് തുറന്ന് വിട്ട് വീടിന് തീയിട്ട ശേഷം ബാത്ത്റൂമിൽ കയറി കഴുത്തിലെ ഞരമ്പ് അറുക്കുകയായിരുന്നു തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു.പാരി പ്പള്ളി പോലിസ് മേൽ നടപടി കൾ സ്വീകരിച്ചു പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.ഭാര്യ:സുനിജ, മക്കൾ:ഗ്രീഷ്മ, രേഷ്മ.മരുമക്കൾ:
അനീഷ് , നിഖിൽ
No comments:
Post a Comment