Monday, 3 March 2025

കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ സമൂഹ വിവാഹം

പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ സമൂഹ വിവാഹം 

ചാത്തന്നൂർ: പാരിപ്പള്ളി കൊടിമുട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമൂഹ വിവാഹത്തിൽ 7 ജോഡി വധുവരന്മാർ വിവാഹിതരായി. 
ക്ഷേത്രയോഗം ട്രസ്‌റ്റ്, ഉത്സവ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടന്നത്. ക്ഷേത്ര ഭരണ സമിതി നടത്തുന്ന ജനക്ഷേമ പദ്ധതികളുടെ ഭാഗമായാണ് സമൂഹ വിവാഹം ക്ഷേത്രയോഗം ട്രസ്‌റ്റ്‌ പ്രസിഡൻ്റ് കെ. ഗോപിനാഥൻ  ഭദ്രദീപം തെളിയിച്ചു ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ക്ഷേത്രം മേൽശാന്തി അനിൽ ലക്ഷമൺ മുഖ്യ കാർമ്മികത്വം വഹിച്ചു എൻ.കെ.പ്രേമചന്ദ്രൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബി.ബി. ഗേ
ഗോപകുമാർ, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി,
പ്രേം ഫാഷൻ ഉടമ പ്രേമാനന്ദ്, ട്രസ്റ്റ് സെക്രട്ടറി എസ്. പ്രകാശൻ,കൺവീനർ ജയചന്ദ്രൻ ചാനൽ വ്യൂ എന്നിവർ പ്രസംഗിച്ചു. ഉത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 5 ന് കൈകൊട്ടികളി, 5.30 ന് സംഗീതാരാധന, 6 ന് പടുക്ക സമർപ്പണം, 6.30 ന് സർവ്വമത സമ്മേളനം, രാത്രി 8.30 ന് നടനോത്സവം.
ഫോട്ടോ: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന സമൂഹ വിവാഹത്തിൽ വിവാഹിതരായവർ 

No comments:

Post a Comment