Sunday, 30 March 2025

ശ്രീഭൂതനാഥപുരം ചന്ദ്രപൊങ്കാല യ്ക്കായി ഒരുങ്ങി

ശ്രീഭൂതനാഥപുരം ചന്ദ്രപൊങ്കാല യ്ക്കായി ഒരുങ്ങി 
ചാത്തന്നൂർ: ശ്രീഭൂതനാഥപുരം  പ്രാർഥനാമുഖരിതമായി നാളെ നടക്കുന്ന  
ചന്ദ്രപൊങ്കാലയ്ക്കായി ശ്രീഭൂതനാഥക്ഷേത്രം ഒരുങ്ങി 
ദാരിക വധം കഴിയുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിത്തീരുന്നതോടെ
അർദ്ധരാത്രി 12 ന്  പൊങ്കാലയ്ക്കു തുടക്കമാകും ക്ഷേത്രവും നഗരത്തിലെ ചുറ്റുവട്ടമായ ശ്രീഭൂത നാഥപുരവും
 പൊങ്കാലയുടെ വരവേൽപ്പിനു തയ്യാറെടുത്തു. ജില്ലയുടെ 
വിവിധ ഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് ഭക്തജനങ്ങൾ ചന്ദ്രപൊങ്കാലയ്ക്ക് എത്തുന്നുണ്ട് 
ക്ഷേത്രം മേൽ ശാന്തി ജയപ്രകാശ് പോറ്റി ദേവി ക്ഷേത്രത്തിലെ
 ശ്രീകോവിലിൽനിന്നു ദീപം പകർന്ന് പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ ചന്ദ്രപൊങ്കാലയ്ക്ക് തുടക്കമാകും.നാളെ രാവിലെ 8.30ന് മേജർസെറ്റ് കഥകളിയോടെയാണ്‌ ചന്ദ്രപൊങ്കാലയുടെ ചടങ്ങുകൾക്ക് തുടക്കമാകുന്നത്.30ന് രാത്രി 7ന് കൈകൊട്ടികളി തുടർന്ന് തിരുവാതിര. 31ന് രാത്രി 7ന് കൈകൊട്ടികളി തുടർന്ന് സിനിമാറ്റിക് ഡാൻസ്, ഏപ്രിൽ ഒന്നിന് രാത്രി 6.30ന് തിരുവാതിര, രാത്രി 7.30ന് സിനിമാറ്റിക് ഡാൻസ്. 2ന് രാത്രി 6.30ന് തിരുവാതിര തുടർന്ന് കൈകൊട്ടികളി, രാത്രി 7.30ന് നൃത്തനൃത്യങ്ങൾ. 3ന് തൃകൊടിയേറ്റ്,9ന് തിരുവാഭരണം സമർപ്പണം, 10ന് പൂരചമയവും ദേശവിളക്കും. 11ന് ഉത്രം വിളക്ക് 12ന് അത്തം തിരുന്നാൾ മഹോത്സവം.

No comments:

Post a Comment