ആനവാൽപിടി ഇന്ന്
സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാലവിനോദങ്ങളെ ആദരപൂർവ്വം അനുസ്മരിപ്പിക്കുന്ന ഒരു അത്യപൂർവ്വ ചടങ്ങാണ്. ഗണപതിയുടെ കൊമ്പിലും വാലിലും പിടിച്ചുകളിക്കുക ബാലസുബ്രഹ്മണ്യന്റെ പതിവ് ശീലമായിരുന്നു. അതിനെ അനുസ്‌മരിപ്പിക്കുന്നതിനായി അശ്വതി തിരുനാൾ ദിവസം രാവിലെ എഴുന്നെള്ളത്ത് കഴിഞ്ഞ് 11.30 ഓടെ തൃക്കടവൂർ ശിവരാജുവിനെ
നൈവേദ്യം നൽകിയശേഷം ആനക്കൊട്ടിലിൽ കൊണ്ടുവന്ന് ശ്രീകോവിലിന് അഭിമുഖമായി തൊഴുത് ശംഖുവിളിപ്പിച്ചതിനുശേഷം തിരിഞ്ഞു വിശാലമായ മൈതാനത്തിലൂടെ ഓടിക്കുകയും ഈ സമയം ഭക്തജനങ്ങൾ ആനയുടെ വാലിൽ തൊട്ടുവന്ദിക്കുകയും വാലിൽപിടിച്ചുകൊണ്ട് പിറകേ ഓടുകയും ചെയ്യുന്നു. വളരെ ഭക്തിനിർഭരവും രസകരവും അത്യപൂർവ്വവുമായ ആചാരമാണിത് ഇന്ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8.30 ന് ശ്രീഭൂതബലി, 11.30 ന് ആനവാൽപിടി,12ന് അന്നദാനം, വൈകുന്നേരം 5.30 ന് സേവയും വിളക്കും.
No comments:
Post a Comment