Wednesday, 12 March 2025

വരിഞ്ഞം ശ്രീമഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം

വരിഞ്ഞം ശ്രീമഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം

ചാത്തന്നൂർ :വരിഞ്ഞം ശ്രീമഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം 16ന് തുടങ്ങി 25ന് അവസാനിക്കും. ദിനവും ഉള്ള ക്ഷേത്രചാര ചടങ്ങുകൾക്ക് പുറമേ
ദിവസവും രാവിലെ കൊടിമര ചുവട്ടിൽ പറയിടീൽ ഉണ്ടായിരിക്കും.
16ന് രാവിലെ 8നും 9നും മധ്യ തൃക്കൊടിയേറ്റ് തുടർന്ന് കൊടിമര ചുവട്ടിൽ പറയിടീൽ, ഉച്ചയ്ക്ക് 12.30ന് കൊടിയേറ്റ് സദ്യ, രാത്രി 7ന് ഫ്യൂഷൻ ഡാൻസ്, 8ന് ഗാനാഞജലി. 17ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, രാത്രി 7ന് സൂപ്പർ ഹിറ്റ് ഗാനമേള. 18ന് രാത്രി 7ന് കൈകൊട്ടികളി. 19ന് രാത്രി 7ന് തിരുവാതിര. 20ന് രാത്രി 7ന് കൈകൊട്ടികളി. 21ന്
രാത്രി 7ന് തിരുവാതിര. 22ന് രാത്രി 7ന് നൃത്തസംഘമം2025.23ന് രാവിലെ 6.45ന് സമൂഹപൊങ്കാല, വൈകുന്നേരം 5.30ന് പടുക്കഘോഷയാത്ര, രാത്രി 7ന് നൃത്തസന്ധ്യ. 24ന് രാവിലെ 6.30ന് ഉരുൾ നേർച്ച, വൈകുന്നേരം 5ന് ചാക്യാർകൂത്ത്, 5.30ന് തിരുവാഭരണഘോഷയാത്ര, രാത്രി 7ന് നാടൻപാട്ട്,11ന് പള്ളിവേട്ട.
25ന് തിരുവോണം തിരുന്നാൾ മഹോത്സവം രാവിലെ 8.30ന് നാഗരാജാവിനും നാഗയക്ഷിയ്ക്കും പ്രതേകപൂജ,9.30ന് ആനയൂട്ട്, വൈകുന്നേരം 4ന് ഊര് ചുറ്റ് ഘോഷയാത്ര, വൈകുന്നേരം 5.30മുതൽ കാവടിചിന്ത്‌ തുടർന്ന് ആറാട്ട് ഘോഷയാത്ര, രാത്രി 8.53നും 9.53നും മധ്യ തൃക്കൊടിയിറക്ക്.

No comments:

Post a Comment