Thursday, 6 March 2025

പരമ്പരാഗത വ്യവസായങ്ങളുടെ ശവപറമ്പിൽ സിപിഎം സംസ്ഥാന സമ്മേളനം

പരമ്പരാഗത വ്യവസായങ്ങളുടെ ശവപറമ്പിൽ സിപിഎം സംസ്ഥാന സമ്മേളനം 

കൊല്ലം : പരമ്പരാഗത വ്യവസായങ്ങളുടെ ശവപറമ്പിലാണ് 
ഇക്കുറി സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. കശുവണ്ടി, കയർ കൈത്തറി  മേഖലകളിൽ വികലമായ സർക്കാർ നയം മൂലം കടുത്ത പ്രതിസന്ധിയിലാണ്.    
ലോകത്തിന് മാതൃകയായ കേരള വികസനത്തിന്റെ്റെ അടിത്തറ പരമ്പരാഗത വ്യവസായങ്ങളുടെ വളർച്ചയും നിലനിൽപ്പുമാണ് അത് തകർത്തത് സിപിഎം നേതൃത്വം കൊടുക്കുന്ന ഇടതു സർക്കാർ ആണ്.
കള്ളൂ ചെത്ത്, കൈത്തറി വ്യവസായം, ഓട്, തോട്ടം, കശുവണ്ടി തുടങ്ങിയ ചെറുകിട വ്യവസായങ്ങളെ സർക്കാർ
അവസാനിക്കുന്നു. കേരളത്തിലെ അടച്ചുപൂട്ടുന്ന വ്യവസായ സ്ഥാപനങ്ങൾ 
സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ നിയമം കൊണ്ടുവരണം. 


@ പ്രതിസന്ധിയുടെ കുരുക്കിൽ അകപ്പെട്ട് കയർ മേഖല. കയറ്റുമതി മുടങ്ങി, മിക്കയിടത്തും ഉൽപാദനം നിലച്ചു. പ്രവർത്തന മൂലധനവും പ്രൊഡക്‌ഷൻ മാനേജ്മെന്റ് ഇൻസന്റീവും ലഭിക്കാതെ സഹകരണ സംഘങ്ങൾ അടച്ചു പുട്ടൽ ഭീഷണിയിലായി. കയർ ഉൽപാദക സഹകരണ സംഘങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം സംസ്ഥാന സർക്കാർ കെട്ടിവരിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.ബാങ്ക് വായ്‌പയും മറ്റും വാങ്ങി, കമ്മിറ്റി തീരുമാനം അനുസരിച്ചു സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ ഇല്ല.
ഉൽപാദിപ്പിക്കുന്ന മുഴുവൻ കയറും
കയർഫെഡിന് നൽകണം.
നിശ്ചയിച്ചിരിക്കുന്ന വില കയർ ഫെഡ് നൽകില്ല.റണ്ണേജ് കുറവ്, ഉണക്ക് കുറവ് തുടങ്ങിയ കുറ്റങ്ങൾ പറഞ്ഞാണ് വില കുറയ്ക്കുന്നത്. ഉൽപാദന ചെലവിനു ആനുപാതികമായി വില ലഭിക്കാത്തതിനാൽ സർക്കാർ നൽകുന്ന പ്രവർത്തന മൂലധനത്തെ ആശ്രയിച്ചാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. പ്രവർത്തന മൂലധനം മുടങ്ങിക്കിടക്കുകയാണ്

@ കയര്‍ വ്യവസായ രംഗം കടുത്ത പ്രതിസന്ധിയിലാണ് നീങ്ങുന്നത് 
 ഉത്പാദനം 2015-16ല്‍ 28000
 ടണ്‍ ആയിരുന്നത്  ടണ്ണായി 7000 കുറഞ്ഞു.കയർ മേഖലയിൽ ഇടതു സർക്കാർ പ്രോത്സാഹിപ്പിച്ച 
യന്ത്രവല്‍ക്കരണം മൂലം നല്ല കയർ കിട്ടാതാവുകയും തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചു.
കയര്‍ വ്യവസായത്തിന്റെ ചരിത്രപാരമ്പര്യം അവഗണിച്ചു കൊണ്ട് 
കയർ വ്യവസായം കേരളം ബ്രാന്‍ഡു ചെയ്തില്ല.കയര്‍ മേഖലയില്‍ ഉല്‍പന്ന വൈവിധ്യവത്കരണം ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടായില്ല . ഉണക്കത്തൊണ്ടിന്റെയും ചകിരിച്ചോറിന്റെയും ഉത്പാദനം കുറഞ്ഞു.സഹകരണരംഗത്തുള്ള കയർ ഫാക്ടറികൾ അടച്ചു പൂട്ടി പലതും ജപ്തി ഭീഷണിയിലുമായ
കയര്‍ സഹകരണ സംഘങ്ങളില്‍ 2015-16ല്‍ ശരാശരി വരുമാനം 50000
പ്രതിവര്‍ഷം  രൂപയായിരുന്നത് 2021-25ല്‍ 13380 രൂപയായി കുറഞ്ഞു.
 ചകിരി മില്ലുകൾ നിർത്തി 
ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും 
ഓട്ടോമാറ്റിക് ലൂമുകളും തമിഴ്നാട്ടിലേക്ക് കടത്തി.പരമ്പരാഗത രീതിയില്‍ പണിയെടുക്കുന്നവരുടെ ഉല്‍പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക്  സംഭരിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പിലായില്ല ഇത് മൂലം 
ആഭ്യന്തര വിപണി വിപുലപ്പെടുത്താനായില്ല ഇത് മൂലം 
കയർ വ്യവസായത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെ തൊഴിലാളികളും ഇ മേഖലയെ കൈവിട്ടു.

@ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 2 മാസമായി നിലച്ചിരിക്കുകയാണ്. ഇതോടെ കയറ്റുമതി ഉൽപാദന മേഖല അടഞ്ഞു കിടക്കുകയാണ്. കണ്ടെയ്നർ ലഭിക്കാത്തതാണ് കയറ്റുമതി തടസ്സപ്പെടാൻ കാരണം. കണ്ടെയ്നർ ലഭിച്ചാൽ തന്നെ മുൻപുണ്ടായിരുന്നതിനെക്കാൾ നാല് ഇരട്ടി തുക നൽകണം. പ്രതിസന്ധി തുടരുകയാണെങ്കിലും സർക്കാർ ഇടപെട്ടിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നു കയറ്റുമതി ഉൽപന്നങ്ങൾ എത്തുന്നതും കേരളത്തിനു ഭീഷണിയാണ്.

@ തോട്ടണ്ടിയുടെ ലഭ്യതക്കുറവും വ്യവസായ രംഗത്തെ പുതിയ വെല്ലുവിളികളുമാണ് സംസ്ഥാനത്തിന്റെ അഭിമാന മേഖലയായിരുന്ന കശുഅണ്ടി മേഖലയ്ക്ക് തിരിച്ചടികൾ ഉയർത്തുന്നത്. സംസ്ഥാനത്തെ 848 കശുഅണ്ടി ഫാക്ടറികളിൽ ഭൂരിപക്ഷവും  പ്രവർത്തിക്കുന്നില്ല. ഇതോടെ ഇവിടങ്ങളിൽ തൊഴിലെടുത്തു വന്നിരുന്ന 2,85,000 ത്തോളം തൊഴിലാളികളിൽ മിക്കവരുടേയും ജീവിതം പ്രതിസന്ധിയിലായി.  ഫാക്ടറികൾ അടച്ചിടുന്നതിലൂടെ ഉണ്ടായ തൊഴിൽ നഷ്ടം. കുടിൽ വറുപ്പ് കേന്ദ്രങ്ങളും കരാർ പ്രോസസിംഗിന്റെ ഭാഗമായി ഷെല്ലിംഗ് കഴിഞ്ഞ കശുഅണ്ടി വീടുകളിലെത്തിച്ച് സംസ്ക്കരിക്കുന്നതുമെല്ലാം മേഖലയിലെ തൊഴിൽ നഷ്ടത്തിന് കാരണമായി.
കൊല്ലം ജില്ലയിലെ 200 ഓളം ഫാക്ടറികളിൽ ഭൂരിപക്ഷവും വിവിധ കാരണങ്ങളാൽ അടഞ്ഞു കിടക്കുകയാണ്. കൃത്യമായി പ്രവർത്തിക്കുന്നവയാകട്ടെ കോർപ്പറേഷന്റെ വക 20 ഫാക്ടറികളും കാപ്പക്സിന്റെ വക 10 ഫാക്ടറികളും മാത്രം. ജില്ലയിലെ ഒന്നേകാൽ ലക്ഷത്തോളം തൊഴിലാളികളിൽ 26,000 പേർ മാത്രമാണ് ഈ 30 ഫാക്ടറികളിൽ ജോലി ചെയ്യുന്നത്. ശേഷിക്കുന്നവരാണ് ജില്ലയിൽ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത്.  മിക്ക തൊഴിലാളികളുടെ വീടുകളും പട്ടിണിയെ മുഖാമുഖം നേരിടുകയാണ്.
തോട്ടണ്ടിയുടെ ലഭ്യത ഇല്ലാതായതും മിനിമം കൂലി വർദ്ധനവിനോട് ചില സ്വകാര്യ ഫാക്ടറി ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിച്ചതുമെല്ലാം ഫാക്ടറികൾ പൂട്ടേണ്ടി വന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.  നാട്ടിൻ പുറങ്ങളിലെ സാധാരണ കുടുംബങ്ങളുടെ വരുമാനത്തിൽ ചെറുതല്ലാത്ത പങ്ക് സംഭാവന ചെയ്തിരുന്നത് കശുഅണ്ടി മേഖലയാണ്.
ഫാക്ടറികളിലെ 'ഗ്ലാമർ കുറഞ്ഞ' ജോലിയായ ഷെല്ലിംഗി(തല്ല്)ലേയ്ക്ക് തൊഴിലാളികളെ കിട്ടാതായത് ഉടമകളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെ തരണം ചെയ്യാൻ ഷെല്ലിംഗ് വിഭാഗം യന്ത്രവൽക്കരിക്കുന്നതിനും യന്ത്രം പ്രവർത്തിപ്പിക്കുന്നതിന് കുറഞ്ഞ കൂലിക്ക്  അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കാൻ തുടങ്ങിയതും തദ്ദേശീയർക്ക് തിരിച്ചടിയായിട്ടുണ്ട്. കാലക്രമത്തിൽ മറ്റു വിഭാഗങ്ങളിലേയ്ക്കും അന്യസംസ്ഥാന തൊഴിലാളികളെ വിന്യസിക്കാനുള്ള നീക്കവുമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ്  കേരളത്തിലേയ്ക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്തിരുന്നത്. വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ കശുഅണ്ടി സംസ്കരണ രംഗത്തേയ്ക്കു കടന്നതും കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കശുഅണ്ടി ഉൽപ്പന്നങ്ങൾ മാ‌ക്കറ്റിലെത്തിക്കുന്നതും സംസ്ഥാനത്തെ കശുഅണ്ടി മേഖലയ്ക്ക് പുതിയ വെല്ലുവിളിയായെന്ന് കാപ്പക്സ് അധികൃതർ പറയുന്നു. കേരളത്തിലെപ്പോലെ ഉയർന്ന കൂലി നൽകിയും തൊഴിൽ നിയമങ്ങൾ പാലിച്ചും ഫാക്ടറി നടത്തുമ്പോൾ വില കുറച്ചു വിൽക്കാനുമാകില്ല. ഇതിനെ മറികടക്കാൻ  ആഭ്യന്തര വിപണി കണ്ടെത്തുകയല്ലാതെ മാർഗമില്ല. അതിനായി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ കൂടി വിപണിയിലെത്തിക്കേണ്ടതുണ്ട്. അതിനു വേണ്ടി വരുന്ന യന്ത്രവൽക്കരണം അടക്കമുള്ളവ നടപ്പാക്കാൻ വിശാലമായ തലത്തിലുള്ള ചർച്ചകളും ഉണ്ടാകേണ്ടതുണ്ട്. 

@കൈത്തറി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് സ്വീകരിച്ച ഏറ്റവും സുപ്രധാന നടപടി സ്കൂള്‍ യൂണിഫോം പദ്ധതിയാണ്. ഈ സ്കീം സമയത്ത് സംഘങ്ങള്‍ക്ക് പണം നല്‍കാത്തത് മൂലം അട്ടിമറിയ്ക്കപ്പെട്ടു.
 റിബേറ്റ് സമ്പ്രദായം മാത്രമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ തുടരുന്നത്.നൂലിന്റെ വിലക്കയറ്റം നിയന്ത്രിക്കാനും  കഴിനൂല്‍ സുലഭമാക്കുന്നതിനുമുള്ള നടപടികൾ ഇല്ല കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളോടനുബന്ധിച്ച് കഴിനൂല്‍ നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. സിപിഎം നേതാക്കൾ തന്നെ സഹകരണസംഘങ്ങളെ നിയന്ത്രിക്കുന്നു.ഒപ്പം തന്നെ 
ബിനാമി സംഘങ്ങളെ നിയന്ത്രിക്കുകയും ചെയ്യന്നു.ഹാന്‍വീവും ഹാന്‍ടെക്സും  നഷ്ടത്തിലാണ് പോകുന്നത് 
. വിപണന ശൃംഖല ആകര്‍ഷകമാക്കാനുള്ള നടപടികൾ ഉണ്ടാവുന്നില്ല . ആര്‍ട്ടിസാന്‍സിനുള്ള പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നില്ല 

@ ഉപജീവനതൊഴിലായ 
ഖാദിമേഖലയിലും കടുത്ത. പ്രതിസന്ധിയിലാണ്  സംഘങ്ങൾ 
നെയ്ത്ത് ഉപകരണങ്ങള്‍ നവീകരിക്കാത്തതും . ക്ലസ്റ്ററുകള്‍ ശക്തിപ്പെടുത്താത്തതും 
റെഡിമെയ്ഡ് ഉല്‍പന്നങ്ങളിലേയ്ക്കുള്ള വൈവിദ്ധ്യവത്കരണം ശക്തിപ്പെടുത്താത്തതും .  കൈത്തറിയിലെന്ന പോലെ ഖാദിയുടെ വിപണനത്തിനുള്ള പ്രത്യേക പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തുന്നില്ല 
വരുമാന ഉറപ്പുപദ്ധതി വിപുലപ്പെടുത്താനുള്ള നടപടികൾ ഉണ്ടാവുന്നില്ല ഖാദി ഗ്രാമീണ വ്യവസായ സംഘങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ ഉണ്ടാവുന്നില്ല ഇത് മൂലം 
സംരംഭകര്‍ക്ക് ഒരു ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുന്നതിനുളള നടപടി സ്വീകരിക്കുന്നില്ല.



No comments:

Post a Comment