Sunday, 16 March 2025

ജി. ദേവരാജൻ മാസ്റ്റർ അനുസ്മ‌രണം

 ജി. ദേവരാജൻ മാസ്റ്റർ അനുസ്മ‌രണം

പരവൂർ : പരവൂർ നഗരസഭയുടെ നേതൃത്വത്തിൽ ജി. ദേവരാജൻ മാസ്റ്റർ 
അനുസ്മ‌രണം നടത്തി. ദേവരാജൻ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ഗാനാർച്ചനയും നടത്തി. അനുസ്‌മരണസമ്മേളനം ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നഗരസഭാധ്യക്ഷ പി. ശ്രീജ അധ്യക്ഷത വഹിച്ചു. ഗായകൻ പന്തളം ബാലൻ മുഖ്യാതിഥിയായി. വൈസ് ചെയർമാൻ സഫർ കയാൽ, കെ.പി. കുറുപ്പ്, സുധീർ ചെല്ലപ്പൻ, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ശ്രീലാൽ, വി. അംബിക, കൗൺസിലർ സുധീർകുമാർ, സെക്രട്ടറി അബ്ദുൾ സജീം തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment