ചാത്തന്നൂർ: ശ്രീഭൂതനാഥക്ഷേത്രത്തിൽ കുടികൊള്ളുന്ന
കൈവല്യദായിനിയായ ദേവിക്ക് ആയിരങ്ങൾ ചന്ദ്രപൊങ്കാലഅർപ്പിച്ചു.
കലത്തിലേക്ക് അരിമണികൾ അർപ്പിക്കുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.പൊങ്കാലയ്ക്കൊപ്പം പ്രാർത്ഥനകളും ദേവിക്കു മുന്നിൽ സമർപ്പിച്ചു
പൊങ്കാലയ്ക്ക് മുൻപ് ചാറ്റൽ മഴ പെയ്തെങ്കിലും തുടർന്ന് മഴമേഘങ്ങൾ മാറിനിന്നു. നാടിന്റെ നാനാഭാഗത്തും മഴ തകർത്ത് പെയ്തപ്പോൾ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്നും മഴയെ മാറ്റി നിർത്തി പ്രകൃതി പോലും ചന്ദ്രപൊങ്കാലയ്ക്ക് അനുഗ്രഹം ചെരിയുകയായിരുന്നു തോറ്റം പാട്ടിന് സമാപനം കുറിച്ച് കൊണ്ട്
ദേവിയുടെ തിരുനടയ്ക്ക് മുന്നിൽ തയാറാക്കിയ അടുപ്പിലേക്കും പഞ്ചഭൂതങ്ങൾക്കായുള്ള അടുപ്പുകളിലേലേക്കും ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റി
തീ പകർന്ന നിമിഷം.
ചെണ്ടമേളവും വായ്ക്കുരവയും കതിനവെടിയും അകമ്പടിയേകി. തൊട്ടടുത്ത നിമിഷം അടുപ്പുകളിലേക്ക് തീ പകരാനുള്ള മൈക്ക് അനൗൺസ്മെൻ്റുമെത്തി. ക്ഷേത്രപരിസരങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് പണ്ടാരഅടുപ്പിലെ തീ പകർന്നെടുത്താണ് നൽകിയത്. പണ്ടാര അടുപ്പിൽ നിന്ന് പകർന്നെടുക്കുന്ന തീ ആദ്യം നിരവധി പന്തങ്ങളിലേക്ക് പകർന്നു. അതിനുശേഷം ആ പന്തവും വഹിച്ചുകൊണ്ട്
വോളൻ്റിയർമാർ വിവിധ സ്ഥലങ്ങളിൽ പൊങ്കാലയിടുന്നവരുടെ അടുക്കലെത്തിച്ചു. . ഇങ്ങനെ പകർന്നെടുത്ത തീ അടുപ്പുകളിൽ ജ്വലിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമായാണ് ഭക്തർ കരുതുന്നത്. ശ്രീഭൂതനാഥപുരത്തിന്റെ
മുക്കും മൂലയും പൊങ്കാലക്കലങ്ങളാൽ നിറഞ്ഞു. പാൽ പായസം,
ശർക്കരപ്പായസം,മണ്ടപ്പുറ്റ്, തെരളി, മോദകം,വത്സൻ,പന്തീരുനാഴി. പായസം,അരവണ,ഉണ്ണിയപ്പം എന്നിങ്ങനെ 12 തരം വിഭവങ്ങളാണ് ദേവിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടത്. നേർച്ചകളുടെ ഭാഗമായി നൂറ് കണക്കിന്
കലങ്ങളിലും ഭക്തർ പൊങ്കാലയിട്ടു. പൊങ്കാലനിവേദ്യം തയാറാക്കുന്ന സ്ഥലത്തു തന്നെ നിവേദിക്കണമെന്ന വിശ്വാസം പാലിക്കാൻ ഭൂരിഭാഗം ഭക്തരും ശ്രദ്ധിച്ചു. ക്ഷേത്രനടയിലെ പണ്ടാരയടുപ്പിൽ നിവേദിച്ച ശേഷമാണ് മറ്റ് കലങ്ങളിൽ നിവേദിച്ചത്.
ഫോട്ടോ: ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റി
പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരുന്നു.
No comments:
Post a Comment