Thursday, 5 November 2026

ചാത്തന്നൂരിനെ മാതൃകാ ശുചിത്വ നിയോജകമണ്ഡലമാക്കാൻ സമഗ്ര ആക്ഷൻ പ്ലാൻ

ചാത്തന്നൂരിനെ മാതൃകാ ശുചിത്വ നിയോജകമണ്ഡലമാക്കാൻ സമഗ്ര ആക്ഷൻ പ്ലാൻ

ചാത്തന്നൂർ: മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ പുതിയ മാതൃകകൾ സൃഷ്ടിച്ച് ചാത്തന്നൂർ നിയോജകമണ്ഡലത്തെ ശുചിത്വത്തിന്റെ മാതൃകാ കേന്ദ്രമാക്കി മാറ്റുന്നതിനായി 'നിർമലം – പുതുയുഗ ശുചിത്വ കേരളം' എന്ന പേരിൽ സമഗ്രമായ ക്യാമ്പയിൻ നടപ്പിലാക്കും ഇതുമായി ബന്ധപ്പെട്ട് ചേർന്ന നിയോജകമണ്ഡലതല ആലോചനായോഗം  മിനി സിവിൽസ്റ്റേഷനിൽ നടന്നു 
 ബി.ബി. ഗോപകുമാർ എം എൽ എ 
 അധ്യക്ഷത വഹിച്ചു.
 തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ്. സുനീഷ് കുമാർ പദ്ധതിയുടെ അവതരണം നടത്തി. തുനീഷ്  വാഴപ്പള്ളി വിഷയാവതരണം നടത്തി 
മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ, ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുകയും മാലിന്യത്തിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സുസ്ഥിരമായ മാലിന്യസംസ്കരണ മാതൃക വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു.
വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള കമ്പോസ്റ്റ് ബിന്നുകൾ, ബയോബിന്നുകൾ, ബയോഗ്യാസ് പ്ലാന്റുകൾ തുടങ്ങിയ സംവിധാനങ്ങളുടെ എണ്ണം മാത്രം വിലയിരുത്തുന്നതിന് പകരം അവ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടോ, എത്ര വീടുകളിൽ ഫലപ്രദമായി ഉറവിട മാലിന്യസംസ്കരണം നടക്കുന്നുണ്ട് എന്നതിനെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ നിരന്തരമായി നിരീക്ഷിക്കാനും വിലയിരുത്താനും പ്രത്യേക പ്രാധാന്യം നൽകും.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പ്രത്യേകതകൾ പരിഗണിച്ച് പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തിയും ജനപങ്കാളിത്തം ഉറപ്പാക്കിയും ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കും. മാലിന്യത്തെ ഒരു വിഭവമായി മാറ്റി പ്രാദേശിക സംരംഭങ്ങൾക്കും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനും സാധ്യതകൾ കണ്ടെത്തുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
ചാത്തന്നൂർ നിയോജകമണ്ഡലത്തെ മാലിന്യമുക്തവും സുസ്ഥിരവുമായ ശുചിത്വ മാതൃകയാക്കി ഉയർത്തുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കാനും പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി തുടർയോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തിൽ പരവൂർ നഗരസഭാ ചെയർപേഴ്സൺ ജെ.ജയലാൽ ഉണ്ണിത്താൻ,ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, 
 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ 
 അഡ്വ. ജിനോക്കി എഡ്വേർഡ്,. ഉല്ലാസ് കൃഷ്ണൻ, ശശികല, ഒ. മഹേശ്വരി
പൂതക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഇന്ദു എസ്. എന്നിവർ സംസാരിച്ചു.

@ നിർമലം – പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിൻ കേരളത്തെ മാലിന്യമുക്തവും ശുചിത്വസമ്പന്നവുമായ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സമഗ്ര ശുചിത്വ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന പദ്ധതിയാണ്.

@ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യസംസ്കരണം ഉറപ്പാക്കുക.

@ പൊതുസ്ഥലങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കുക.

@ ഹരിതകർമസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുക.

@ ഉറവിട മാലിന്യസംസ്കരണം വ്യാപകമാക്കുക.

@ നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ നടപടി.

@ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ശുചിത്വ ബോധവത്കരണം.

അച്ഛനമ്മമാർക്കെല്ലാം പുതുവസ്ത്രങ്ങളുമായി ശബരിമല മേൽശാന്തി സ്നേഹാശ്രമത്തിൽ

 അച്ഛനമ്മമാർക്കെല്ലാം പുതുവസ്ത്രങ്ങളുമായി ശബരിമല മേൽശാന്തി സ്നേഹാശ്രമത്തിൽ

ചാത്തന്നൂർ : വേളമാനൂർ ഗാന്ധിഭവനിലെ 
അച്ഛനമ്മമാർക്കെല്ലാം പുതുവസ്ത്രങ്ങളുമായാണ് നിയുക്ത 
 ശബരിമല മേൽശാന്തി സ്നേഹാശ്രമത്തിൽ എത്തിയത്.
 അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻനമ്പൂതിരിയാണ് 
 വേളമാനൂർ ഗാന്‌ധിഭവൻസ്നേഹാശ്രമത്തിലെ 
പൗരസ്വീകരണത്തിന് എത്തിയപ്പോൾ 
അച്ഛനമ്മമാർക്കെല്ലാം പുതുവസ്ത്രങ്ങൾ നൽകിയത്. ഇന്നലെ സ്നേഹാശ്രമത്തിൽ എത്തിയ മേൽശാന്തിയെ 
 വാദ്യമേളങ്ങളുടെ അകമ്പടിയോടെ 
 മേൽശാന്തിയെ 
പേരകത്ത് മഠം മാക്കര ഇല്ലo ഈശ്വരൻ നമ്പൂതിരി പൂർണ കുംഭം നൽകി
സ്വീകരിച്ചു. മാതാവ് വത്സലകുമാരി , അനന്തരവൾ ദേവിക എന്നിവരും ഒപ്പമുണ്ടായിരുന്നു.പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂർസോമരാജൻ ഗാന്‌ധിഭവൻകുടുംബത്തിന്റെ ആദരവ് സമർപ്പിച്ചു സമ്മേളനം ഉദ്ഘാടനം ചെയ്തു. 
സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു.
സ്നേഹാശ്രമത്തിന്റെ മംഗളപത്രം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ  സമർപ്പിച്ചു.
വിവിധ ക്ഷേത്രങ്ങളുടെ 
ഭാരവാഹികൾ ശബരിമല മേൽശാന്തിയെ പൊന്നാടയിട്ട് ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റീനമംഗലത്ത്, ബാലുകൃഷ്ണൻനമ്പൂതിരി, ഉണ്ണികൃഷ്ണ പിള്ള വേളമാനൂർ ,അനിൽ .എസ്. വേളമാനൂർ, ദേവസ്വംബോർഡ് റിട്ട. വിജിലൻസ് ആഫീസർ പുതുശേശരി രാധാകൃഷ്ണൻ, കൊടി മൂട്ടിൽ വനിതാസംഘംഭാരവാഹികളായ ഉഷാരാജൻ, ജയശ്രീ മധു, പി.എം.രാധാകൃഷ്ണൻ ,വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, കെ.എം.രാജേന്ദ്രകുമാർ ,ആലപ്പാട്ട് ശശിധരൻ ,ജി.രാമചന്ദ്രൻപിള്ള എന്നിവർ നേതൃത്വം നൽകി.

Wednesday, 4 November 2026

സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയായി

സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് 
പൂർത്തിയായി 28570 പേര് പുറത്ത് 

ചാത്തന്നൂർ : ജില്ലയിൽ 
സാമൂഹിക സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഉപഭോക്താക്കൾക്കായി നടത്തിവന്ന മസ്റ്ററിംഗ് നടപടികൾ വിജയകരമായി പൂർത്തിയായപ്പോൾ 
 സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 422607 പേരിൽ 28570 പേർ പുറത്തായി
കഴിഞ്ഞ ജൂലൈയിലാണ് മസ്റ്ററിംഗ് ആരംഭിച്ചത്. അക്ഷയ കേന്ദ്രങ്ങൾ വഴി ലൈവ് മസ്റ്ററിംഗും, നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ള കിടപ്പുരോഗികൾക്കായി വീടുകളിലെത്തി ബയോമെട്രിക് മസ്റ്ററിംഗുമാണ് നടത്തിയത്.
അക്ഷയയ്ക്ക് പുറമേ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങി  പ്രത്യേക ക്യാമ്പുകൾ 
സംഘടിപ്പിച്ചു കൊണ്ടാണ് 
മസ്റ്ററിംഗ് പൂർത്തിയാക്കിയത്.
അക്ഷയകേന്ദ്രങ്ങൾ വഴി 30 രൂപ ഫീസ് ഈടാക്കിയാണ് ആധാർ അധിഷ്ഠിത ഇ-മസ്റ്ററിംഗ് നടത്തിയത് വീട്ടിൽ എത്തി 
മസ്റ്ററിംഗ് നടത്തിയതിന് അൻപത് രൂപയുമാണ്.പെൻഷൻ വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും അർഹരായ മുഴുവൻ ആളുകൾക്കും തടസ്സമില്ലാതെ തുക ലഭ്യമാക്കുന്നതിനുമാണ് സർക്കാർ മസ്റ്ററിംഗ് നിർബന്ധമാക്കിയത്. സാങ്കേതിക തടസ്സങ്ങൾ കാരണം അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയവും കൊടുത്തിരുന്നു.മസ്റ്ററിംഗ് പൂർത്തിയാക്കി സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹരായവരിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് 
സർക്കാർ ആധാർ അധിഷ്ഠിത ബയോമെട്രിക് മസ്റ്ററിംഗ് നടത്തിയത്.
ഗുണഭോക്താവ് മരണപ്പെട്ട ശേഷവും മറ്റുള്ളവരോ ബന്ധുക്കളോ ഈ തുക അനധികൃതമായി കൈപ്പറ്റുന്നത് പൂർണ്ണമായും തടയാൻ കഴിഞ്ഞതായി അധികൃതർ ചൂണ്ടികാണിക്കുന്നു 
വ്യാജ മേൽവിലാസത്തിൽ ഒന്നിലധികം പെൻഷൻ വാങ്ങിയവരെ കണ്ടെത്തി ഒഴിവാക്കിയിട്ടുണ്ട് ഒപ്പം തന്നെ 
വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ വീടുകളിൽ 
ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നേരിട്ടെത്തിയുള്ള മസ്റ്ററിംഗ് ആണ് നടത്തിയത്. മസ്റ്ററിംഗ് പൂർത്തിയാക്കിയ മുഴുവൻ ഗുണഭോക്താക്കൾക്കും അടുത്ത ഗഡു പെൻഷൻ കൃത്യസമയത്ത് തന്നെ അക്കൗണ്ടുകളിലെത്തും. 

@ ജില്ലയിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 423326 പേരിൽ ഇനി
 ബാക്കിയുള്ളത്  28570

@വിധവാ പെൻഷൻ :121840
പൂർത്തീകരിച്ചത് - 115706

@ വാർദ്ധക്യകാല പെൻഷൻ - 248335
പൂർത്തീകരിച്ചത് - 228928

@ വികലാംഗ പെൻഷൻ - 35670
പൂർത്തീകരിച്ചത് - 33486

@ കർഷക തൊഴിലാളി-  14821
പൂർത്തീകരിച്ചത് - 14134

@ അവിവാഹിത പെൻഷനൻ 2660
പൂർത്തീകരിച്ചത് -2502

Monday, 2 November 2026

ആയില്യ മഹോത്സവം ഇന്ന്

ആയില്യ മഹോത്സവം ഇന്ന് 

ചാത്തന്നൂർ : കാഞ്ഞിരംവിള  ഭഗവതിക്ഷേത്രത്തിലെ ആയില്യമഹോത്സവം ഇന്ന് 
തിങ്കളാഴ്ച്‌ച രാവിലെ 10.00 മുതൽ വിശേഷാൽ ആയില്യപൂജ, നൂറുംപാലും, നാഗരൂട്ട് എന്നിവയോടെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Sunday, 1 November 2026

സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ എസ് എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. ഓവറോൾ ചാമ്പ്യൻ

സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ എസ് എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. ഓവറോൾ ചാമ്പ്യൻ

​ചാത്തന്നൂർ:  സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യന്മാരായി വർക്കിങ് മോഡലിൽ അഭിരാം. ജെ. എസ്, സ്പോട്ട്ലിൻ മോഡലിൽ അഭിമന്യു.എസ്, സിംഗിൾ പ്രോജക്റ്റിൽ കൃപ.ആർ, അദർ 
ചാർട്ടിൽ നക്ഷത്ര.എസ്, ഈശ്വരി എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഗയിമിൽ ശ്രീബാല. ആർ. എസ്, അദർ 
 ചാർട്ടിൽ ദേവനന്ദവിനോദ് എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. പസ്‌സിലിൽ
 സന്ദ്ര. എസ്, ഗ്രൂപ്പ് പ്രോജക്റ്റിൽ മാനസ. എ. എം, അഭിന. എസ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

പരവൂരിൽ തീപ്പിടിത്തം ലക്ഷകണക്കിന് രുപയുടെ നഷ്ടം

പരവൂരിൽ തീപ്പിടിത്തം ലക്ഷകണക്കിന് രുപയുടെ നഷ്ടം 

പരവൂർ: പരവൂർ അഗ്രോബസാറിൽ 
തീപ്പിടിത്തം ലക്ഷകണക്കിന് രുപയുടെ നഷ്ടം. പരവൂർ -ചാത്തന്നൂർ റോഡിൽ എസ് എൻ വി സമാജത്തിന് എതിർവശത്ത് പ്രവർത്തിക്കുന്ന കേരള ആഗ്രോ ഇൻഡട്രിസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പരവൂർ അഗ്രോബസാറിനാണ് ഇന്നലെ രാത്രി എട്ടരയോടെ തീപ്പിടിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. രണ്ട് മുറികൾ ഉള്ള കടയിലെ ഒരു കട പൂർണ്ണമായും കത്തി നശിച്ചു രണ്ട്  യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷീറ്റുകൊണ്ട് പാകിയതാണ് കെട്ടിടം പരവൂർ പോലിസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഫോട്ടോ :ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു 

Saturday, 31 October 2026

അമൃതയിലെ കുട്ടികൾ ഒറ്റകെട്ടായി പറഞ്ഞു ലഹരിയല്ല നല്ല ഭാവിയാണ് സ്വപ്നം

അമൃത സംസ്‌കൃത ഹയർസെക്കന്ററി സ്കൂളിൽ കേരളകൗമുദിയുടെ 
ബോധവത്കരണ സെമിനാർ ശ്രദ്ധേയമായി 

ചാത്തന്നൂർ : സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച  
കേരള പോലീസ് ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്‌ട് 318 എ റീജിയൻ 9 സോൺ 
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
കേരളകൗമുദി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ
 ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രാകേഷ് പി.എസ്. ഉദ്ഘാടനം ചെയ്തു, പാരിപ്പള്ളി എസ്.എച്ച്.ഒ. ആശാ വി. രേഖ ബോധവത്കരണ ക്ലാസ്സ് നയിച്ചു.
ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 എ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ ടി. ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി.
 സ്കൂൾ പ്രിൻസിപ്പൽ ശ്രീകല എസ്. അധ്യക്ഷത വഹിച്ചു 
ലയൺസ് ഡിസ്ട്രിക്ട‌് പ്രിൻസിപ്പൽ സെക്രട്ടറി എം.ജെ.എഫ്. ലയൺ രാജഗോപാൽ എസ്.ആർ., സോൺ ചെയർപേഴ്സൺ ലയൺ അനിൽകുമാർ 
ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുൻ മേഖല പ്രസിഡന്റ്‌ ഡോ. ജയചന്ദ്രൻ, പി ടി എ വൈസ് പ്രസിഡന്റ്‌ മനു.ജി.പിള്ള 
എന്നിവർ സംസാരിച്ചു.ഹെഡ്‌മിസ്ട്രസ് തങ്കച്ചി പി.എം. സ്വാഗതവും വിമൽകുമാർ എ പി നന്ദിയും പറഞ്ഞു 
ലയൺസ് ക്ലബ് പാരിപ്പള്ളി പ്രസിഡന്റ്‌ 
ലയൺ സി. ജി. രാധകൃഷ്ണൻ, സെക്രട്ടറി 
ലയൺ രാധകൃഷ്ണപിള്ള, പരവൂർ പ്രസിഡന്റ്‌ ലയൺ പുരുക്ഷോത്തമൻ, പാളയംകുന്ന് യൂണിറ്റ് പ്രസിഡന്റ്‌ 
ലയൺ ജ്ഞാനപ്രകാശ്, ലയൺ
പ്രദീപ്‌, ലയൺ ശശിധരൻപിള്ള, 
ലയൺ എൻ. രാമചന്ദ്രൻ, ലയൺ
രത്നാകരൻ, ലയൺ
അശോക് കുമാർ,ലയൺ
 ഉഷശശിധരൻ, ലയൺ
ജയപ്രകാശ്, ലയൺ
രഞ്ജൻ ദാമോദരൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പസിലെ വിദ്യാർത്ഥികളെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ 'ഓപ്പറേഷൻ തൂഫാൻ വാരിയേഴ്സ്' ആയി ചുമതലയേൽക്കുന്നതിന്റെ പ്രതീകമായാണ് ചടങ്ങുകൾ നടന്നത്. കൂടാതെ, ക്യാമ്പസിലെ പ്രിയപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും ഒന്നിച്ച് ചേർന്ന് ഒരേ മനസ്സോടെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ഈ പോരാട്ടത്തിൽ പങ്കാളികളായി.

@ ലഹരിയോട് നോ പറയുക -എ സി പി 

 "ലഹരിയോട് നോ പറയുക. ആരോഗ്യം തിരഞ്ഞെടുക്കുക. ജീവിതം തിരഞ്ഞെടുക്കുക. നല്ലൊരു ഭാവി തിരഞ്ഞെടുക്കുക" എന്ന സന്ദേശം നമുക്ക് ഉയർത്തിപ്പിടിക്കാമെന്ന് ചാത്തന്നൂർ എ സി പി രാകേഷ് പി.എസ്. വിദ്യാർത്ഥികളോട് പറഞ്ഞു.ലഹരിക്കെതിരെ ജാഗ്രതയും ജീവിതത്തോട് പ്രതിബദ്ധതയും വളർത്തിയെടുക്കുമ്പോഴാണ് ആരോഗ്യകരവും മൂല്യബോധമുള്ളതുമായ ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ യുവത്വത്തെയും ലഹരിയിൽ നിന്ന് അകറ്റി നിർത്താൻ കഴിയുമ്പോൾ, നാം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും ഒരു സമൂഹത്തെയും സംരക്ഷിക്കുകയാണ്.
നമ്മൾ ചെയ്യുന്നത്.
ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വലിയ ജനകീയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളും പൊതുസമൂഹവും ഇതിന്റെ ഭാഗമായി മുന്നോട്ടുവന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നുവെന്ന് എ സി പി പറഞ്ഞു 


@ ആശ. വി. രേഖ 

നിയമനടപടികളിലൂടെ മാത്രം ലഹരിമുക്ത സമൂഹം സൃഷ്ടിക്കാനാകില്ലെന്നാണ്
പാരിപ്പള്ളി സ്റ്റേഷൻ ഓഫിസർ ആശ. വി. രേഖ പറഞ്ഞു.കുടുംബം, വിദ്യാലയം, ആരോഗ്യപ്രവർത്തകർ, മാധ്യമങ്ങൾ, പൊതുസമൂഹം എന്നിവരുടെ കൂട്ടായ ഇടപെടൽ അനിവാര്യമാണ്. കുട്ടികളിലും യുവജനങ്ങളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനൊപ്പം ലഹരിയുടെ ഉപയോഗത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും കണ്ടെത്തി പ്രതിരോധിക്കണമെന്നും ആശ. വി. രേഖ പറഞ്ഞു അതിനായി 
ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ശക്തമാക്കണമെന്നും ലഹരി ഉപയോഗത്തിന് അടിമപ്പെടുന്നവർക്ക് ആവശ്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കണം അതിനായി 
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജനകീയ പ്രസ്ഥാനമായി മാറുമ്പോഴേ 
സുരക്ഷിതവും ലഹരിമുക്തവുമായ സമൂഹം യാഥാർഥ്യമാകൂ എന്നും ആശ. വി. രേഖ പറഞ്ഞു.

@ വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ ടി. ബിജുകുമാർ 

കേരളത്തിൽ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളും വർധിച്ചുവരുന്നത് ആശങ്കയാകുന്ന സാഹചര്യത്തിലാണ് കേരളകൗമുദിയുമായി ചേർന്ന് ലയൺസ് ക്ലബ് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നത്. വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ ടി. ബിജുകുമാർ പറഞ്ഞു.
ഒരാളുടെ ലഹരി ഉപയോഗം അയാളുടെ വ്യക്തിജീവിതത്തെ മാത്രമല്ല ബാധിക്കുന്നത്. ചില സാഹചര്യങ്ങളിൽ നിരപരാധികളായ മറ്റുള്ളവരുടെ ജീവിതവും സുരക്ഷയും അപകടത്തിലാക്കാൻ ഇത്തരം പ്രവണതകൾ കാരണമാകുന്നുണ്ട്.
ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തുഫാൻ' ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. മയക്കുമരുന്ന് വിതരണ ശൃംഖലകൾ തകർക്കുന്നതിനും യുവജനങ്ങളെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുന്നതിനുമാണ് ഇത്തരം സെമിനാറുകൾ ഗുണം ചെയ്യുമെന്നും 
ലയൺ ടി. ബിജുകുമാർ പറഞ്ഞു 


@ ഡോ. ജയചന്ദ്രൻ  (ശാസ്ത്രസാഹിത്യ പരീക്ഷത്ത് )
മയക്കുമരുന്ന് ഉപയോഗിക്കുന്നവരോട് 
സഹാനുഭൂതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും ഇടപെടലുകൾ നടത്തേണമെന്ന്  ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുൻ മേഖല പ്രസിഡന്റ്‌ ഡോ. ജയചന്ദ്രൻ പറഞ്ഞു 
മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളെ സമൂഹം പലപ്പോഴും കുറ്റവാളിയായി കാണാറുണ്ട്. എന്നാൽ മാനസികാരോഗ്യ വിദഗ്ധരുടെ കാഴ്ചപ്പാടിൽ, ലഹരി ആശ്രിതാവസ്ഥ ഒരു ചികിത്സയും പിന്തുണയും ആവശ്യമായ ആരോഗ്യപ്രശ്നമാണ്. കുറ്റപ്പെടുത്തലും അപമാനവും പലപ്പോഴും പ്രശ്‌നം കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. അതിനുപകരം സഹാനുഭൂതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും ഇടപെടലുകൾ നടത്തിയാൽ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാമെന്നും അദ്ദേഹം പറഞ്ഞു.