Sunday, 12 May 2024

ജീവിതത്തിൽ പൊരുതി വീഴാത്ത അമ്മയ്ക്ക് കൂട്ടാകാൻ എസ്.ശ്രീനാഥ്.

ജീവിതത്തിൽ പൊരുതി വീഴാത്ത  അമ്മയ്ക്ക് കൂട്ടാകാൻ എസ്.
ശ്രീനാഥ്.
ചാത്തന്നൂർ : ജീവിതത്തിൽ പൊരുതി വീഴാത്ത  അമ്മയ്ക്ക് കൂട്ടാകാൻ എസ്.
ശ്രീനാഥ് പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അമ്മയ്ക്ക് തണലായി മാറി. താഴം ചരുവിള വീട്ടിൽ എസ്. ജിജിയെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് കല്യാണം കഴിച്ച് അയച്ചത് ജീവിച്ചു കൊതി തീരും മുൻപ് ഭർത്താവ് ശ്രീധർ. ജി മരിക്കുകയും ജിജി പറക്കമുറ്റാത്ത മക്കളുമായി ചാത്തന്നൂരിലേക്ക് യാത്ര തിരിക്കുകയും ചെയ്തു താഴത്ത് ചേരിയിലെ ചരുവിള പുത്തൻ വീട്ടിൽ എത്തി കുടുംബവീട്ടിൽ അമ്മയ്ക്ക് ഒപ്പം 
 താമസമാക്കിയ എസ്. ജിജി ചാത്തന്നൂരിലെ ബേക്കറി കടയിൽ ജോലി ചെയ്തു വരികയാണ് 
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ  ആണ് ശ്രീനാഥും മൂത്ത സഹോദരിയും ചാത്തന്നൂർ എത്തുന്നത് തമിഴ് അല്ലാതെ ഒരു ഭാഷയും വശമില്ലാത്ത ഇരുവരും മലയാളം എഴുതാനും വായിക്കാനും പഠിച്ചു കൊണ്ട് അമ്മയ്ക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ പട്ടിണിയോട് മല്ലിട്ട് പഠനം മാത്രം കൈമുതലാക്കി അമ്മയുടെ ബുദ്ധിമുട്ടിന് ഒപ്പം അമ്മയ്ക്ക് താങ്ങായി നിന്ന് ഇപ്പോൾ എസ്. ശ്രീനാഥ് പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അമ്മയുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നു നൽകി ജീവിതവിജയത്തിന്റെ മുതൽകൂട്ടാകുന്ന പത്താം ക്ലാസിൽ തിളക്കമാർന്ന വിജയം നേടിയിരിക്കുന്നത് സഹോദരി എസ്.
ശ്രീന പ്ലസ് ടു വിദ്യാർത്ഥിനിയാണ് ശ്രീനയുടെ റിസൾട്ട് ഇന്ന് അറിയും ചാത്തന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലാണ് ശ്രീനാഥ് പഠിച്ചത് മലയാളത്തോടൊപ്പം 
തമിഴ് എഴുതാനും വായിക്കാനും അറിയാവുന്ന ശ്രീനാഥിന്‌ ഇപ്പോൾ ഹിന്ദിയും ഇംഗ്ളീഷും എല്ലാം വശമാണ് പ്ലസ് ടുവിന് സയൻസ് എടുത്തു പഠിക്കണമെന്നാണ് ശ്രീനാഥിന്റെ ആഗ്രഹം.

ഫോട്ടോ: ശ്രീനാഥ് അമ്മയോട് ഒപ്പം അമ്മ ജോലി ചെയ്യുന്ന സൺറൈസ് ബേക്കറിയിൽ 





Sunday, 5 May 2024

പോളച്ചിറ ഏലായുടെ തണ്ണീർതടങ്ങൾ കൈയ്യേറുന്നതായി പരാതി.

പോളച്ചിറ ഏലായുടെ തണ്ണീർതടങ്ങൾ കൈയ്യേറുന്നതായി പരാതി.
ചാത്തന്നൂർ : അനധികൃത നിർമ്മാണങ്ങൾ നടത്തി പോളച്ചിറ ഏലയുടെ സമീപത്തുള്ള തണ്ണീർത്തടങ്ങൾ കൈയേറുന്നതായി പരാതി. ഏലയുടെ തെക്കുഭാഗത്തുള്ള തെക്കേ തോടിന്റെ തീരങ്ങളാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കൊണ്ട് വില്ലേജ് അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയ കൈയ്യേറുന്നത് പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ നെൽവയൽ സംരഷിത മേഖല കൂടിയാണ്.
മീനാട് ഭാഗത്തുള്ള വസ്തു ഉടമകളാണ് യാതൊരു അളവോ മറ്റ് നിയമനടപടികളോ നടത്താതെ തെക്കേതോടിന്റെ ഭാഗത്തെ രണ്ടു ഏക്കറോളം ഭാഗത്തെ  തണ്ണീർത്തടങ്ങളാണ് 
മണ്ണിട്ട് നികത്തി കൈയേറിയിരിക്കുന്നത്.
പരവൂർ - ചാത്തന്നൂർ റോഡിന്റെ 
കുറുകെയുള്ള  ചെറിയ പാലത്തിന് അടിയിലൂടെയുള്ള ഭാഗവും 
ഏലായിലെ ഭാഗവും പമ്പ് ചെയ്യുബോൾ വെള്ളം ഒഴുകിപ്പോകുന്ന ചതുപ്പ് പ്രദേശവും കൈയേറ്റത്താൽ അടഞ്ഞ് പോയതായി നാട്ടുകാർ പറയുന്നു. നെൽവയൽ നികത്തിയ വസ്തു വാങ്ങിയ ഭൂമാഫിയ സംഘങ്ങൾ 
നടത്തുന്ന അനധികൃത 
നിർമ്മാണ പ്രവർത്തനങ്ങളാണ് ചതുപ്പുനിലം നികത്തി നടന്നുകൊണ്ടിരിക്കുന്നത്.
കൂടാതെ മീനാട് പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിന്റെ  
കൈയേറ്റങ്ങളും തണ്ണീർത്തടങ്ങളെ ഇല്ലാതാക്കുന്നു. ചിറക്കര പഞ്ചായത്തിന്റെ കൺമുന്നിൽ നടക്കുന്ന അനധികൃത നിർമ്മാണം പൊടിപൊടിക്കുമ്പോഴും അധികൃതർ ഒന്നും കണ്ടില്ലെന്നു നടിക്കുന്നു.
തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയും കരിങ്കൽഭിത്തി നിർമ്മിച്ചും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പിനെ അവഗണിച്ചാണ് അധികൃതരുടെ മൗനാനുവാദം.

@ ജില്ലയിലെ പ്രധാന നെല്ലറയായ പോളച്ചിറ ഏലായുടെ നീർച്ചാലുകളും നടവരമ്പും കൈയേറ്റം കാരണം നാൾക്കുനാൾ അപ്രത്യക്ഷമാവുകയാണ്. പോളച്ചിറ ഏലായുടെ പാടശേഖരവും  ചതുപ്പ് പ്രദേശങ്ങളും തണ്ണീർതടങ്ങളും 
 ഗ്രീൻ ബെൽറ്റിൽ ഉൾപ്പെട്ട പ്രദേശമാണ്. തണ്ണീർത്തട സംരക്ഷണത്തിനായി പഞ്ചായത്തുതല ജനകീയസമിതികൾ നിലവിലുണ്ട്. പഞ്ചായത്ത്‌ സെക്രട്ടറിയും പ്രസിഡന്റും കൃഷി ഓഫീസറും ജനകീയ കമ്മിറ്റിയിൽ അംഗങ്ങളാണ്. കൈയേറ്റങ്ങളെ ചെറുത്ത് തണ്ണീർത്തടങ്ങളും ചതുപ്പുകളും നീർച്ചാലുകളും സംരക്ഷിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്വം. ഇതിനായുള്ള നിയമങ്ങളും നിലവിലുണ്ട്. ആയതിനാൽ കൈയേറ്റം വ്യാപകമാകുന്നത് തടഞ്ഞ് തണ്ണീർത്തടങ്ങളും ചതുപ്പുകളും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.


@ പഞ്ചായത്ത്‌ അധികൃതരുടെയും എം എൽ എയുടെയും അനാസ്ഥ മൂലം കൃഷി മുടങ്ങി കിടക്കുന്ന പോളച്ചിറ ഏലായിൽ 
കൃഷിയോഗ്യമല്ല എന്ന കാരണത്താൽ
തരിശ് ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കാൻ പ്രദേശത്ത് റിയൽ എസ്റ്റേറ്റ് ലോബികൾ സജീവമായതാണ് കൈയേറ്റം വ്യാപകമാകാൻ ഇടയാക്കിയത്. ഇത്തരക്കാർ വാങ്ങിക്കൂട്ടിയ ഭൂമികളിൽ ആദ്യം മറ്റ് കൃഷി ആരംഭിക്കും. പിന്നീട് ഭൂമിക്ക് ചുറ്റും വേലി നിർമ്മിച്ച് മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. ഭൂമി മതിൽകെട്ടി മറ്റ് നിർമ്മാണങ്ങൾ ആരംഭിക്കുന്നതോടെ പ്രദേശത്തെ നീരൊഴുക്കും നിലക്കും. ഇതോടെ സമീപത്ത് കൃഷി ചെയ്തിരുന്ന അവസാനത്തെ കർഷകരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. നെൽവയലുകളായിരുന്ന സ്ഥലങ്ങളിലെല്ലാം ഇന്ന് വീടുകളും മറ്റ് സ്ഥാപനങ്ങളുമാണ്. കൈത്തോടുകളും നടവരമ്പുകളും നശിച്ചതോടെ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട നിലയായി ചതുപ്പുകൾ മൂടിയതോടെ മഴവെള്ളം ഒലിച്ചുപോകാൻ കഴിയാതെ കൃഷി പ്രതിസന്ധിയിലായി. സമീപത്ത് കൂടെ കൃഷി ചെയവർ പാഴിയുടെയും കീടങ്ങളുടെയും ആക്രമണത്തിൽ നഷ്ടത്തിന് നടുവിലായി. കൃഷിക്കാവശ്യമായ സമയങ്ങളിൽ പഞ്ചായത്തിൽ നിന്നുള്ല സഹായങ്ങൾ കൃഷി ഓഫീസ് മുഖേന ലഭിക്കാതായതോടെ കർഷകർ കൃഷി പാടേ ഉപേക്ഷിച്ചു. വെള്ളക്കെട്ട് പ്രദേശമായതിനാൽ മറ്റ് കൃഷികളും നടത്താൻ കഴിയാതെയായി. ഈ ചതുപ്പുകളാണ് റിയൽ എസ്റ്റേറ്റ് ലോബികൾ വാങ്ങിക്കൂട്ടുന്നത്.

തണ്ണീർത്തട നിയമം കാറ്റിൽ പറത്തി ചാത്തന്നൂർ പഞ്ചായത്തിലെ കോയിപ്പാട് വാർഡിലെ വരികുളം ഏലാ പൂർണ്ണമായും മണ്ണിട്ടു നികത്തുന്നു

ചാത്തന്നൂർ : കേരള തണ്ണീർത്തട നിയമം കാറ്റിൽ പറത്തി ചാത്തന്നൂർ പഞ്ചായത്തിലെ കോയിപ്പാട് വാർഡിലെ 
വരികുളം ഏലാ പൂർണ്ണമായും മണ്ണിട്ടു നികത്തുന്നു. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാന തണ്ണീർതടങ്ങളിൽ ഒന്നാണ് കോയിപ്പാട് വാർഡിലെ വരികുളം ഏലായും 
ഇത്തിക്കരയാറ്റിൽ അവസാനിക്കുന്ന 
ഏലാതോടും. കൊടുംചൂടിൽ വെള്ളം കുറഞ്ഞതോടെയാണ് ഭൂമാഫിയസംഘങ്ങൾ ഏലാതോട് മണ്ണിട്ട് നികത്തി കൊണ്ട് ഏലായ്ക്ക് സമീപത്ത് കൂടിയും ഏലായ്ക്ക് 
കുറുകെയും വഴി വെട്ടി കൊണ്ട് വരികുളം തോടിന്റെ നീരോഴുക്ക് തടസപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ മറവിൽ 
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ അധികാരികളുടെ ഒത്താശയോടെ മണ്ണിട്ടു നികത്തി തുടങ്ങിയത്. ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച്  സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന്റെ ഒത്താശയോടെ ഭൂമാഫിയ സംഘമാണ് ഏല നികത്തുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
വരികുളം ഏലാ റോഡിൽ വരികുളം തോടിന് സമീപമുള്ള ഏലായിലേക്കിറങ്ങാനായി റോഡരുകിലുള്ള പഴയകാലത്തെ ഒരു മീറ്റർ നടവരമ്പ് പുരയിടമായി രേഖപ്പെടുത്തിയതിന്റെ മറവിലാണ്  നിലവും തണ്ണീർ തടങ്ങളും 
നികത്തിയത്. ഇ പ്രദേശത്തെ 
 പല നിലങ്ങളും രണ്ടായിരമാണ്ടിനു മുൻപ് ഭാഗികമായി നികത്തിയിരുന്നു. ഇതിൽ കുറെ നിലങ്ങൾ 2005 നു
ശേഷമുള്ള റീ സർവ്വേയിൽ
നികന്ന പുരയിടമായി മാറിയിട്ടുണ്ട്. ഇതിൻ്റെ മറവിൽ കൂടുതൽ സ്ഥലം നികത്തിയതിന്  ചിലരുടെ പേരിൽ കോടതിയിൽ കേസ്സും നിലവിലുണ്ട്.വരികുളം തോടും ഇപ്പോൾ കൈയേറ്റം മൂലം ഇല്ലാതായിരിക്കുന്നു. കഴിഞ്ഞ സമയത്തും വെള്ളം കയറി ഇവിടെയുള്ള കുടുംബങ്ങൾ അഭയാർത്തി ക്യാമ്പുകളിൽ അഭയം തേടിയിരുന്നു. തുടർന്ന് പഞ്ചായത്ത്‌ തോട് വീതികൂട്ടി പൂർവ്വസ്ഥിതിയിലാക്കുമെന്ന് പറഞ്ഞുവെങ്കിലും ഒന്നും നടന്നില്ല അതിന് പിന്നാലെയാണ് ഭൂമി മണ്ണിട്ട് നികത്തുന്നത്. ഇത്തരത്തിൽ നിലങ്ങൾ നികത്തി നൽകുന്നതിന് മണ്ണു മാഫിയ വൻ തുകകളാണ് കൈപ്പറ്റുന്നത്.
പുലർച്ചെ ഒരുമണിക്ക് തുടങ്ങുന്ന നികത്തൽ നാലുമണിയോടെ അവസാനിക്കും. പോലീസിനെയും മറ്റ് ഉദ്ദ്യോഗസ്ഥരെയും പടികൊടുത്ത് വശത്താക്കിയ ശേഷമാണ് നികത്തൽ ആരംഭിക്കുന്നത്. വഴങ്ങാത്തവരെ നിരീക്ഷിക്കാൻ പ്രത്യക വാളണ്ടിയരെയും ബൈക്കുകളിലായി ടിപ്പറിനും മുന്നിലും പിന്നിലും നിരത്തിയാണ് മണ്ണടി. എതിർക്കുന്നവരെ ഏതു രീതിയിലും സ്വാധീനിക്കാനും വേണ്ടി വന്നാൽ 'ഭീഷണിപ്പടുത്തി ഒതുക്കിയുമാണ് നിലം നികത്തൽ നിർബാധം നടക്കുന്നത്.

ഫോട്ടോ :വരികുളം ഏലയുടെ തണ്ണീർതടങ്ങൾ മണ്ണിട്ട് നികത്തുന്നു നിലയിൽ.

Saturday, 4 May 2024

സദാചാര പോലീസ് ചമഞ്ഞു മയക്കുമരുന്നിന് അടിമകളായ ഡി വൈ എഫ് ഐ ഗുണ്ടാആക്രമണം

സദാചാര പോലീസ് ചമഞ്ഞു മയക്കുമരുന്നിന് അടിമകളായ ഡി വൈ എഫ് ഐ ഗുണ്ടാആക്രമണം 

ചാത്തന്നൂർ : ജോലി കഴിഞ്ഞു വീട്ടിലേക്ക് പോയ പെൺകുട്ടിയെയും ബൈക്കിൽ കൊണ്ടാക്കിയ ഭാവിവരനെയും 
 മയക്കുമരുന്നിന് അടിമകളായ 
ഡി വൈ എഫ് ഐ ഗുണ്ടാസംഘം
സദാചാരപോലീസ് ചമഞ്ഞു 
 അതിക്രൂരമായി തല്ലിചതച്ചു  മൂന്ന് പേര് അറസ്റ്റിൽ. ചിറക്കര ചേട്ടിയാൻ വിള കോളനിയിൽ സുന്ദരന്റെ മകൻ കൂട്ടായി എന്ന് വിളിക്കുന്ന സുജിത് (26), ഒപ്പമുണ്ടായിരുന്ന ഉളിയനാട് അപ്പൂപ്പൻകാവ് സ്വദേശിയായ 
 സിനു (25),ചിറക്കരതാഴം സ്വദേശിയായ 
 ലംബു എന്ന് വിളിക്കുന്ന അoജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 29ന് രാത്രി 9 മണിയോടെ ചാത്തന്നൂർ -ചിറക്കര റോഡിൽ ചിറക്കര തേബ്ര ജങ്ഷന് സമീപമാണ് സംഭവം നടന്നത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്.
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും വൈകിയതിനെ തുടർന്ന് കല്യാണം
നിച്ഛയം കഴിഞ്ഞ ഭാവിവരൻ 
  ബൈക്കിൽ വീട്ടിലേക്കുള്ള വഴിയിൽ പെൺകുട്ടിയെ ഇറക്കിവിടുമ്പോൾ റോഡ് സൈഡിൽ ഇരുന്ന സംഘം യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. ഒൻപത് മണിയോടെ തുടങ്ങിയ മർദ്ദനം രാത്രി 11മണി വരെയും തുടരുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ആണ് മർദ്ദനം അവസാനിച്ചത്. ബൈക്കിൽ കൊണ്ടാക്കിയത് എന്തിനാണ് എന്ന് ചോദിച്ചു കൊണ്ട് യാതൊരു പ്രകോപനവും കൂടാതെ മദ്യ ലഹരിയിലായിരുന്ന സംഘം 
ഭാവിവരനെ ആദ്യം ആക്രമിക്കുകയായിരുന്നു തുടർന്ന് തടസം പിടിച്ചു ചോദ്യം ചെയ്ത പെൺകുട്ടിയെയും സംഘം ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയിട്ടും പ്രതികൾ നാട്ടുകാരെയും ഭീഷണിപ്പെടുത്തി പരസ്യമായി ജാതിപേര് വിളിച്ചു ആക്ഷേപിച്ചു കൊണ്ട് മർദ്ധിക്കുകയും പ്രദേശത്ത് ഭീകരാന്തരീഷം സൃഷ്ടിക്കുകയായിരുന്നു.തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയും ചെയ്തുവെങ്കിലും പോലീസ് എത്താൻ വൈകിയതോടെ പ്രതികൾ നാട്ടുകാരെയും ആക്രമിക്കുകയും ഭീകരാന്തരീഷം സൃഷ്ടിച്ചു കൊണ്ട് പെൺകുട്ടിയെയും ഭാവിവരനെയും 
മർദ്ധിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.പോലീസ് എത്തിയപ്പോൾ പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും രണ്ടു പേര് ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് പെൺകുട്ടിയും ഭാവിവരനെയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ധനത്തിൽ പെൺകുട്ടിയുടെ ഇടതു കണ്ണിന്റെ 
കാഴ്ചശക്തിയെ സാരമായി ബാധിച്ചു.
സിപിഎം ഇടപെടലിൽ പോലീസ് കേസ് 
ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെങ്കിലും 
സിപിഎം നേതാക്കളുടെ ഇടപെടലിൽ 
ശ്രമിച്ചുവെങ്കിലും പെൺകുട്ടി കേസിൽ ഉറച്ചു നിന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ 
ഡി വൈ എഫ് ഐ പ്രവർത്തകർ കൂടിയായ 
മറ്റ് പ്രതികളെയും സ്റ്റേഷനിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.




തന്ത്രത്തിലെ 51 അക്ഷരം

*തന്ത്രത്തിലെ 51 അക്ഷരം.* 
**************************

നമ്മുടെ തന്ത്ര വിദ്യയിൽ 51 അക്ഷരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ദേവതാ ഭാവത്തിൽ 51 തലയോട്ടികൾ കൊണ്ട് തന്ത്രിക ദേവതമാരേ (ശിവൻ, മഹാകാളി, ഭദ്രകാളി തുടങ്ങി......) നാം ചിത്രീകരിക്കുമ്പോൾ, ക്ഷേത്രത്തിൽ നാം നാരങ്ങ കൊണ്ട് ദേവതയെ അലങ്കരിക്കുന്നു... എന്താണ് തന്ത്രവും 51 അക്ഷരവും തമ്മിലുള്ള ബന്ധം... 

 *അക്ഷരൻ* .
************

ശിവൻ പൊതുവെ അക്ഷരൻ എന്നറിയപ്പെടുന്നു.... കാരണം ശിവൻ ഒരിക്കലും നശിക്കാത്ത പരത് ബ്രഹ്മമായി ആചാര്യന്മാർ ഒരു വശത്ത് കാണുമ്പോൾ മറുവശം മറ്റൊന്നു കൂടി ഉണ്ട്.....

മൂലാധാരമാകുന്ന ശക്തി മുതൽ സഹസ്രാരത്തുള്ള ശിവൻ വരെയാണ് തന്ത്രത്തിന്റെ വ്യാപ്തി.... ആകേ 7 ചക്രങ്ങൾ... സമസ്ത ബ്രഹ്മവും ഇതിലുണ്ട്...

🕉️ ഇനിയാണ് ഈ 51 തലയോട്ടിയും 51 അക്ഷരവും തമ്മിലുള്ള ബന്ധം പറയുന്നത്..

സപ്ത ചക്രത്തിലെ ഒരോ ചക്രത്തിനും തനതായ തന്ത്രിക് അക്ഷരങ്ങൾ ഉൾപ്പെടുന്നു. ചക്രങ്ങളെ ചിത്രീകരിക്കുമ്പോൾ ഇതളുകൾ വരച്ച് നാം ഇതിൽ ഓരോ അക്ഷരങ്ങളും രേഖപ്പെടുത്തുന്നു.... ഓരോ ചക്രത്തിലും  ഇത് വ്യത്യസ്തമാണ്.... 

തന്ത്രിക് അക്ഷരങ്ങളുടെ മൂല ദേവതയായതിനാൽ മഹാദേവൻ, അക്ഷരൻ എന്നും  അക്ഷരരൂപൻ എന്നും അക്ഷര മൂർത്തി എന്നും അറിയപ്പെടുന്നു.....

 *7 ചക്രങ്ങളും 51 അക്ഷരങ്ങളും.* 
**************************

🕉️ *മൂലാധാര ചക്രം.* 

കേന്ദ്രത്തിൽ = ലം
ദളത്തിൽ 4 അക്ഷരം
= വ,ശ,ഷ,സ

🕉️ *സ്വാധിഷ്ഠാന ചക്രം.* 

കേന്ദ്രത്തിൽ= വം
ദളത്തിൽ 6 അക്ഷരം
= ബ,ഭ,മ,യ,ര,ല.

🕉️ *മണിപൂരക ചക്രം.* 

കേന്ദ്രത്തിൽ = രം
ദളത്തിൽ = 10 അക്ഷരം
= ഡം,ഢം,ണം,തം,ഥം,
   ദം,ധം,നം,പം,ഫം

🕉️ *അനാഹത ചക്രം.* 

കേന്ദ്രത്തിൽ = യം
ദളത്തിൽ = 12 അക്ഷരം
= ക,ഖ,ഗ,ഘ,ങ,ച,
   ഛ,ജ,ത്സ,ഞ,ട,O
 
🕉️ *വിശുദ്ധി ചക്രം.* 

കേന്ദ്രത്തിൽ = ഹം.
ദളത്തിൽ = 16 അക്ഷരം.
= അ,ആ,ഇ,ഈ,ഉ,ഊ,ഋ,ൠ
ഌ,ൡ,എ,ഐ,ഒ,ഔ,അം,അഃ

[ ഇതിലെ ൠ - ഋഊ എന്നും ഌ - ഇന്ഉ എന്നും ൡ - ഇന്ഊ എന്നും സമാന്യം ശബ്ദിക്കാം....]

🕉️ *ആജ്ഞ ചക്രം.* 

കേന്ദ്രത്തിൽ = ഉം
ദളത്തിൽ = 2 അക്ഷരം
= ഹ, ക്ഷ

🕉️ *സഹസ്രാരാ ചക്രം.* 

കേന്ദ്രത്തിൽ = ഓം
ദളത്തിൽ = ഒരക്ഷരം.
(ഓം സർവ്വ മയം.)

ഏഴ് ചക്രങ്ങളിൽ കൂടി മൊത്തം ദളത്തിൽ 51 അക്ഷരം ഉൾപെടുന്നു....
4+6+10+12+16+2+1 = 51

ഇതാണ് തലയോട്ടിയായും, നാരങ്ങ മാലയായും തന്ത്രിക ദേവതമാരിൽ ചാർത്തി കാണുന്നത്.... ജപോപാസനയിൽ ഈ 51 അക്ഷരങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്....

 *കടപ്പാട്* 🙏
✿❁════❁★☬ॐ☬★❁════❁✿
🪸🪸🪸🪸🪸🪸🪸🪸🪸🪸