Sunday, 31 March 2024

നിലവിളക്കിന്‍റെ ഐശ്വര്യ മാഹാത്മ്യം

നിലവിളക്കിന്‍റെ ഐശ്വര്യ മാഹാത്മ്യം 🙏🙏🙏

പ്രഭാതത്തിലും സന്ധ്യനേരത്തും വീടുകളില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കുന്നത് ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്. ക്ഷേത്രങ്ങളിലും ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് നിലവിളക്ക് എന്ന പേര് വന്നത്. ക്ഷേത്രത്തിന് വീടെന്നും അര്‍ത്ഥമുള്ളതിനാല്‍ ദേവാരാധനയ്ക്കായി സന്ധ്യാജപം വേണം. ദേവാരാധനയില്‍ അവശ്യം വേണ്ട പഞ്ചഭൂത സങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം-ചന്ദനാദികള്‍ (പൃഥ്വി) എന്നിവ വീട്ടിലെ അനുഷ്ഠാനങ്ങളില്‍ നിര്‍ബന്ധമാണ്. ഇതില്‍ പ്രധാനമായ നിലവിളക്ക് പ്രഭാത സന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതിവരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമാകയാല്‍ ഭദ്രദീപമായി. അതിനു ദിവസവും നിര്‍മ്മാല്യവും വിധിയുണ്ട്. വിളക്ക്, ശംഖ്, പൂജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താണ്ടില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിന് മുകളില്‍ പ്രതിഷ്ഠിക്കണം. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും. കഴുകി മിനുക്കിയതിനുശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും നെറ്റിയിലും ആദ്യം ഭസ്മം കൊണ്ട് മൂന്നു വരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ട് ഒരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം. നിലവിളക്കിന്റെ ശിരോഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കും പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമാണ്. ശനിദോഷമകറ്റാനും പിതൃപ്രീതിക്കായി എണ്ണെണ്ണയാണുത്തമം. ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടുതിരി ധനവൃദ്ധിയും മൂന്നു തിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. രണ്ടു തിരിയിട്ടു ഒരു ജ്വാല വരത്തക്കവണ്ണം പ്രഭാതസന്ധ്യയിലും നാലു തിരിയിട്ട് രണ്ടു ജ്വാലവരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തിവരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമേ വടക്കുകിഴക്കേ മൂലയിലേക്കും ജ്വാലവരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കില്‍ നിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമത്തിന് കൊളുത്തി ഏറ്റവും അവസാനം തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പുറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം നാമം ജപിക്കുന്നതും ഉത്തമമാണ്. നിലവിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ ചെയ്യരുത്. എണ്ണ മുഴുവന്‍ പറ്റി കരിന്തിരി കത്താതെ നിലവിളക്ക് അണയ്ക്കണം. കരിന്തിരി കത്തുന്നത് ലക്ഷണക്കേടാണ്. വിളക്കണയ്ക്കാന്‍ കിണ്ടിയിലെ പുഷ്പങ്ങള്‍ ഉപയോഗിക്കാം. ഊതി അണയ്ക്കുന്നതും കൈകൊണ്ട് തട്ടി അണയ്ക്കുന്നതും നിലവിളക്കിനെ നിന്ദിക്കലാണ്. നാരായണ ജപത്തോടെ വേണം നിലവിളക്ക് അണയ്‌ക്കേണ്ടത്. സ്ത്രീകള്‍ അല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും പറയുന്നു. എല്ലാ മതക്കാരും നിലവിളക്കിന് അതിന്റേതായ പ്രധാന്യം നല്‍കുന്നുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിലും നിലവിളക്ക് കൊളുത്തുന്നുണ്ട്. അതുപോലെ ഏതു മംഗളമുഹൂര്‍ത്തത്തിലും നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. നിലവിളക്ക് എപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കണം. അതുപോലെ കുടുംബിനികളെ നിലവിളക്കിനോട് ഉപമിക്കാറുണ്ട്. നിലവിളക്കിന് അഞ്ച് മുഖങ്ങള്‍ ഉണ്ട്. കുടുംബിനികള്‍ക്ക് ഉണ്ടായിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ ഇവയാണ്.സ്‌നേഹം, സമചിത്തത, സഹനശക്തി, മനോബലം, ക്ഷമ. നിലവിളക്ക് സാംസ്കാരികമായ മാനം മാത്രമല്ല അതിന് വിശ്വാസപരമായ ഒരു മാനം കൂടിയുണ്ട്. ഹിന്ദു മതസിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവന്‍) ഐക്യത്തിന്റെ പ്രതീകമാണ്. നിലവിളക്ക് കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ ഒരു മുസ്ലീംപള്ളിയാണ് ചേരമാന്‍ പള്ളി. പള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്‍കുകയും ചെയ്യുന്നു. കൊടുങ്ങല്ലൂരിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. അതുപോലെ ക്രിസ്ത്യാനികളുടെ മാര്‍ഗ്ഗംകളിയില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. ക്രിസ്തുദേവന്റെ സങ്കല്പത്തില്‍ ആണിത്. വാസ്തുവിധി പ്രകാരം ഓരോ ഗൃഹത്തിലും അഭിവൃദ്ധിയും ഐശ്വര്യവും പകര്‍ന്നു നല്‍കുന്നതില്‍ ദീപങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അഗ്നിയെ പ്രീതിപ്പെടുത്താനായി വീടിന്റെ തെക്കുകിഴക്കേ മൂലയില്‍ ദീപം സ്ഥാപിക്കണമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. വിളക്കിന്‍റെ തിരി മേല്‍ക്കൂരയ്ക്ക് അഭിമുഖമായി എരിയണം. കുളിച്ച് ഈറന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് പതിവായി വിളക്ക് കൊളുത്തേണ്ടത്. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നുള്ള നാമം ചൊല്ലല്‍ നടത്തുന്നത് പണ്ടുകാലത്ത് കൂട്ടുകുടുംബങ്ങളിലെ പ്രത്യേകതയായിരുന്നു. ദീപനാളം ഈശ്വരചൈതന്യത്തിന്‍റെ പ്രതീകമാണെന്നാണ് സങ്കല്പം. എല്ലാവിധമായ മംഗളമുഹൂര്‍ത്തത്തിലും നിലവിളക്ക് കത്തിച്ചുവയ്ക്കുന്നു. നിലവിളക്കുകള്‍ കത്തിച്ചുവയ്ക്കുന്നത് ഐശ്വര്യദായകമാണ്. 🙏
ഹരേ കൃഷ്ണാ

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ മഹാദേവ ക്ഷേത്രത്തിലാണ്.

#ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ മഹാദേവ ക്ഷേത്രത്തിലാണ്. പുരാതനമായ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടത് എന്ന് കരുതുന്നത് 108 ശിവക്ഷേത്രങ്ങളാണ്. ഇതിൽ പ്രഥമ സ്ഥാനത്ത് തൃശിവപേരുർ വടക്കുംനാഥ ക്ഷേത്രവും അവസാനത്തേതായി കരുതുന്നത് ചിറയ്ക്കൽ ക്ഷേത്രവുമാണ്. എന്നാൽ തൃക്കാരിയൂർ ക്ഷേത്രത്തിൽ വച്ചാണ് പരശുരാമൻ അന്തർധാനം ചെയ്തത് എന്ന് കരുതുന്നു. ഏറ്റവും വലിയ ക്ഷേത്ര മതിൽക്കെട്ടുള്ള ശിവക്ഷേത്രം തൃശൂർ വടക്കുംനാഥ ക്ഷേത്രമാണ്. ശിവ ഭഗവാന്റെ വിഗ്രഹപ്രതിഷ്ഠ കാണാൻ കഴിയാത്ത ക്ഷേത്രവും ഇതാണ്. കേരളത്തിലെ ഏറ്റവും വലിയ കുത്തമ്പലവും നാലമ്പലവും വടക്കുംനാഥ ക്ഷേത്രത്തിലാണ്. ശങ്കരാചാര്യസ്വാമികൾ അന്ത്യവിശ്രമം കൊള്ളുന്നത് വടക്കുംനാഥ ക്ഷേത്രത്തിലാണ്. സ്വയം വളരുന്ന കല്ല് കലിശില ഉള്ളത് വടക്കുംനാഥ ക്ഷേത്രത്തിലാണ് .ഈ ശില ഗോപുരത്തോളം വളർന്നാൽ ലോക നാശമായി കരുതുന്നു.പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രങ്ങൾ ഏറ്റവും അധികം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. കാല സംഹാരമൂർത്തിയായി മഹാദേവൻകുടികൊള്ളുന്നത് തൃപ്രങ്ങോട് ക്ഷേത്രത്തിലാണ് മാർക്കണ്ഡേയ പുരാണവുമായി ബന്ധപ്പെട്ട ക്ഷേത്രമിതാണ്. വള്ളുവനാട് കോനാതിരിയുടെ ചാവേർ പണിക്കന്മാർ മാമാങ്കത്തിനു പുറപ്പെടും മുമ്പ് മരണം വരെ പോരാടുമെന്ന് ശപഥം ചെയ്തിരുന്നത് ഈ ക്ഷേത്രത്തിലാണ്. 'സീതാദേവി പൂജിച്ചിരുന്ന ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം മൂണ്ടൂർ ശിവക്ഷേത്രമാണ്. പാർവ്വതി ദേവി കൈലാസത്തിൽ പൂജിച്ചിരുന്ന ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രമാണ്. രണ്ടായി പിളർന്ന ശിവലിംഗമാണിത്.മാന്ധാതാവ് മഹർഷിയുമായി ബന്ധപ്പെട്ട ശിവക്ഷേത്രമാണിത്. മാമാങ്കത്തിന് ചവേർ പണിക്കന്മാർ പുറപ്പെട്ടിരുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. മുങ്ങുന്ന ബലിക്കല്ല് അന്നമനട മഹാദേവക്ഷേത്രത്തിലാണ്. കിരാതമൂർത്തി സങ്കല്ലത്തിൽ ഭഗവാൻ കുടികൊള്ളുന്ന പ്രധാനക്ഷേത്രവും പറയിപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ട വലിയ ബലി കല്ല് സ്ഥിതി ചെയ്യുന്ന ക്ഷേത്രവുമിതാണ്. മഹാദേവൻ തപസ്വി സങ്കല്പത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം തൃക്കരുട്ടി മഹാദേവ ക്ഷേത്രം. തിരുവാതി നാളിൽ തീയാട്ട് നടക്കുന്ന മഹാക്ഷേത്രമാണ് തൃക്കാരിയുർ ഭൂതത്താൻക്കെട്ട് ഡാം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഐതിഹ്യമാണ്. പരശുരാമൻ ആവസാനം പ്രതിഷ്ഠ നടത്തിയത് ഈ ക്ഷേത്രമാണെന്ന് കരുതുന്നു. ഇവിടെ വച്ചാണ് പരശുരാമൻ അന്തർധാനം ചെയ്തത് എന്നു കരുതുന്നു. വൈദ്യനാഥ സങ്കല്പത്തിൽ ഭഗവാന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തൃക്കാരിയൂർ. വഴുതനങ്ങ  പ്രധാന നിവേദ്യമായ ക്ഷേത്രമാണിത്. വടക്കുംനാഥന്റെ തന്നെ പ്രതിഷ്ഠയുള്ള രണ്ട് പ്രധാനക്ഷേത്രങ്ങളാണ് തിരുനക്കര ക്ഷേത്രവും ചൊവല്ലൂർ ക്ഷേത്രവും. മഹാദേവനെ ലിംഗ രൂപത്തിലും വിഗ്രഹ രൂപത്തിലും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് ഐരാണി കുളം ക്ഷേത്രം കേരളത്തിന്റെ ഏറ്റവും വടക്കുള്ള മഹാദേവ ക്ഷേത്രമാണ് ഗോകർണ്ണം മഹാബലാശ്വേര ക്ഷേത്രം. ഇവിടുത്തെ ശിവലിംഗം പ്രാണ ലിംഗം എന്നാണ് അറിയപ്പെടുന്നത്. ഋഷി നാഗ കുളത്തപ്പൻ എന്ന പേരിൽ അറിയപ്പെടുന്നത് എറണാകുളത്തപ്പൻ ക്ഷേത്രമാണ്.ദേവലൻ എന്ന നാഗർ ക്ഷിയുമായി ബന്ധപ്പെട്ട ക്ഷേത്രമാണിത്. അന്നദാന പ്രഭുവെന്ന് മഹാദേവൻ അറിയപ്പെടുന്നത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്.പെരും തൃക്കോവിൽ എന്നറിയപ്പെടുന്നത് ഉദയം പെരുർ പെരും തൃക്കോവിൽ ക്ഷേത്രം പാഴൂർ പെരും തൃക്കോവിൽ ക്ഷേത്രം എന്നിവയാണ്.ശാപം കിട്ടിയ തേവർ എന്നറിയപ്പെടുന്നത് തിരുവാലുർ മഹാദേവൻ. ഇരട്ടയപ്പൻ എന്ന പേരിൽ ഭഗവാൻ അറിയപ്പെടുന്നത് പെരും വനം ക്ഷേത്രത്തിലാണ്.കേരളത്തിൽ ഏറ്റവും ഉയരത്തിൽ ഭഗവാന്റെ പ്രതിഷ്ഠയുള്ളത് ഇവിടെയാണ് മാടത്തിലപ്പൻ.പ്രദോഷ ശിവൻ എന്ന പേരിൽ ഭഗവാൻ അറിയപ്പെടുന്നത് തൃക്കണ്ടിയൂർ ക്ഷേത്രത്തിലാണ്. ഏറ്റവും ഭംഗിയുള്ള ഉള്ള ശ്രി കോവിൽ ഉള്ള മഹാദേവ ക്ഷേത്രമാണ് പറന്തളി മഹാദേവ ക്ഷേത്രം. ത്രിമൂർത്തി സാന്ധ്യ മുള്ള സ്ഥലത്ത് പരശുരാമൻ പ്രതിഷ്ഠിക്കപ്പെട്ട മഹാദേവ ക്ഷേത്രം ചെറു തിരുനാവായ ബ്രഹ്മ ശിവക്ഷേത്രം. സംഹാര താണ്ഡവമാടുന്ന ശിവ പ്രതിഷ്ഠയുള്ള ശിവക്ഷേത്രം മുതുവറ ക്ഷേത്രം. ഭഗവാൻ ആനന്ദനൃത്തമാടിയ ക്ഷേത്രം തിരുവഞ്ചികുളം മഹാദേവ ക്ഷേത്രം.ശക്തിപൂജ നടക്കുന്ന മഹാദേവ ക്ഷേത്രം തൃകണ്ടിയൂരും പള്ളിയറ പൂജ നടക്കുന്നത് തിരുവഞ്ചികുളത്തുമാണ്. ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ശിവക്ഷേത്രം മമ്മിയൂർ മഹാദേവക്ഷേത്രം. സതി ദേവിയുടെ വിയോഗത്തിൽ ദു:ഖിതനായി, ഏകാകിയായി ഭഗവാൻ കുടികൊള്ളുന്ന ക്ഷേത്രം ശ്രംഗപുരം മഹാദേവ ക്ഷേത്രം. പാപനാശിനി ബലിയിടാൻ പോകുന്നവർ ആദ്യം ദർശനം നടത്തുന്ന ക്ഷേത്രം തൃശലേരി മഹാദേവ ക്ഷേത്രം. ക്ഷേത്രങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി ദേവപ്രശ്നം നടക്കുന്ന ക്ഷേത്രം തളിപ്പറമ്പരാജരാജേശ്വര ക്ഷേത്രം. ഏറ്റവും പുരാതനമായ ശക്തി പീഠം സ്ഥിതി ചെയ്യുന്നതും സതി ദേവിയുടെ ശിരസ് വന്നു വീണിടം എന്നറിയപ്പെടുന്നത് ഇവിടെയാണ്. ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് ആഴി മല ക്ഷേത്രത്തിലാണ് ഭഗവാന്റെ വാഹനമായ നന്തിയുടെ ഏറ്റവും വലിയ പ്രതിഷ്ഠ അയ്മുറി മഹാദേവ ക്ഷേത്രത്തിലാണ്. പ്രകൃതി ആറാട്ട് നടത്തുന്ന ശിവക്ഷേത്രമാണ് ആലുവ ശിവക്ഷേത്രം..ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ചെങ്കൽ മഹേശ്വര ക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം കുടികൊള്ളുന്നത്. കേരളത്തിൽ ശിവഭഗവാന്റെ ശിലാലിംഗം കാണാൻ കഴിയാത്ത ഏക ക്ഷേത്രമാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് .എറ്റവു വലിയ പ്രദിക്ഷ വഴി .വലിയ കൂത്തമ്പലം .പരശുരാമൻ പ്രതിഷ്ഠിച്ച ആദ്യ ക്ഷേത്രം . ശങ്കരാചാര്യർ അന്ത്യവിശ്രമം കൊള്ളുന്നയിടം. ഏറ്റവും വലിയ പൂരം നടക്കുന്ന ക്ഷേത്ര മൈതാനം ഒക്കെ വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.ഖരൻ മഹർഷി പ്രതിഷ്ഠിച്ചതെന്നും പറയപ്പെടുന്ന മൂന്ന് പ്രധാനക്ഷേത്രങ്ങളാണ് വൈക്കം കടുത്തുരുത്തി ഏറ്റുമാനൂർ ശാന്ത സ്വഭാവത്തിലാണ് വൈയ്ക്കത്തെ മൂർത്തിയെങ്കിൽ ആ ഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ.ആരും പട്ടിണി കിടക്കരുതെന്ന് ഭഗവാന്റെ നിശ്ചയം പ്രകാരം നൂറ്റാണ്ടുകൾക്ക് മുമ്പേ അന്നദാനം തുടങ്ങിയ ക്ഷേത്രമാണ് വൈയ്ക്കം അഷ്ടമി എന്ന് കേൾക്കുമ്പോൾ വൈക്കവും ഏഴരപ്പൊന്നാന എന്ന് കേൾക്കുമ്പോൾ ഏറ്റുമാനൂരും ഓർമ്മ വരും വടക്കു നാഥന് പ്രധാന പ്രതിഷ്ഠയുള്ള രണ്ട് പ്രധാനക്ഷേത്രങ്ങളാണ് തിരുന്ന ക്കര ക്ഷേത്രവും ചൊവ്വല്ലുർ ക്ഷേത്രവും ശിവഭഗവാൻ ആനന്ദനൃത്തമാടിയ ക്ഷേത്രമാണ് തിരുവഞ്ചികുളം ക്ഷേത്രം പള്ളിയറ പൂജ നടക്കുന്ന പ്രധാനക്ഷേത്രവുമിതാണ്.ശബരിമല അയ്യപ്പസ്വാമിയുടെ അപ്ഛനായ മഹേശ്വരൻ കുടികൊള്ളുന്നത് ചിറക്കടവ് മഹാക്ഷേത്രത്തിലാണ്.നാലു പ്രധാന തളിക്ഷേത്രങ്ങൾ കോഴിക്കോട് കടുത്തുരുത്തി തളിക്ഷേത്രങ്ങളും കീഴ് തളി കൊടുങ്ങല്ലൂരും കോട്ടയം തളിക്കോട്ട ക്ഷേത്രവുമാണ്. രേവതി പട്ടത്താനം എന്ന പണ്ഡിതരുടെ തർക്ക സദസ്സ് നടന്നിരുന്നത് കോഴിക്കോട് തളിക്ഷേത്രത്തിലാണ് പ്രാചീനമായ ആചാരങ്ങൾ ഇന്നും നിലനില്ക്കുന്ന ക്ഷേത്രവുമാണ്.ദേവന് കൂവളപ്പൂവോ ശിവരാത്രി നാളിൽ പോലും ധാരയോ രാത്രി എട്ടുമണിക്കു ശേഷമല്ലാതെ സ്ത്രികൾക്ക് പ്രവേശനമോ ഇല്ലാത്ത ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഏറ്റവും ശക്തിപീഠം സ്ഥിതി ചെയ്യുന്നതും ക്ഷേത്രങ്ങളിലെ ദേവപ്രശ്നം തടസ്സമില്ലാതെ നടക്കാൻ ദേവപ്രശ്നം നടക്കുന്നതും ഇവിടെയാണ് കേരളത്തിൽ കലാകാരന്മാർക്കുള്ള ഏറ്റവും വലിയ ബഹുമതി വീരശൃംഖല പട്ടം ഈ ക്ഷേത്രത്തിൽ നിന്നാണ് നല്കുന്നത് .രണ്ടായി പിളർന്ന ശിവലിംഗം കുടികൊള്ളുന്നത് തിരുമാന്ധാ കുന്ന് ക്ഷേത്രത്തിലാണ്.ഈ ക്ഷേത്രത്തിൽ ഭഗവതിയുടെ മുന്നിൽ ഭജനമിരുന്നിട്ടാണ് വള്ളുവകോനാതിരിയുടെ ചവേറുകൾ മാമാങ്കത്തിന് പോയിരുന്നത്.വിവാഹ തടസം മാറാൻ മൂന്ന് പ്രധാന മംഗല്യപൂജകൾ നടക്കുന്ന ക്ഷേത്രവുമി താണ്.മാർക്കണ്ഡേയ പുരാണവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് തൃപ്പങ്ങോട് കാലനെ ഭഗവാൻ വധിച്ചതും കാല സംഹാരമൂർത്തിയായി കുടികൊള്ളുന്നതുമിവിടെയാണ്.ദക്ഷയാഗ നടന്നതെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണ് കൊട്ടിയൂർ ഇളനീരാട്ടം നടക്കുന്ന ക്ഷേത്രമാണിത്. പ്രദോഷ ശിവൻ കുടികൊള്ളുന്ന ക്ഷേത്രമാണ് തൃക്കണ്ടിയൂർ ക്ഷേത്രം സീത ദേവി പൂജിച്ചിരുന്ന ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രമാണ് മുണ്ടുർ ക്ഷേത്രം. ഏറ്റവും ഉയരത്തിലുള്ള ശിവപ്രതിഷ്ഠ പെരുവനം ക്ഷേത്രത്തിലേതാണ്. ഏറ്റവും വലിയ ക്ഷേത്ര ഗ്രാമങ്ങളിൽ ഒന്നായിരുന്നുവിത്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഏറ്റവുമധികം നാശനഷ്ടം വരുത്തിയ ശിവക്ഷേത്രങ്ങൾ രാജ രാജേശ്വര കൊട്ടിയൂർ  തിരുവഞ്ചികുളം പെരുവനം എന്നിവയാണ്. വളരുന്ന കായ ശില ഉള്ളത് വടക്കുംനാഥ ക്ഷേത്രത്തിലാണ്. പാർവ്വതി തൃപ്പൂത്താവുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം. തൃപ്പൂത്താറാട്ട് ഇവിടുത്തെ പ്രധാന ഉത്സവമാണ്. ഏകാദശി ശിവൻകുടികൊള്ളുന്നത് ഉദയ പേരൂർ പെരും തൃക്കോവിലാണ്. ജ്യോത്സിതത്തിന് പേരുക്കേട്ട ക്ഷേത്രമാണ് പാഴൂർ ക്ഷേത്രം ഇവിടുത്തെ പാഴുർ പടിപ്പുര ഗണിച്ചു പറയുന്ന കാര്യങ്ങൾ അച്ചട്ടാണ്. അമ്പലമില്ലാതെ ഭഗവാൻ കുടികൊള്ളുന്ന ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മ. ബ്രാഹ്മണർ പൂജിക്കാത്ത മഹാക്ഷേത്രവുമിതാണ് നന്തിയെ ഓർമ്മപ്പെടുത്തുന്ന കാളയ്ക്ക് വലിയ പ്രാധാന്യമുള്ളതുമായ ക്ഷേത്രവുമിതാണ് ഭഗവാന് വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഐരാണികുളം ക്ഷേത്രം. പന്ത്രണ്ടു ദിവസം നടക്കുന്ന പ്രധാന ചടങ്ങു നടക്കുന്ന ക്ഷേത്രമാണ് തിരുവൈരാണി കുളം വിവാഹം നടക്കാത്തവർ ഏറെ എത്തുന്നത് പാർവ്വതി ദേവിടെ നട തുറക്കുന്ന പന്ത്രണ്ടു ദിവസമാണ്. പരശുരാമൻ അവസാനം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം തൃക്കാരിയൂർ ക്ഷേത്രമാണ്. ഇവിടെ വച്ചാണ് പരശുരാമൻ അന്തർധാനം ചെയ്തത്.പ്രകൃതി ആറാട്ട് നടത്തുന്ന ക്ഷേത്രമാണ് ആലുവ ശിവക്ഷേത്രം പെരിയാർ നിറഞ്ഞൊഴുകി ഈ ക്ഷേത്രം മുഴുവനായി മൂടുന്നു. ഋഷി നാഗ കുളമെന്ന പേരിൽ പ്രശസ്തമായ ക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം എറ്റവും ഉഗ്രമൂർത്തിയായ ശിവൻ കുടികൊള്ളുന്നത് പൊക്കുന്ന് ശിവക്ഷേത്രത്തിലാണ്.🙏🙏

പാരിപ്പള്ളി കുളമട കെ എസ് ഇ ബി സബ് സ്റ്റേഷനിൽ തീ പിടുത്തം ഒഴിവായത് വൻ ദുരന്തം.

കുളമട കെ എസ് ഇ ബി 
സബ് സ്റ്റേഷനിൽ തീ പിടുത്തം കോടികളുടെ നഷ്ടം 

ചാത്തന്നൂർ : പാരിപ്പള്ളി കുളമട
കെ എസ് ഇ ബി സബ് സ്റ്റേഷനിൽ തീ പിടുത്തം ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാവിലെ 10.45ഓടെ റോഡിനോട്‌ ചേർന്ന ഭാഗത്ത് കെ ഫോണിന്റെ ഫൈബർ ഒപ്ടിക്കൽ കേബിളുകൾ സൂക്ഷിച്ചിരുന്ന യാർഡിനാണ് തീപ്പിടിച്ചത്.ജീവനക്കാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും
തീ ആളിപടർന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
 അപകടം നടന്നയുടൻ തന്നെ കല്ലമ്പലത്ത് നിന്നും പരവൂർ നിന്നും ഫയർ ഫോഴ്സ് സംഘം എത്തി തീയ്യണയ്ക്കുകയായിരുന്നു മൂന്ന് മണിക്കൂറോളം പണിപെട്ടാണ് തീയ്യണച്ചത്.ഫൈബർ ഒപ്ടിക്കൽ കേബിൾ ബണ്ടിലുകൾ പൂർണ്ണമായും കത്തി നശിച്ചു.
തീ പിടിത്തം ഉണ്ടായ ഉടൻ തന്നെ കെ എസ് ഇ ബി അധികൃതർ കറന്റ് ഓഫ് ചെയ്തു കൊണ്ട് സുരക്ഷാനടപടികൾ കൈകൊണ്ട് കൊണ്ട് തീ സബ് സ്റ്റേഷനിലേക്ക് പടരാതിരുക്കാനുള്ള സുരക്ഷ എടുത്തു.തുടർന്ന് കല്ലമ്പലം പരവൂർ എന്നിവടങ്ങളിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.

@ കത്തി നശിച്ചത് കെ ഫോൺ കേബിൾ

സബ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന
കോടികണക്കിന് രൂപ വരുന്ന 
കെ -ഫോണിന്റെ പത്തോളം ബണ്ടിൽ 
ഫൈബർ ഒപ്ടിക്കൽ കേബിളുകൾ ആണ് കത്തി നശിച്ചത്.  ഇവിടേക്ക് തീ പടർന്നതിൽ ദുരൂഹത നിലനിൽക്കുന്നു.
റോഡ് സൈഡിൽ നിന്നും ഗേറ്റിന്റെ ഭാഗത്തേക്ക് തീ പടർന്നതായി കാണുന്നുണ്ട് എന്ന് അധികൃതർ പറയുന്നു  മൂന്നാൾ പൊക്കത്തിലുള്ള മതിൽ ഉള്ള സബ്സ്റ്റേഷനിൽ തീ പടർന്നത് വൻ സുരക്ഷാവീഴ്ചയാണ് നടന്നിരിക്കുന്നത് ഡിപ്പാർട്ട്മെന്റ് തല അന്വേഷണത്തോടൊപ്പം 
 പോലീസ് അന്വേഷണവും വേണമെന്ന ആവശ്യം ശക്തമാണ് 

ഐശ്വരത്തിന്റേയും സമൃദ്ധിയുടേയും കൈനീട്ടവുമായി മറ്റൊരു വിഷുക്കാലം കൂടി വരവായി

#ഐശ്വരത്തിന്റേയും സമൃദ്ധിയുടേയും കൈനീട്ടവുമായി മറ്റൊരു വിഷുക്കാലം കൂടി വരവായി.🙏🙏🙏

നാട് നിറയെ കൊന്ന പൂത്ത് ഒരു വിഷുവിനെ കൂടി വരവേൽക്കുകയാണ്.കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും.
മേടമാസത്തിലെ വിഷു ഓരോ മലയാളിക്കും പുതുവര്‍ഷത്തിലേക്കുള്ള കാല്‍വെയപ്പാണ്. മലയാളിയുടെ കാര്‍ഷിക സംസ്കാരത്തിന്റേയും ഐശ്വരത്തിന്റേയും പ്രതീകം കൂടിയാണ് വിഷു. കണി നന്നായാല്‍ ആ വര്‍ഷം മുഴുവന്‍ വീട്ടില്‍ ഐശ്വര്യം നിറയുമെന്നാണ് മലയാളിയുടെ വിശ്വാസം.

എന്താണ് വിഷു
🙏🙏🙏🙏🙏🙏🙏
മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന ദിവസം ആണ് നാം വിഷു ആഘോഷിക്കുന്നത്. വിഷുവെന്നത് തുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.

മലയാളികൾക്ക് വിഷു എന്നത് സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ്.വിഷു അർത്ഥ പൂർണമാകണമെങ്കിൽ കണി കാണണം. ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണികാണേണ്ടത്. ഉദയത്തിനു മുന്‍പ് വിഷുക്കണി കാണണം. കണി കണ്ടശേഷംകിടന്നുറങ്ങരുത്.വിഷുവിന്റെ തലേദിവസം രാത്രി വൈകി കൃഷ്ണ പ്രേമംഭക്തിഫേസ്ബുക്പേജ്കുടുംബനാഥ വേണം കണി ഒരുക്കാന്‍. കുടുംബനാഥയുടെ അഭാവത്തില്‍ മറ്റാര്‍ക്കും കണി ഒരുക്കാം.വീട്ടില്‍ പൂജാ മുറിയിലോ തൂത്തു തളിച്ച് ശുദ്ധമാക്കിയ സ്ഥലത്തോ കണി ഒരുക്കാം. ഒരു പീഠത്തില്‍ മഞ്ഞ് പട്ട് വിരിച്ച് അതില്‍ ശ്രീകൃഷ്ണന്റെ ചിത്രമോ അംഗവൈകല്യം സംഭവിക്കാത്ത കൃഷ്ണ വിഗ്രഹമോ വച്ച് മാല ചാര്‍ത്തി അലങ്കരിക്കണം.അതിനു മുന്നില്‍ അഞ്ച് തിരിയിട്ട ഒന്നോ മൂന്നോ അഞ്ചോ വിളക്കുകള്‍ ഒരുക്കി കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് കത്തിക്കണം.

വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ് കണികാണിക്കേണ്ടത്. അതിരാവിലെ എഴുന്നേറ്റ് കൈയും കാലും മുഖവും കഴുകി ആദ്യം കണികാണണം. അതിനു ശേഷം വീട്ടിലെ ഓരോരുത്തരെയായി കണികാണിക്കണം. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്.കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും,
വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. കണികണ്ട ശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങൾക്ക് കൈനീട്ടം നൽകണം. വര്‍ഷം മുഴുവന്‍ സമ്ബദ് സമൃദ്ധി ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ച്‌ പ്രായമുള്ളവര്‍ പ്രായത്തില്‍ കുറഞ്ഞവര്‍ക്കാണ് കൈനീട്ടം നല്‍കുക.

വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ...

1.നിലവിളക്ക്   
2. ഓട്ടുരുളി  
3. ഉണക്കലരി  
4. നെല്ല്  
5.നാളികേരം  
6.സ്വർണ്ണ നിറമുള്ള കണിവെള്ളരി  
7. ചക്ക 
8. മാങ്ങ, മാമ്പഴം  
9. കദളിപ്പഴം  
10.വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)
11.കൃഷ്ണവിഗ്രഹം  
12.കണിക്കൊന്ന പൂവ്  
13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ) 
14.തിരി  
15. കോടിമുണ്ട് 
16. ഗ്രന്ഥം
17.നാണയങ്ങൾ
18.സ്വർണ്ണം  
19. കുങ്കുമം  
20. കണ്മഷി  
21. വെറ്റില  
22. അടക്ക  
23. ഓട്ടുകിണ്ടി  
24. വെള്ളം

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

ഓരോ വസ്‌തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്.കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.🙏

ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.
സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.

കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.
തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.
ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്...🌷💕

വാൽക്കണ്ണാടി ഭഗവതിയെ സങ്കൽപ്പിച്ചാണ് ഉരുളിയിൽ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിൻ്റെ പ്രതീകമാണെന്നും അതിൽ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കൽപ്പം. കണിക്കൊന്ന പൂക്കൾ കാലപുരുഷൻ്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.
ഇവ കണ്ടുണരുമ്പോള്‍ പുതുയ ഒരു ജീവിതചംക്രമണിത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ഇതോടൊപ്പം ഒരു വർഷം മുഴുവൻ അകകണ്ണിൽ ഈ ദൃശ്യം തിളങ്ങി നിൽക്കാതിരിക്കില്ല.
കൃഷ്ണാ ഗുരുവായൂർ കണ്ണാ

Saturday, 30 March 2024

മയിൽ വാഹനൻ

#ഷണ്മുഖൻ

പ്രകാശിക്കുന്നതെല്ലാം വൈദിക വാങ്മയത്തിൽ ദേവന്മാരാണ്. മാതാവും പിതാവും അതിഥിയുമെല്ലാം ദേവന്മാരാണ്, സൂര്യനും ചന്ദ്രനും   നക്ഷത്രങ്ങളും ഇവക്കെല്ലാം അടിസ്ഥാനമയ അഗ്നിയും ദേവതകളാണ്. സൗരയൂഥത്തിന്റെ ഊർജ്ജം സൂര്യതേജസ്സാണ്. മറ്റുനക്ഷത്രങ്ങൾ മറ്റു യൂഥങ്ങൾക്ക് പ്രകാശം നൽകുന്നു.  അപ്പോൾ ചരാചരങ്ങളെല്ലാം ദേവതകളാണെന്നുകാണാം. എന്നാൽ ഈ ദേവതകളുടെയെല്ലാം നായകൻ  അഗ്രണി  - അഗ്നിയാകുന്നു. നമ്മുടെ വയറ്റിലുണ്ടാകുന്ന ജഠയരാഗ്നി  മുതൽ   സൂര്യനിൽ വരെ അഗ്നിയാണുള്ളത്.   ബൃഹത്തായ ബ്രഹ്മമാണ് അഗ്നിയുടെ നിമിത്തകാരണം. ബ്രഹ്മം കാരണമായത് ബ്രഹ്മണ്യമാകുന്നു. സു ഉപസർഗ്ഗം ചേർത്താൽ  സുബ്രഹ്മണ്യനായി. ഇങ്ങനെ സകല ദേവകളെയും ചേർത്ത് ഒരു സേനതന്നെയാക്കി  അവയെ  നയിക്കുന്ന അഗ്നിയെ തന്നെയാണ് സുബ്രഹ്മണ്യൻ എന്നു  പറയാം. ആറെന്ന സംഖ്യയുമായി അഗ്നിക്ക് വലിയ ബന്ധമുണ്ട്.  ആറ് കൃത്തികകൾ  അഗ്നിയുടെ നക്ഷത്രമായ കാർത്തിക തന്നെയാണ്.   തൈത്തിരീയ ബ്രാഹ്മണത്തിൽ   പറയുന്നത് ഇങ്ങിനെയാണ്.  

"ഏതദ്വാ   അഗ്നേർ നക്ഷത്രം  യത് കൃത്തികഃ "

അഗ്നിയാണ് ഈ ആറ് നക്ഷത്രങ്ങളുടെയും ദേവൻ. സുബ്രഹ്മണ്യന്റെ മറ്റൊരുപേരു സ്കന്ദൻ എന്നാണല്ലോ. ഇതും അഗ്നിയാണ് എന്ന് ധാതു നോക്കിയാൽ മനസ്സിലാകും. ഗമിക്കുന്നത് ഉണക്കുന്നത് എന്നി അർത്ഥങ്ങളാണ് സ്കണ്ടിർ എന്ന ധാതുവിനുള്ളത്. അതുകൊണ്ട് സ്കന്ദൻ എന്നാൽ അഗ്നി എന്നർത്ഥമെടുക്കാം .  ആറ് ഋതുക്കളെ കുറിക്കുന്നതാണ് ആറ് കൃത്തികകൾ, സംവത്സരമാണ് ആറ് ഋതുക്കൾ, ശതപഥ ബ്രാഹ്മണത്തിലേക്ക് കടന്നാൽ  അവിടെ ഇങ്ങനെ കാണാം, സംവത്സരത്തിന്റെ ഋതുക്കൾ  അഗ്നിയാകുന്നു. സംവത്സരത്തിന് അഗ്നിയെന്നും പേരുണ്ടെന്ന്  താണ്ഡ്യബ്രാഹ്മണത്തിലും കാണാം.  "സംവത്സരോഗ്നിഃ"  ചരാചരങ്ങൾ കടന്നുപോകുന്നത് ഋതുക്കളിലൂടെയാണ്   സംവത്സരമെന്ന അഗ്നി  അവയുടെ ആയുസ്സിനെ ശോഷിപ്പിക്കുകയും കാലമാകുന്ന പാതയിലൂടെ ഗമിപ്പിക്കുകയും ചെയ്യുന്നു,   സ്കന്ദനായ അഗ്നിക്ക്ആറ്പാദങ്ങളുണ്ട്.  പൃഥിവി, അന്തരീക്ഷം, ദ്യൗലോകം (ബഹിരാകാശം)  ഐശ്വര്യം,  ഔഷധികൾ, വനസ്പദി (സസ്യം) കൾ,  തുടങ്ങിയ പാദങ്ങളുള്ള സ്കന്ദൻ   വൈശ്വാരനാകുന്നുവെന്ന് ഗോപഥ ബ്രാഹ്മണം പറയുന്നു.   കാർത്തികേയനായ   ഷണ്മുഖൺ വൈശ്വാരനായ അഗ്നിയുടെ പ്രതീകമാണ്. ബ്രഹ്മണത്തിൽ തന്നെ പറയുന്നു അഗ്നിയുടെ ഒമ്പതാം രൂപമാണ് കുമാരനെന്ന് പറയുന്നു.  രുദ്രന്റെ മകനാണെന്നും വേലായുധനെ പറയാറുണ്ട്. ദേവസേന കുമാരന്റെ ഭാര്യയാണെന്നും പുരാണത്തിൽ പറഞ്ഞീട്ടുണ്ട്.   

മയിൽ വാഹനൻ
🎀▬▭▬▭▬▭▭▬▭▬▭▬🎀
സ്കന്ദനെ ശിഖി വാഹനൻ എന്നു പറയാറുണ്ട്. ശിഖി എന്ന വാക്കിന് കോഴിയെന്നും മയിലെന്നും അഗ്നിയെന്നും അർത്ഥമുണ്ട്. ഈ അർത്ഥങ്ങളെല്ലാം സന്നിവേശിപ്പിച്ചുകൊണ്ട് കുമാരനെ  (സുബ്രമണ്യനെ) സ്കന്ദനെ മയിൽ വാഹനൻ എന്നു പറയുന്നതായിരിക്കാം.  

അഗ്നിയുടെ ശിഖകൾ എന്താണ് ? അഗ്നിജ്വാലകളാണ് ശിഖകൾ.   മയിലിനും കോഴിക്കും തലയിൽ ശിഖകൾ കാണാം. 

ശിവൻ എന്ന സ്രഷ്ടാവ് പത്നിയായ പ്രകൃതി (പാർവ്വതിയിൽ) യിൽ  സങ്കൽപശക്തിയാൽ പ്രജോദനം നൽകി  ജഗത്തിനെ സൃഷ്ടിച്ചു.  അഗ്നിയാണ്- ഊർജ്ജം- എല്ലാ സൃഷ്ടികളുടെയും ഉപാദനകാരണം  നിമിത്തകാരണം ഈശ്വരനും. ശിവൻ എന്നത് ഈശ്വരന്റെ  ഗുണങ്ങളിൽ അധിഷ്ഠിതമായ പര്യായനാമമാണ്.  അഗ്നി അഗ്രണിയായി എല്ലാറ്റിനെയും നയിക്കുന്നു. എല്ലാ സങ്കൽപങ്ങളെയും പോലെ  അഗ്നിയെന്ന അതിശ്രേഷ്ഠ നായകന് ഒത്തിണങ്ങിയതാണ് മുരുകന്റെ രൂപവും എന്നു കാണാം.

ദക്ഷപുത്രിയായ സതി പാർവ്വതിയായത്.

#ദക്ഷപുത്രിയായ സതി  പാർവ്വതിയായത്. 

ഹൈന്ദവ പുരാണങ്ങളിൽ ത്രിമൂർത്തികളിൽ ഒരാളായ പരമശിവന്റെ  പത്നിയാണ് ദക്ഷപുത്രിയായ സതി.

ബ്രഹ്മാവിന്റെ പുത്രനായ ദക്ഷനും,  സ്വായംഭൂവമനുവിൻെറ മകളായ പ്രസൂതിയുമാണ്  സതിയുടെ മാതാപിതാക്കൾ.

ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും സതിക്ക് പേരുകളുണ്ട്.

ലോകാംബികയായ ആദിപരാശക്തിയാണ് ദക്ഷപുത്രീഭാവത്തിൽ സതിയായി അവതരിച്ചത്.

ദക്ഷനും ഭാര്യയായ പ്രസൂതിക്കും ജനിച്ച ഒരു പുത്രിയായിരുന്നില്ല സതി.

ദാക്ഷായണി (സതി) 

ഒരിക്കൽ ദക്ഷൻ നാകമന്ദാകിനിയിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു വിരിഞ്ഞ താമരയിൽ കൗതുകമുള്ള ഒരു പെൺപൈതൽ ശയിക്കുന്നതു കാണുന്നു. അത്യാനന്ദപൂർവ്വം അതിനെയെടുത്തു കൊട്ടാരത്തിൽ കൊണ്ടുചെന്നു പ്രേയസിയായ പ്രസൂതിയെ ഏൽപിക്കുകയും, അവരുടെ മകളായി വളർത്തുകയും ചെയ്യുന്നു. ആ കുഞ്ഞിന് സതി  എന്ന് നാമകരണം നടത്തുകയും ചെയ്തു.

(സതി എന്നാൽ സ്വാതിക ഭാവം ഉള്ളവൾ) 

ശിവലിംഗത്തിന്റെ അറ്റം കണ്ടെന്ന് ബ്രഹ്മാവ് കളവ് പറഞ്ഞതിനാൽ മഹാദേവനായ പരമശിവൻ ബ്രഹ്മാവിന്റെ തലകളിലൊന്ന് വെട്ടി മാറ്റുന്നു. ആ കാരണത്താൽ  ബ്രഹ്മപുത്രനായ ദക്ഷന്  ശിവനിൽ വൈരം ജനിക്കുന്നു.

കന്യകയായ സതിദേവിക്ക് പരമശിവനിൽ പ്രണയം ഉണ്ടാവുകയും ഭഗവാനെ വരിക്കുകയും ചെയ്യുന്നു. ഇതിൽ ക്രുദ്ധനായ ദക്ഷൻ ശിവനെ അപമാനിക്കാൻ വേണ്ടി കാലാന്തരത്തിൽ ഒരു യാഗം നടത്തുന്നു. സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ  ക്ഷണിക്കപ്പെട്ടിരുന്നു.

പിതാവ് നടത്തുന്നത് ഒരു മഹായാഗമായതു കൊണ്ട് അതിൽ തനിക്കും പങ്കെടുക്കണമെന്ന് സതി പരമശിവനോട് അഭ്യർത്ഥിക്കുന്നു.   പരമശിവൻ അതിന് സമ്മതിക്കുന്നില്ല. 

വിഷമാവസ്ഥയിലായ സതീദേവി താൻ പോകുമെന്ന വാശിയിൽ ഉറച്ച് നിന്നു. യജ്ഞത്തിൽ അപമാനിത ആകേണ്ടി വരുമെന്ന് ഭഗവാൻ ശിവൻ  ഉപദേശിച്ചെങ്കിലും മനസിന്റെ ചാഞ്ചല്യം കാരണം  സതീദേവി യജ്ഞത്തിന് പോകുന്നു.

യാഗഭൂമിയിൽ ചെന്ന സതിയെ ദക്ഷൻ കണ്ട ഭാവം നടിക്കാതെ  വേണ്ടവിധത്തിൽ  പുത്രിയെ  സ്വീകരിക്കാതിരിക്കുന്നു. മാത്രമല്ല, ശിവനെക്കുറിച്ച് യാഗത്തിനെത്തിയ മറ്റ് എല്ലാവരുടെയും മുൻപിൽ ദോഷിച്ച് സംസാരിക്കുകയും ചെയ്യുന്നു.

തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി യോഗശക്തിയുപയോഗിച്ച്  അഗ്നി സൃഷ്ടിച്ച് അതിൽ ദക്ഷപുത്രി എന്ന ദാക്ഷായണീ ഭാവത്തിൽ യാഗാഗ്നിയിൽ ദേഹത്യാഗം ചെയ്യുന്നു.

ഇതറിഞ്ഞ് കോപാകുലനായ മഹാദേവൻ തന്റെ ജട പറിച്ചെറിയുന്നു. ജടയിൽ  നിന്ന് അതി ഭയങ്കരനായ വീരഭദ്രൻ അവതരിക്കുന്നു. ദക്ഷനെ വധിക്കുവാനും യാഗസ്ഥലം നശിപ്പിക്കുവാനും ഭഗവാൻ വീരഭദ്രനോട് കല്പിക്കുന്നു.

തന്റെ സ്വാമിയുടെ ആജ്ഞപ്രകാരം മറ്റ് ഭൂതങ്ങണങ്ങളോട് ഒപ്പം വീരഭദ്രൻ  യാഗഭൂമിയിലെത്തി, യാഗത്തെ മുഴുവൻ തകർത്ത് തരിപ്പണമാക്കുകയും ദക്ഷന്റെ  തലയറുത്ത് ഹോമാകുണ്ഡത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

പിന്നീട് അവിടെ എത്തിയ മഹാദേവൻ ദക്ഷപത്നി പ്രസൂതിയുടെ  അപേക്ഷപ്രകാരം ദക്ഷനെ പുനർജീവിപ്പിക്കുന്നു.  തുടർന്ന് സതിയുടെ മൃതദേഹവുമെടുത്ത് മറയുന്നു.

പത്നീവിയോഗത്താൽ ദുഃഖത്തിൽആണ്ടുപോയ മഹാദേവൻ മൃതശരീരവുമായി ഭൂമിയിൽ അലയുന്നു. ഈ അവസ്ഥ ഭൂമിക്ക് മംഗളം അല്ലാത്തതിനാൽ ആദിശക്തി മഹാവിഷ്ണുവിനോട് സതിദേവിയുടെ മൃതശരീരം ഖണ്ഡിക്കാൻ പറയുകയും സുദർശനചക്രം ഉപയോഗിച്ച് മഹാവിഷ്ണു അത്  നടത്തുകയും ചെയ്യുന്നു.

സതിയുടെ മൃതശരീരം 51 കഷ്ണങ്ങൾ ആയി ഭൂമിയിൽ പതിച്ചു. ആ സ്ഥലങ്ങൾ എല്ലാം തന്നെ ശക്തി പീഠങ്ങൾ ആയി മാറുന്നു. അങ്ങിനെ ഭൂമിയിൽ 51 ശക്തി പീഠങ്ങൾ ഉണ്ടായി.

ദുഃഖിതനായ മഹാദേവൻ ഭയങ്കരമായ ഒരു തപസിലേക്ക്  നീങ്ങി.  പരംപുരുഷനും പ്രകൃതിയും തമ്മിൽ ഒന്നിച്ചു തീരുന്നതിനായി  ആദിപരാശക്തി ഹിമവാന്റെയും  മേനയുടെയും മകളായി, പാർവ്വതി എന്ന പേരിൽ പുനർജനിക്കുകയും ശിവനുമായി വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു.

രാഷ്ട്രസേവനത്തിന് കരാര്‍ നല്കലല്ല സമാജത്തിന്റെ പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

രാഷ്ട്രസേവനത്തിന് കരാര്‍ നല്കലല്ല സമാജത്തിന്റെ പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത് 

 മുംബൈ: രാഷ്ട്രസേവനത്തിന് രാഷ്ട്രീയനേതാക്കള്‍ക്ക് കരാര്‍ നല്കുകയല്ല, ആ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജാവിനെ സൃഷ്ടിക്കുന്നത് സമാജമാണ്. പ്രജാഹിതം നിറവേറ്റാത്ത രാജാവ് രാജാവല്ല. ജനം ഏല്പിക്കുന്ന കടമകള്‍ നിര്‍വഹിക്കാത്ത ഭരണാധികാരിയെ പിരിച്ചുവിടാനും ജനത്തിന് അവകാശമുണ്ട്. രാഷ്ട്രം പുരോഗമിക്കണമെങ്കില്‍ സമാജം പുരോഗമിക്കണം. സാധാരണ പൗരന്റെ വലിപ്പമാണ് രാഷ്ട്രത്തിന്റെ വലിപ്പം, അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ലോക്മാന്യ സേവാസംഘത്തിന്റെ നൂറ്റിഒന്നാം വാര്‍ഷികസമ്മേളനത്തില്‍ സാമൂഹിക മാറ്റത്തില്‍ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. എല്ലാ ജോലികളും ഔട്ട് സോഴ്സ് ചെയ്യുന്ന കാലമാണിത്. വീട്ടുമുറ്റത്തെ മാലിന്യങ്ങള്‍ മാറ്റാന്‍പോലും കരാര്‍ പണിക്കാരെ ഏല്‍പ്പിക്കുന്നു. നമ്മള്‍ സ്വയം ചെയ്യേണ്ട ജോലി മറ്റുള്ളവര്‍ക്ക് കരാര്‍ നല്‍കി അവര്‍ ചെയ്യണമെന്ന് പ്രതീക്ഷിക്കുകയാണ്. അതുപോലെയാണ് രാജ്യസേവനത്തിന് രാഷ്ട്രീയനേതാക്കള്‍ക്ക് കരാര്‍ നല്കുന്നത്. നമ്മള്‍ ചെയ്യേണ്ടത് മറ്റാരെങ്കിലും ചെയ്യുമെന്ന് കരുതുന്നത് ശരിയല്ല, മോഹന്‍ ഭാഗവത് പറഞ്ഞു. സമാജത്തിന്റെ പെരുമാറ്റം മാറേണ്ടത് പോലീസിന്റെ പേടിപ്പെടുത്തല്‍ കൊണ്ടോ ഇ ഡിയുടെ റെയ്ഡ് കൊണ്ടോ അല്ല.  ഹൃദയത്തിലാണ് പരിവര്‍ത്തനമുണ്ടാകേണ്ടത്. ബുദ്ധിയുടെയും ശരിയായ ധാരണയുടെയും അടിസ്ഥാനത്തില്‍ സമാജം മാറ്റത്തിന് വിധേയമാകണം. കുടുംബബന്ധങ്ങളില്‍ വലിയ തകര്‍ച്ച നേരിടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൗതികതയുടെ ആധിക്യവും ആഡംബരവും ജീവിതത്തില്‍ ശീലമായിരിക്കുന്നു. വിദ്യാസമ്പന്നരിലും കുടുംബബന്ധങ്ങളുടെ തകര്‍ച്ച കൂടുതല്‍ ദൃശ്യമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് പാരമ്പര്യത്തെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യണം. പുതിയ തലമുറയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കി പരിഹരിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സ്വദേശി ശീലമാക്കുന്നതിനും പൗരബോധം  പിന്തുടരുന്നതിനുമുള്ള പാഠങ്ങള്‍ അവനവനില്‍ നിന്ന്, കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണം, അദ്ദേഹം പറഞ്ഞു. സ്വദേശി എന്നാല്‍ സ്വാശ്രയവും അഹിംസയുമാണ് എന്ന് വിനോബ ഭാവെ പറയുന്നു. അതിനോട് നമ്മള്‍ ലാളിത്യത്തെ കൂട്ടിച്ചേര്‍ക്കുന്നു. വിദേശിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കല്‍ മാത്രമല്ല സ്വദേശി എന്നത്. അത് ജീവിതത്തില്‍ നിറയേണ്ട മനോഭാവമാണ്. ലോക്മാന്യ സേവാസംഘവും രാഷ്ട്രീയ സ്വയംസേവക സംഘവും സമാനമായ ചിന്താഗതികള്‍ പുലര്‍ത്തുന്ന സംഘടനകളാണെന്ന് ചൂണ്ടിക്കാട്ടിയ സര്‍സംഘചാലക് നാഗ്പൂരിലെ തിലക് ഗ്രൂപ്പ് എന്നാണ് സംഘത്തെ പണ്ട് പലരും വിശേഷിപ്പിച്ചിരുന്നതെന്ന് പറഞ്ഞു. ലോകമാന്യ സേവാസംഘം പ്രസിഡന്റ് മുകുന്ദറാവു ചിത്താലെ ആമുഖ ഭാഷണം നടത്തി.

*വിവാഹം_എട്ടുവിധം*

*വിവാഹം_എട്ടുവിധം*

വിവാഹം എട്ടുവിധത്തിലുണ്ട്‌ എന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. അവ ബ്രാഹ്‌മം, ദൈവം, ആര്‍ഷം, പ്രാജപത്യം, ഗാന്ധര്‍വ്വം, ആസുരം, രാക്ഷസം, പൈശാചം എന്നിവയാണ്‌. ആദ്യകാല വിവാഹങ്ങള്‍ ഇന്നത്തേതില്‍നിന്ന്‌ വ്യത്യസ്‌തമായിരുന്നു. അന്ന്‌ പുരുഷന്‍ സ്‌ത്രീകള്‍ക്കാണ്‌ പണം നല്‍കേണ്ടിയിരുന്നത്‌. ഈ സമ്പ്രദായമാണ്‌ 'സ്‌ത്രീധനം' എന്ന്‌ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍ ഈ പദം പില്‍ക്കാലത്ത്‌ സ്‌ത്രീകള്‍ പുരുഷന്‌ നല്‍കേണ്ട പണമായി മാറി. വിവാഹം എന്നത്‌ കേവലം ഒരാണും പെണ്ണും തമ്മിലുള്ള ഒരുടമ്പടിയല്ല, മറിച്ച്‌ അത്‌ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പരസ്‌പരബന്ധം കൂടിയാണ്‌.

1) ബ്രാഹ്‌മം: പിതാവ്‌ പുത്രിയെ പ്രതിഫലം വാങ്ങാതെ ഉദകസഹിതം ബ്രഹ്‌മചാരിക്ക്‌ കൊടുക്കുന്നതിനെയാണ്‌ ബ്രാഹ്‌മം എന്ന്‌ പറയുന്നത്‌.

2) ദൈവം: പിതാവ്‌ പുത്രിയെ യാഗസമയത്തു പുരോഹിതനു നല്‍കുന്നതിനെയാണ്‌ ദൈവം എന്ന്‌ പറയുന്നത്‌.

3) ആര്‍ഷം: പുത്രിയെ നല്‍കി വരനില്‍നിന്നും പിതാവ്‌ പശുവിനെയോ, കാളയെയോ വാങ്ങിക്കുന്നതിനെ ആര്‍ഷം എന്ന്‌ പറയുന്നു.

4) പ്രാജപത്യം: പിതാവ്‌ തന്റെ പുത്രിയെ അനുഗ്രഹിച്ച്‌ വരന്‌ നല്‍കുന്നതാണ്‌ പ്രാജപത്യം.

5) ഗാന്ധര്‍വ്വം: ആരോടും ചോദിക്കാതെയോ, പറയാതെയോ കാമുകി കാമുകന്മാര്‍ നടത്തുന്ന രഹസ്യവിവാഹമാണ്‌ ഗാന്ധര്‍വ്വം.

6) ആസുരം: പുരുഷന്‍ പിതാവില്‍നിന്ന്‌ കന്യകയെ പണം അല്ലെങ്കില്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ നല്‍കി വിലയ്‌ക്കു വാങ്ങുന്നതിനെ ആസുരം എന്ന്‌ പറയുന്നു.

7) രാക്ഷസം: സ്‌ത്രീകളെ അവരുടെ ഇഷ്‌ടമില്ലാതെ ബലാത്‌ക്കാരമായി അപഹരിക്കുന്നതിനെ രാക്ഷസം എന്ന്‌ പറയുന്നു.

8).  പൈശാചികം: സ്‌ത്രീകള്‍ ബോധമില്ലാതിരിക്കുകയോ, അല്ലെങ്കില്‍ മറ്റ്‌ അവസ്‌ഥകളില്‍ ഉഴലുകയോ, ഉറങ്ങുകയോ ചെയ്യുന്ന സമയത്ത്‌ അവളെ ബലാത്‌ക്കാരമായി ഭാര്യയാക്കുന്നതിനെ പൈശാചികം എന്ന്‌ പറയുന്നു.

ഇതില്‍ രാക്ഷസം, പൈശാചികം എന്നീ വിവാഹങ്ങള്‍ ധര്‍മ്മത്തിനും നീതിക്കും യശ്ശസിനും ആത്മാഭിമാനത്തിനും വ്യക്‌തിത്വത്തിനും നിരക്കുന്നതല്ല.

നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ശ്രീരാമ മന്ത്രജപം

നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ശ്രീരാമ മന്ത്രജപം 

ഓം രാം രാമായ നമ:, എന്നത് ശ്രീരാമ സ്വാമിയുടെ മൂലമന്ത്രം ആണ്.. 
ഈ മന്ത്രം എപ്പോഴും ജപിച്ചാൽ മനസ്സിന് നല്ല ശാന്തിയും സമാധാനവും ഉണ്ടാവും.. രാവിലെയും വൈകിട്ടും ഈ മന്ത്രം ജപിക്കാം.. 108 പ്രാവശ്യം ജപിക്കുന്നത് ഏറ്റവും ഉത്തമം.. സമയമുള്ളവർ 1008 പ്രാവശ്യം വീതം രാവിലെയും വൈകിട്ടും ജപിക്കാവുന്നതാണ്.. ഒട്ടും സമയമില്ലാത്തവർ നിത്യേന രാവിലെ 8   പ്രാവശ്യം വീതം നിർബന്ധമായും  ജപിക്കുക... ജീവിത പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി എന്തൊക്കെ ചെയ്തിട്ടും രക്ഷ പെടാതെ അലച്ചിലുകൾ നേരിടുന്നവർക്ക് ശ്രീരാമ സ്വാമിയുടെ മന്ത്രജപം കൊണ്ട് പരിഹാരമുണ്ടാകും....
 എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട്  എല്ലാം  നേടിയെടുക്കുന്നതിനും ശ്രീരാമ സ്വാമിയുടെ മന്ത്രജപം ഏറ്റവും ഉത്തമമാണ്..... ശ്രീരാമസ്വാമി ക്ഷേത്രത്തിൽ  ഈ മന്ത്രം കൊണ്ട് അർച്ചന നടത്തുന്നതും  നിത്യേന ഈ മന്ത്രം ജപിക്കുന്നതും  മനസ്സിന് നല്ല ശാന്തിയും സമാധാനവും സ്വസ്ഥതയും ലഭിക്കുന്നതിന് ഗുണകരമാണ്...
 ജപിക്കുന്ന സമയത്ത് മഞ്ഞ നിറത്തിലുള്ള വസ്ത്രമോ,  വെള്ള നിറത്തിലുള്ള വസ്ത്രമോ ധരിക്കുന്നത് പെട്ടെന്ന് ഫലസിദ്ധി ഉണ്ടാവാൻ ഗുണകരമാണ്...
അരയാൽ ചുവട്ടിലിരുന്നോ  തുളസിയുടെ സമീപം ഇരുന്നോ ജപിക്കുന്നത്  കൂടുതൽ ഗുണകരമാണ്..

Friday, 29 March 2024

ഇത്തിക്കര - കുമ്മല്ലൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം



ഇത്തിക്കര - കുമ്മല്ലൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം

ചാത്തന്നൂർ : കെ എസ് ആർ ടി സി 
ബസ് സർവീസ് ഷെഡ്യുൾ വെട്ടികുറച്ചു 
ഇത്തിക്കര - കുമ്മല്ലൂർ - ഓയൂർ - ആയൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം.
കെ എസ് ആർ ടി സിയുടെ 
കൊട്ടിയം - അഞ്ചൽ ചെയിൻ സർവീസിൽ സമയവ്യത്യാസം വരുത്തി ഡ്യൂട്ടി പരിഷ്കരണം  നടപ്പാക്കിയതോടെ
ബസുകളുടെ ട്രിപ്പുകളുടെ എണ്ണം കുറയുകയും, ട്രിപ്പുകൾ തമ്മിലുള്ള ഇടവേള കൂടുകയും ചെയ്തതോടെ ആദിച്ചനല്ലൂർ, കുമ്മല്ലൂർ, കട്ടച്ചൽ പ്രദേശത്തെ യാത്രക്കാരുടെ യാത്രാക്ലേശം അതിരൂക്ഷമായി.
വരുംദിനങ്ങളിൽ കെ എസ് ആർ ടി സി യുടെ റാഷണലൈസേഷൻ കൂടി നടപ്പാക്കുമ്പോൾ അതിരാവിലെയും രാത്രിയിലും ഈ മേഖലയിലൂടെ ബസ് സർവീസുകൾ നാമമാത്രമായി മാറും.
ഇത്തിക്കര - ആയൂർ റൂട്ടിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത് ആദിച്ചനല്ലൂർ കുമ്മല്ലൂർ മേഖലയിൽ ആണെന്നിരിക്കെയാണ് ഈ പരിഷ്കാരം വഴി ഇ മേഖലയിലെ 
ജനങ്ങളെയാണ് കൂടുതൽ 
ദുരിതത്തിലാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ വരുമാനത്തിലും ഇതിനാൽ കാര്യമായ ഇടിവുണ്ടായി.
കൂടുതൽ 
ബസുകൾ അനുവദിച്ചു കൊണ്ട് 
ട്രിപ്പുകൾ തുടങ്ങിയാൽ ഈ റൂട്ടിലെ യാത്രാക്ളേശം പരിഹരിക്കാൻ കഴിയും. . ചടയമംഗലം, ചാത്തന്നൂർ ഡിപ്പോകളിൽനിന്ന് ഏഴു ബസുകൾ വീതമാണ് നിലവിൽ സർവീസ് നടത്തുന്നത് ഈ പതിന്നാല് ബസുകൾ ഉപയോഗിച്ച് ദിവസം തൊണ്ണൂറ്റൊമ്പത് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്ത സ്ഥലത്ത് ഇപ്പോൾ പകുതി പോലും ബസുകൾ ഒപ്പറേറ്റ് ചെയ്യുന്നില്ല.
 ജനങ്ങളുടെ 
യാത്രാക്ലേശം പരിഹരിക്കാൻ  കൊട്ടിയം-അഞ്ചൽ ചെയിൻ സർവീസുകൾ കൂടുതൽ പഴയ സമയക്രമത്തിൽ 
എല്ലാ ട്രിപ്പും  നിലനിർത്തി കൊണ്ട് 
ഇത്തിക്കര - ആദിച്ചനല്ലൂർ - കുമ്മല്ലൂർ റൂട്ടിൽ ബസുകൾ ഓടിക്കുകയും 
കുമ്മല്ലൂർ പാലം വഴി  രാവിലെയും രാത്രിയിലും ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും 
അഡിഷണൽ ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.


 


@കൊട്ടിയം-അഞ്ചൽ ചെയിൻ സർവീസിനു പുറമേ ഇത്തിക്കര- ഓയൂർ-ആയൂർ റൂട്ടിൽ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾകൂടി ആരംഭിക്കണം 

കൊട്ടിയം-അഞ്ചൽ ചെയിൻ സർവീസിനു പുറമേ ഇത്തിക്കര- ഓയൂർ-ആയൂർ റൂട്ടിൽ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾകൂടി ആരംഭിക്കണമെന്ന് ആദിച്ചനല്ലൂർ 
 പൗരധ്വനി ഫൗണ്ടേഷൻ പ്രസിഡന്റ് കൈതക്കുഴി മോഹൻകുമാറിന്റെ നേതൃത്വത്തിൽ യാത്രക്കാരുടെ കൂട്ടായ്മയായ പാസ്സഞ്ചേഴ്സ് അസോസിയേഷനും  ഗതാഗത വകുപ്പ് മന്ത്രി, കെ എസ് ആർ ടി സി എം ഡി എന്നിവർക്ക് പരാതി  നൽകിയിട്ടുണ്ട്.


@ ബസുകൾ പുന:സ്ഥാപിക്കണം - ബിജെപി 

കൊല്ലം ജില്ലയിൽ കെ.എസ്.ആർ.ടി.സി.ക്ക് ഒരുകാലത്ത് മികച്ച വരുമാനം കിട്ടിയിരുന്ന കൊട്ടിയം-അഞ്ചൽ (ഇത്തിക്കര, ആദിച്ചനല്ലൂർ, ഓയൂർ, ആയൂർ വഴി) ചെയിൻ സർവീസിൽ നിന്നും വെട്ടികുറച്ച
ബസുകൾ പുന:സ്ഥാപിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത് ആവശ്യപ്പെട്ടു. കൊട്ടിയം-അഞ്ചൽ റൂട്ടിൽ വിദ്യാർഥി കൺസെഷൻ അനുവദിച്ചെങ്കിലും ബസുകളുടെ എണ്ണം കുറഞ്ഞതിനാൽ വിദ്യാർഥികളും ദുരിതത്തിലായിരിക്കുകയാണ് ഇതിന് പരിഹാരം ഉണ്ടാവണമെന്നും എസ്. പ്രശാന്ത് ആവശ്യപ്പെട്ടു.



Wednesday, 27 March 2024

ചാത്തന്നൂരിന് ഇന്ന് വെള്ളപ്പുറം ഭൂതനാഥന്റെ അത്തം തിരുനാള്‍ മഹോത്സവം നാളെ

ചാത്തന്നൂരിന് ഇന്ന് വെള്ളപ്പുറം ഭൂതനാഥന്റെ അത്തം തിരുനാള്‍ മഹോത്സവം നാളെ


ചാത്തന്നൂര്‍: ഭൂതനാഥക്ഷേത്രത്തിലെ അത്തം ഉത്സവത്തിന് മുന്നോടിയായുള്ള വെള്ളപ്പുറം ഇന്ന് ആഘോഷിക്കും. 
കിലോമീറ്ററുകളോളം ദൂരത്തിലാണ് ദീപാലങ്കാരങ്ങളും കൂറ്റന്‍ ബോര്‍ഡുകളിലും കമാനങ്ങളിലും വൈദ്യുത ദീപങ്ങള്‍ കൊണ്ട് ഒരുക്കിയ ഈശ്വര രൂപങ്ങളും ഒരുക്കിയിരിക്കുന്നത് 
ക്ഷേത്രവും പരിസരവും മാത്രമല്ല കളങ്ങരക്ഷേത്രം കാഞ്ഞിരത്തുംവിള ക്ഷേത്രം ഏറം വയലുനട ക്ഷേത്രം , ഏറം മാടന്‍കാവ് എന്നിവിടങ്ങളിലും ഭൂതനാഥക്ഷേത്ര സന്നിധിയിലും ദീപാലങ്കാരങ്ങളും വൈദ്യുത ദീപങ്ങള്‍ കൊണ്ടുള്ള ശില്പങ്ങളും ഒരുക്കിക്കഴിഞ്ഞു. വെട്ടിക്കുന്നുവിള ശ്രീനഗർ ജങ്ഷന്‍, ചാമവിള, കുരയില്‍വിള തുടങ്ങി എല്ലാ പ്രദേശങ്ങളും വൈദ്യുത ദീപാലങ്കാരത്തില്‍ മുങ്ങിയിരിക്കുകയാണ്.
വെള്ളപ്പുറം എന്നറിയപ്പെടുന്ന ഉത്രം നാളിലാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍. ഉത്രം, അത്തം നാളുകള്‍ ചാത്തന്നൂര്‍കാര്‍ക്ക് ഓണത്തെക്കാള്‍ വിശേഷപ്പെട്ടതാണ്. ഓണക്കാലത്ത് നാട്ടിലെത്താന്‍ കഴിയാത്ത ചാത്തന്നൂര്‍ പ്രവാസികള്‍ ഭൂതനാഥന്റെ അത്തം തിരുനാളിന് ചാത്തന്നൂരിലെത്തും. ഉത്രം നാളില്‍ പുലര്‍ച്ചെ ക്ഷേത്രസന്നിധിയില്‍ പ്രഭാതഭക്ഷണം, 7ന് കീഴൂട്ട് ക്ഷേത്രസന്നിധിയിലെ കൊടിമരച്ചുവട്ടില്‍ പറസമര്‍പ്പണം, 7.30ന് കലശപൂജ, കലശാഭിഷേകം, 10ന് ശ്രീഭൂതബലി, വൈകിട്ട് 5ന് സംഗീതസദസ്സ്, ദീപാരാധനയ്ക്ക് ശേഷം സായാഹ്നഭക്ഷണം, ഉത്രംവിളക്ക്. ദീപം റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കിലോമീറ്ററുകളോളം വിളക്ക് ഒരുക്കിക്കഴിഞ്ഞു.കൂടാതെ ഉത്സവപ്രേമി സംഘവും, ശ്രീഭൂതനാഥ യുവജനവേദിയുടെയും നേതൃത്വത്തിലാണ് ഉത്രം വിളക്ക്.
ഗുരുവായൂർ ജയപ്രകാശ്
നയിക്കുന്ന  പഞ്ചാരിമേളവും അരങ്ങേറും 
തുടര്‍ന്ന്  7ന്പൂമൂടല്‍,
 8.30ന് കളമെഴുത്തും പാട്ടും,
,8.30ന് മ്യുസിക്കൽ മെഗാ ഇവന്റസ് 
10ന് പള്ളിവേട്ട എഴുന്നള്ളത്ത്,ഏറം വയലിൽ ക്ഷേത്രത്തിൽ 
പള്ളിവേട്ട കഴിയുമ്പോള്‍ ഭക്തജനങ്ങള്‍ക്ക് വയലിൽ ക്ഷേത്രത്തിലെ ഭക്ഷണം, തുടര്‍ന്ന് ഏറം മാടന്‍കാവ് ക്ഷേത്രം, വെട്ടിക്കുന്നുവിളവഴി പള്ളിവേട്ട ജങ്ഷനിലെത്തും. ശ്രീഭൂതനാഥ സേവാസംഘത്തിന്റെ വെടിക്കെട്ട്, നെടുംകുതിര എടുപ്പ് എന്നിവ നടക്കും. ചാമവിള ജങ്ഷനിലെ ചടങ്ങുകള്‍ക്ക് ശേഷം പള്ളിവേട്ട ക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് പള്ളിക്കുറുപ്പ്,
രാത്രി ഒന്നിന് മാടൻ ഊട്ട്, തുടര്‍ന്ന് കൊള്ളിയേറ്. അത്തം നാളായ ചൊവ്വാഴ്ച പുലര്‍ച്ചെ 5ന് ഉരുളും വിളക്കും തുടര്‍ന്ന് പ്രഭാതഭക്ഷണം,
പകല്‍ 3.30ന് ആറാട്ട് ഘോഷയാത്ര, ഗജമേള, 5.30ന് ചരിത്രപ്രസിദ്ധമായ നെടുംകുതിര എടുപ്പ്.

Sunday, 17 March 2024

ഹരിത കർമ്മ സേനാംഗങ്ങൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് എൽ.ഡി.എഫ് ഭരിക്കുന്ന തൃക്കോവിൽവട്ടം പഞ്ചായത്തിൽഭരണകക്ഷിയായ എൽ ഡി.എഫ് മെമ്പർമാരടക്കം പ്രസിഡൻ്റിനെ ഓഫീസിനുള്ളിൽ തടഞ്ഞുവച്ചത് സംഘർഷത്തിനിടയാക്കി.

കൊട്ടിയം : ഹരിത കർമ്മ സേനാംഗങ്ങൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് എൽ.ഡി.എഫ് ഭരിക്കുന്ന തൃക്കോവിൽവട്ടം പഞ്ചായത്തിൽ
ഭരണകക്ഷിയായ 
 എൽ ഡി.എഫ് മെമ്പർമാരടക്കം  പ്രസിഡൻ്റിനെ ഓഫീസിനുള്ളിൽ തടഞ്ഞുവച്ചത് സംഘർഷത്തിനിടയാക്കി.പ്രസിഡൻ്റിനെ പുറത്തെത്തിയ്ക്കുന്നതിന് പോലീസ് നടത്തിയ ബലപ്രയോഗത്തിൽ പഞ്ചായത്തംഗം അടക്കം നിരവധി പേർക്ക് പരിക്ക് പറ്റി. തൃക്കോവിൽവട്ടം പഞ്ചായത്തിൽ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഏറെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.എസ്.സിന്ധുവിനെയാണ് മുൻ പ്രസിഡൻ്റുമാരും പഞ്ചായത്തംഗക്കളും ഹരിത കർമ്മ സേന അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമടക്കം നൂറോളം പേർ ചേർന്ന് ഉപരോധിച്ചത്.ഇതിനിടെ പോലീസ് ഇടപെട്ട് ബലപ്രയോഗത്തിലൂടെ പ്രസിഡൻ്റിനെ പുറത്തെത്തിച്ചു.പുറത്ത് കാത്തുനിന്ന ബൈക്കിൽ കയറി പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥലം വിട്ടു. പ്രസിഡൻ്റിനെ പുറത്തെത്തിക്കുന്നതിന് പോലീസ് നടത്തിയ ബലപ്രയോഗത്തിനിടെ പഞ്ചായത്തംഗം ഗംഗയ്ക്കും നിരവധി ഹരിത കർമ്മ സേനാംഗങ്ങൾക്കും പരിക്കേറ്റു.
                                                          *  തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 45 ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഫെബ്രുവരി മാസത്തെ ശമ്പളം നൽകാത്തതാണ് പ്രസിഡൻ്റിനെ തടഞ്ഞുവയ്ക്കുന്ന രീതിയിലുള്ള പ്രതിഷേധത്തിലെത്തിയത്.പഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ ജലജകമാരി, ആശാ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഐ അംഗങ്ങളും കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ്, ആർ.എസ്.പി.അംഗങ്ങളും ഹരിത കർമ്മ സേന അംഗങ്ങൾക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ  പുതുതായി മൂന്ന് പേരെ ഹരിതകർമ്മ സേനയിൽ എടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കഴിഞ്ഞ റിവ്യൂ മീറ്റിങ്ങൽ ഹരിത കർമ്മ സേന അംഗങ്ങളും ഭൂരിപക്ഷം പഞ്ചായത്തംഗങ്ങളും നിയമനത്തെ എതിർത്തതോടെ പഞ്ചായത്ത് പ്രസിഡൻ്റ് ഈ മീറ്റിങ്ങിൽ നിന്നും ഇറങ്ങി പോയിരുന്നു. തർക്കം മൂർശ്ചിച്ചതാടെയാണ് കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കാതെ പിടിച്ചു വച്ചത്.ഇതിനെതിരെയായാരുന്നു ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം.
ഫോട്ടോ : ഹരിതകർമ്മ സേനാoഗങ്ങൾ പഞ്ചായത്ത്‌ കാര്യലയം ഉപരോധിക്കുന്നു.

ശ്രീഭൂതനാഥപുരത്ത് ഇനി ഉത്സവ നാളുകൾ ശ്രീഭൂതനാഥക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അത്ത മഹോത്സവത്തിന് കൊടിയേറി.

ശ്രീഭൂതനാഥപുരത്ത് ഇനി ഉത്സവ നാളുകൾ ശ്രീഭൂതനാഥക്ഷേത്രത്തിലെ 
ചരിത്രപ്രസിദ്ധമായ അത്ത മഹോത്സവത്തിന്  കൊടിയേറി.
ചാത്തന്നൂർ : ശ്രീഭൂതനാഥപുരത്ത് ഇനി ഉത്സവ നാളുകൾ ശ്രീഭൂതനാഥക്ഷേത്രത്തിലെ 
ചരിത്രപ്രസിദ്ധമായ അത്ത മഹോത്സവത്തിന്  കൊടിയേറി.
ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും കൊളുത്തിയ  നെയ്ത്‌തിരി ദീപങ്ങളെ സാക്ഷിയാക്കി  ഉൽസവത്തിന്
ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ 
നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റിയുടെയും ശാന്തി അനിൽകുമാർ പോറ്റിയുടെയും 
 മുഖ്യകാർമികത്വത്തിലാണ്
കൊടിയേറിയത് വാദ്യമേളങ്ങളും അകമ്പടിയായി. രാവിലെ  നടതുറന്ന് വിശേഷാൽ പൂജകൾക്ക് ശേഷമാണ് കൊടിയേറ്റ്
 ചടങ്ങുകൾ ആരംഭിച്ചത്.വിശേഷാൽ പൂജകൾക്ക് ശേഷം ദേവചൈതന്യം ആവാഹിച്ച കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ശ്രീഭൂതനാഥന്റെ 
ഭഗവത് ധ്വജത്തിലേക്ക് ദേവചൈതന്യം പകരുന്ന ചടങ്ങുകൾക്കും ശേഷമാണ്
 മധ്യേ കൊടിയേറിയത്. 26 നാണ് പ്രസിദ്ധമായ അത്തമഹോത്സവവും നെടുംകുതിരയെടുപ്പും തുടർന്ന്
 ആറാട്ടോടെ ഉത്സവം സമാപിക്കും. 

Saturday, 16 March 2024

ഒരു ​​തമിഴ് മാസികയിൽ മോദിയെ കുറിച്ച് 20 കാര്യങ്ങൾ പ്രസിദ്ധീകരിച്ചു


1...വൃത്തിയുള്ള വസ്ത്രങ്ങളും വൃത്തിയായി ചീകിയ മുടിയും.
2...ആജ്ഞാപിക്കുന്ന ശരീരഭാഷയും പുരുഷത്വമുള്ള നടത്തവും.
3...കാവി വസ്ത്രം ധരിച്ച വിശുദ്ധൻ, യൂണിഫോം ധരിച്ച പട്ടാളക്കാരൻ, സാധാരണ വസ്ത്രം ധരിച്ച ദിവ്യ രാജകുമാരൻ.
4...ഓരോ ശ്വാസത്തിലും ദേശസ്നേഹവും അച്ചടക്കവും.
5...ഏതെങ്കിലും വിദേശ രാജ്യത്തിന്റെ
മുഖ്യന്റെ മുന്നിൽ കൂടുതൽ ആകർഷണീയത.
6...തിരഞ്ഞെടുപ്പിൽ ഇത്രയധികം വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്ന ഒരു നേതാവില്ല.
7...രാഷ്ട്രം ആദ്യം. കുടുംബത്തിലെ ആരും സമീപത്ത് താമസിക്കുന്നില്ല.
8...ഒരിക്കലും ലീവ് എടുത്തിട്ടില്ല.
9...ഒരിക്കലും അസുഖം വരരുത്.
10...ആവശ്യമുള്ളത്ര മാത്രം സംസാരിക്കുക, ആവശ്യമുള്ളത്ര നിശബ്ദത പാലിക്കുക.
11...മുഖത്ത് ക്ഷീണമില്ല. നിറയെ നർമ്മം.
12...സംസാരത്തിലും ഭാഷയിലും പൂർണ്ണമായ കമാൻഡ്.
13...നിങ്ങളുടെ എതിരാളികളുടെ വിമർശനങ്ങളിൽ നിന്നും വാചാടോപങ്ങളിൽ നിന്നും ശ്രദ്ധ വ്യതിചലിക്കരുത്.
14...മണ്ടത്തരങ്ങൾ പറഞ്ഞ് പ്രതിപക്ഷം സമയം കളയുന്നില്ല. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
15...ആരോഗ്യം, പാരമ്പര്യം, സത്യസന്ധത എന്നിവയുടെ മിശ്രിതം
16...സമ്പൂർണ്ണ സമർപ്പണവും നിശ്ചയദാർഢ്യവുമുള്ള തീരുമാനങ്ങൾ.
17...ഹിന്ദു സംസ്കാരത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകം
18...കണ്ണുകൾക്ക് ആരെയും കീഴ്പ്പെടുത്താൻ കഴിയും.
19...ആശയക്കുഴപ്പമില്ല, ഭയമില്ല, സ്വാർത്ഥതയില്ല.
20...70 വയസ്സിനു മുകളിൽ പ്രായമുള്ളപ്പോൾ പോലും, ഒരു യുവാവിനേക്കാൾ കൂടുതൽ ഊർജ്ജം, 20 മണിക്കൂർ തുടർച്ചയായി യാത്ര ചെയ്യാനും ജോലി ചെയ്യാനും ഉള്ള കഴിവ്.

*ഇത്രയും ഗുണങ്ങൾ ലോകത്തിലെ ഒരു രാഷ്ട്രീയക്കാരനിലും കാണാനാകില്ല.*
 *ഇതൊക്കെ അറിഞ്ഞിട്ട്, മോദിക്ക് വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ, രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ബിജെപിക്ക് മാത്രം വോട്ട് ചെയ്യുക എന്നത് നമ്മുടെ കടമയാണ്*🚩

● പാകിസ്ഥാൻ അത് ആഗ്രഹിക്കുന്നു
2024ലെ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടണം
● ചൈന അത് ആഗ്രഹിക്കുന്നു
2024ലെ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടണം
● ആയുധ ലോബി ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നു
●ഫാർമ ലോബി ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നു
● ബിജെപി തോൽക്കണമെന്ന് മതമൗലികവാദികൾ ആഗ്രഹിക്കുന്നു
● ഇന്നത്തെ കാലത്ത് ഇന്ത്യയുടെ രാജ്യദ്രോഹികൾ
ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നു
● ബിജെപി തോൽക്കണമെന്ന് മിഷനറിമാർ ആഗ്രഹിക്കുന്നു
● ബിജെപി തോൽക്കണമെന്ന് ഇടതുപക്ഷം ആഗ്രഹിക്കുന്നു
● മുസ്ലീങ്ങൾക്ക് 
എന്തായാലും ബിജെപി തോൽക്കണം 

*കാരണം ബിജെപി വാഗ്ദാനങ്ങൾ പാലിച്ചു...*
● രാമക്ഷേത്രം
● സിഎഎ
● പുതിയ വിദ്യാഭ്യാസ നയം
● വകുപ്പ് 370 റദ്ദാക്കി
● ശക്തമായ-സുരക്ഷ
● എൻ‌ജി‌ഒകളോട് കർശനത
● നക്സലൈറ്റുകൾക്കെതിരെയുള്ള കർശന നടപടി
● മിഷനറിമാർ കർശനമാക്കി
● അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ചു
● കൊറോണ വാക്സിനേഷൻ നടന്നു
● കാശി-ഇടനാഴി നിർമ്മിച്ചു
● സ്ഥലം കീഴടക്കി
● അടിമത്തത്തിന്റെ അടയാളങ്ങൾ മായ്‌ക്കുന്നു
● അടിസ്ഥാന സൗകര്യങ്ങൾ
● ഐ.ഐ.ടി
● എയിംസ്
● മന്ത്രാലയ തലത്തിൽ അഴിമതിയില്ല
● ജിഎസ്ടി നടപ്പിലാക്കി
● നോട്ട് നിരോധനം
● സീറോ ബോംബ് സ്ഫോടനം
● കശ്മീരിൽ സമാധാനം
● മൊബൈൽ നിർമ്മാണത്തിൽ രണ്ടാം സ്ഥാനം
● 100% റെയിൽ വൈദ്യുതീകരണം
● റെയിൽവേ ഗേറ്റുകൾ പൂർണമായി നിർത്തലാക്കുക
● വന്ദേ-ഭാരത് ട്രെയിൻ ആരംഭിച്ചു
● വെടിയുണ്ട പോലും ഉതിർക്കാതെ പാകിസ്ഥാനേ തകർത്തു
● എല്ലാ വീട്ടിലും വെള്ളം
● ആയുഷ്മാന്റെ കീഴിൽ 60 കോടി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്

എല്ലാ വീടുകളിലും വൈദ്യുതി 

തീരദേശ ഹൈവേ

മലയോര ഹൈവേ

സാഗർമാല റോഡ്കൾ

- നിത്യവും 30 കിലോമീറ്റർ ഹൈവേ റോഡുകൾ നിർമിച്ചുവരുന്നു.

-125 ലധികം പുതിയ എയർപോർട്ടുകൾ

മേക്കിന് ഇന്ത്യ  പദ്ധതിയിൽ അന്തർ വാഹിനികൾ, മിസ്സെയിലുകൾ, ഫൈറ്റർ വിമാനങ്ങൾ, പടക്കപ്പലുകൾ, തോക്കുകൾ, പാറ്റൺ ടാങ്കുകൾ, വെടികൊപ്പുകൾ, ചന്ത്രയാൻ, സൂര്യയാൻ, മംഗൾയാൻപദ്ധതി.

അതിർത്തിയിൽ വൻ സുരക്ഷ സന്നഹം

അതിർത്തികളിൽ air ക്രാഫ്റ്റ് കൾ  വിന്യസം.

അതിർത്തികളിൽ 3600 km പുതിയ റോഡ്

3880 തുരംഗപാത

സ്റ്റോക്ക് മാർക്കറ്റ്  18,000 ത്തിൽ നിന്നും  9 വർഷം കൊണ്ട് 70,000 കടന്നു നിൽക്കുന്നു. (70 വർഷം കൊണ്ട് വെറും 18000 മാത്രമാണെന്ന് ഓർക്കുക )

5 G നെറ്റ്‌വർക്ക്

6 G അണിയറയിൽ ഒരുങ്ങുന്നു.

വർഷത്തിൽ 6000/- രൂപയുടെ കിസാൻ സമ്മാൻ നിധി, 
*24 ലക്ഷം കോടിയുടെ  ഈടില്ലാത്ത *മുദ്ര ലോൺ** 

*ഒപ്പം...*
● ബിജെപി രാജ്യം വിൽക്കില്ല
● ചൈനയുമായി ബിജെപി രഹസ്യ കരാർ ഉണ്ടാക്കില്ല
● ബിജെപി പാക്കിസ്ഥാനോട് മൃദു നിലപാട് സ്വീകരിക്കില്ല

ഇതിനായി നമ്മൾ 
ബിജെപിയുടെ വിജയം ഉറപ്പാക്കണം...
*2024ൽ ബിജെപി*
*2029ലും ബിജെപി*
*2034ന് ശേഷവും ബിജെപി...*

നിങ്ങളുടെ ചുറ്റുമുള്ള 11 പേരെയെങ്കിലും ഈ സന്ദേശം ബോധവൽക്കരിക്കുക, തുടർന്ന് ബിജെപി ഇതര വോട്ടുകൾ ബിജെപിയിലേക്ക് മാറ്റുക. നിങ്ങൾക്ക് നല്ല ജീവിതം നയിക്കണം, നിങ്ങൾ ഇന്ത്യയ്ക്കും അത് നൽകണം...

*സുരക്ഷിതമായ ജീവിതം*
*സുരക്ഷിത സമൂഹം*
*സുരക്ഷിത ഭാവി*
*നിങ്ങളുടെ വരും തലമുറയ്ക്കുവേണ്ടി...*

11 വ്യത്യസ്ത പ്രാദേശിക നിലവാരമുള്ള ഗ്രൂപ്പുകളുമായി ഈ ധാരണ പങ്കിടുക...
12  ഹിന്ദുവിന് ഓടിപ്പോകാൻ മറ്റൊരു രാജ്യമില്ല എന്നോർക്കുക!!!!!
13 വിവരമുണ്ടെങ്കിൽ യഥാസമയം ചിന്തയില്ലായ്മയും ഹിന്ദുവെന്ന ജന്തുവിന് ആരെങ്കിലും വിവരമുള്ളവർ പറഞുതരുമ്പോൾ ബോധമുണ്ടാകണം.....
*നവ ഇന്ത്യയുടെ ആഗോള പ്രമേയം...*
*സനാതന വൈദിക മതം...ലോകമതം*
*അഖണ്ഡ ഹിന്ദു രാഷ്ട്ര ഭാരത്...വിശ്വ ഗുരു ഭാരത്*

*ധർമോ രക്ഷതി രക്ഷിതഃ...*🚩

Friday, 15 March 2024

മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി അവതാളത്തിലായി.

കൊല്ലം : മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി അവതാളത്തിലായി. സ്കൂൾ വാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയുടെ ടെസ്റ്റിനും മറ്റും സുരക്ഷാ-മിത്ര വഴിയുള്ള ഓൺലൈൻ ആപ്ലിക്കേഷൻ വേണമെന്നിരിക്കെ സുരക്ഷാ-മിത്ര പദ്ധതിയുടെ ഓൺലൈൻ രെജിസ്‌ട്രേഷനുള്ള സെർവർ ദിവസങ്ങളായി തകരാറിലാണ്.ഇത് മൂലം സ്കൂൾ ബസ് അടക്കമുള്ള അതിസുരക്ഷയുള്ള വാഹനങ്ങളുടെ സമയബന്ധിതമായുള്ള സുരക്ഷ പരിശോധനയും വാഹനങ്ങളുടെ ടെസ്റ്റും ഇൻഷുറൻസ് പുതുക്കൽ അടക്കമുള്ള നടപടികളും അവതാളത്തിലായി.വാഹനങ്ങളുടെ സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദർഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലിൽ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. നിർഭയ പദ്ധതി പ്രകാരം കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ (വി എൽ ടി ടി) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ്എംഎസ് സന്ദേശമായി ലഭിക്കും. വാഹനം എന്തെങ്കിലും അപകടത്തിൽപെട്ടാലോ ഡ്രൈവർമാർ അമിത വേഗത്തിൽ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈൽ നമ്പറിൽ എസ്എംഎസ് ആയും ഇ-മെയിൽ ആയും അലർട്ടുകൾ ലഭിക്കും. സന്ദേശത്തിന്റെ നിജ സ്ഥിതി പരിശോധിച്ച് ഉടമകൾക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാം. ഉപകരണം ഘടിപ്പിക്കുന്ന അവസരത്തിൽ കൊടുക്കുന്ന മൊബൈൽ നമ്പറിലും ഇ-മെയിൽ ഐഡിയിലും ആണ് അലർട്ട് സന്ദേശങ്ങൾ എത്തുന്നത്. നമ്പരിലും ഇ-മെയിൽ ഐഡിയിലും മാറ്റം വന്നാല്‍ surakshamitr@cdac.in എന്ന ഇ-മെയിലിൽ അറിയിച്ച് തിരുത്തല്‍ വരുത്തേണ്ടതാണ്. ഇതിന്റെ ഭാഗമായികേരളത്തിൽ മൂന്ന് ലക്ഷം വാഹനങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകട രഹിതമാക്കാൻ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം സംസ്ഥാനത്തെ റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കുമെന്നിരിക്കെ സെർവർ തകരാറായതിനെ തുടർന്ന് വാഹനഉടമകളും പ്രതിസന്ധിയിലായിരിക്കുകയാണ്.


ചേനമത്ത് ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് പൊങ്കാലയോടെ തുടക്കം.

ചേനമത്ത് ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് 
പൊങ്കാലയോടെ തുടക്കം.

ചാത്തന്നൂർ : ചേനമത്ത് ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് 
 പൊങ്കാലയോടെ തുടക്കം.രാവിലെ 7മണിക്ക് ക്ഷേത്രം മേൽശാന്തി ദീപക് മുഖത്തല ഭദ്രദീപപ്രകാശനം നടത്തിപൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചു. ഉത്സവത്തിന്റെ രണ്ടാം ദിവസമായ  ഇന്ന് 
രാത്രി 7.30ന് നാട്യപ്രസാദം.5ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30ന് സമൂഹതിരുവാതിര, 8ന് നാടൻപാട്ട്. 6ന് രാത്രി 7.30ന് ഗാനസന്ധ്യ,8.30ന് നൃത്തസന്ധ്യ. 7ന് വൈകുന്നേരം 5ന് ദേശവിളക്ക്, രാത്രി 7.35ന് പൊതുസമ്മേളനവും ചികിത്സ ധനസഹായവും, രാത്രി 8ന് നാടകം.8ന്
ശിവരാത്രി മഹോത്സവം 
രാവിലെ 5.30ന് ഉരുൾ, വൈകുന്നേരം 4.45ന് ഗാനമേള, വൈകുന്നേരം 5.30ന് ആറാട്ടെഴുന്നള്ളത്ത്,10ന് കോമഡിഷോ,12.30ന് നൃത്തസംഗീതനാടകം.
ഫോട്ടോ :ചേനമത്ത് ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന
 പൊങ്കാല

ശ്രീഭൂതനാഥക്ഷേത്രത്തിലെ ദേശിയഉത്സവം 2024

ശ്രീഭൂതനാഥ ക്ഷേത്രത്തിൽ ദേശിയ ഉത്സവം 2024

ചാത്തന്നൂർ : ശ്രീഭൂതനാഥക്ഷേത്രത്തിലെ "ദേശിയഉത്സവം 2024"15ന് തുടങ്ങി 26ന് അവസാനിക്കും.15ന് രാത്രി 7ന് സംഗീതാർച്ചന രാത്രി 8.30ന് മേജർസെറ്റ് കഥകളി, രാത്രി 12ന് ചന്ദ്രപൊങ്കാല, ഭക്തിഗാനസുധ. 17ന് രാവിലെ 11.22നും 11.50നും മദ്ധ്യ കൊടിയേറ്റ് ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ, വൈകുന്നേരം 5 ന് വരയരങ്ങ്, 5.30ന് അധ്യാത്മിക പ്രഭാഷണം, 6.15ന് സോപാനസംഗീതം, 6.45 ന് സായാഹ്ന ഭക്ഷണം, 7ന് മേജർസെറ്റ് കഥകളി. 18 ന് രാവിലെ 6.30 ന് പ്രഭാത ഭക്ഷണം, 7ന് നാരായണീയ പാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5 ന് കബടികളി,6.15ന് സോപാന സംഗീതം, വൈകുന്നേരം 6.45 ന് സായാഹ്ന ഭക്ഷണം, രാത്രി 7 ന് തിരുവാതിരയും കൈകൊട്ടി കളിയും, രാത്രി 7.30 ന് ഗാനമേള.19 ന് വൈകുന്നേരം 6.15ന് സോപാനസംഗീതം, 6.45 ന് സായാഹ്ന ഭക്ഷണം, 8 ന് പ്രസിദ്ധ സിനിമ താരം ശാലു മേനോൻ അവതരിപ്പിക്കുന്ന സിനിമാറ്റിക്ക് വിഷ്യൽ ഡ്രാമ, 20 ന് വൈകുന്നേരം 6.15ന് സോപാനസംഗീതം, 6.45 ന് സായാഹ്ന ഭക്ഷണം, രാത്രി 7 ന് കൈകൊട്ടികളി, 8 ന്  നാട്യ പ്രസാദം. 21 ന് രാവിലെ 10ന് ആയില്യപൂജ നൂറുംപാലും, 12 ന് അന്നദാനം, വൈകുന്നേരം 6.15ന് സോപാനസംഗീതം, 6.45 ന് സായാഹ്ന ഭക്ഷണം, രാത്രി 7 ന് തിരുവാതിര,7.30 ന് ഗാനമേള.22 ന് സൗജന്യ മെഡിക്കൽ ക്യാബ് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് പരവൂർ വ്യാസ വിദ്യാമന്ദിർ അവതരിപ്പിക്കുന്ന വ്യാസാമൃത സന്ധ്യ 2024, വൈകുന്നേരം 6.15ന് സോപാനസംഗീതം, 6.45 ന് സായാഹ്ന ഭക്ഷണം, 7ന് തിരുവാതിര, രാത്രി 7.30 ന് കളിയാട്ടം.23 ന് രാവിലെ 10ന് ഉത്സവബലി, 12 ന് ഉത്സവബലി ദർശനം, വൈകുന്നരം 6.15ന് സോപാനസംഗീതം, വൈകുന്നേരം 6.30ന് ചലചിത്ര ഗാന സമർപ്പണം, 6.45 ന് സായാഹ്ന ഭക്ഷണം, രാത്രി 7 ന് തിരുവാതിര, രാത്രി 7.30 ന് ഭരതനാട്യ കച്ചേരി. 24 ന് വൈകന്നേരം 5 ന് കരാക്കെ ഗാനമേള, 6 ന് പൂര ചമയവും ദേശവിളക്കും, 6.15ന് സോപാനസംഗീതം, 6.30 ന് ഉടയാട സമർപ്പണം, 6.45 ന് സായാഹ്ന ഭക്ഷണം, രാത്രി 8 ന് നാടൻപാട്ട്. 25 ന് ഉത്രം തിരുന്നാൾ മഹോത്സവം വൈകുന്നേരം 6 ന് ശാസ്താവിന് നെയ്യഭിഷേകം തുടർന്ന് പ്രഭാത ഭക്ഷണം, വൈകുന്നേരം 5.45ന് പഞ്ചാരിമേളം, 6.30ന് ഉത്രം വിളക്ക്, രാത്രീ8 ന് കളമെഴുത്തുംപാട്ടും, 8.30 ന് മ്യൂസിക്കൽ ഷോ, രാത്രി 9 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 12..30 ന് മടനൂട്ട്, കൊള്ളി എറിച്ചിൽ. 26 ന് രാവിലെ 5.30ന് ഉരുളും വിളക്കും, 6 ന് പ്രഭാത ഭക്ഷണം, 10 ന് ആനയൂട്ട്, പഞ്ചാരിമേളം, വൈകുന്നേരം 4.30 ന് ആറാട്ട് ഘോഷയാത്ര, 6 ന് നെടും കുതിരയെടുപ്പ്, രാത്രി 10.30നും 11 നും മദ്ധ്യ തൃക്കൊടിയിറക്ക്, 10 ന് നൃത്തനാടകം ശ്രീകൃഷ്ണ മീര.

ജില്ലയുടെ തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍ അനധികൃത നിര്‍മാണങ്ങളും വ്യാപകം

ജില്ലയുടെ തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍ അനധികൃത നിര്‍മാണങ്ങളും വ്യാപകം

കൊല്ലം : ജില്ലയുടെ കടൽ തീരങ്ങള്‍ വന്‍മാഫിയകള്‍ വാങ്ങികൂട്ടുന്നു
അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.കെട്ടിടനിർമ്മാണ ചട്ടങ്ങളും തീരദേശ സംരക്ഷണ നിയമങ്ങളും  ലംഘിച്ച്‌ അനധികൃത നിര്‍മാണങ്ങളും വ്യാപകമായിട്ടും അധികൃതർ അറിഞ്ഞ മട്ടില്ല.
കൊല്ലം മുണ്ടയ്ക്കൽ മുതൽ 
 മുതല്‍ കാപ്പിൽ വരെയുള്ള സുവര്‍ണതീരം എന്നു പ്രസിദ്ധമായ പ്രദേശത്താണ്‌ വ്യാപകമായി ഭൂമികച്ചവടം നടക്കുന്നത്‌. ഇവിടെ ഏക്കറുകണക്കിനു ഭൂമി വിറ്റഴിക്കപ്പെട്ടതായാണു കണക്കുകള്‍
വ്യക്തമാക്കുന്നത് 
കൊല്ലം കോർപ്പറേഷൻ, മയ്യനാട് പഞ്ചായത്ത്‌, പരവൂർ മുൻസിപ്പാലിറ്റി 
എന്നീ തദേശ സ്വയംഭരണസ്ഥാപനങ്ങളുടെ 
പരിധിയിലാണു ഏറ്റവുമധികം ഭൂമി വില്‍പ്പന നടക്കുന്നത്‌.
തീരപരിപാലന നിയമപ്രകാരം തീരത്ത്‌ 200 മീറ്ററിനുള്ളില്‍ വാണിജ്യാവശ്യത്തിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന കര്‍ശന നിബന്ധന മറികടന്ന്‌ റിസോര്‍ട്ടുകള്‍,വീടുകൾ,അനധികൃത പള്ളികൾ 
 വരെ മേഖലയില്‍ വ്യാപകമായി നിര്‍മിച്ചു വരികയാണ്‌. ജനവാസമുള്ള പ്രദേശങ്ങളില്‍ ടൂറിസം അനുവദിക്കേണ്ടതില്ലെന്ന വ്യവസ്‌ഥയും പാലിക്കപ്പെടുന്നില്ല.മയ്യനാട് മുക്കം ബീച്ച് 
 മുതല്‍ പൊഴിക്കര 
വരെയുള്ള മേഖലയില്‍ കടലിനും കായലിനും മധ്യയുള്ള 
 തീരദേശ പാതയ്‌ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഏറെക്കുറെ ഭൂമാഫിയകള്‍ സ്വന്തമാക്കി കഴിഞ്ഞു.ഇവിടം പുറമ്പോക്ക് ഭൂമിയാണ് എന്ന് നാട്ടുകാർ പറയുന്നു  ഇതിനു പിന്നില്‍ വിദേശികള്‍ വരെയുള്ളതായാണു അറിയുന്നത്‌.
ഇവിടെ കായലിന് സമീപം ഹോം സ്‌റ്റേകൾ വരെ നിര്‍മിച്ചിട്ടുണ്ട്.
മയ്യനാട്  ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പ്രദേശങ്ങളില്‍ കടലോരവും കായാലോരവും ഭൂമാഫിയക്ക്‌ പതിച്ചു നല്‍കുകയാണെന്ന ആരോപണവും ശക്‌തമാണ്‌.
മത്സ്യ തൊഴിലാളികളെ കബളിപ്പിച്ച്‌ മാഫിയകള്‍ക്ക്‌ ഭൂമി വാങ്ങി നല്‍കുന്ന ലോബിയും ഇവിടെയുണ്ട്‌. ഗ്രാമപഞ്ചായത്തും തീരദേശ പരിപാലന അഥോറിറ്റിയും മാഫിയകള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ്‌ ഒരു വിഭാഗം നാട്ടുകാരുടെ തീരുമാനം. തീരദേശ പരിപാലന നിയമ പ്രകാരം 200 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കുന്നുണ്ട്‌. എന്നാല്‍ മത്സ്യ തൊഴിലാളികള്‍ക്കു പ്രത്യേക ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌. ഇതാണു ടൂറിസം മാഫിയകള്‍ ദുരുപയോഗം ചെയ്യുന്നത്‌.
കൊച്ചി കേന്ദ്രീകരിച്ചുള്ള ചില വന്‍കിട റിയല്‍ എസ്‌റ്റേറ്റ്‌ ഏജന്‍സികളാണു ടൂറിസ്‌റ്റുകള്‍ ഏറ്റവുമധികം എത്തുന്ന കൊല്ലം കടൽതീരത്ത് 
ഭൂമികച്ചവടത്തിനു നേതൃത്വം നല്‍കുന്നത്‌.പരവൂർ തെക്കുംഭാഗത്തും പൊഴിക്കര ചില്ലയ്ക്കൽ ഭാഗത്തും അനധികൃത പള്ളികളും ബഹുനിലകെട്ടിടങ്ങളും മുൻസിപ്പൽ അധികൃതരുടെ മൗനസമ്മതത്തോടെ പടുത്തുയർത്തുന്നുണ്ട്.കൊല്ലത്തിന്റെ കടൽതീരത്ത്  വര്‍ധിച്ച ടൂറിസം സാധ്യതകളും വന്‍ഗ്രൂപ്പുകളെ ഇവിടേക്ക്‌ ആകര്‍ഷിക്കുന്നു. പരവൂർ തെക്കുംഭാഗത്ത് വിദേശികൾ വരെ വന്‍വില നല്‍കി ഭൂമി വാങ്ങുന്നതായാണു അറിയുന്നത്‌. പണം ബാങ്ക്‌ ഡ്രാഫ്‌റ്റായി തന്നെ നല്‍കുന്നു. എന്നാല്‍ പ്രമാണം നടക്കുന്നില്ലെന്നാണു സൂചന. പവര്‍ ഓഫ്‌ അറ്റോര്‍ണി ഉപയോഗിച്ചാണു കൈമാറ്റം. അതു കൊണ്ടു തന്നെ യഥാര്‍ത്ഥത്തില്‍ ഭൂമിവാങ്ങുന്നത്‌ ആരെന്നതു വ്യക്‌തമല്ല അത് കൊണ്ട് തന്നെ ഇ ഭൂമി ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.