പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ ജില്ലയിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധവുമായി രംഗതെത്തി.മണ്ഡലം പ്രസിഡന്റുമാരിൽ ഭൂരിപക്ഷവും മുൻ ഡി സി സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണയുടെ നോമിനികളാണ് ഒരേ സമയം ചെന്നിത്തലയുടെയും കെ സി വേണുഗോപാൽ വിഭാഗത്തിന്റെയും ആളായി നിന്ന് കൊണ്ട് അഡ്വ. ബിന്ദുകൃഷ്ണ ദ്വീമുഖ തന്ത്രം പയറ്റി പാർട്ടിയിൽ ആദിപത്യം ഉറപ്പിക്കുകയായിരുന്നുവെന്ന് എ വിഭാഗം ആരോപിക്കുന്നു. പലയിടത്തും എ വിഭാഗം തുറന്ന പോരിനിറങ്ങി
മണ്ഡലം പ്രസിഡന്റുമാരുടെ കച്ചവടത്തിൽ കോൺഗ്രസിലെ എ ഗ്രൂപ്പിനാണ് നഷ്ടം യഥാർത്ഥ ഐ വിഭാഗത്തിനെ പൂർണ്ണമായും വെട്ടി നിരത്തിയതോടെ മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ പരിഗണന ലഭിക്കാത്ത ഇരുഗ്രൂപ്പുകളും ബഹിഷ്കരണം പ്രഖ്യാപിച്ചും യോഗങ്ങൾ നടത്തിയും പ്രതിഷേധം കടുപ്പിക്കുകയാണ്.ബിന്ദുകൃഷ്ണ നേതൃത്വം കൊടുക്കുന്ന
കെ സി വേണുഗോപാൽ ഗ്രൂപ്പിന്റെ ഏകപക്ഷീയനിലപാടാണ് പ്രധാനപ്രശ്നനങ്ങൾക്ക് കാരണം. സോഷ്യൽ മീഡിയയിൽ കോൺഗ്രസുകാർ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ് രണ്ട് നടക്കുന്നത്.കരുനാഗപ്പള്ളി,
കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി, ചവറ, പുനലൂർ, പത്തനാപുരം നിയോജകമണ്ഡലങ്ങളിലാണ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ തർക്കം രൂക്ഷമായത്. പഴയ കരുണാകരൻ ഗ്രൂപ്പിൽപ്പെട്ട ഡി ഐ സിക്കാർ രമേശ് ചെന്നിത്തലയോടൊപ്പം നിന്ന് സ്ഥാനമാനങ്ങൾ നേടിയെടുത്തപ്പോൾ ബിന്ദുകൃഷ്ണ രമേശ്ചെന്നിത്തലയുടെയും കെ സിഗ്രൂപ്പിന്റെയും ആളായി തന്റെ ആധിപത്യം ജില്ലയിൽ ഉറപ്പിക്കുകയായിരുന്നു.
@ കരുനാഗപ്പള്ളിയിൽ പദയാത്രയ്ക്കിടെ കോൺഗ്രസുകാർ തമ്മിലടിച്ചതും കെ സി വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് ഷാക്കിം ഉൾപ്പെടെ എഫ്ബി പോസ്റ്റിട്ടതും തുറന്നപോര് വ്യക്തമാക്കുന്നു.
കൊല്ലത്ത് മങ്ങാട്, കൊല്ലം വെസ്റ്റ്, തൃക്കരുവ മണ്ഡലങ്ങൾ ഏകപക്ഷീയമായി കെ സി ഗ്രൂപ്പ് പിടിച്ചെടുത്തു. ഇരവിപുരം നിയോജകമണ്ഡലത്തിൽ ഇരവിപുരത്തും മുണ്ടയ്ക്കലുമാണ് തർക്കമുയർന്നത്. ചവറയിൽ തെക്കുംഭാഗത്തും പുനലൂരിലെ ഇടമണും ചടയമംഗലത്തെ വെളിനല്ലൂർ വെസ്റ്റും
ചാത്തന്നൂരിൽ ചാത്തന്നൂർ മണ്ഡലവും കരുനാഗപ്പള്ളിയിൽ പാവുമ്പ, ക്ലാപ്പന മണ്ഡലങ്ങളിലും പരസ്യമായി പ്രതിഷേധമുയരുകയും കെപിസിസി നേതൃത്വത്തിനും പ്രതിപക്ഷനേതാവിനും പരാതി നൽകുകയും ചെയ്തു.മൂന്നുവർഷം പൂർത്തിയാകാത്ത മണ്ഡലം പ്രസിഡന്റുമാരെ തുടരാൻ അനുവദിക്കുമെന്ന് ആദ്യഘട്ടത്തിൽ നേതൃത്വം അറിയിച്ചിരുന്നു. ഇത് പരിഗണിച്ചിരുന്നെങ്കിൽ എന്തിനാണ് കുളത്തൂപ്പുഴ വെസ്റ്റിലും ഇടമുളയ്ക്കൽ, പാവുമ്പ, ക്ലാപ്പന മണ്ഡതുറന്ന പോരിനിറങ്ങി ജില്ലയിലെ കോൺഗ്രസ് എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ചെന്നിത്തല വിഭാഗവും. മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ പരിഗണന ലഭിക്കാത്ത ഇരുഗ്രൂപ്പുകളും ബഹിഷ്കരണംലങ്ങളിലും പ്രസിഡന്റുമാരെ മാറ്റിയതെന്ന എ ഗ്രൂപ്പിന്റെ ചോദ്യത്തിന് നേതൃത്വത്തിന് മറുപടിയില്ല.
മങ്ങാട്, തൃക്കരുവ പ്രസിഡന്റുമാരും ശക്തമായ എതിർപ്പു നേരിടുന്നു. എ ഗ്രൂപ്പ്, രമേശ് ചെന്നിത്തല ഗ്രൂപ്പ് പ്രതിനിധികൾ അഭിപ്രായ വ്യത്യാസമില്ലാതെ നിർദേശിച്ച പേരുകൾപോലും കെ സി ഗ്രൂപ്പ് വെട്ടി. ഗ്രൂപ്പില്ലെന്ന കെ സി വേണുഗോപാലിന്റെ പ്രതികരണം മേനിപറച്ചിൽ മാത്രമാണെന്ന് മുതിർന്ന എ ഗ്രൂപ്പ് നേതാവ് പ്രതികരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, ഡിസിസി മുൻ പ്രസിഡന്റ് ബിന്ദു കൃഷ്ണ, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി പുനലൂർ മധു എന്നിവരാണ് ജില്ലയിൽ കെ സി ഗ്രൂപ്പിന് ചുക്കാൻ പിടിക്കുന്നത്. ഗ്രൂപ്പില്ലെങ്കിൽ ഇവർക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം തയ്യാറാകണമെന്നും എ ഗ്രൂപ്പ് നേതാക്കൾ പറയുന്നു. 136ൽ 133 മണ്ഡലങ്ങളിലാണ് പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചത്. കുളത്തുപ്പുഴ, ചവറ തെക്കുംഭാഗം, ശാസ്താംകോട്ട മണ്ഡലങ്ങളിൽ തർക്കം കാരണം പ്രഖ്യാപനം നടന്നില്ല. 11 മണ്ഡലങ്ങൾ മാത്രമുണ്ടായിരുന്ന കൊടിക്കുന്നിൽ വിഭാഗത്തിന് 21 മണ്ഡലം പ്രസിഡന്റുമാരായിട്ടുണ്ട്. പരമ്പരാഗത എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനുമാണ് പുനഃസംഘടനയിൽ വൻതിരിച്ചടിയുണ്ടായത്.

No comments:
Post a Comment