എ ഐ വിഭാഗങ്ങൾ. കരുണാകരനൊപ്പം പാർട്ടി വിട്ടവർ കോൺഗ്രസ് പുന:സംഘടനയിൽ ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമാരും ആയതോടെ എ ഐ ഗ്രൂപ്പുകൾ പ്രതിക്ഷേധവുമായി രംഗതെത്തി സമാന്തര യോഗങ്ങൾ ചേർന്ന് സമാന്തര കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ചത്. കരുണാകാരനൊപ്പം പാർട്ടി വിട്ട് സമാന്തര പ്രവർത്തനം നടത്തി ഡി ഐ സിയുടെ യുവജനവിഭാഗം നേതാവ് ആയിരുന്ന ബിജു വിശ്വരാജൻ ബ്ലോക്ക് പ്രസിഡന്റ് ആയതിന് പിന്നാലെ
ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള ചാത്തന്നൂർ, ചിറക്കര, ആദിച്ചനല്ലൂർ, കൊട്ടിയം എന്നിവടങ്ങളിൽ പഴയ ഡി ഐ സി നേതാക്കൾ മണ്ഡലം പ്രസിഡന്റുമാരായി നോമിനേറ്റ് ചെയ്തത്. പൂയപ്പള്ളിയിൽ കൊടിക്കുന്നേൽ സുരേഷിന്റെ നോമിനിയും കൂടിയായതോടെ പഴയ എ ഐ വിഭാഗങ്ങൾ പ്രതിക്ഷേധവുമായി രംഗതെത്തിയത്.ചാത്തന്നൂരും
ചിറക്കരയിലും കൊട്ടിയത്തും ആദിച്ചനല്ലൂരും പ്രതിക്ഷേധ ശബ്ദം കനത്തതാണ് നിരന്തരമായ തോൽവികളിലൂടെ ചാത്തന്നൂരിൽ നാമമാത്രമായ കോൺഗ്രസിനെ തകർക്കാനുള്ള നീക്കമാണ് മുൻ ഡി. സി സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണയുടെ നേത്രത്വത്തിൽ നടക്കുന്നതെന്ന് എ ഐ ഗ്രൂപ്പ് നേതാക്കൾ ഒറ്റകെട്ടായി ആരോപിക്കുന്നു.
@ ചാത്തന്നൂരിൽ സമാന്തരയോഗം മണ്ഡലം പ്രസിഡന്റിനെ അംഗീകരിക്കില്ല
ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ആയി പഴയ ഡി ഐ സി നേതാവ് ഇക്ബാലിനെ അംഗീകരിക്കില്ലായെന്ന് പരസ്യപ്രസ്താവനയുമായി എ ഐ വിഭാഗങ്ങൾ രംഗതെത്തി.പുതിയ മണ്ഡലം പ്രസിഡന്റ് സ്ഥാനമേൽക്കുബോൾ അതേ സമയത്ത് സമാന്തരയോഗം
ചേർന്ന് പത്രപ്രസ്താവന നൽകിയാണ് തങ്ങളുടെ പ്രതിക്ഷേധമറിയിച്ചത്. ഭൂരിപക്ഷം ബൂത്ത് കമ്മിറ്റി ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തുവെന്ന് സ്ഥാനമൊഴിഞ്ഞ മണ്ഡലം പ്രസിഡന്റ് ജോൺ ജന്മഭൂമിയോട് പറഞ്ഞു. നൂറിലധികം പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ മണ്ഡലം പ്രസിഡന്റിനെ മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധമുയർത്തി പലരും പാർട്ടി വിടുമെന്ന സൂചനകൾ നൽകി.
@ പരവൂരിലും പ്രതിക്ഷേധം
മണ്ഡലത്തിന് പുറത്തുള്ളയാളാണ് പരവൂരിൽ മണ്ഡലം പ്രസിഡന്റായത് എന്ന് ആരോപിച്ചു കൊണ്ട് എ വിഭാഗവും നെടുങ്ങോലം രഘുവിനെ അനുകൂലിക്കുന്നവരും രംഗതെത്തി പഴയ ഡി ഐ സിക്കാരനെയാണ് ബിന്ദുകൃഷ്ണ കണ്ടെത്തി മണ്ഡലം പ്രസിഡന്റ് ആക്കിയത്.
ഇതിനെതിരെ ശക്തമായ പരസ്യപ്രതിക്ഷേധമാണ് ഉയരുന്നത്.
No comments:
Post a Comment