Sunday, 1 October 2023

സ്വന്തം വീട് സംഘകാര്യാലയമാക്കിസർവ്വവും സമാജത്തിന് സമർപ്പിച്ച സോമൻചേട്ടൻ.

സ്വന്തം വീട് സംഘകാര്യാലയമാക്കി
സർവ്വവും സമാജത്തിന് സമർപ്പിച്ച സോമൻചേട്ടൻ.

പരവൂർ: പരവൂരിന്റെ മണ്ണിൽ സംഘപ്രവർത്തനത്തിന് വിത്ത് പാകി വെള്ളം നനച്ച് മുളപ്പിച്ച് വളവുമിട്ട് തഴപ്പിച്ച സ്വയം സേവകനാണ് ഒല്ലാൽ മുണ്ടുംതലയ്ക്കൽ എൻ. സോമരാജൻ
എന്ന സോമൻ ചേട്ടൻ.അദ്ദേഹത്തിന് 
തൊണ്ണൂറ്റിഏഴ് വയസ്സിന്റെ നിറവിൽ നിൽക്കുബോഴും ഇപ്പോഴും സംഘപ്രസ്ഥാനങ്ങൾക്ക് കാവലാളായി 
 മാർഗ്ഗദർശിയായി തുടരുകയാണ്.പരവൂരിലെ അതിപുരാതന തറവാട്ടിലെ അംഗമായ 
കുമ്പിഴികത്ത് നീലകണ്ഠൻ മുതലാളിയുടേയും കുമ്പളംവിളാകം വടക്കൻ തൊടിയിൽ ദാക്ഷായണി അമ്മയുടെയും പത്തുമക്കളിൽ മൂത്തപുത്രനായ സോമരാജന്റെ 
വിദ്യാഭ്യാസം പരവൂർ എസ്സ് എൻ വി,പരവൂർ കെ എച്ച് എസ്സ്,
കൊല്ലം എസ്സ് എൻ കോളേജ്,
കൊല്ലം ഫാത്തിമ്മ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും  പഠനം പൂർത്തിയാക്കിയ സോമരാജൻ 
കയർ വ്യവസായത്തിൽ വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. സ്വന്തം അമ്മുമ്മ കൊച്ചുകാർത്തിയായനി അമ്മയുടെ കൈയിൽ നിന്നും പതിനഞ്ച് അണ കൈനീട്ടത്തിൽ നിന്ന് തുടങ്ങിയ സൗഭാഗ്യമാണ് കയർ വ്യവസായത്തിൽ ഉയർന്ന നേട്ടങ്ങൾ കൈവരിച്ചത്.
മുഖ്യമായും കയർ വ്യാവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സോമരാജൻ കേരളത്തിലെ അറിയപ്പെടുന്ന കയർ വ്യവസായിയായി മാറി.ഒപ്പം തന്നെ അദ്ധ്യാത്മിക കാര്യങ്ങളിലും ക്ഷേത്രദർശനങ്ങളിലും കൂടുതൽ സമയം കണ്ടെത്തിയിരുന്നു
ആന്ത്രപ്രാദേശിലെ 
പുട്ടപ്പർത്തി സത്യസായിബാബയുടെ നിത്യസന്ദർശകനായി മാറിയ സോമരാജൻ ജീവിതത്തിൽ 
 അച്ചടക്കം, കൃത്യനിഷ്ഠ,സത്യസന്ധത എന്നീ കര്യങ്ങളിൽ ഒരു വിട്ട് വീഴ്ചക്കും തയ്യാറല്ലായിരുന്നു. ധരിക്കുവാൻ വേണ്ടിയുള്ള ഉപയോഗത്തിന് തെരഞ്ഞെടുത്തത് ഖാദി മാത്രമായിരുന്നു. സസ്യാഹാരം മാത്രം കഴിക്കുന്ന അദ്ദേഹം 
ആഹാരകര്യത്തിൽ അദ്ദേഹത്തിന് കൃത്യനിഷ്ഠയാണ്.
അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്ത അദ്ദേഹം 
വ്യായാമത്തിലും യോഗയിലും മുൻഗണന കൊടുത്ത വ്യക്തിയാണ്.ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപമുള്ള വീട് സംഘകാര്യാലയമാറ്റി ഇവിടെ ബാലാശ്രമം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരികയാണ്. സംഘത്തിന്റെ പ്രചാരന്മാരുമായും മുതിർന്ന സംഘ അധികാരികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സോമൻചേട്ടന്റെ വസതിയിൽ  പൂജനിയ പരമേശ്വരജി, മാനന്യയ ഹരിയേട്ടൻ, മാനന്യയ സേതുമാധവൻ ,  ഗോപാലകൃഷ്ണൻ ചേട്ടൻ,മുകുന്ദേട്ടൻ തുടങ്ങിയ ഒട്ടനവധി സംഘപ്രവർത്തകർ താമസിച്ചുപോയിട്ടുണ്ട് തുടർന്ന് ഇവിടം സംഘബന്ധുക്കളുടെ ആശാകേന്ദ്രമായി മാറിയിരിക്കുകയാണ്.സോമൻചേട്ടന്റെ 97-മത് ജന്മദിനാഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത് പരവൂർ കൂനയിൽ വ്യാസവിദ്യമന്ദിറിൽ നടന്ന ജന്മദിനാഘോഷ ചടങ്ങുകൾ രാക്ഷ്ട്രീയ സ്വയം സേവകസംഘം പ്രാന്തിയ പ്രചാർ പ്രമുഖ് സുധർശൻ ഉത്ഘാടനം ചെയ്തു.ജന്മഭൂമി പ്രിന്റഡ് &പബ്ലിഷർ വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.
ഫോട്ടോ:



No comments:

Post a Comment