ചാത്തന്നൂർ: ജില്ലയിലെ പ്രമുഖ സഹകരണ വ്യവസായ. സ്ഥാപനമായ കൊല്ലം സഹകരണ സ്പിന്നിംഗ് ലക്ഷ്യമിട്ട് വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ മുതലാളിമാർ വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തൊഴിലാളി യൂണിയനുകളുടെയും പട്ടിണിയും പരിവട്ടവുമായി സ്പിനിംഗ് മില്ലിനെ ആശ്രയിച്ചു നിൽക്കുന്ന തൊഴിലാളികളുടെ അതിശക്തമായ എതിർപ്പാണ് സ്പിന്നിംഗ് മില്ലും അതിന്റെ കോടികൾ വിലമതിക്കുന്ന ഭൂമിയും ഇപ്പോഴും നിലനിന്ന് പോകുന്നത്. തൊഴിലാളികളുടെ അധ്വാനത്താൽ ലാഭത്തിൽ പോകേണ്ട മില്ലിന്റെ ഇന്നത്തെ ഗതികേടിന് കാരണം സംസ്ഥാന ഭരണം മാറുന്നതിന് അനുസരിച്ചു മാറി മാറി വരുന്ന
ചെയർമാൻമാർ നേതൃത്വം കൊടുക്കുന്ന
ഡയറക്ടർ ബോർഡും വ്യവസായ വകുപ്പ് കുടിയിരുത്തുന്ന മാനേജിoഗ് ഡയറക്ടർ എന്ന ഓമനപേരുള്ള ഉദ്യോഗസ്ഥൻ നേതൃത്വം കൊടുക്കുന്ന ഒരു സംഘം ഉദ്യോഗസ്ഥരുമാണ്. ഇവർ നടത്തുന്ന രാക്ഷ്ട്രീയ ഇടപെടലുകളും ധൂർത്തുമാണ് സ്പിന്നിംഗ് മിൽ നഷ്ടത്തിൽ പോകുന്നതിനുള്ള പ്രധാനകാരണം.നിലവിൽ ഡയറക്ടർ ബോർഡ് ഇല്ലെങ്കിലും ബോർഡ് ചെയർമാൻ ആയി കേരള കോൺഗ്രസ്സ് (ബി)നേതാവ് എ. ആർ.ബഷീർ ആണ് ഭരണത്തിന് നേത്രത്വം നൽകുന്നത്. വ്യവസായ വകുപ്പിന്റെ നോമിനിയായ എം ഡി ഉമേഷ് കൃഷ്ണയാണ് ഉദ്യോഗസ്ഥ തലത്തിൽ നേതൃത്വം നൽകുന്നത്. സാധാരണ ഗതിയിൽ കേരളത്തിലെ സ്പിന്നിംഗ് മിൽ നഷ്ടത്തിൽ ഓടുമ്പോഴും പുതിയ മിഷനറികൾ വച്ച് ലാഭത്തിൽ ഓടേണ്ട സ്ഥാപനമാണിത്. കേന്ദ്രസർക്കാർ ഫണ്ടും ദേശിയപാതയ്ക്ക് സ്ഥലമെടുത്തപ്പോൾ കിട്ടിയ ഫണ്ടും ഉപയോഗിച്ച് കടങ്ങൾ തീർന്ന് മിൽ ഭാഗികമായി പുനർനിർമാണം നടത്തി നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് കുതിച്ചു കയറവേയാണ് വീണ്ടും കൃത്രിമമായി ഉണ്ടാക്കിയ സാമ്പത്തിക തൊഴിൽ പ്രതിസന്ധിയുമായി മാനേജ്മെന്റ് നിങ്ങിയത് തൊഴിലാളികളിൽ സംശയമുണർത്തുന്നത്. അടുത്തിടെ നോർത്ത് ഇന്ത്യൻ മേഖലയിൽ നിന്നുള്ള സ്വകാര്യ കമ്പനി പ്രതിനിധികൾ ലേ ഓഫ് സമയങ്ങളിൽ കമ്പനി സന്ദർശിച്ചിതായുള്ള സൂചനകൾ ഇതിനെ ബലപ്പെടുത്തുന്നതാണ്.തൊഴിലാളി സമൂഹത്തിനോടോ കമ്പനിയോടോ യാതൊരു പ്രതിബ്ദ്ധതയും ഇല്ലാത്ത കേരള കോൺഗ്രസ്സ് (ബി)യെന്ന രാക്ഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി ചെയർമാൻ ആയി ഇരിക്കുന്നതിനെ സി ഐ ടി യു അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല ഇപ്പോൾ സ്പിന്നിംഗ് മില്ലിൽ ഉണ്ടായിരിക്കുന്ന കൃത്രിമമായി ഉണ്ടാക്കിയ പ്രതിസന്ധി ചെയർമാനും എം ഡിയും ചേർന്ന് നടത്തുന്ന അഴിമതിയുടെയും ധൂർത്തിന്റെയും പരിണിത ഫലമാണ് എന്ന് ഇവർ ആരോപിക്കുന്നു. ദേശിയപാതയ്ക്ക് സ്ഥലം പോയപ്പോൾ കിട്ടിയ കോടികണക്കിന്ന് രൂപ ഇവർ ധൂർത്തടിച്ചുവെന്ന് സി ഐ ടി യു നേതാക്കൾ തന്നെ പരസ്യമായി പത്രമാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നുണ്ട്.പതിവിൽ നിന്നും വിഭിന്നമായി വെളിയിൽ നിന്നുള്ള തൊഴിലാളി യൂണിയൻ നേതാക്കളുടെ വാക്കുകൾ ഇവർ ചെവികൊള്ളുന്നുമില്ല.തൊഴിലാളി യൂണിയൻ നേതാക്കളും തൊഴിലാളികളും
രാക്ഷ്ടീയം മാറ്റി വച്ച്
ഒറ്റകെട്ടായി സമരത്തിനിറങ്ങിയത് സി ഐ ടി യു, ഐ എൻ ടി യു സി തുടങ്ങിയ യൂണിയൻ നേതാക്കൾക്കും വിനയായി മാറുകയാണ്.
@ മുൻപും ഇടതു ഭരണത്തിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം
ഇടതു ഭരണകാലത്തിൽ മുൻപും മിൽ സ്വകാര്യ മേഖലയിലേക്ക് കൈമാറാൻ നീക്കം നടത്തിയതായി തൊഴിലാളികൾ പറയുന്നു. അന്ന് പി. കെ. ഗുരുദാസനും എൻ അനിരുദ്ധനും അടക്കമുള്ള ഇടതു നേതാക്കൾ ഇടപെട്ടാണ് ആ നീക്കം തടഞ്ഞത്. അന്ന് ഇന്നത്തെ സമാന രീതിയിൽ കൃതിമമായി ഉണ്ടായ കടം വീട്ടുന്നതിനായി മില്ലിന്റെ കടം തീർക്കാൻ ഭൂമി വിൽക്കുകയായിരുന്നു.
വി. എസ്. സർക്കാരിന്റെ കാലത്ത്
മില്ലിന്റെ കടം തീർക്കാൻ ഇടതു ഡയറക്ടർ ബോർഡിന്റെ തീരമാന പ്രകാരം സ്പിന്നിംഗ് മില്ലിന്റെ കിഴക്ക് ഭാഗത്തെ പത്തേക്കർ ഭൂമി 15 കോടി രൂപയ്ക്ക് കൺസ്ട്രക്ഷൻ അക്കാദമി സ്ഥാപിക്കുന്നതിന് സംസ്ഥാന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് കൈമാറുകയും ചെയ്തു ഇ പൈസ ഉപയോഗിച്ച് കെ എസ് ഇ ബി യ്ക്കും മറ്റും കൊടുക്കാനുള്ള കടം തീർത്തത് അല്ലാതെ യാതൊരു വിധ പ്രവർത്തനവും നടത്തിയിരുന്നില്ല എന്ന് തൊഴിലാളികൾ പറയുന്നു.ഭീമമായ കടം എന്നും പറഞ്ഞു കൊണ്ട്
തുച്ചമായ വിലയ്ക്കുള്ള ഇ ഭൂമിയുടെ കൈമാറ്റത്തെ തൊഴിലാളി യൂണിയനുകളും തൊഴിലാളികളും എത്തിർത്തുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഇന്നും ആ ഭൂമി കാട് പിടിച്ച് കിടക്കുന്നു അക്കദമി ചവറയിലേക്ക് മാറ്റുകയും ചെയ്തു.അന്ന് നഷ്ടം എന്ന് കാണിച്ചു കൊണ്ട് സ്വകാര്യ മേഖലയിലേക്ക്
കൈമാറാനുള്ള നീക്കമാണ് നേതാക്കൾ ഇടപെട്ട് തടഞ്ഞു ഭൂമി വിറ്റ് കടം തീർത്തത്.
@ സ്പിന്നിംഗ് സംരഷിക്കുന്നതിന് പ്രതേക പാക്കേജ് അനിവാര്യമാണ് -ബി എം എസ്
അടിക്കടി നഷ്ടത്തിലാവുന്ന സഹകരണ മേഖലയിൽ ഉള്ള പൊതുമേഖല സ്ഥാപനമായ കൊല്ലം സഹകരണസ്പിന്നിംഗ് മില്ലിനെ രക്ഷിക്കാൻ സംസ്ഥാന വ്യവസായ വകുപ്പ് പ്രതേക പാക്കേജ് തയ്യാറാക്കണമെന്ന് ബി എം എസ് മേഖല
പ്രസിഡന്റ് എം എസ്. ഗോപകുമാറും
സെക്രട്ടറി മാങ്കുളം രാജേഷും ആവശ്യപ്പെട്ടു. കേന്ദ്ര ടെസ്റ്റയിൽസ് കോർപ്പറേഷൻ നൽകിയ ധനസഹായം പോലും സംസ്ഥാന സർക്കാർ സ്പിന്നിംഗ് മില്ലിന് നൽകാതെ തടഞ്ഞു വച്ചിരിക്കുകയാണ്.മുഴുവൻ തുകയും ഉപയോഗിച്ച് സ്പിനിംഗ് മിൽ പൂർണ്ണമായും നവീകരിച്ചു കൊണ്ട് വിദ്ഗദരായ തൊഴിലാളികളെ ജോലിയ്ക്കെടുത്തു കൊണ്ട് സ്പിന്നിംഗ് മിൽ പൂർണ്ണതോതിൽ പ്രവർത്തനം നടത്തനം നടത്തി ലാഭത്തിലാക്കണം. സ്പിന്നിംഗ് നഷ്ടത്തിലാണ് എന്ന് കാണിച്ചു കൊണ്ട് സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ സമരപരിപാടികളുമായി എം എം എസ് മുന്നോട്ട് പോകുമെന്നും
എം. എസ്. ഗോപകുമാറും
മാങ്കുളം രാജേഷും പറഞ്ഞു
No comments:
Post a Comment