Wednesday, 25 November 2020

ഇടത് വലത് മുന്നണികളെ പിന്നിലാക്കി ജില്ലയിൽ ബിജെപി യുടെ മുന്നേറ്റം

@ വിമതപ്പടയില്‍ പകച്ച് ഇടതും വലതും 

കൊല്ലം: ഇക്കുറി കൊല്ലത്ത് തെരഞ്ഞെടുപ്പ് ഒരു സമരവേദിയാണ് മാറി മാറി കേരളത്തിൽ ഭരിക്കുന്ന ഇരു മുന്നണി 
സര്‍ക്കാരുകളുടെയും അവഗണനയില്‍ വീര്‍പ്പുമുട്ടി നിരാലംബരായ തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള അവസരം.  അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു പ്രചാരണവും  വോട്ടുചെയ്യലുമെല്ലാം ഇവിടെ തൊഴിലാളികള്‍ക്ക് ജീവന്മരണ പോരാട്ടം കൂടിയാകുന്നു. ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയര്‍, കൈത്തറി മത്സ്യ 
എന്നിവയുടെ തകര്‍ച്ച തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയം. കടലില്‍ യഥേഷ്ടം മത്സ്യബന്ധനം നടത്താനുള്ള അവകാശംപോലും നിഷേധിക്കുന്ന, പിടിക്കുന്ന മീൻ കരയിലെത്തിയാൽ അതിന് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തുന്ന കരിനിയമം നടപ്പിലാക്കിയ 
 സംസ്ഥാന സര്‍ക്കാരിനെതീരെയുള്ള 
 വികാരമാണ് തീരമേഖലയില്‍ അലയടിക്കുന്നത്. ഒപ്പം തന്നെ 
പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ് അതിന്റ മുഖ്യ ഉദാഹരണമാണ് ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മിൽ ഇവിടെ തൊഴിലാളികൾ പട്ടിണി സമരത്തിലാണ്. വ്യവസായ നഗരമായ കുണ്ടറ ഫാക്ടറികളുടെ ശവപറമ്പ് ആയി മാറി.
കരിമണല്‍ വ്യവസായ സ്ഥാപനങ്ങളായ ചവറ കെഎംഎംഎല്ലും ഐആര്‍ഇയും നഷ്ടത്തിലേക്കു കൂപ്പുകുത്തി. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ തോട്ടങ്ങളിലാകട്ടെ, കൂലി വര്‍ധനയ്ക്കുള്ള സമരം ശക്തം. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാക്കിയത് പാവപ്പെട്ട കശുവണ്ടിത്തൊഴിലാളികളെ ഉള്‍പ്പെടെ ദുരിതത്തിലാക്കി. കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപെക്സിന്റയും  ഫാക്ടറികളെല്ലാം അടച്ചുപൂട്ടി തൊഴിലാളി കുടുംബങ്ങള്‍ നേരിടുന്ന ജീവിതദുരിതം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ ആണ് കേരളത്തിൽ ഭരിക്കുന്നത്. കഴിഞ്ഞ സർക്കാർ ഇറങ്ങി പോകുമ്പോൾ എൽ ഡി എഫ് സമരം ചെയ്തു  പൂട്ടിയ കശുവണ്ടി ഫാക്ടറികൾ പലതും ഇപ്പോഴും അടഞ്ഞു കിടക്കുന്നു ഇതെല്ലാം തന്നെ 
തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭീതി ഇടത് വലത്  ക്യാമ്പിനുണ്ട്. സഹകരണമേഖലയിൽ ഇടത് വത്കരണം നടപ്പിലാക്കിയ ഇടത് മുന്നണി നിയമനങ്ങൾ എല്ലാം പാർട്ടികാർക്കും സ്വന്തകാർക്കും നൽകി കോടതി ഉത്തരവ് പോലും അട്ടിമറിച്ചു നിയമനം നൽകിയതിൽ ബാങ്കിനുള്ളിൽ ഒരു ജീവനകാരി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവവും പൂതകുളത്ത് ഉണ്ടായി. 
 കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും കൊല്ലം കോർപ്പറേഷനിലും താഴോട്ടു ഉള്ള തദ്ദേശ സ്വയം ഭരണ. സ്ഥാപനങ്ങളിൽ നടന്ന അഴിമതികൾ ആഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചതും പദ്ധതികളുടെ നടത്തിപ്പിൽ ഉണ്ടായ
ആക്ഷേപങ്ങളും വിവാദങ്ങളും. ജനപങ്കാളിത്തത്തോടെ നടപ്പാക്കേണ്ട 
ജനകീയാസൂത്രണ പദ്ധതികളിൽ രാക്ഷ്ട്രീയം കലർത്തി പി എം ആർ വൈ അഥവാ ലൈഫ് പദ്ധതി  അട്ടിമറിച്ചതും ഇടത് മുന്നണിയ്ക്ക് തിരിച്ചടിയാകുന്നു.
മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിത്യസ്തമായി സ്നാർഥികളെ ആദ്യം തന്നെ പ്രഖ്യാപിച്ചു കൊണ്ട് 
 ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യം മുതൽ തന്നെ മുന്നിലെത്തിയത് ഇരുമുന്നണികളെയും അമ്പരപ്പിച്ചു.
 തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ 80ശതമാനം സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ ഔദ്യോയോഗികമായി രംഗത്ത് എത്തി 
ഘടകകക്ഷികളായുള്ള  സീറ്റുവിഭജന ഘട്ടം മുതല്‍ പ്രചാരണത്തില്‍വരെ എൻ ഡി എ ചിട്ടയായി മുന്നേറി.

യുഡിഎഫിലാകട്ടെ കോണ്‍ഗ്രസും ഘടകകക്ഷികളുമായുള്ള തര്‍ക്കത്തില്‍ സീറ്റുവിഭജനം കീറാമുട്ടിയായി.
ആര്‍എസ്പിയെ തൃപ്തിപ്പെടുത്താന്‍ ഇപ്പോഴും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല പലയിടത്തും ആർ എസ് പി സ്ഥാനാർഥികൾക്ക് എതിരെ കോൺഗ്രസ്‌ സ്ഥാനാർഥികൾ ഉണ്ട് ഡി സി സി പട്ടിക വെട്ടി കെ പി സി സി യും കെ പി സി സി പട്ടിക അംഗീകരിക്കാതെ ബിന്ദുകൃഷ്ണയും തമ്മിൽതല്ലി മുന്നേറുന്നു. യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും 
രംഗത്തുവന്നു. മുസ്ലിംലീഗിന് അമിത പ്രാധാന്യം നൽകിയതിനെതീരെ കോൺഗ്രസിലെ ഒരു വലിയ വിഭാഗം രംഗത്ത് എത്തി. ജില്ലയൊട്ടാകെ ഘടകകക്ഷികൾക്ക് എതിരെ മത്സരിക്കാൻ ഇറങ്ങിയ  
കോണ്‍ഗ്രസ് സ്ഥാനാർഥികൾ നേതാക്കളുടെ കടുത്ത സമ്മര്‍ദത്തില്‍
 സംസ്ഥാന നേതൃത്വം ഇടപെട്ട്  സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു. 
ഏകപക്ഷീയമായ സ്ഥാനാര്‍ഥി നിര്‍ണയം ഇടത് മുന്നണിയിൽ കലാപം ഉയര്‍ത്തി.ഭൂരിപക്ഷം വാര്‍ഡിലും സിപിഎംലും സിപിഐലും  റിബല്‍ ശല്യമുണ്ട്. കൊല്ലം നഗരസഭയിൽ 
പലയിടത്തും തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാർഥി നിർണ്ണയം സംസ്ഥാന കമ്മിറ്റിയ്ക്ക്  വിടേണ്ടിവന്നു. ചാത്തന്നൂരിൽ സിപിഎം ന്റ
മുൻ പഞ്ചായത്ത്‌  പ്രസിഡന്റ് റിബൽ സ്ഥാനാർഥിയായി സിപിഐ യുടെ മുൻ വൈസ് പ്രസിഡന്റ്‌ റിബൽ സ്ഥാനാർഥിയായി. നഗരസഭയിലും ഇടത് മുന്നണിയ്ക്ക് വിവിധ സ്ഥലങ്ങളിൽ റിബൽ ശല്യം ഉണ്ട്. കരുനാഗപ്പള്ളി, പരവൂര്‍, കൊട്ടാരക്കര, പുനലൂര്‍ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് വിമതപ്പടയെയാണ് നേരിടുന്നത്. മുതിർന്ന കോൺഗ്രസ്‌ നേതാവ് പ്രകാശ് പരവൂർ നഗരസഭയിൽ റിബൽ  സ്ഥാനാർഥിയായി മത്സരിക്കുന്നു.
ഒപ്പം നില്‍ക്കുന്നുവെന്ന് അവകാശവാദമുണ്ടെങ്കിലും കോണ്‍ഗ്രസും ആര്‍എസ്പിയും തമ്മിലും ഭിന്നത രൂക്ഷമാണ്.
കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നയമാണ് എന്ന്  ആർ എസ് പി ആരോപിക്കുന്നു.
ആര്‍എസ്പി ലയനത്തിനു ശേഷവും പാര്‍ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാത്തത് ചവറയില്‍ യുഡിഎഫില്‍ കൂട്ടക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഹിന്ദു സമുദായ സംഘടനകൾ ഇടത് വലത് മുന്നണികൾക്ക് എതിരെ മുഖം തിരിഞ്ഞു നിന്നത് ഇരു മുന്നണികൾക്കും അങ്കലാപ്പിയിലായിട്ടുണ്ട് ശബരിമല ആചാരലംഘനവും ഭരണവിരുദ്ധ വികാരവും ഇടത് മുന്നണിയെ പിന്നോട്ടടിക്കുന്നു. ഗുരുദേവ സർവകലാശാലയുടെ പേരിൽ സിപിഎം 
എസ്എന്‍ഡിപിയെ ഉള്‍പ്പെടെ കൂട്ടി നേട്ടം കൊയ്യാനുള്ള ശ്രമം തുടക്കംതന്നെ പാളി.
ഇടത് മുന്നണിയ്ക്ക്
ജില്ലയില്‍ പലയിടത്തും  സ്ഥാനാര്‍ഥികളെ തേടി പാർട്ടി പ്രവർത്തകർ ഓട്ടമായിരുന്നു. ഇടത് മുന്നണിയുടെ ജനപ്രതിനിധികൾക്കെതീരെ  
പാർട്ടിക്കുള്ളിൽ കടുത്ത എതിര്‍പ്പാണ് ഉണ്ടായത്. പല പഞ്ചായത്തുകളിലും  സ്ഥാനാർഥികളെ പൂർണ്ണമായി മാറ്റി കൊല്ലം നഗരസഭയില്‍ ആദ്യം മുതൽ തന്നെ ഇടതും വലതും അടവ് നയത്തിലേക്ക് നീങ്ങിയത് ഇരുമുന്നണികളുടെയും പരാജയഭീതി മൂലമാണെന്ന് ജനങ്ങൾ വിലയിരുത്തുന്നു. പലയിടത്തും പൊതു സ്വതന്ത്രരെ നിർത്താനുള്ള ഇരു മുന്നണികളുടെയും പ്രാദേശിക നേതൃത്വത്തിന്റ എതിർപ്പ് മൂലം 
പൊളിഞ്ഞു. കോൺഗ്രസിൽ ബിന്ദുകൃഷ്ണയ്ക്ക് എതിരെ ഉയർന്ന 
പേയ്മെന്റ് സീറ്റ് വിവാദവും മറ്റ് ആരോപണങ്ങളും കോൺഗ്രസിൽ കലാപമായി മാറി കഴിഞ്ഞു. ഇരുമുന്നണികളിലും കലാപകൊടി ഉയർന്നതോടെ ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ ജില്ലയിൽ ജനങ്ങൾക്ക് സ്വീകാര്യമായി മാറി കഴിഞ്ഞു ഇരു മുന്നണികളെയും ബഹുദൂരം പിന്നിലാക്കി സ്ഥാനാർഥി നിർണ്ണയത്തിൽ മുന്നിലെത്തിയ എൻ ഡി എ പ്രചരണത്തിൽ രണ്ടാംഘട്ടം പൂർത്തിയാക്കി മൂന്നാംഘട്ടത്തിലേക്ക് കടന്ന് കഴിഞ്ഞു ജില്ലയിൽ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടം കാഴ്ചവയ്ക്കുന്ന എൻ ഡി എ ഇക്കുറി വിജയപ്രതീക്ഷയിലാണ്.




No comments:

Post a Comment